New Posts

BIO-VISION'S 9th BIRTH DAY | ബയോ വിഷന്റെ ഒമ്പതാം പിറന്നാള്‍ !


ബയോ വിഷൻ പത്താം വർഷത്തിലേയ്ക്ക് !




ബയോ വിഷൻ പത്താം  വർഷത്തിലേയ്ക്ക് കടക്കുന്നു!!!

              ബയോ വിഷൻ  ബ്ലോഗിന്റെ ഒമ്പതാം  പിറന്നാള്‍ ദിനമാണിന്ന്.  പഠന വിഭവങ്ങൾ  ഷെയർ ചെയ്യുന്നതിനായി   15.12.2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  9  വർഷം പൂർത്തിയാക്കുകയാണ് . ഇന്നേ വരെ 1675  പോസ്റ്റുകളും  ഒരു കോടി എഴുപത്തിയൊൻപത്  ലക്ഷത്തിലധികം  ഹിറ്റ്സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തിഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. 
                                 
         ബയോവിഷന്‍ ബ്ലോഗില്‍ ഇപ്പോൾ നിലവിലുള്ള 1675  ല്‍ പരം പോസ്റ്റുകള്‍ (Automatically updated) മൊബൈൽ ഫോണിലൂടെ നിങ്ങളുടെ കൈകളില്‍ എത്തിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ  BIO-VISION SCHOOL APP  4 .0   ഇപ്പോൾ PLAYSTORE ൽ ലഭ്യമാണ് .കേവലം 5mb യിൽ താഴേ ഫയൽ സൈസുള്ള ഈ App ൽ  പഠനവിഭവങ്ങളും അനുബന്ധ യുട്ടിലിറ്റികളും അമ്പതില്പരം വിഭാഗങ്ങളിലായി തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.

     App DOWNLOAD LINK: Here
             
                          നിങ്ങളുടെ സഹായ സഹകരണങ്ങളാണ്  ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിക്കുന്ന സുഹൃത്തുക്കൾക്കും, നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തരുന്ന സുമനസുകളായ അധ്യാപകര്‍ക്കും  പ്രത്യേക നന്ദി അറിയിക്കുന്നു. തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

 സസ്നേഹം,
                                                          സുഭാഷ്‌ . എസ് 
                                                          ബയോ വിഷൻ.





Read also

Comments