GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 2
GEOGRAPHY - STUDY MATERIAL
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II പാഠ പുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റായ " കാറ്റിന്റെ ഉറവിടം തേടി " (In Search of the Wind)എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് . കാറ്റിന്റെ ഉത്ഭവം തേടിയുള്ള ഈ യാത്രയിൽ അന്തരീക്ഷ മർദ്ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങളും, ഉയരം, താപം, ആർദ്രത എന്നിവയുമായി അന്തരീക്ഷ മർദ്ദത്തിനുള്ള ബന്ധവും മനസ്സിലാക്കിയതിനു ശേഷം കുട്ടികളെ ആഗോള മർദ്ദമേഖലകളിലേക്ക് നയിക്കാം. വായുവിന്രെ തിരശ്ചീന ചലനമാണ് കാറ്റ്. വിവിധ തരം കാറ്റുകൾ, അവയുടെ കാരണങ്ങൾ, അവ സൃഷ്ടിക്കുന്ന ഫലങ്ങൾ തുടങ്ങിയ വസ്തുതകളിലേക്കുള്ള ഒരു അന്വേഷണമാണ് ഈപാഠഭാഗം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത് എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് .
Comments