New Posts

EXAM RESULT ANALYSER AND PROGRESS REPORT GENERATOR - SECOND TERM EXAM

 
EXAM RESULT ANALYSER




             രണ്ടാം പാദവാർഷിക പരീക്ഷയുടെ Result Analysis,  Progress report എന്നിവ തയ്യാറാക്കുന്നതിനും സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഗ്രേഡുകൾ തരം തിരിച്ചു പ്രത്യേകം ക്ലാസുകൾ ക്രമീകരിക്കുന്നതിനും ഏറെ സഹായകരമായ ഒരു Exel സോഫ്റ്റ്‌വെയർ (WINDOWS ) തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ശ്രീ വിമൽ സാർ , GOHSS എടത്തനാട്ടുകര, പാലക്കാട് . സമ്പൂർണവും സമഗ്രവുമായ ഈ പ്രോഗ്രാം തയ്യാറാക്കി നൽകിയ ശ്രീ വിമൽ സാറിന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു
        
 സ്കോർ, ഗ്രേഡ്, perecentage (ബാർ ഡയഗ്രം ഉൾപ്പെടെ),ക്ലാസ് റാങ്ക്, സ്കൂൾ റാങ്ക്, റേറ്റിംഗ്, എന്നീ വിവരങ്ങളോടു കൂടിയ  പ്രോഗ്രസ്സ് കാർഡ് print ചെയ്തെടുക്കാൻ കഴിയുന്നു. (6  തരം  പ്രോഗ്രസ്സ് റിപ്പോർട്ടുകളിൽ നിന്നും ആവശ്യമുള്ള മാതൃക തിരഞ്ഞെടുത്തു A4 പേപ്പറിൽ പ്രിന്റ് ചെയ്ത് എടുക്കാം)

 
*മറ്റ് പ്രത്യേകതകൾ *

*Mark List with grade analysis*

👇
(ഒരു ക്‌ളാസ്സിലെ ഏതെങ്കിലും വിഷയത്തിന്റെ സ്കോർ, grade,ഓരോ ഗ്രേഡുകളുടെയും  എണ്ണം എന്നിവ അടങ്ങിയ ഷീറ്റ് - subject)
 
*Subjectwise Grade Analysis*

👇
(ഒരു പ്രത്യക വിഷയത്തിന്റെ ഒരേ സ്റ്റാൻഡേർഡിലെ പല പല ഡിവിഷനുകളിലെ  സ്കോറുകളുടെ താരതമ്യം
സ്കൂൾ ആവറേജ്, ക്‌ളാസ് ആവറേജ് ഗ്രേഡുകളുടെ എണ്ണം  എന്നിവ സഹിതം - subject council ൽ പരീക്ഷ അവലോകനത്തിന് സഹായിക്കും  )



*Classwise Grade analysis*

 
👇

(ഒരു പ്രത്യേക ക്ലാസ്സിലെ എല്ലാ വിഷയങ്ങളുടെയും ആവറേജ്, ഗ്രേഡുകളുടെ എണ്ണം ഇവ താരതമ്യം ചെയ്യാൻ കഴിയുന്നു -- ക്‌ളാസ് ടീച്ചർക്ക് ഉപകാരപ്പെടുന്നു
*Schoolwise Grade Analysis*
 
👇
ഏതെങ്കിലും ഒരു സ്റ്റാൻഡേർഡിൽ ഓരോ വിഷയത്തിലും  സ്‌കൂളിൽ മൊത്തം ലഭിച്ച ഗ്രേഡുകളുടെ എണ്ണം സ്‌കൂൾ ആവറേജ് സഹിതം
(ഹരിശ്രീ uploading  ആവശ്യത്തിന് ഉപയോഗിക്കാം)

 
*School Topper's List (Top to bottom)*
 
👇
ഏതെങ്കിലും ഒരു സ്റ്റാൻഡേർഡിൽ എല്ലാ കുട്ടികളെയും ടോട്ടൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് ആക്കിയത് --
ഗ്രൂപ്പ് തിരിക്കാൻ ഉപയോഗിക്കാം

 
*Class Toppers*
 
👇
ഒരു പ്രത്യേക ഡിവിഷനിലെ റാങ്ക് ലിസ്റ്റ്
 
*Subjectwise Rank list(Top to bottom)*
 
👇
ഒരു പ്രത്യേക സ്റ്റാൻഡേർഡിലെ സ്കൂളിലെ എല്ലാ കുട്ടികളെയും ഒരു പ്രത്യേക വിഷയത്തിന്റെ മാർക്കിന്റെ ക്രമത്തിൽ ലിസ്റ്റ് ആക്കിയത്
Special coaching നു ഉപയോഗിക്കാം

*Best Class*
 
👇
ഒരു സ്റ്റാൻഡേർഡിലെ ഏറ്റവും മികച്ച ക്‌ളാസ് (ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ )
 
*Best Subject*
 
👇
ഏതെങ്കിലും സ്റ്റാൻഡേർഡിലെ മികച്ച സ്കൂൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് ആക്കിയത്
എന്നിങ്ങനെയുള്ള ലിസ്റ്റുകൾ print ചെയ്തെടുക്കാം .



Read also

Comments