New Posts

പ്രവേശനോല്‍സവ ഗാനം 2018


      പ്രവേശനോല്‍സവ ഗാനം




                                            ഈ വർഷത്തെ പ്രവേശനോത്സവ ഗാനം തയ്യാറായിക്കഴിഞ്ഞു ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയും എത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം.

 " പുസ്തകപ്പൂക്കളിൽ തേൻ കുടിക്കാനായി
 ചിത്ര പദംഗങ്ങളെത്തി
 ഉത്സാഹത്തോടെ പറന്നുപറന്നവർ
 ഉത്സവം കൂടുവാനെത്തി"

 എന്ന് തുടങ്ങുന്ന ഗാനം  ഒരുങ്ങി കഴിഞ്ഞു. ശ്രേയ ജയദീപാണ്  ഗാനമാലപിച്ചിരിക്കുന്നത് .

"കുഞ്ഞുടുപ്പിട്ടും കുണുങ്ങിച്ചിരിച്ചും
 ഓടിക്കളിക്കുന്നു കുഞ്ഞാറ്റകൾ
 അമ്മച്ചിറകിന്റെ ഉളളിലെ ചൂടുപോൽ
 പോറ്റിടുന്നു പൊതു വിദ്യാലയം "

 എന്ന്  തുടരുന്ന  പാട്ടിന്‍റ വരികള്‍ എഴുതിയത് ശ്രീ മുരുകൻ കാട്ടാക്കടയാണ്. അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷക്കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ്  ശ്രീ വിജയ് കരുൺ ഗാനം ചിട്ടപ്പെടുത്തിയത്.

"ബെല്ലടിക്കാനായ്  തുമ്പി വന്നേ
 ബഞ്ച് നിരത്തുവാൻ തത്ത വന്നേ
 പാഠങ്ങളോരോന്നു പാടിപ്പഠിപ്പിച്ചു
 കൂടെ കളില്ക്കുവാൻ കുയിലു വന്നേ "

 എന്ന് ചൊല്ലി ഈ പാട്ടിലൂടെ കുട്ടികളെ സ്കൂൾ മുറ്റങ്ങളിലേയ്ക്ക് മാടി വിളിക്കുകയാണ് .......



പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ


negative margins

 




വരികളിലൂടെ


Read also

Comments