New Posts

SSLC RESULT 2017






എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ :

 ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കു.  പി.ആര്‍ ചേംബറില്‍ ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ഇതിന് മുന്നോടിയായി ഇന്ന്പരീക്ഷാ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യോഗം ചേരും. ഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഫലപ്രഖ്യാപനം നടന്ന് നിമിഷങ്ങള്‍ക്കകം വിശദവിവരങ്ങള്‍ www.results.itschool.gov.in എന്ന വെബ്സൈറ്റില്‍ അറിയാം. ഇതുകൂടാതെ സഫലം 2017 എന്ന മൊബൈല്‍ ആപും ഫലം അറിയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. ഐടി@സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍പി-യുപി സ്‌കൂളുകളിലും ഫലം അറിയാനുള്ള സംവിധാനം ഒരുക്കണമെന്ന് ഐടി@സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




LINKS FOR SSLC RESULT 2017


Read also

Comments