SSLC MATHEMATICS - 65 VIDEOS
MATHEMATICS VIDEO LESSONS
പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS ലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച You tube Channel ലെ പത്താം ക്ലാസ് വീഡിയോ Play list (65 Videos) പരിചയപ്പെടുത്തുകയാണ് . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ICT വിപ്ലവം പൊതു വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന മാറ്റത്തിന് അനുകൂലമായി ഇനി അദ്ധ്യാപകരും കൂടി മാറാതെ പറ്റില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ക്ലാസ് മുറികൾ സജീവവും സക്രിയവുമാക്കുന്നതിൽ തനതു രീതികളിൽ നിന്ന് മാറി നടക്കുവാൻ നാം നിർബന്ധിതരായിരിക്കുന്നു. വീഡിയോ ഫോർമാറ്റിലാക്കിയ ഗണിത ആശയങ്ങളെയും ചോദ്യ പരിഹാരങ്ങളെയും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നത് പരമാർത്ഥമാണ്. ഇത് ക്ലാസ് റൂമുകളിൽ മാത്രമല്ല, കുട്ടികളുടെ whats app , FB ഇവയിലെ പഠന ഗ്രൂപ്പുകളിലേക്ക് കൂടി share ചെയ്താൽ അവർക്ക് അവരുടേതായ രീതിയിൽ ഇത് സ്വയം കാണുവാനും ക്ലാസിൽ നിന്ന് ഉൾക്കൊണ്ട ആശയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുവാനും സാധിക്കും. അതിനാലാണ് ഇത്തരത്തിലൊരു ചാനൽ തുടങ്ങിയത്. *സമഗ്ര* പോർട്ടൽ വിഭാവനം ചെയ്യുന്ന പങ്കു വെക്കൽ എന്ന മഹത്തായ ആശയത്തിന്റെ ഒരു പൂരക പ്രവർത്തനമാണിത്. ഇത് കുട്ടികൾക്കു വേണ്ടിയാണ്. ഒരു പരിധി വരെ അദ്ധ്യാപകർക്കു വേണ്ടിയും...
വീഡിയോയുടെ വലത് ഭാഗത്തുള്ള Video play list (1/65 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന് സൗകര്യമുണ്ട്.
വീഡിയോയുടെ വലത് ഭാഗത്തുള്ള Video play list (1/65 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന് സൗകര്യമുണ്ട്.
VIDEO PLAY LIST
Comments