New Posts

SSLC MATHEMATICS - OBJECTIVE TYPE QUESTION SERIES - PART 1


OBJECTIVE TYPE QUESTION SERIES



                                      ഗണിത പഠനം ചെറിയ ചെറിയ ആശയങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പൂര്‍ണമാകുന്നത്. A+ സ്വപ്നംകാണുന്ന കുട്ടിക്കും D+ ന് വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടിക്കും അടിസ്ഥാനപരമായ അറിവ് ഒരേ പോലെ ഗുണം ചെയ്യും. അത്തരം അറിവ് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് ഒറ്റ വാക്യത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ നേരിടുകയെന്നതാണ്. എല്ലാ പാഠങ്ങളിലും അത്തരം ചോദ്യങ്ങള്‍ ഉണ്ട്. ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കും.മാത്രമല്ല കഠിനമായ ചോദ്യങ്ങളില്‍ ഒന്നിലേറെ ലളിതമായ ആശയങ്ങള്‍ ആണുള്ളതെന്ന സത്യം ഏവരും ഓര്‍മിക്കണം. അവയില്‍ അറിയുന്നവക്ക് ഉത്തരം എഴുതാമെങ്കില്‍ കുറച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്യും.ലളിതമായ ആശയങ്ങള്‍ ലളിതമായ ചോദ്യങ്ങളിലൂടെ ആസ്വദിച്ച് പഠിച്ചാല്‍ കണക്ക് ഇഷ്ടവിഷയമാക്കാം. താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ കഴിവതും ആശയങ്ങള്‍ ഉപയോഗിച്ച് മനക്കണക്കായി ചെയ്യുക.പാഠഭാഗങ്ങള്‍ കഴിയുന്ന മുറക്ക് ഒരു പ്രവര്‍ത്തനം എന്ന നിലക്ക് ഇത് കൊടുക്കാം.പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യശേഖരത്തിലെ ഒന്നാം ഭാഗമാണ്  പാലക്കാട് കല്ലിങ്ങൽപ്പാടം  ജി.എച്ച്.എസിലെ ഗണിത ശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാർ തയ്യാറാക്കി ഇംഗ്ലീഷ് , മലയാളം  മീഡിയം കുട്ടികൾക്കായി അയച്ചിരിക്കുന്നത്. ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.




DOWNLOAD







For more MATHEMATICS Resources : Click here

For SSLC Resources : Click here






Read also

Comments