New Posts

പരീക്ഷാ ഹാളിൽ പുഞ്ചിരിയോടെ


പരീക്ഷാ ഹാളിൽ പുഞ്ചിരിയോടെ



                  എസ്.എസ്.എൽ. സി പരീക്ഷ ഇന്ന്  ആരംഭിക്കുകയാണ്. ​പ​രീ​ക്ഷ​യെ​ ​പേ​ടി​ക്കാ​തെ​ ​ഇ​നി​യു​ള്ള​ ​ഓ​രോ​ ​മി​നി​ട്ടും​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗി​ച്ചാൽ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​ഉ​യർ​ന്ന​ ​സ്‌​കോർ​ ​നേ​ടാ​നാ​കും.​ ​പ​രീ​ക്ഷ​യ്ക്ക് ​ഇ​നി​ ​എ​ത്ര​ ​മ​ണി​ക്കൂർ​ ​ബാ​ക്കി​യു​ണ്ടെ​ന്ന് ​നോ​ക്കി​ ​അ​തി​ന​നു​സ​രി​ച്ച് ​ടൈം​ടേ​ബിൾ​ തയ്യാറാക്കി ​ഈ​ ​നി​മി​ഷം​ ​മു​തൽ​ ​തീ​വ്ര​മാ​യ​ ​പ​ഠ​നം​ന​ട​ത്തുക. ​ ​'​'​ശു​ഭ​സ്യ​ ​ശീ​ഘ്രം​'​'​ ​എ​ന്ന് ​കൂ​ട്ടു​കാർ​ ​കേ​ട്ടി​ട്ടി​ല്ലേ​?​ ​ന​ല്ല​ ​കാ​ര്യ​ങ്ങൾ​ ​ചെ​യ്യാൻ​ ​ഒ​ട്ടും​ ​അ​മാ​ന്തി​ക്ക​രു​തെ​ന്നർ​ത്ഥം.​ ​എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ !

 റി​വി​ഷൻ
 കൃ​ത്യ​മാ​യ​ ​ടൈം​ടേ​ബിൾ​ ​പ്ര​കാ​രം​ ​ റി​വി​ഷൻ​ ​ന​ട​ത്തി​ ​പാ​ഠ​ങ്ങൾ​ ​ഹൃ​ദി​സ്ഥ​മാ​ക്ക​ണം.ഒരു​ ​പാഠഭാഗം തന്നെ ​തു​ടർ​ച്ച​യാ​യി​ ​ഇ​രു​ന്നു​ ​പ​ഠി​ക്കാ​തെ​ ​ ​ ​പ​ര​മാ​വ​ധി​ ​ഒ​രു​ ​മ​ണി​ക്കൂർ​ ​പ​ഠി​ച്ച് ​അ​ല്പ​നേ​രം​ ​ന​ട​ന്ന​തി​നു​ശേ​ഷം​ ​അ​ടു​ത്ത​ ​ പാഠങ്ങൾ ​പ​ഠി​ക്കാം.​ ​ ​റി​വി​ഷൻ​ ​ന​ട​ത്തു​മ്പോൾ​ ​പ​ഠി​ച്ച​ ​പാ​ഠ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​പോ​യി​ന്റു​കൾ​ ​മുൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​ ​പ​ഠി​ച്ച​ ​കു​റി​പ്പു​ക​ളി​ലൂ​ടെ​ ​ഒ​ന്നു​ ​ ക​ണ്ണോ​ടി​ക്കു​ക​യേ​ ​വേ​ണ്ടൂ.​ ​കു​റി​ച്ചു​വ​ച്ച​തെ​ല്ലാം​ ​ഓർ​മ്മ​യിൽ​ ​തെ​ളി​യും.

പ​രീ​ക്ഷാ​ ​ദി​ന​ങ്ങ​ളിൽ​ ​പാ​ടെ​​ ഉ​പേ​ക്ഷി​ക്കേ​ണ്ട​ത് 

*മൊ​ബൈൽ,​ ​ടി.​വി,​ ​ഇ​ന്റർ​നെ​റ്റ് ​ഇ​വ​യ്ക്ക് ​ഗു​ഡ്‌​ബൈ.​ ​ ​*ദീർ​ഘ​ദൂ​ര​ന​ട​ത്തം,​ ​ബൈ​ക്ക്,​ ​കാർ​ ​ഡ്രൈ​വിം​ഗ് ​ഇ​വ​ ​പാ​ടി​ല്ല.​ ​പ​രീ​ക്ഷ​യ്ക്കി​ട​യിൽ​ ​വി​വാ​ഹം,​ ​ഗൃ​ഹ​പ്ര​വേ​ശം,​ ​പെ​രു​നാ​ളു​കൾ,​ ​ഉ​ത്സ​വ​ങ്ങൾ​ ​തു​ട​ങ്ങി​യ​​ ​എ​ല്ലാ​വി​ധ​ ​ആ​ഘോ​ഷ​പ​രി​പാ​ടി​യിൽ​ ​നി​ന്നും​ ​നിർ​ബ​ന്ധ​മാ​യും​ ​ഒ​ഴി​ഞ്ഞു​ ​നിൽ​ക്കു​ക.​ ​ *പ​രീ​ക്ഷാ​ ​ദി​ന​ങ്ങ​ളിൽ​ ​സ്‌​പോർ​ട്സ്,​ ​മ​റ്റു​ള്ള​ ​ക​ളി​കൾ,​ ​മ​റ്റു​ ​പു​സ്ത​ക​ങ്ങൾ​ ​വാ​യി​ക്കു​ക​ ​എ​ന്നി​വ​യിൽ​ ​നി​ന്ന് ​വി​ട്ടു​ ​നിൽ​ക്കു​ക.​ ​ *ക​റ​ന്റ് ​ക​ട്ട് ​സ​മ​യ​ത്ത് ​ഉ​റ​ങ്ങാൻ​ ​കി​ട​ക്കു​ന്ന​തി​ന് ​പ​ക​രം​ ​മെ​ഴു​കു​തി​രി,​ ​എ​മർ​ജൻ​സി​ ​ലാ​മ്പ് ​തു​ട​ങ്ങി​യ​ ​ഏ​തെ​ങ്കി​ലും​ ​വെ​ളി​ച്ച​ത്തിൽ​ ​വാ​യി​ക്കു​ക.

ഭ​ക്ഷ​ണം
 ആ​വ​ശ്യ​ത്തി​ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്ക​ണം.അ​മി​ത​മാ​യ​ ​അ​ള​വ് ​ഒ​ഴി​വാ​ക്ക​ണം. സ്ഥി​രം​ ​ക​ഴി​ക്കു​ന്ന​ ​ഭ​ക്ഷ​ണം​ ത​ന്നെ​ ​മ​തി. പ​രീ​ക്ഷ​യ​ല്ലേ,​ ഒ​രു​ ​ഗ്ലാ​സ് ​പാ​ലു​കൂ​ടി​യാ​വാം​ ​എ​ന്ന് ​ക​രു​തി​ ​ശീ​ല​മി​ല്ലാ​ത്ത​ ​കു​ട്ടിക്ക് ​പാ​ലു​കൊ​ടു​ത്താൽ​ ​വ​യർ​ ​പ്ര​ശ്ന​മാ​കും. വേ​നൽ​ക്കാ​ല​മാ​ണ് ​ന​ല്ല​ ​ചൂ​ടും. ന​ട്ടു​ച്ച​യ്ക്ക് ​പ​ഠി​ക്കാ​നി​രി​ക്കാ​തെ​ ​രാ​വി​ലെ​ ​നേ​ര​ത്തേ​ ​എ​ഴു​ന്നേ​റ്റാൽ​ ​വെ​യിൽ​ ​മൂ​ക്കു​ന്ന​ ​നേ​ര​മാ​കു​മ്പോൾ അ​ല്പം​ ​ടി.​വി​ ​കാ​ണു​ക​യോ​ ​കു​റ​ച്ചു​നേ​രം​ ​വി​ശ്ര​മി​ക്കു​ക​യോ​ ​ആ​വാം. ആ​രോ​ഗ്യം​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം. കൃ​ത്യ​മാ​യി​ ​വി​ശ്ര​മി​ക്കാൻ​ ​മ​റ​ക്ക​രു​ത്.

സന്തോഷമായി പോകാം
*പ​രീ​ക്ഷ​ ​എ​ഴു​താൻ​ ​അ​ത്യു​ത്സാ​ഹ​ത്തോ​ടെ​ ​പോ​കാം. *പ​രീ​ക്ഷ​ ​തു​ട​ങ്ങു​ന്ന​തി​ന്റെ​ ​ത​ലേ​ന്ന് ​ന​ന്നാ​യി​ ​ഉ​റ​ങ്ങി​ ​പ​തി​വ് ​വ്യാ​യാ​മ​മു​ള്ള​വർ​ ​അ​തെ​ല്ലാം​ ​ചെ​യ്ത് ​അ​ത്യുത്സാ​ഹ​ത്തോ​ടെ​ ​സ്‌​കൂ​ളിൽ​ ​എ​ത്ത​ണം.​ ​പ​തി​വ് ​ക​ളി,​ ​ചി​രി,​ ​ത​മാ​ശ​ക​ളും,​ ​കു​ശ​ലം​ ​പ​റ​ച്ചി​ലു​മൊ​ക്കെ​ ​ന​ട​ത്തി​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​സ​ഹ​പാ​ഠി​ക​ളെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ക.​ ​ *ബെ​ല്ല​ടി​ക്കുംവ​രെ​യു​ള്ള​ ​വാ​യ​ന​യു​ടെ​ ​ആ​വ​ശ്യ​മില്ല.​ ​ഹാ​ളിൽ​ ​ക​യ​റും​ ​മു​മ്പ് ​ക​ഴി​യു​മെ​ങ്കിൽ​ ​ക​ണ്ണ​ട​ച്ച് ​അ​ഞ്ചു​മി​നി​ട്ട് ​ഇ​രി​ക്കു​ക.​ ​സം​ശ​യ​മു​ള്ള​ ​ഭാ​ഗ​ങ്ങൾ​ ​കൂ​ട്ടു​കാ​രു​മാ​യി​ ​വേ​ണ​മെ​ങ്കിൽ​ ​ചർ​ച്ച​ ​ചെ​യ്യാം.

ബീ കൂൾ

 *L​e​s​s​ ​t​e​n​s​i​o​n​ ​m​o​r​e​ ​r​e​s​u​l​t,​ ​M​o​r​e​ ​t​e​n​s​i​o​n​ ​l​e​s​s​ ​r​e​s​u​l​t​ ​എ​ന്ന് ​കൂ​ട്ടു​കാർ​ ​കേ​ട്ടി​ട്ടി​ല്ലേ​?​ ​അ​മി​ത​മാ​യി​ ​ടെൻ​ഷ​ന​ടി​ച്ചാൽ​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​താൻ​ ​ക​ഴി​യു​ന്ന​ ​കു​ട്ടി​യു​ടെ​യും​ ​പ​രീ​ക്ഷ​ ​അ​വ​താ​ള​ത്തി​ലാ​കും.​ ​'​B​e​ ​c​o​o​l​'​ ​നിർ​ഭ​യ​രാ​യി​രി​ക്കു​ക.ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​പ​രീ​ക്ഷ​യ്ക്ക് ​ത​യ്യാ​റാ​കു​ക. ല​ക്ഷ്യ​ബോ​ധ​വും​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​കൈ​മു​ത​ലാ​യു​ള​ള​ ​ആർ​ക്കും​ ​അ​ന്യ​മ​ല്ല​ ​വി​ജ​യം. *പ​രീ​ക്ഷാ​ ​ദി​വ​സങ്ങ​ളിൽ​ ​അ​തി​രാ​വി​ലെ​ ​എ​ഴു​ന്നേ​റ്റ് ​പ്രാർ​ത്ഥ​ന​യും​ ​ഈ​ശ്വ​ര​ ​ധ്യാ​ന​വും​ ​ന​ട​ത്തി​ ​പ​ഠ​നം​ ​ആ​രം​ഭി​ക്കു​ക.പ​രീ​ക്ഷാ​ ​ഹാ​ളിൽ​ ​ഇ​രി​ക്കു​മ്പോൾ​ ​മു​തൽ​ ​പ​ഠി​ച്ച​ ​കാ​ര്യ​ങ്ങൾ​ ​ഏ​കാ​ഗ്ര​ത​യോ​ടെ​ ​മ​ന​സി​ലൂ​ടെ​ ​ക​ട​ത്തി​വി​ടു​ക. പ​രീ​ക്ഷാ​ ​ഹാ​ളി​ലെ​ ​നി​ശ​ബ്ദ​ത​യിൽ​ ​നി​ങ്ങ​ള​റി​യാ​തെ​ ​ത​ന്നെ​ ​ഏ​കാ​ഗ്ര​ ​ചി​ത്ത​രാ​യി​ത്തീ​രു​ക​യും​ ​മ​നസി​ലു​ള​ള​ ​പ​ഠി​ച്ച​ കാ​ര്യ​ങ്ങൾ​ ​പു​റ​ത്തേ​ക്ക് ​വ​രി​ക​യും​ ​ചെ​യ്യും. പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത് ​ഉ​ന്ന​ത​വി​ജ​യം​ ​നേ​ടാ​നാ​ണ് എ​ന്ന് ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്ക​ണം.

പ​രീ​ക്ഷ​യ്ക്കു​ള​ള​ ​മു​ന്നൊ​രു​ക്ക​ങ്ങൾ
 പ​രീ​ക്ഷാ​ ​ഹാ​ളിൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​നിർ​ബ​ന്ധ​മാ​യും​ ​കൊ​ണ്ടു​പോ​കേ​ണ്ടവ *ഹാൾ​ടി​ക്ക​റ്റ് ​(​ഒ​രു​ ​പ്ലാ​സ്റ്റി​ക് ​ക​വ​റിൽ​ ​മ​ട​ക്കാ​തെ​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ച്ചു​ ​വ​യ്ക്കു​ക​) *ഒ​രേ​ ​മ​ഷി​യു​ള​ള​ ​മൂ​ന്ന് ​പേ​ന​കൾ​,​ ​റ​ബർ,​ ​പെൻ​സിൽ,​ ​ക​ട്ടർ,​ ​സ്‌​കെ​യിൽ​ ​മു​ത​ലാ​യ​വ​ ​ *ഒ​രു​ ​കു​പ്പി​ ​വെ​ള​ളം​,​ ഒ​രു​ ​ട​വ്വൽ​ ​​ ​ *ഹാ​ളിൽ​ ​ക​യ​റു​ന്ന​തി​നു​ മു​മ്പ് ​അ​ത്യാ​വ​ശ്യ​മാ​യ​ ​കു​റി​പ്പു​കൾ​ ​മാ​ത്രം​ ​ഒ​ന്നു​കൂ​ടി​ ​വാ​യി​ക്കു​ക.*ഇ​തു​ ​പ​ഠി​ച്ചോ​ ​എ​ന്ന് ​ചോ​ദി​ച്ചു​വ​രു​ന്ന​ ​കൂ​ട്ടു​കാ​രു​ടെ​ ​വാ​ക്കു​കൾ​ ​മൈൻ​ഡ് ​ചെ​യ്യേ​ണ്ട. *പ​തി​ന​ഞ്ച് ​മി​നി​ട്ട് ​മു​മ്പ് ​പ​രീ​ക്ഷയ്ക്കു​ള്ള​ ​ഇ​രി​പ്പി​ടം​ ​ക​ണ്ടു​പി​ടി​ച്ച് ​ക്ലാ​സിൽ​ ​ക​യ​റി​യി​രി​ക്ക​ണം. ബെ​ഞ്ചി​ലി​രു​ന്നു​ ക​ഴി​ഞ്ഞാ​ലു​ടൻ​ ​വ​ള​രെ​ ​നി​ശ​ബ്ദ​മാ​യി​ ​ശ്വാ​സം​ ​ഉ​ള്ളിലേ​ക്കെ​ടു​ക്കു​ക​യും​ ​പു​റ​ത്തേ​ക്ക് ​വി​ടു​ക​യും​ ​ചെ​യ്യു​ക. ഇ​ങ്ങ​നെ​ ​ചെ​യ്യു​മ്പോൾ​ ​ഉ​ള്ളിലു​ള​ള​ ​വേ​വ​ലാ​തി​യും​ ​ടെൻ​ഷ​നും​ ​ഇ​ല്ലാ​താ​കു​ന്നു.​ ​നി​ങ്ങൾ​ ​ഇ​രി​ക്കു​ന്ന​ ​ഇ​രി​പ്പി​ട​ത്തിൽ​ ​എ​ന്തെ​ങ്കി​ലും​ ​എ​ഴു​ത്ത്,​ ​തു​ണ്ടു​ക​ട​ലാ​സു​കൾ​ ​എ​ന്നി​വ​ ​ഇ​ല്ലെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്തു​ക.

സ​മാ​ശ്വാ​സ സ​മ​യം​ ​(​കൂൾ​ ​ഒ​ഫ് ​ടൈം)
 മുൻ​കാ​ല​ങ്ങ​ളിൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​മാ​യി​ ​ഇ​പ്പോൾ​ ​'​കൂൾ​ ​ഓ​ഫ് ​ടൈം​'​ ​(15​ ​മി​നി​ട്ട്)​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ന​ന്നാ​യി​ ​ചി​ന്തി​ച്ചും​ ​ഭാ​വ​ന​ ​ചെ​യ്തും​ ​ഉ​ത്ത​ര​മെ​ഴു​തേ​ണ്ടി​ ​വ​രു​ന്ന​ ​ചോ​ദ്യ​ങ്ങൾ​ ​ഏ​റെ​ ​ഉ​ള്ള​തി​നാൽ​ ​ഈ​ ​സ​മ​യം​ ​പ​ര​മാ​വ​ധി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. സ്വ​ന്തം​ ​അ​ഭി​പ്രാ​യം,​ ​നി​ഗ​മ​നം,​ ​നിർ​ദ്ദേ​ശം,​ ​യോ​ജി​പ്പ്,​ ​പ്ര​തി​ക​ര​ണം​ ​തു​ട​ങ്ങി​യ​വ​ ​രേ​ഖ​പ്പെ​ടു​ത്താൻ​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോൾ​ ​ചോ​ദ്യ​ ​വാ​യ​ന​യും​ ​ചി​ന്ത​യും​ ​അ​നി​വാ​ര്യ​മാ​കു​ന്നു. രാ​സ​സൂ​ത്ര​ങ്ങൾ, രാ​സ ​നാ​മ​ങ്ങൾ,​ ​രാ​സ​ ​സ​മ​വാ​ക്യ​ങ്ങൾ,​ ​ചി​ഹ്ന​ങ്ങൾ​ ​തു​ട​ങ്ങി​യ​വ​ ​ചോ​ദ്യ​ത്തിൽ​ ​വ​ന്നാൽ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​ണം. ചോ​ദ്യ​വാ​യ​ന​ ​കു​റ്റ​മ​റ്റ​തെ​ങ്കിൽ​ ​ഏ​റെ​ ​സ്‌​കോർ​ ​നേ​ടു​വാൻ​ ​നി​ങ്ങൾ​ക്ക് ​സാ​ധി​ക്കും. ചോ​ദ്യ​ത്തി​ന് ​നൽ​കി​യ​ ​സ്‌​കോർ,​ ​അ​ത​നു​സ​രി​ച്ചു​ള​ള​ ​സ​മ​യം,​ ​ഉ​ത്ത​ര​ത്തി​ന്റെ​ ​ദൈർ​ഘ്യം​ ​ഇ​വ​യൊ​ക്കെ​ ​നോ​ക്കാൻ​ ​'​കൂൾ​ ​ഓ​ഫ് ​ടൈം​'​ ​സ​ഹാ​യി​ക്കും. '​കൂൾ​ ​ഓ​ഫ് ​ ടൈം​'​ ​ക​ഴി​ഞ്ഞാ​ലു​ടൻ​ ​കൈ​യിൽ​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ ​ ഉ​ത്ത​ര​ക്ക​ട​ലാ​സിൽ​ ​ന​മ്പർ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​എ​ഴു​തു​ക. ഉ​ത്ത​ര​ക​ട​ലാ​സിൽ​ ​അ​നു​യോ​ജ്യ​മാ​യ​ ​മാർ​ജിൻ​ ​ഇ​ടു​ക. ചോ​ദ്യ​ ​ന​മ്പർ​ ​മാ​റി​പ്പോ​കാ​തെ​ ​മാർ​ജി​ന്റെ​ ​ഭാ​ഗ​ത്ത് ​ മാ​ത്ര​മേ ​ഇ​ടാൻ​ ​പാ​ടു​ള​ളു. പ​രീ​ക്ഷ​ ​എ​ഴു​തു​മ്പോൾ​ ​അ​നാ​വ​ശ്യ​മാ​യ​ ​വെ​ട്ടി​ത്തി​രു​ത്ത​ലു​കൾ​ ​പ​ര​മാ​വ​ധി​ ​ കു​റ​യ്ക്കു​ക. വൃ​ത്തി​യാ​യും​ ​ഭം​ഗി​യാ​യും​ ​വ​ള​രെ​ ​വേ​ഗ​ത്തി​ലെ​ഴു​തു​ക. ഓ​വർ​റൈ​റ്റിം​ഗ് ​പാ​ടി​ല്ല. ഉ​ത്ത​ര​ക്ക​ട​ലാ​സ് ​-​ ​മൂ​ല്യ​നിർ​ണ​യം​ ​ന​ട​ ത്തു​ന്ന​ ​അ​ദ്ധ്യാ​പ​ക​രിൽ​ ​ന​ല്ല​ ​മ​തി​പ്പു​ള​വാ​ക്കു​ന്ന​താ​യി​രി​ക്ക​ണം​ ​ഉ​ത്ത​ര​ത്തി​ന്റെ​ ​തു​ട​ക്കം.തെ​റ്റി​ല്ലാ​ത്ത​ ​ആ​കർ​ഷ​ക​മാ​യ​ ​ന​ല്ലൊ​രു​ ​വാ​ക്യം​ ​വേ​ണം. E​s​s​a​y​ ​Q​u​e​s​t​i​o​n​ ​ആ​ണെ​ങ്കിൽ​ ​ആ​ദ്യ​ ​പാ​ര​ഗ്രാ​ഫ് ​പ​ര​മാ​വ​ധി​ ​മെ​ച്ച​മു​ള്ള​താ​ക​ട്ടെ. സ​മാ​പ​ന​വും​ ​(​ലാ​സ്റ്റ് ​പാ​ര​ഗ്രാ​ഫ്)​ ​ഇ​തു​ പോ​ലെ​ ​ക​ഴ​മ്പു​ള​ള​ ​ ആ​കർ​ഷ​ക​മാ​യ​ ​വാ​ക്യ​ങ്ങ​ളി​ലാ​വ​ണം. ഇ​ട​യി​ലെ​ല്ലാം​ ​എ​ന്തെ​ങ്കി​ലും​ ​ഗ്യാ​സ് ​ക​ട​ത്തി​വി​ടാ​മെ​ന്ന് ​ഇ​തി​നർ​ത്ഥ​മി​ല്ല. എ​ല്ലാ​വാ​ക്യ​ങ്ങ​ളും​ ​ചെ​ത്തി​മി​നി​ക്കി​യെ​ടു​ക്കാൻ​ ​വേ​ണ്ട​ത്ര​ ​സ​മ​യം​ ​പ​രീ​ക്ഷാ​ ​ഹാ​ളിൽ​ ​ല​ഭി​ക്കി​ല്ല​ല്ലോ​?​ ​ഉ​പ​ന്യാ​സ​ങ്ങൾ​ ​എ​ഴു​തു​മ്പോൾ​ ​ആ​ദ്യം​ ​പോ​യി​ന്റ്സ് ​എ​ഴു​തു​ക.​ ​അ​തി​നു​ശേ​ഷം​ ​വി​ശ​ദീ​ക​ര​ണം​ ​നൽ​കി​യാൽ​ ​മ​തി.​ ​ഗ്രാ​ഫു​ക​ളും,​ ​സ്‌​കെ​ച്ചു​ക​ളും​ ​ മാർ​ക്ക് ​ കി​ട്ടാൻ​ ​സ​ഹാ​യി​ക്കും.​ ​സ​മ​വാ​ക്യ​ങ്ങ​ളും​ ​സൂ​ത്ര​വാ​ക്യ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​എ​ഴു​ത​ണം.
എ​ല്ലാ​ ​ചോ​ദ്യ​ങ്ങൾ​ക്കും​ ​ നിർ​ബ​ന്ധ​മാ​യും​ ​ ഉ​ത്ത​ര​മെ​ഴു​ത​ണം.സ്‌​കോ​റും​ ​സ​മ​യ​വും​ ​പ​രി​ശോ​ധി​ച്ചു​വേ​ണം​ ​ഉ​ത്ത​ര​മെ​ഴു​താൻ. അ​റി​യാ​ത്ത​ ​ചോ​ദ്യ​ത്തി​നും​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​റി​യാ​വു​ന്ന​ ​വി​വ​ര​ങ്ങൾ​ ​എ​ഴു​തു​ന്ന​ത് ​ ഗു​ണം​ ​ചെ​യ്യും. ന​ന്നാ​യി​ ​ അ​റി​യാ​വു​ന്ന​ ​ചോ​ദ്യ​ങ്ങൾ​ക്ക് ​ആ​ദ്യം​ ​ഉ​ത്ത​രം​ ​ എ​ഴു​ത​ണം. പ്ര​ത്യേ​കം​ ​ ശ്ര​ദ്ധി​ക്കു​ക​ - ചോ​ദ്യ​ത്തി​ന്റെ​ ​ന​മ്പർ​ ​തെ​റ്റാ​തെ​ ​എ​ഴു​ത​ണം. പ​ത്തു​മി​നി​ട്ട് ​മുൻ​പെ​ങ്കി​ലും​ ​ഉ​ത്ത​ര​ങ്ങൾ​ ​എ​ഴു​തി​തീർ​ക്ക​ണം.എ​ഴു​തി​യ​ ​ഉ​ത്ത​ര​ങ്ങൾ​ ​ഒ​ന്നു​കൂ​ടി​ ​വാ​യി​ച്ചു​ ​നോ​ക്കാൻ​ ​ഈ​ ​സ​മ​യം​ ​ഉ​പ​യോ​ഗി​ക്കാം. പോ​രാ​യ്മ​കൾ​ ​തോ​ന്നു​ന്നു​ണ്ടെ​ങ്കിൽ​ ​പ​രി​ഹ​രി​ക്കു​ക​യു​മാ​കാം. അ​ഡി​ഷ​ണൽ​ ​പേ​പ്പ​റിൽ​ ​ന​മ്പ​രി​ട്ട​ ​ശേ​ഷം​ ​പ​രീ​ക്ഷാ​ ​പേ​പ്പർ​ ​ന​ന്നാ​യി​ ​കെ​ട്ടി​വ​യ്ക്കു​ക.

പോ​സ്റ്റ്‌​മോർ​ട്ടം​ ​വേ​ണ്ട
പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞാ​ലു​ടൻ​ ​വീ​ട്ടി​ലേ​ക്കു​ത​ന്നെ​ ​പോ​വു​ക.ദീർ​ഘ​ദൂ​രം​ ​ന​ട​ന്നു​ ​പോ​കു​ന്ന​വ​രൊ​ക്കെ​ ​പ​രീ​ക്ഷാ​ ​ദി​ന​ത്തിൽ​ ​സ​മ​യം​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാൻ​ ​നിർ​ബ​ന്ധ​മാ​യും​ ​യാ​ത്രാ​സൗ​ക​ര്യം​ ​ഏർ​പ്പെ​ടു​ത്തു​ക.പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യാ​ലു​ട​നെ​ ​എ​ഴു​തി​യ​ ​പേ​പ്പ​റി​നെ​ക്കു​റി​ച്ച് ​ചർ​ച്ച​ ​ചെ​യ്യു​ക​യാ​ണ് ​പ​ല​രും​ ​ചെ​യ്യു​ക.ഈ​ ​പോ​സ്റ്റ്‌​മോർ​ട്ടം​ ​കൊ​ണ്ട് ​യാ​തൊ​രു​ ​ഗു​ണ​വു​മി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം. ത​ന്നെ​യു​മ​ല്ല,​ ​അ​പ​ക​ടം​ ​ഏ​റെ​യു​ണ്ടു​താ​നും. താൻ​ ​ശ​രി​യെ​ന്ന് ​വി​ശ്വ​സി​ച്ച് ​എ​ഴു​തി​യ​ ​ഉ​ത്ത​രം​ ​സ​ത്യ​ത്തിൽ​ ​തെ​റ്റാ​യി​രു​ന്നു​വെ​ന്നും​ ​വ​മ്പൻ​ ​മ​ണ്ട​ത്ത​ര​മാ​ണ് ​കാ​ണി​ച്ച​തെ​ന്നും​ ​തി​രി​ച്ച​റി​ഞ്ഞി​ട്ട് ​ഈ​ ​ഘ​ട്ട​ത്തിൽ​ ​എ​ന്തു​ ​നേ​ട്ടം? ശു​ഭാ​പ്തി​ ​വി​ശ്വാ​സം​ ​ന​ഷ്ട​പ്പെ​ടാൻ​ ​ഇ​ത് ​ഇ​ട​യാ​ക്കും.
തെ​റ്റു​ക​ണ്ടെ​ത്തി​ ​ടെൻ​ഷ​ന​ടി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​അ​ടു​ത്ത​ ​ദി​വ​സ​ത്തെ​ ​പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് ​ചർ​ച്ച​ ​ചെ​യ്യു​ക​യും​ ​വാ​യി​ക്കു​ക​യും​ ​ചി​ന്തി​ക്കു​ക​യും​ ​ചെ​യ്യു​ക.പോ​സ്റ്റ്‌​മോർ​ട്ടം​ ​ന​ട​ത്താ​നു​ള​ള​ ​ആ​കാം​ക്ഷ​ ​അ​തി​ക​ഠി​ന​മാ​ണെ​ങ്കിൽ​ ​അ​വ​സാ​ന​ ​ദി​വ​സ​ത്തെ​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞി​ട്ടാ​വാം.


തയ്യാറാക്കിയത് : ജോ​സ് ​ച​ന്ദ​ന​പ്പ​ള്ളി​ ​കടപ്പാട് : കേരള കൌമുദി



Related posts




 


Read also

Comments