New Posts

പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ


പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ



⧬ പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം.

⧬ റോൾ നമ്പർ രേഖപ്പെടുത്തിയ മേശ കണ്ടെത്തുക.

⧬ അധ്യാപകർ ഉത്തരപ്പേപ്പറും ചോദ്യപേപ്പറും നൽകുമ്പോൾ എഴുന്നേറ്റുനിന്നു വാങ്ങുക.

⧬ ഉത്തരപ്പേപ്പറിൽ നമ്പറും വിഷയവുമെല്ലാം വ്യക്തമായും തെറ്റുകൂടാതെയും എഴുതാൻ ശ്രദ്ധിക്കണം.

⧬ ചോദ്യപേപ്പർ കിട്ടിയാൽ മുഴുവൻ വായിച്ചുനോക്കുക. എളുപ്പമായവ ആദ്യം എഴുതുക. ചോദ്യം വ്യക്തമായി പഠിച്ചുവേണം ഉത്തരമെഴുതാൻ.

⧬ ക്രമനമ്പർ മാർജിനിൽ തെറ്റാതെ എഴുതാൻ ശ്രദ്ധിക്കണം. സബ് നമ്പർ ആവശ്യമെങ്കിൽ ഉത്തരങ്ങൾ അത്തരത്തിൽ ക്രമീകരിക്കാം.

⧬ ഉത്തരക്കടലാസിൽ രണ്ടാം പേജ് മുതൽ പേജ് നമ്പർ ഇടാൻ മറക്കരുത്.

⧬ ഉത്തരങ്ങൾ വലിച്ചുനീട്ടി പേപ്പർ എഴുതി നിറയ്ക്കാൻ മുതിരരുത്. കയ്യക്ഷരം നന്നാക്കി വെട്ടും തിരുത്തും ഒഴിവാക്കിവേണം ഉത്തരങ്ങൾ എഴുതാൻ.

⧬ പരീക്ഷ എഴുതി കഴിഞ്ഞാൽ ഉത്തരപ്പേപ്പർ ഒന്നുകൂടി കണ്ണോടിച്ചു കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളെന്തെങ്കിലും വിട്ടുപോകുകയോ മറ്റെന്തെങ്കിലും പിശകു പറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചുവേണം തിരിച്ചേൽപിക്കാൻ.

⧬ പരീക്ഷ എഴുതാൻ അനുവദിച്ച സമയം പൂർണമായി ഉപയോഗിക്കണം. നേരത്തേ എഴുതിക്കഴിഞ്ഞാൽ ഉത്തരപ്പേപ്പർ തിരിച്ചേൽപിച്ചു ഹാൾ വിടരുത്. എഴുതിയവ വീണ്ടും വിശദമായി വായിച്ചു തെറ്റുകുറ്റങ്ങൾ തീർക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യുക.

⧬ ഉത്തരപ്പേപ്പറിലെ നമ്പർ, വിഷയം തുടങ്ങിയവയും പേജ് നമ്പറുകൾ എന്നിവയും പരിശോധിക്കുക. ഉത്തരക്കടലാസുകൾ വൃത്തിയായി, ക്രമത്തിൽ തുന്നിക്കെട്ടിവേണം തിരിച്ചേൽപിക്കാൻ.


⧬ എഴുതിക്കഴിഞ്ഞ പരീക്ഷകളിലെന്തെങ്കിലും കുറവോ പിശകുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയോർത്തു വേവലാതിപ്പെട്ടു വരുംപരീക്ഷകളെക്കൂടി അതു ബാധിക്കരുത്. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി വിചാരിച്ചതിലും കൂടുതൽ നേടാൻ ശ്രമിക്കണം.

⧬ എഴുതി കഴിഞ്ഞ പരീക്ഷകൾ എളുപ്പമായിരുന്നതുകൊണ്ടു വരുംപരീക്ഷകളെ ഗൗരവമായി കാണാതിരിക്കരുത്.


⧬ പരീക്ഷയുടെ തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞു പഠിക്കാൻ മുതിരരുത്. ഉറക്കം തൂങ്ങിയുള്ള പഠനംകൊണ്ടു കാര്യമില്ല. അടുത്ത ദിവസത്തെ പരീക്ഷയെ അതു ദോഷകരമായി ബാധിക്കും.

⧬ പരീക്ഷയുടെ തലേന്നുതന്നെ, ആവശ്യമുള്ള പേനകൾ, പെൻസിൽ, ജോമെട്രി ബോക് സ്, ഹാൾ ടിക്കറ്റ് എന്നിവ കരുതിവയ്ക്കുക. പരീക്ഷയ്ക്കിറങ്ങുന്ന നേരത്ത് ഇവ തപ്പാനിടവരരുത്. നാം സ്ഥിരം ഉപയോഗിക്കുന്ന പേനതന്നെയാണു പരീക്ഷയെഴുതാനും നല്ലത്. പുതിയ പേന വിരലുകൾക്കു പരിചിതമല്ലാത്തവയായാൽ അതു കയ്യക്ഷരത്തെ ദോഷകരമായി ബാധിക്കും.
                                                                                                                                                                                  കടപ്പാട് : മനോരമ

Read also

Comments