New Posts

INDEPENDENCE DAY - QUIZ ( 27 Sets) , DOCUMENTARY, PATRIOTIC SONGS


QUIZ ( 27 Sets) , DOCUMENTARY, PATRIOTIC SONGS




                              സ്വാതന്ത്ര്യ ദിന ചരിത്രത്തിലേയ്ക്ക്  വെളിച്ചം വീശുന്ന  27  സെറ്റ് ക്വിസ്സുകൾ , സ്വാതന്ത്ര്യസമര ചരിത്രത്തെ വിശദീകരിക്കുന്ന ഒരു മലയാളം ഡോക്കുമെന്ററി , ദേശഭക്തി ഗാനങ്ങൾ , സ്വാതന്ത്ര്യ ദിന റാലി - മുദ്രാ ഗീതങ്ങൾ തുടങ്ങിയ നിരവധി വിഭങ്ങൾ നിങ്ങൾക്കായി ഈ പോസ്റ്റിലൂടെ സമർപ്പിക്കുകയാണ്.  ക്വിസ്സുകൾ തയ്യാറാക്കി നൽകിയ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും  ബയോ വിഷന്റെ ആത്മാർത്ഥമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു! എല്ലാവർക്കും  സ്വാതന്ത്ര്യ ദിനാശംസകൾ !




 INDEPENDENCE DAY - QUIZ (27 Sets)


QUIZ 12 - SATHEESAN K, PANMS AUPS, PACHATTIRI
QUIZ 27. AJIDAR. VV,  GHSS KUNHOME






ദേശഭക്തി ഗാനങ്ങൾ 

SONG 5


 
സ്വാതന്ത്ര്യ ദിന റാലി - മുദ്രാ ഗീതങ്ങൾ


സ്വാതന്ത്ര്യക്കുളിർ കാറ്റും വീശി
വാനിലുയർന്നു പറന്ന പതാകെ
അഭിനവ ഭാരതപിറവിക്കായ്
ഉജ്ജ്വല ദീപ്തി പരത്തുക നീ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ മത ഭേദം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം

ഭാരത ജനതതി ഒന്നിച്ചൊന്നായ്
കൈകോർത്തീടും വേളയിതാ
നാനാത്വത്തിൽ ഏകത്വം
ഒളിവെട്ടുന്നൊരു സുദിനമിതാ.

ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
ഭാരത മക്കൾ മുന്നോട്ട്.

സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്



താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ'

.രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് സംരക്ഷിക്കാൻ
പ്രതിജ്ഞ ചെയ്യുനാട്ടാരെ


പിന്നോട്ടില്ലിനി പിന്നോട്ടില്ല
മുന്നോട്ടേക്കു 'കുതിക്കും ഞങ്ങൾ'
ഛിദ്ര ശക്തിയെ തോല്പിക്കാനായ്
പടപൊരുതീടും നാമൊന്നായ് '

രക്തം വേണോ രക്തം നൽകാം
ജീവൻ വേണോ ജീവൻ നൽകാം
പിറന്ന മണ്ണിൻമാനം കാക്കാൻ
അണിയണിയായ് നാം മുന്നോട്ട്.





For more QUIZ QUESTIONS : Click here







Read also

Comments