New Posts

MIKAVULSAVAM | മികവുത്സവം


 മികവുത്സവം




                               പൊതുവിദ്യാലയങ്ങൾ മികവ് പ്രകടിപ്പിക്കലിന്റെ പുതിയ ദിശയിലേക്ക് പ്രവേശിക്കുകയാണ്‌. ഓരോ വിദ്യാലയത്തിലെയും കുട്ടികൾ തങ്ങളുടെ മികവുകൾ ബഹുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു വരികയാണ്. ഏപ്രിൽ 15 ഓടെ സംസ്ഥാനത്തെ മിക്കവാറും എല്ലാ വിദ്യാലയങ്ങളും മികവുത്സവങ്ങൾ പൂർത്തീകരിക്കും. കഴിഞ്ഞ ഒരു വർഷമായി തങ്ങൾ ആർജിച്ച ശേഷികൾ ബഹുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെ പൊതുവിദ്യാലയങ്ങളുടെ കരുത്ത് കൂടി പ്രകടമാവുകയാണ്. ഈ ശക്തിപ്രകടനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളിൽ നിന്ന് വിഭിന്നമായി ഉയർന്ന ആത്മവിശ്വാസത്തോടെ തങ്ങളുടെ അറിവുകൾ പങ്ക് വയ്ക്കാൻ പ്രാപ്തരാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ എന്ന് തെളിയിക്കുകയാണ്‌. ഈ തെളിവുകളിൽ ആകൃഷ്ടരായി അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് പുതുതായി കൂടുതൽ കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് മികവുത്സവത്തിന്റെ മേന്മ. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു നൽകി 2018-19 അക്കാദമിക വർഷം മികവിന്റെ വർഷമായി കണക്കാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം കൂടിയാണ് സ്കൂൾ പ്രവേശനത്തിൽ പ്രകടമായിത്തുടങ്ങിയ ഈ ആവേശം.



കടപ്പാട് : രതീഷ് കളിയാടൻ







Read also

Comments