New Posts

HIGHER SECONDARY PLUS ONE SINGLE WINDOW ADMISSION 2017 | പ്ലസ് വൺ : മേയ് 8 മുതൽ അപേക്ഷിക്കാം


PLUS ONE ADMISSION 2017



                ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മേയ് എട്ടിന് തുടങ്ങും

           ഹയര്‍സെക്കന്ററി പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ മേയ് എട്ട് മുതല്‍ 19 വരെ പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ വിവരം സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളിലും പ്രദര്‍ശിപ്പിക്കുന്നതിന് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്റെയും ഉപരിപഠന -തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരം നല്കുന്നതിനും വിദഗ്ധരായ അധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ ആണ് ഫോക്കസ് പോയിന്റുകള്‍ സംഘടിപ്പിക്കുന്നത്. 


APPLY ONLINE

    Single Window Admission to Plus One 2017-18
Prospectus   Higher Secondary Plus One Admission 2017-18
How to fill Single Window Online Application-Help file
      Course List For Plus One Admission : 2017-2018
  Instruction for Viewing Last Rank
Last Rank & WGPA Details (Admission 2016)
WGPA Calculator(Online)
HSCAP Portal - Apply Online



IMPORTANT DATES


 Last Date for Application Submission is 22/05/2017.
Trial allotment date : 29/05/2017
Date of first allotment : 05/06/2017
Commencement of Classes : 14/06/2017
Supplimentary allotment : 22/07/2017






Read also

Comments