New Posts

SUPER SNOW MOON | സൂപ്പര്‍ സ്‌നോ മൂണ്‍


സൂപ്പര്‍ സ്‌നോ മൂണ്‍



                             ഈ വര്‍ഷത്തെ ആദ്യ ചന്ദ്രവിസ്മയം ഇന്ന് ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് വൈകിട്ടാണ് കാണാന്‍ സാധിക്കുക. 2019ലെ ഏറ്റവും വലിയ പൂര്‍ണ ചന്ദ്രന്‍ കൂടിയാണിത്. ഇന്ന് രാത്രി 9 :30 നും പുലര്‍ച്ചെ 10 :54 നും ഇടയിലാണ് പൂര്‍ണ ചന്ദ്രനെ ദൃശ്യമാവുക. യൂഎസിലായിരിക്കും കൂടുതല്‍ വ്യക്തമാകുന്നത്.ഭൂമിയോടു ഏറ്റവും അടുത്തു നില്‍ക്കുന്നതും വലിപ്പമുള്ളതും കൂടുതല്‍ പ്രകാശമുള്ളതുമായ പൂര്‍ണ ചന്ദ്രനെ കാണാന്‍ സാധിക്കുമെന്നതാണ് ഇന്നത്തെ പ്രത്യേകത. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമെന്നതിനാല്‍ വലുതും തിലക്കം  കൂടുതലുമുള്ള ഒരു പൂര്‍ണ ചന്ദ്രനായിരിക്കും ആകാശത്തുചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നേര്‍ക്കു വരികയും, ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ സ്ഥിതിചെയുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും വെളിച്ചം 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ പ്രതിഭാസം എല്ലാ മാസത്തിലും ഒരിക്കല്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ന് തെളിയുന്ന പൂര്‍ണ ചന്ദ്രന്‍ ഭൂമിയുമായി 362 മയില്‍ അടുത്താണെന്നതാണ് പ്രത്യേകത. വിരിയുന്നത്.പതിവില്‍നിന്ന് വ്യത്യസ്ഥമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നതുകൊണ്ടാണ് ‘സൂപ്പര്‍മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. എന്നാല്‍ വലുപ്പവും പ്രകാശവും കൂടുതലായി വരുന്നത് കൊണ്ടാണ് ഇന്നത്തെ പൂര്‍ണചന്ദ്ര പ്രതിഭാസത്തെ ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്ന് വിശേഷിപ്പിക്കുന്നത്.







Read also

Comments

  1. Thanks for sharing this article.
    b s c result 2019,
    bcom result 2019 date,
    ba ka result 2019.