New Posts

SOCIAL SCIENCE - PRESENTATION AND VIDEOS - UNIT 9 - STANDARD 10


RESENTATION AND VIDEOS




                                  പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I ഒമ്പതാം  യൂണിറ്റ്  " പൗരബോധം"  ആസ്പദമാക്കിയുള്ള പ്രസന്റേഷന്‍, വീഡിയോകൾ എന്നിവ  ബ്ലോഗുമായി ഷെയർ ചെയ്യുകയാണ്  എസ് .ഐ .എച്ച് .എസ് ഉമ്മത്തൂര്‍ സ്കൂളിലെ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാറിന് അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.

                                    സംഘർഷ പൂരിതമായ സമൂഹത്തിൽ നാം കണ്ട്  കൊണ്ടിരിക്കുന്ന അക്രമം, പീഢനം, നിയമ ലംഘനം, അഴിമതി, പ്രകൃതി ചൂഷണം, മലിനീകരണം, കളവ്, ചതി, വഞ്ചന, സ്വാർത്ഥത, അച്ചടക്കരാഹിത്യം എന്നിവയുടെ കാരണങ്ങൾ അന്വേഷിക്കമ്പോഴാണ് പൗരബോധത്തിന്റെ പ്രസക്തി മനസ്സിലാവുക. നാളത്തെ പൗരന്മാരെ രക്ഷപ്പെടുത്തണമെങ്കിൽ                        " പൗരബോധം " എന്ന അധ്യായം കൃത്യമായി വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിൽ  ചുമതലകൾ തിരിച്ചറിഞ്ഞ് അർപ്പണബോധത്തോടെ കർമ്മം ചെയ്ത് മുന്നേറിയ മാതൃകകളായ നിസ്വാർത്ഥ സേവകരുടെ വീഡിയോ കണ്ടാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. നമ്മുടെ നന്മകൾ തിരിച്ചറിയുകയും  ഇതിൽ എന്താണ് പൗരബോധമെന്ന് മനസ്സിലാക്കി ഇതിനെ ഒരുനിവാര്യതയാക്കി പൗരബോധം കുടുംബം, വിദ്യഭ്യാസം, മാധ്യമങ്ങൾ, സംഘടനകൾ എന്നിവയിലൂടെ എങ്ങിനെ വളരുന്നുവെന്ന് ചർച്ച ചെയ്ത് മഹനീയ മാതൃകകൾ കണ്ടാണ് (വീഡിയൊ) ഈ യൂനിറ്റ് മുന്നേറുന്നത്. ഇവരെ പിന്തുടരുമ്പോൾ സ്വജീവിതത്തിൽ ഉണ്ടാകേണ്ട ധാർമ്മികത എന്താണെന്നും, വെല്ലുവിളികൾ എങ്ങനെ ഏറ്റെടുക്കണമെന്നും പ്രതിപാദിച്ച് മാനവിക വിഷയങ്ങൾ ഉൾച്ചേർന്ന സാമുഹൃശാസ്ത്ര പ0നത്തിലൂടെ എങ്ങനെ സാമൂഹ്യജീവിതം മെച്ചപ്പെടുത്താമെന്നും നാളെ സാമൂഹനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവമുണ്ടാക്കിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.




DOWNLOADS



For more  SOCIAL SCIENCE resources : Click here





Read also

Comments