Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, May 30, 2017

പ്രവേശനോല്‍സവ ഗാനം 2017


 പ്രവേശനോല്‍സവ ഗാനം



                          ഈ വർഷത്തെ സ്കൂൾ  പ്രവേശനോത്സവത്തിന്  വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങിക്കഴിഞ്ഞു . ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികയേയും  സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. "വാകകൾ പൂത്തൊരു വസന്തകാലം  പള്ളിക്കൂടക്കാലം . വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം " എന്ന് തുടങ്ങുന്ന ഗാനം  ഒരുങ്ങി കഴിഞ്ഞു. വൈയ്ക്കം വിജയലക്ഷ്മിയും ശ്രീറാമുമാണ് ഗാനമാലപിച്ചത്. 'തുമ്പികളേ പൂത്തുമ്പികളേ വാ തേനു നുണഞ്ഞേ പോകാം അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം' എന്ന്  നിർദ്ദേശിക്കുന്ന പാട്ടിന്‍റ വരികള്‍ എഴുതിയത് ശ്രീ മുരുകൻ കാട്ടാക്കടയാണ്. അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷക്കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ്  ശ്രീ വിജയ് കരുൺ ഗാനം ചിട്ടപ്പെടുത്തിയത്. 'അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.   കളിയും ചിരിയും വളകൾ കിലുങ്ങി    ഊഞ്ഞാലാടി കാകളികൾ. പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി ' എന്ന്    ഈ പാട്ടിലൂടെ കുട്ടികളെ സ്കൂൾ മുറ്റങ്ങളിലേയ്ക്ക് മാടി വിളിക്കുകയാണ് .......


പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ

negative margins



DOWNLOAD SONG


വരികളിലൂടെ

വാകകൾ പൂത്തൊരു വസന്തകാലം  പള്ളിക്കൂടക്കാലം .
    വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം .
  പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം.
 ഇത്തിരിവട്ടക്കുടയും ചൂടി    തത്തീ       തത്തക്കുരുന്നുകൾ .
 വരവായ് വീണ്ടും വസന്തകാലം പള്ളിക്കൂടക്കാലം. 
         'അ'മുതൽ 'ക്ഷ'വരെയുള്ളക്ഷര  മായാജാലക്കാലം.

 (തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം  അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം) 
     അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.
   കളിയും ചിരിയും വളകൾ കിലുങ്ങി  ഊഞ്ഞാലാടി കാകളികൾ.
 പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി.
 വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി

തുമ്പികളേ പൂത്തുമ്പികളേ വാ തേനു നുണഞ്ഞേ പോകാം അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം  )       
         അപ്പൂപ്പൻ താടിക്കാലം വന്നക്കരെ നിന്നൊരു കുളിർ കാറ്റിൽ.
പുസ്തക സഞ്ചിയണിഞ്ഞും കൊണ്ടേ കുഞ്ഞാറ്റക്കിളികൾ വരവായ്
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി.

 വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി


Related posts


പ്രവേശനോല്‍സവ ഗാനം 2016
 പ്രവേശനോല്‍സവ ഗാനം 2015
 പ്രവേശനോല്‍സവ ഗാനം 2014




Post a Comment
Related Posts Plugin for WordPress, Blogger...