New Posts

CHARLES' LAW | ചാള്‍സ് നിയമം | CHARLES' LAW SIMULATION | CHARLES' LAW INTERACTIVE | CHARLES' LAW MULTIMEDIA CLASS


CHARLES' LAW MULTIMEDIA CLASS



               ഒരു പാഠ ഭാഗം പഠിക്കുന്നതിന്  ആവശ്യമായ   എല്ലാ മൾട്ടിമീഡിയ വിഭവങ്ങളും ഒരുക്കി ക്കൊണ്ട് ബയോ വിഷൻ അവതരിപ്പിക്കുന്ന വേറിട്ടൊരു പോസ്റ്റാണ്  മൾട്ടിമീഡിയ ക്ലാസ്സ്‌ . രണ്ടാമത്തെയും മൾട്ടിമീഡിയ ക്ലാസ്സിൽ  10 )0 സ്റ്റാൻഡേർഡ്   കെമിസ്ട്രിയുടെ ആദ്യ പാഠമായ "വാതകാവസ്ഥ "എന്ന യൂണിറ്റിലെ ചാൾസ്  നിയമം പഠിക്കുന്നതിനുള്ള വീഡിയോ, സിമുലേഷൻ, പ്രസന്റേഷൻ എന്നിവ ശ്രീ ഇബ്രാഹിം സാറിന്റെ നോട്ട് കൂടി ഉൾപ്പെടുത്തി നല്കിയിരിക്കുന്നു.




 
 
 
ചാള്‍സ് നിയമം 
                  ഒരു വാതകത്തിന്റെ ഊഷ്മാവും വ്യാപ്തവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നിയമമാണ് ചാള്‍സ് നിയമം. J A ചാള്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഈ നിയമം ആവിഷ്കരിച്ചത്.മര്‍ദ്ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ്സ് വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലുള്ള താപനിലയുമായി(ഡിഗ്രിസെല്‍ഷ്യസിലെതാപനില+273) നേര്‍അനുപാതത്തി ലായിരിക്കും. ഇതാണ് ചാള്‍സ് നിയമം. ഒരു വാതകത്തിന്റെ വ്യാപ്തവും താപനിലയും(ഡിഗ്രി സെല്‍ഷ്യസില്‍) തമ്മിലുള്ള ബന്ധം കാണിക്കുന്ന ഗ്രാഫാണ് താഴെകൊടുത്തിരിക്കുന്നത്.




      ഈ ഗ്രാഫില്‍നിന്നും ഊഷ്മാവ് കുറയുന്നതിനനുസരിച്ച് വാതകത്തിന്റെ വ്യാപ്തം കുറയുന്നതായികാണാം. വ്യാപ്തം പൂജ്യത്തിലെത്തുമ്പോള്‍ താപനില –273°C ല്‍ എത്തുന്നു. ഒരു വാതകത്തിന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയായി ഇതിനെ കണക്കാക്കുന്നു. ഇതാണ് അബ്സല്യൂട്ട് സീറോ. ഇതിന്റെ അടിസ്ഥാനത്തില്‍ ലോര്‍ഡ് കെല്‍വിന്‍ ആവിഷ്കരിച്ച സ്കെയിലാണ് കെല്‍വിന്‍ സ്കെയില്‍. ഡിഗ്രി സെല്‍ഷ്യസിലെ താപനിലയെ കെല്‍വിന്‍ സ്കെയിലിലേക്ക് മാറ്റാന്‍ ഡിഗ്രി സെല്‍ഷ്യസിലെ താപനിലയോട് 273 കൂട്ടിയാല്‍ മതി. ഉദാഹരണത്തിന്  27°C= 27+273=300K, 0°C=0+273= 273K
  ചാള്‍സ് നിയമമനുസരിച്ച്  V/T = ഒരു സ്ഥിരസംഖ്യയായിരിക്കും. അഥവാ V1/T1 = V2/T2 ആയിരിക്കും.

 വീര്‍പ്പിച്ച ഒരു ബലൂണ്‍ വെയിലത്തിട്ടാല്‍ വികസിച്ച് വലുതാകുന്നതിന്റെ കാരണം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം. വേനല്‍ക്കാലത്ത് വാഹനങ്ങളുടെ ടയറുകളില്‍  മിതമായതോതില്‍ മാത്രം കാറ്റുനിറയ്ക്കുന്നതിന്റെ കാരണവും നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം.


SIMULATION


PRESENTATION

 
 
 
 
Related posts
 
 
 BOYLE'S LAW MULTIMEDIA CLASS

CHEMISTRY NOTES AND QUESTIONS - STANDARD 10 UNIT 1

 
 

Read also

Comments