.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, November 30, 2016

VIDEO STUDY MATERIAL - ENGLISH - STANDARD 10 - UNIT 5


VIDEO STUDY MATERIAL



                     പത്താം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ അഞ്ചാം   യൂണിറ്റിലെ  "The School Boy"  എന്ന  കവിതയെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.


Tuesday, November 29, 2016

STUDY MATERIAL - BIOLOGY MALAYALAM MEDIUM AND ENGLISH MEDIUM - UNITS 6 and 7 - STANDARD 10 | SHORT NOTES - BIOLOGY


BIOLOGY SHORT NOTES



                              പത്താം   ക്ലാസ്സ് ജീവശാസ്ത്രം 6 , 7   അദ്ധ്യായങ്ങളുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഷോർട്ട്  നോട്സ് തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം. വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !



DOWNLOADS




Related posts







Monday, November 28, 2016

HINDI MODEL QUESTION PAPERS AND ANSWERS - STANDARD 10 (3 Sets)


HINDI MODEL QUESTION PAPERS AND ANSWERS



              സെക്കന്റ്  ടേം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ്സിലെ കൂട്ടുകാർക്കായി 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും സമാഹരിച്ച് അയച്ചു തന്നിരിക്കുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ ജിനി ആന്റണി സാർ. ഓരോ പരീക്ഷാ വേളയിലും മുടങ്ങാതെ  ചോദ്യപേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ത്  അയച്ചു തന്ന് ഞങ്ങളോടൊപ്പമുള്ള ശ്രീ ജിനി ആന്റണി സാറിന് ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു



DOWNLOADS





Related posts




SECOND TERM EXAM RELATED POSTS









STATE IT QUIZ 2016 - QUESTIONS - PRELIMINARY , HS, HSS ROUNDS


STATE IT QUIZ 2016




                              ഈ വർഷത്തെ (2016 -17 ) സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി  നടന്ന ഐടി ക്വിസ്  മൽസരത്തിന്റെ  പ്രാഥമിക റൗണ്ട് , HS ഫൈനല്‍ റൗണ്ട് , HSS ഫൈനല്‍ റൗണ്ട്  എന്നിവയുടെ ചോദ്യങ്ങളും ഉത്തരങ്ങളും  പോസ്റ്റ്‌ ചെയ്യുന്നു.  സ്വയം ചെയ്ത്  മാർക്ക്  അറിയുന്ന സൗകര്യത്തിനായി പ്രത്യേകം ക്രമീകരിച്ചാണ് നല്കിയിരിക്കുന്നത് .  ക്വിസ് മാസ്റ്റര്‍ ശ്രീ . വി കെ ആദര്‍ശ്  സാറിന്  ബയോ വിഷന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.





Saturday, November 26, 2016

KAIRALI VIJNANA PAREEKSHA 2015 - QUESTION PAPERS | കൈരളി വിജ്ഞാന പരീക്ഷ


കൈരളി വിജ്ഞാന പരീക്ഷ




                             ഈ വർഷത്തെ കൈരളി വിജ്ഞാന പരീക്ഷ ഡിസംബർ 3 ന്  നടക്കുകയാണ് . പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  2015  ലെ ചോദ്യ ശേഖരം പോസ്റ്റ്‌  ചെയ്യുന്നു . ഏവർക്കും ബയോ വിഷന്റെ വിജയാശംസകൾ




KAIRALI VIJNANA PAREEKSHA 2015 - QUESTION PAPERS



Friday, November 25, 2016

ആത്മവിശ്വാസം


ആത്മവിശ്വാസം




                          ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന്  പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ  ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.

മറ്റുള്ളവരുടെ നിഗമനങ്ങള്‍ എന്തു തന്നെയായാലും അവനവനെക്കുറിച്ച് സ്വയം ഒരു അഭിപ്രായം എല്ലാവരും സൃഷ്ടിച്ചെടുക്കാറുണ്ട്. പോരായ്മകളെ കാണാതെ ശക്തികളെ പെരുപ്പിച്ചെടുത്ത് സ്വയം വല്ലാത്ത വിലയിട്ട് ഒരു തരം 'കേമന്‍  കോംപ്ലെക്സില്‍ ' അഭിരമിക്കുന്നവരുണ്ട്. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഭീമാകാരമായ ആത്മവിശ്വാസമാണ് ഇവരുടെ മുഖമുദ്ര. ഇതുകൊണ്ട് ഒരു ഗുണവുമില്ല. ശരിയായ ഉള്‍ക്കാഴ്ചയുടെ പിന്തുണയില്ലാത്തതുകൊണ്ട് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ശക്തികളെ തീരെ തിരിച്ചറിയാതെ ദൗര്‍ബല്യങ്ങളെ പര്‍വതീകരിച്ച് സ്വയം വില ഇടിച്ചുതാഴ്ത്തി വിഷാദവും നൈരാശ്യവുമൊക്കെയായി ജീവിക്കുന്നവരാണ് മറ്റേ ധ്രുവത്തില്‍. ആത്മവിശ്വാസം പേരിനുപോലുമില്ലാത്ത ഒരു തരം 'കോന്തന്‍ കോംപ്ലെക്സി'നടിമപ്പെട്ടുപോകും ഈ കൂട്ടര്‍. കേമന്‍  കോംപ്ലെക്സിന്റെയും കോന്തന്‍ കോംപ്ലെക്സിന്റെയും ഇടയിലാണ് കൃത്യവും ആരോഗ്യകരവുമായ ആത്മവിശ്വാസമുള്ളവര്‍. ശക്തിയെയും ശക്തിക്കുറവിനെയും സമചിത്തതയോടെ അവര്‍ ഉള്‍ക്കൊള്ളും. ഉള്ള കരുത്ത് ഫലപ്രദമായി ഉപയോഗിച്ച്  ദൗര്‍ബല്യങ്ങളെ മറികടക്കുവാനോ അവയുടെ സാന്നിധ്യത്തെ അവഗണിക്കുവാനോ ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.
ഒരു വിലാപവും  അതിന്‍റെ  പുനരാഖ്യാനവും

ആത്മവിശ്വാസമില്ല്ലായ്മയുടെ ഒരു വിലാപം കേള്‍ക്കാം

"ഞാന്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഒരു  യുവാവാണ്. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്കു നേടിയിട്ടുണ്ട്. പക്ഷേ ജോലിക്കായുള്ള എല്ലാ അഭിമുഖങ്ങളിലും ഞാന്‍ തോറ്റുപോകുന്നു. സ്കൂളില്‍ പഠിച്ചത് മലയാളം മീഡിയത്തിലാണ്. അതുകൊണ്ട് തീരെ ധൈര്യമില്ല. എന്തോ ഒരു കുറവുള്ളതുപോലെ. പ്ലസ്‌ടു മുതല്‍ ഇങ്ങനെയാണ്. വിജയിക്കുമെന്ന വിചാരത്തോടെ പിന്നീട് ഒരു പരീക്ഷയും ഞാന്‍ എഴുതിയിട്ടില്ല. അതുകൊണ്ട് എനിക്ക് എപ്പോഴും ഉത്കണ്ഠയാണ്. ഇതൊക്കെയാണെങ്കിലും ഒരുവിധം മാര്‍ക്ക്‌ എനിക്ക് കിട്ടുമായിരുന്നു.എന്‍റെ കഴിവിനേക്കാള്‍ ഭാഗ്യംകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സത്യമായിട്ടും എന്നെ ഒന്നിനും കൊള്ളില്ല. ആളുകളെ അഭിമുഖീകരിക്കാന്‍ എനിക്ക് ആത്മവിശ്വാസമില്ല. ഞാനൊരു തികഞ്ഞ പരാജയമാണെന്ന് എനിക്ക് അറിയാം. അങ്ങനെയല്ലെന്ന് മാതാപിതാക്കളും അടുത്ത കൂട്ടുകാരും പറയാറുണ്ട്. ഒരു ക്ലാസ്സിലും തോല്‍ക്കാതെ നല്ല മാര്‍ക്ക്‌  വാങ്ങി എഞ്ചിനീയറിങ്ങ് പാസ്സായില്ലേയെന്നാണ് ഇവരൊക്കെ പറയുന്നത്. എന്‍റെ മിടുക്കുകൊണ്ടല്ല ഇതെന്ന് അവര്‍ക്കറിയില്ലല്ലോ. അവരൊക്കെ എന്നെ വെറുതെ ആശ്വസിപ്പിക്കാനായി പറയുന്നതും ആകാം. കഴിവില്ലാത്തവനെന്നു അവര്‍ക്ക് തുറന്ന്  പറയുവാനാകില്ലല്ലോ? എന്റെ കൂട്ടുകാര്‍ക്കുള്ള ഒരു വൈഭവവും എനിക്കില്ല. ഞാന്‍ ഒരു വട്ടപ്പൂജ്യമാണ്."

ആത്മവിശ്വാസത്തകര്‍ച്ചയുള്ള ഒരുവ്യക്തിയുടെ സങ്കടങ്ങളുടെ ചിത്രമാണിത്.

സ്വയം തര്‍ക്കിച്ചു താഴ്ത്തിക്കെട്ടുന്ന ശൈലി പ്രകടം.

കഷ്ടപ്പെട്ട് പഠിച്ചു നേടിയ വിജയങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല. നിഷേധാത്മകചിന്തകളുടെ ഉരുള്‍പൊട്ടലുകളാണ്. വിഷാദം, കോപം, ഉത്കണ്ഠ തുടങ്ങിയ അലോസരപ്പെടുത്തുന്ന വൈകാരികഭാവങ്ങളുടെ പൂരപ്പറമ്പാണ് ഈ മനസ്സ്. നമുക്ക് ഈ വിദ്വാന്റെ ആത്മഗതങ്ങളെ ആത്മവിശ്വാസത്തിന്റെ മരുന്നിട്ട് മാറ്റി എഴുതിയാലോ? അപ്പോള്‍ അതിങ്ങനെയാകും:

"ഞാന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു യുവാവാണ്. സ്കൂളില്‍  മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ട് പ്ലസ്‌ടുവിലെത്തിയപ്പോള്‍ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടായി. മനസ്സ് തളര്‍ന്നു. ഒന്നിനും കൊള്ളില്ലെന്ന തോന്നലൊക്കെ ഉണ്ടായി. പക്ഷേ, അതു ഞാന്‍ തിരിച്ചറിഞ്ഞു. ആ ചിന്തയുമായി ഞാന്‍ കലഹിച്ചു; പോരടിച്ചു. സത്യത്തില്‍ പാഠൃവിഷയങ്ങള്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ നന്നായി മനസ്സിലാകുമായിരുന്നു. എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ ഞാന്‍ പോരാടി. നല്ല മാര്‍ക്ക്‌ വാങ്ങി. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച എന്‍റെ  കൂട്ടുകാര്‍ക്ക് സാധിക്കുന്നതൊക്കെ എനിക്ക് ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. എഞ്ചിനീയറിങ്ങിന്  പ്രവേശനം നേടി. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്ക് വാങ്ങി. ആശയവിനിമയത്തില്‍ എനിക്ക് മികവു പോരാ. അതുകൊണ്ട് ചില അഭിമുഖങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റിയില്ല. ഇതാണ് എന്‍റെ ഇപ്പോഴത്തെ പോരായ്മ. സാരമില്ല. അതു ഞാന്‍ ശരിയാക്കും. താമസിയാതെ ഞാന്‍ നല്ല ജോലി വാങ്ങും."

സ്വയംമതിപ്പിനെയും ആത്മവിശ്വാസത്തെയും തകര്‍ക്കുന്ന ഒത്തിരി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യക്തിത്വത്തില്‍ ഊര്‍ജമായി ആത്മവിശ്വാസമുണ്ടെങ്കില്‍ ഇതിനെയൊക്കെ എങ്ങനെ  കൈകാര്യം  ചെയ്യാമെന്നതുകൂടിയാണ് തിരുത്തിയെഴുതിയ വിചാരധാരകളിലൂടെ വ്യക്തമാകുന്നത്. പോരായ്മകളുടെ നേരെ ഇതില്‍ കണ്ണടയ്ക്കുന്നില്ല. പൊരുതുവാനുള്ള തന്‍റെടമുണ്ടെന്ന വിശ്വാസത്തെ ചങ്ങാതിയായിക്കൂട്ടി നേരിടുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസമുള്ള മനസ്സിനേ ഇതിനു കഴിയൂ.
വളര്‍ത്തല്‍ശൈലി നിര്‍ണായകം

     സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല.സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല. ഇതൊക്കെ കുറേ ദിവസത്തെ  പരിശീലനംകൊണ്ട് നല്‍കുമെന്ന വാഗ്ദാനം ചെയ്യുമെന്ന  മൈന്‍ഡ് കോച്ചുകളുമുണ്ട് (Mind coach). വഴി കാണിച്ചുതരാന്‍ അവര്‍ക്ക് സാധിച്ചേക്കും; എന്നാല്‍ ഇതൊന്നും  മാജിക് പോലെ സംഭവിക്കുകയില്ല. ജീവിതയാത്രയില്‍ തട്ടിയും മുട്ടിയും, കൊണ്ടും കൊടുത്തും, വീണും എഴുന്നേറ്റുമൊക്കെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ച് എടുക്കേണ്ടതാണ്. ഇതൊക്കെ വളര്‍ത്തിയെടുക്കേണ്ടത് ജീവിതവിജയത്തിന് ആവശ്യമാണെന്ന  വിചാരം വേണമെന്നു മാത്രം. ഇതിനൊക്കെയുള്ള അടിത്തറ പണിയേണ്ടത് കുട്ടിക്കാലത്ത് തന്നെയാണ്. അതുകൊണ്ട് വളര്‍ത്തല്‍ശൈലികള്‍ നിര്‍ണായകവുമാണ്. മലയാളികള്‍ ഈ കാര്യത്തില്‍ അത്ര മിടുക്കരല്ല. മാതാപിതാക്കളുടെ ചിറകിന്‍കീഴില്‍ അമിതസംരക്ഷണത്തില്‍ വളരുന്ന പിള്ളേര്‍ക്ക് ആത്മവിശ്വാസത്തിന്റെ അടിത്തറ ദുര്‍ബലമാകാനിടയുണ്ട്. കുട്ടിയെ ശരാശരി മലയാളി കൈവിരല്‍ത്തുമ്പില്‍ കൊരുത്തു സുരക്ഷിതരായി നടത്തുവാന്‍ നോക്കും. കണ്‍വെട്ടത്തുതന്നെ നിര്‍ത്താന്‍ ശ്രമിക്കും. അവരുടെ ഉള്ളറിയാതെ അവര്‍ക്കായി തീരുമാനമെടുക്കും. തോറ്റുപോയാല്‍ ആത്മാഭിമാനത്തെ മുറിപ്പെടുത്തും വിധത്തില്‍ പഴിക്കും. എന്നാല്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പിശുക്കു കാണിക്കുകയും ചെയ്യും. ആത്മവിശ്വാസമില്ലായ്മ ഒരു ജീവിതശൈലിയായി രൂപപ്പെടാന്‍ ഇത്രയൊക്കെ ധാരാളം. മറ്റുള്ള സംസ്ഥാനത്തെ കുട്ടികള്‍ അഭിമുഖങ്ങളില്‍ വിജയിക്കുന്നതിന്റെ തോത് കൂടുതലാണെന്നൊക്കെ വിലപിക്കുമ്പോള്‍ ഈ വക കാര്യങ്ങള്‍ കൂടി നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌; ശ്രദ്ധിക്കേണ്ടതുണ്ട്.
ആത്മവിശ്വാസവും രോഗാവസ്ഥകളും

വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും.വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും. വിവിധ മനോരോഗാവസ്ഥകളിലും ആത്മവിശ്വാസത്തില്‍ മാറ്റങ്ങള്‍ വരാം. അതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തകര്‍ച്ചകളില്‍ മറ്റു ഘടകങ്ങളോടൊപ്പം തന്നെ വിഷാദരോഗസാധ്യത കൂടി സജീവമായി പരിഗണിക്കേണ്ടതുണ്ട്. തിരിച്ചറിഞ്ഞാല്‍ ഈ മാനസികാസ്വാസ്ഥ്യം ചികിത്സിച്ചു മാറ്റാമെന്നതു തന്നെ കാര്യം. സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം ഒരു പ്രധാനലക്ഷണമായി വരുന്ന സോഷ്യല്‍ ഫോബിയ, ഉത്കണ്ഠാരോഗങ്ങള്‍ ഇങ്ങനെ പല അവസ്ഥകളിലും ആത്മവിശ്വാസമില്ലായ്മ കൂടിക്കാണാറുണ്ട്. ബൈപോളാര്‍ ഡിസോര്‍ഡറിലെ (Bipolar Disorder) ഉന്മാദഘട്ടമായ മാനിയയില്‍ (Mania) ആത്മവിശ്വാസം വല്ലാതെ അതിരുവിടുകയും രോഗത്തിന്റെ തലത്തിലേക്ക് ഉയരുകയും ചെയ്യും. മനുഷ്യന് അസാധ്യമായത് ചെയ്യുവാനുള്ള ശക്തിയുണ്ടെന്ന തരത്തിലുള്ള  മിഥ്യാധാരണകള്‍ (Delusions) പിടികൂടുകയും ചെയ്യും. മാനിയയുടെ ഭാഗമായി ഉണ്ടാകുന്ന കുഴപ്പം പിടിച്ച ആത്മവിശ്വാസത്തിന്റെ പ്രേരണയാല്‍ കൊക്കിലൊതുങ്ങാത്ത വലിയ വലിയ ബിസിനസ് സംരംഭങ്ങളിലേക്ക് എടുത്തുചാടി  കുഴപ്പത്തിലായവരുണ്ട്. രോഗം മാറിക്കഴിയുമ്പോഴാണ് ഇതൊക്കെ പാവം രോഗി തിരിച്ചറിയുന്നത്.

ആസ്മ, സന്ധിവാതം തുടങ്ങി പല ദീര്‍ഘകാലരോഗങ്ങളിലും (Chronic Illness) ആത്മവിശ്വാസക്കുറവ് രോഗങ്ങളുടെ പ്രത്യാഘാതമായി ഉണ്ടാകാറുണ്ട്. ശാരീരിക രോഗാവസ്ഥകളെ ആത്മവിശ്വാസം കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

കൊച്ചുകൊച്ചു നേട്ടങ്ങളും അല്പസ്വല്പം ശക്തികളുമൊക്കെ ബോധപൂര്‍വം തന്നെ കണ്ടെത്തി മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിന്റെ ദീപനാളങ്ങള്‍ തെളിഞ്ഞു വരും. "ആരൊക്കെ കെടുത്താന്‍ ശ്രമിച്ചാലും എനിക്കറിയാം എന്നെ"യെന്ന വിശ്വാസം കൃത്യമാണെങ്കില്‍ ആ ദീപം തെളിഞ്ഞുതന്നെ നില്‍ക്കും. ആ വെളിച്ചത്തില്‍ ഏതു ദുര്‍ഘട വഴിയിലൂടെയും മുന്നേറാം. ആത്മവിശ്വാസത്തോളം വലിയ ഔഷധം വേറെയില്ല, കൂട്ടരേ....       
മനസ്സിനോട് പറയാന്‍ പത്ത് കാര്യങ്ങള്‍

ആത്മവിശ്വാസം ഉണര്‍ത്തുവാനായി ഇങ്ങനെയൊക്കെ മനസ്സിനോട് പറയാം. വിശ്വസിപ്പിക്കാം.

    മറ്റാരെയും പോലെതന്നെ മൂല്യമുള്ള ഒരു വ്യക്തി തന്നെയാണെന്ന വസ്തുത തിരിച്ചറിഞ്ഞ് ചൊല്ലിക്കൊടുക്കുക.
    പോരായ്‌മകള്‍ക്കിടയിലും നിങ്ങള്‍ക്ക് ശക്തികളുണ്ടെന്ന് മനസ്സിലാക്കുക, സ്വയം വിശ്വസിപ്പിക്കുക.
    വിജയത്തിന്റെയും നേട്ടങ്ങളുടെയും വേളകള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ പൂര്‍ണ്ണമായും പരാജയമല്ലെന്ന്‍ സാക്ഷ്യപ്പെടുത്തുക.
    പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതു പോലെയോ അതിനേക്കാള്‍ മികവോടെയോ ചെയ്യാനാകുമെന്നു ചൂണ്ടിക്കാണിക്കുക.
    അഭിമാനിക്കാനുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെന്ന്‍ ഓര്‍മ്മിപ്പിക്കുക.
    ഞാന്‍ കൊള്ളാവുന്ന വ്യക്തിയാണെന്ന് പ്രസാദാത്മകമായ ചിന്തകള്‍ മനസ്സിലേക്ക് വിന്യസിപ്പിക്കുക.
    ചില കാര്യങ്ങള്‍ സംതൃപ്തിയോടെ ചെയ്യുവാനായിയെന്ന്‍ കണ്ടെത്തി അത് ബോധ്യപ്പെടുത്തുക.
    അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങള്‍ പിശുക്കുകൂടാതെ അവതരിപ്പിക്കുക.
    ഒന്നിനും കൊള്ളാത്തവനെന്ന ചിന്തയെ ആട്ടിയകറ്റുമെന്ന് ശക്തമായ നിലപാടും അറിയിക്കുക.
    നിര്‍ഗുണനെന്ന വിചാരത്തിന് അടിമപ്പെടുകയില്ലെന്ന്  തന്റേടത്തോടെ പറയുക. 


കടപ്പാട് : ഡോ. സി. ജെ. ജോണ്‍
 മാനസികാരോഗ്യം  



Related posts







Thursday, November 24, 2016

SUB DISTRICT IT QUIZ 2016 - HSS SECTION


IT QUIZ




                                          കിളിമാനൂർ സബ് ജില്ലയിൽ നടന്ന ഹയർ സെക്കന്ററി വിഭാഗം ഐടി ക്വിസ്  മൽസരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ്‌ ചെയ്യുന്നു. സ്വയം ചെയ്ത്  മാർക്ക്  അറിയുന്ന സൗകര്യത്തിനായി പ്രത്യേകം ക്രമീകരിച്ചാണ് നല്കിയിരിക്കുന്നത് . സംസഥാന ഐടി ക്വിസ്  മൽസരത്തിൽ പങ്കെടുക്കുന്ന എലാ കൂട്ടുകാർക്കും വിജയാശംസകൾ !



Wednesday, November 23, 2016

SECOND MID TERM EXAM QUESTIONS - ENGLISH AND MALAYALAM MEDIUM - STANDARD 10


SECOND MID TERM EXAM QUESTIONS



                                                   രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. എല്ലാ ടെർമിനൽ പരീക്ഷകൾക്കും മുന്നോടിയായി ഇവ ശേഖരിച്ചു സ്കാൻ ചെയ്ത് ബ്ലോഗുമായി ഷെയർ ചെയ്യുന്ന ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. 



SECOND MID TERM EXAM QUESTIONS - MALAYALAM MEDIUM



 MALAYALAM I | Q1 | Q 2 | Q3 |
 MALAYALAM II | Q1 | Q 2 | Q3 |
 ENGLISH | Q1 | Q 2 | Q3 |
 HINDI | Q1 | Q 2 | Q3 |
 PHYSICS | Q1 | Q 2 | Q3 |
 CHEMISTRY | Q1 | Q 2 | Q3 |
 BIOLOGY | Q1 | Q 2 | Q3 |
 MATHEMATICS | Q1 | Q 2 | Q3 |
 SOCIAL SCIENCE | Q1 | Q 2Q3 |


 SECOND MID TERM EXAM QUESTIONS - ENGLISH MEDIUM


 MALAYALAM I | Q1 | Q 2 |
 MALAYALAM II | Q1 | Q 2 |
 ENGLISH | Q1 | Q 2 |
 HINDI | Q1 | Q 2 |
SANSKRIT | Q1 |
 PHYSICS | Q1 | Q 2 | Q3 |
 CHEMISTRY | Q1 | Q 2 |
 BIOLOGY | Q1 | Q 2 |
 MATHEMATICS | Q1 | Q 2 | Q 3 |
 SOCIAL SCIENCE | Q1 | Q 2 |



Related posts





SECOND TERM EXAM RELATED POSTS









Monday, November 21, 2016

TRIVANDRUM REVENUE DISTRICT IT QUIZ 2016 - HS SECTION


TRIVANDRUM REVENUE DISTRICT IT QUIZ




                      സബ് ജില്ലാ , ജില്ലാ ഐ റ്റി ക്വിസ്  മത്സരങ്ങളുടെ ചോദ്യങ്ങൾ പല അധ്യാപകരും കുട്ടികളും ആവശ്യപ്പെട്ടിരുന്നു ഏവരുടേയും ആവശ്യപ്രകാരം തിരുവനന്തപുരം ജില്ലാ ഐ റ്റി ക്വിസ്  മത്സരത്തിന്റെ HS വിഭാഗം ചോദ്യ ശേഖരം ഉൾ പ്പെടുത്തി ഒരു ഓൺലൈൻ ഐ റ്റി ക്വിസ് തയാറാക്കി അവതരിപ്പിക്കുകയാണ് ക്വിസിന്റെ വലത്  വശത്ത്  താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ്  ചോദ്യങ്ങളും ഉത്തരങ്ങളും കാണാവുന്നതാണ് .




IT QUIZ
negative margins



Related posts





Sunday, November 20, 2016

പഠനം എങ്ങനെ സുഗമമാക്കാം?


പഠനം എങ്ങനെ സുഗമമാക്കാം?



                               എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.

അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് സ്വല്പം വിശദീകരണം വേണം. നിങ്ങള്‍ എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എഞ്ചിനീയറോ, കളക്ടറോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറണം. ഇപ്പോള്‍ പഠിക്കുന്ന ക്ളാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാസാമര്‍ത്ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജ്ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ വര്‍ഷാരംഭത്തില്‍ തന്നെ മൂന്നു കാര്യങ്ങല്‍ കണ്ടെത്തണം.

    പഠനവിഷയങ്ങളും സിലബസും
    പാഠപുസ്തകങ്ങള്‍
    മുന്‍വര്‍ഷങ്ങളിലെ ചോദ്യക്കടലാസ്സുകള്‍ 

സിലബസ് തയ്യാറാക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ വീഴ്ച വരുത്തിക്കൂടാ. പല കാരണങ്ങളാലും അദ്ധ്യാപകര്‍ സിലബസ് മുഴുവന്‍ പഠിപ്പിച്ചു തീര്‍ക്കാത്ത സാഹചര്യമുണ്ടാകും. കാലേകൂട്ടി സ്വയം പഠനം നടത്തുകയും ക്ളാസ് റൂം അദ്ധ്യാപനം വഴി നേരത്തേ പഠിച്ച പാഠങ്ങള്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യുക എന്ന രീതി പഠനം മെച്ചപ്പെടുത്തും. ഒപ്പം തന്നെ റഫറന്‍സ് പുസ്തകങ്ങള്‍ നോക്കി സംശയങ്ങള്‍ പരിഹരിക്കുന്ന രീതിയും വളര്‍ത്തിയെടുക്കുക. വാക്കുകളുടെ അര്‍ത്ഥമറിയാന്‍ മാതാപിതാക്കളോടോ അദ്ധ്യാപകരോടോ ചോദിക്കുന്നതിന് പകരം നിഘണ്ടു നോക്കുക. വിദഗ്ദ്ധസംഘങ്ങള്‍ ദീര്‍ഘകാല പ്രയത്നങ്ങള്‍ കൊണ്ടു രൂപപ്പെടുത്തിയ ഡിക്ഷനറികള്‍ക്ക് പകരം  നില്‍ക്കാന്‍ ഒരു വ്യക്തിക്കും സാധ്യമല്ല. വാക്കിന്റെ വ്യത്യസ്ത അര്‍ത്ഥങ്ങള്‍, പ്രയോഗരീതികള്‍, മുതലായ പലതും കൃത്യതയോടെ പകര്‍ന്നുതരാന്‍ നിഘണ്ടുകള്‍ക്ക് കഴിയും.

ടൈംടേബിള്‍

ഏതു കാര്യത്തിലും നാം ചിട്ട പുലര്‍ത്തുന്നത് പ്രവര്‍ത്തനക്ഷമത ഉയര്‍ത്തും. പഠനത്തിന് തക്കതായ ടൈംടേബിള്‍ ഉണ്ടാക്കുന്നത് നമ്മുടെ ഗതിയെ ശരിയായ പാതയിലൂടെ നയിക്കും. ടൈംടേബിള്‍ ഉണ്ടാക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ വെക്കണം. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാകണം ടൈംടേബിള്‍.. ഇടയ്ക്കിടെ ഇടവേളകള്‍ വേണം. പത്രങ്ങളും വാരികകളും വായിക്കാനും, ടി. വി. കാണാനും, വീട്ടുജോലികള്‍ ചെയ്യാനും, ഭക്ഷണം കഴിക്കാനും മറ്റും സമയം വകയിരുത്തണം. വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. പഠിക്കാന്‍ അവരവര്‍ക്ക് ചേര്‍ന്ന സമയം തിരഞ്ഞെടുക്കുക. ചിലര്‍ക്ക് വെളുപ്പിന് പഠിക്കുന്നതാകും ഇഷ്ടം. മറ്റ് ചിലര്‍ക്ക് രാത്രി വൈകും വരെ പഠിക്കാനാകും ഇഷ്ടം. ഇന്ന സമയത്ത് പഠിച്ചാലേ ശരിയാകൂ എന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുത്. പ്രവര്‍ത്തി ദിവസത്തിനും അവധി ദിവസത്തിനും വേവ്വെറെ ടൈംടേബിള്‍ തയ്യാറാക്കണം. പ്രതിദിന ടൈംടേബിളിനു പുറമേ പ്രതിമാസ ടൈംടേബിളും പ്രതിവര്‍ഷ ചാര്‍ട്ടും മുന്‍കൂര്‍ തയ്യാറാക്കുക. ഒരു വര്‍ഷത്തെ പഠന പുരോഗതി ഈ ചാര്‍ട്ടില്‍ പ്രതിഫലിക്കട്ടെ. ഓരോ മാസവും ടൈംടേബിള്‍ പരിഷ്ക്കരിക്കേണ്ടിവന്നേക്കാം. നേട്ടങ്ങളുടെ ക്രമം വിലയിരുത്തി ചില വിഷയങ്ങള്‍ക്കുള്ള സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താം.

കാണാതെ പഠിക്കണോ?

കാണാതെ പഠിക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം വേണ്ട എന്നുതന്നെയാണ്. പാഠങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഹൃദിസ്ഥമാക്കി പഠിക്കുന്നതിന് പകരം പഠിക്കുമ്പോള്‍ ആശയങ്ങളെയാണ് നാം ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ പദസമൂഹങ്ങളെയല്ല. അങ്ങനെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ മാത്രമേ ആശയങ്ങള്‍ വേണ്ടപ്പോള്‍ വേണ്ട സ്ഥലത്ത് പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിവരണങ്ങളും ഉപന്യാസങ്ങളും മറ്റും മന:പാഠമാക്കാന്‍ ഏറെ നേരം നാം ചിലവാക്കേണ്ടിവരും. മറ്റു പലതിനും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നേരം പാഴാക്കുകയാകും നാം ഇതുമൂലം ചെയ്യുന്നത്. എന്നാല്‍ നിശ്ചയമായും നാം കാണാപാഠം പഠിക്കേണ്ട ചിലതുണ്ട് (ഉദാഹരണത്തിന് നിര്‍വ്വചനങ്ങള്‍, സയന്‍സിലെ നിയമങ്ങള്‍, കവിതകള്‍, മഹദ്വചനങ്ങള്‍ എന്നിവ.)

വായിക്കേണ്ടത് എങ്ങനെ?

പഠനത്തിന്റെ നല്ല പങ്ക് വായന തന്നെയാണ്. തീരെ ചെറിയ കുട്ടികള്‍ ഉറക്കെ വായിച്ചു കൊള്ളട്ടെ. മറ്റുള്ളവര്‍ ഉറക്കെ വായിക്കുന്നത് അശാസ്ത്രീയമായ രീതിയാണ്. തുടര്‍ച്ചയായി ഉറക്കെ വായിക്കുന്നതുമൂലം ഉണ്ടാകുന്ന ഊര്‍ജ്ജനഷ്ടം കൊണ്ടുളള തളര്‍ച്ചകാരണം ഇവര്‍ക്ക് ദീര്‍ഘനേരം വായിക്കാന്‍ കഴിയുകയില്ല. നോക്കി വായിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ പലതാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗം വരുമ്പോള്‍ വായനയുടെ വേഗം വേണ്ടും വിധം കുറയ്ക്കാം. കണ്ണു പിന്നോട്ടു പായിക്കാം. വളരെ എളുപ്പമുള്ള ഭാഗങ്ങളാകുമ്പോള്‍ വേഗം കടന്നുപോകാം. എല്ലാ അക്ഷരങ്ങളും വായ കൊണ്ട് ഉറക്കെ വായിച്ചു കഴിയുന്നതു വരെ കാത്തുനിന്ന് നേരം പാഴാക്കേണ്ടതില്ല.

അതുപോലെ ഇടയ്ക്കിടെ വായന നിര്‍ത്തി അതുവരെ വായിച്ച കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞെന്ന് ഉറപ്പു വരുത്തണം. സംശയമുള്ള ഭാഗം വീണ്ടും വായിക്കാന്‍ ഒരിക്കല്‍ പിന്നിട്ട വരികളിലേക്ക് മടങ്ങിച്ചെല്ലാം. ഇത്രയൊക്കെ പറഞ്ഞാലും ചിലത് ഉറക്കെ വായിക്കുകതന്നെ വേണം. പദങ്ങളുടെ ഉച്ചാരണം ശുദ്ധമാക്കാന്‍, കാവ്യഭാഗങ്ങള്‍ ആസ്വദിക്കാന്‍ എന്നിവയ്ക്ക് ഉച്ചത്തില്‍ വായിക്കുകതന്നെ വേണം.

ശാസ്ത്രീയമായ വായനക്ക് പല രീതികളുണ്ട്. അവയിലൊന്നാണ് 4R സമ്പ്രദായം (Read, Recall, Reflect and Review).

Read: ഒഴുക്കനായി വായിക്കാതെ പുസ്തകത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ മനസ്സിലാക്കി ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്ത് ഉത്തരം കണ്ടെത്തി ആശയം ബോധ്യപ്പെട്ട് വരികളിലൂടെ കടന്നുപോകുന്നതിനെയാണ് Read എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Recall: ഒരു ഖണ്ഡികയോ പാഠഭാഗമോ വായിച്ച് കഴിഞ്ഞാല്‍ പുസ്തകമടച്ച് വായിച്ച കാര്യം കൃത്യതയോടെ ഓര്‍ക്കാന്‍ ശ്രമിക്കുക. ഫോര്‍മുലയും നിര്‍വ്വചനവും ശാസ്ത്രീയ നിയമവും ഓര്‍മ്മയില്‍നിന്ന് എഴുതാന്‍ കഴിയണം. ആശയം ചോര്‍ന്നുപോയെന്ന് തോന്നിയാല്‍ വീണ്ടും വായിച്ച് ആശയം മനസ്സിലാക്കുക. ആവശ്യമെങ്കില്‍ നോട്ട് കുറിച്ച് വയ്ക്കുകയുമാകാം.

Reflect: പുതുതായി പഠിച്ച കാര്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സമയം കിട്ടുമ്പോള്‍ ആഴത്തില്‍ ചിന്തിച്ച് പഴയ അറിവുകളുമായി കോര്‍ത്തിണക്കി മനസ്സില്‍ ബലമായി ഉറപ്പിക്കുക. പഠനത്തെ പോഷിപ്പിക്കാനും പുതിയ അറിവ് ആവശ്യാനുസരണം പ്രയോഗിക്കാനും ഇതു വഴി കഴിയും.

Review: മുന്‍പു വായിച്ച പുസ്തകമോ സ്വയം തയ്യാറാക്കിയ കുറിപ്പുകളോ വല്ലപ്പോഴുമൊക്കെ നോക്കുന്നത് മറന്നുപോയ കാര്യങ്ങളെ മനസ്സിലാക്കി കൊണ്ടുവന്ന് പഠനത്തെ അരക്കിട്ടുറപ്പിക്കുന്നു.
ഓര്‍മ്മ വെയ്ക്കാന്‍ ടെക്നിക്കുകള്‍

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പറയുന്നവരുണ്ട്. ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍ പ്രാസമോ മറ്റോ സ്വീകരിക്കുന്നതും നല്ലതാണ്. സ്മാരകസൂത്രങ്ങള്‍ അഥവാ acronyms വഴിയും ഇതു സാധിക്കും. ഉദാഹരണത്തിന് vibgyor എന്ന സൂത്രംകൊണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓര്‍മ്മവയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങള്‍ നമുക്ക് തന്നെ ഉണ്ടാക്കാം. അല്‍പ്പം പ്രാസവും താളവുമൊക്കെ ഉണ്ടെങ്കില്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാകും.

{xtypo_quote_left}ഹ്രസ്വകാല ഓര്‍മ്മയെ ദീര്‍ഘകാല ഓര്‍മ്മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി.{/xtypo_quote_left} ഒരു കാര്യം വായിച്ചാലുടന്‍ നമുക്ക് ഓര്‍മ്മയുണ്ടാകും. ഹ്രസ്വകാല ഓര്‍മ്മയെ ദീര്‍ഘകാല ഓര്‍മ്മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി. അതിന് ഇത്തരം സൂത്രങ്ങളടക്കം പല മാര്‍ഗ്ഗങ്ങളുണ്ട്.

    അതീവ ഏകാഗ്രതയോടുകൂടി പഠിക്കുക
    പഠിച്ചതു യുക്തിപൂര്‍വ്വം മനസ്സില്‍ പതിപ്പിക്കുക
    മൊത്തം പാഠഭാഗം ഓടിച്ചു നോക്കിയിട്ട് ചെറുഘടകങ്ങളിലേക്ക് നീങ്ങുക. ആദ്യം പാഠപുസ്തകം മുഴുവന്‍ മറിച്ചു നോക്കുക. പിന്നീട് അദ്ധ്യായങ്ങള്‍, തുടര്‍ന്ന് ആദ്യത്തെ അദ്ധ്യായം,  എന്നിട്ട് അതിന്റെ തുടക്കം എന്ന മട്ടില്‍ വായിക്കുക. നാം എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞു പഠിക്കുമ്പോള്‍ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസ്സില്‍ അടുക്കാന്‍ കഴിയും.
    മുന്നറിവുമായി പുതിയ അറിവ് ബന്ധിപ്പിക്കുക.
    ഏറെ വിഷമമാണ് പാഠമെന്ന് തോന്നിയാല്‍ അത് പഠിപ്പിച്ച് നോക്കുക. നിങ്ങളുടെ മുന്നില്‍ കുട്ടികള്‍ ഇരിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
    ആവര്‍ത്തിച്ച് വായിക്കുക.

ഉപന്യാസങ്ങള്‍

               ഉപന്യാസങ്ങള്‍ പഠിച്ചുറക്കാന്‍ ഏറെ സമയം പാഴാക്കുന്നവര്‍ ധാരാളം. പക്ഷേ ശരിയായ തന്ത്രം സ്വീകരിച്ചാല്‍ സമയം ഏറെ ലാഭിക്കാം. ഓരോ മാസവും ഒരേ ഉപന്യാസം ആവര്‍ത്തിച്ചു വായിക്കുകയും അങ്ങിനെ ചെലവിടുന്ന സമയമത്രയും താന്‍ പഠിക്കുകയുമാണെന്ന് കരുതുന്നവരുണ്ട്. എന്നിട്ടും പരീക്ഷക്ക് ചെല്ലുമ്പോള്‍ പോയിന്‍റുകളത്രയും മുറക്ക് എഴുതാന്‍ കഴിയാറില്ല.

{xtypo_quote_right}ശരിയായ തന്ത്രം സ്വീകരിക്കുകയാണെങ്കില്‍ ഏത് ഉപന്യാസമായാലും ഒരു തവണ വായിച്ചാല്‍ മതി.{/xtypo_quote_right} ശരിയായ തന്ത്രം സ്വീകരിക്കുകയാണെങ്കില്‍ ഏത് ഉപന്യാസമായാലും ഒരു തവണ വായിച്ചാല്‍ മതി. പക്ഷേ അത് കഴിയുന്നത്ര മനസ്സിരുത്തി പഠിക്കണം. ഉപന്യാസത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ വേര്‍തിരിച്ചെടുത്ത് കുറിച്ചുവെക്കുക. പോയിന്റിനെപ്പറ്റി സൂചന കിട്ടിയാല്‍ അത് സ്വയം വിവരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ക്രമത്തിന് എഴുതിവെച്ച പോയിന്റുകള്‍ ചേര്‍ത്ത് രസകരമായ ഒരു സ്മാരകസൂത്രം ഉണ്ടാക്കാനും ചിലപ്പോള്‍ കഴിയും. ചിലപ്പോള്‍ ഏതെങ്കിലുമൊരു വാക്ക് ഏത് പോയിന്റിനേയാണ് സൂചിപ്പിക്കുന്നത് എന്ന് മറന്നുപോയാല്‍ പുസ്തകത്തിലേക്ക് മടങ്ങി സംശയം ദൂരീകരിക്കുക.

സ്റാര്‍ട്ടിങ്ങ് ട്രബിളിനെ പരാജയപ്പെടുത്തുക

ചിട്ടയൊപ്പിച്ച് ടൈംടേബിള്‍ ഉണ്ടാക്കി പഠനം തുടങ്ങാന്‍ നല്ല ദിവസം നോക്കേണ്ട ആവശ്യമില്ല.  ദിവസങ്ങള്‍ നീട്ടിവെക്കുന്നത് അലസന്‍മാരുടെ ശീലമാണ്. ചില വിഷയങ്ങള്‍ കഠിനമാണെന്ന ധാരണ മൂലമാകാം നാം അറച്ചുനില്‍ക്കുന്നത്. ഒരു വിഷയവും കഠിനമോ ലളിതമോ എന്ന് വകയിരുത്തേണ്ട. എനിക്കിപ്പോള്‍ പഠിക്കാന്‍ മൂഡില്ല എന്ന് പറയുന്നത് ഫാഷനാക്കുന്ന ചിലരുണ്ട്. മടിയുടെ മറ്റൊരു മുഖം തന്നെയാണിത്. മൂഡില്ല എന്ന് പറഞ്ഞ് പഠിക്കാന്‍ വിമുഖത കാണിക്കുന്നത് നിരുത്തരവാദിത്വമാണ്. വളരെയേറെ പഠിക്കാനുള്ള വിഷയമോ, തടിയുള്ള പുസ്തകമോ കണ്ടു ഭയപ്പെടുന്നവരുണ്ട്. അതൊക്കെ ഒന്നായി കണ്ടു പേടിക്കാതിരിക്കുക. വിഷയത്തെ മുഴുവന്‍ ഒന്നിച്ചു നോക്കാതെ അതിനെ പലതായി വിഭജിക്കുന്ന അദ്ധ്യായങ്ങളെ ഓരോന്നായി ശ്രദ്ധിക്കുക.

പഠിക്കാന്‍ കഴിയുന്നത്ര ഒതുക്കമുള്ള സ്ഥലം കണ്ടെത്തുക. മേശപ്പുറം ചിട്ടയായി വയ്ക്കുക, ടെക്സ്റ് ബുക്കുകള്‍, നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റഫറന്‍സ് പുസ്തകങ്ങള്‍ മുതലായവയ്ക്ക് ഓരോ  സ്ഥാനം നിശ്ചയിച്ച് അടുക്കിവയ്ക്കുക, നിത്യവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മേശപ്പുറം വൃത്തിയാക്കി സാധനങ്ങള്‍ അടുക്കുക എന്നിവ പഠനത്തോടനുബന്ധിച്ച് അനാവശ്യമായി സമയം പാഴാക്കുന്നത് ലാഭിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ മേശയും പുസ്തകങ്ങളുമെല്ലാം സമഗ്രമായി ശുചിയാക്കി ക്രമപ്പെടുത്തിവെയ്ക്കുക. ഇടയ്ക്ക് മുന്‍ ചോദ്യക്കടലാസുകളിലെ ചോദ്യങ്ങള്‍ പരീക്ഷാഹാളിലെ അന്തരീക്ഷം സങ്കല്പിച്ച് ഉത്തരങ്ങള്‍ സമയബന്ധിതമായി എഴുതി നോക്കുക. പഠിക്കുമ്പോള്‍ ആകാശത്തോളം സ്വപ്നം കാണുക. കുന്നോളം സ്വന്തമാക്കാം. സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക, അങ്ങിനെയെങ്കില്‍ ലക്ഷ്യങ്ങള്‍ വിജയമായി മാറും. 



കടപ്പാട് : ഡോ. സുരേഷ് കുമാര്‍ പി.എന്‍.

SASTROLSAVAM RESULTS 2016 - MALAPPURAM DISTRICT


SASTROLSAVAM RESULTS



                               മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം-2016 ലെ ശാസ്ത്രമേള (Science Fair) യിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലാക്കി തയ്യാറാക്കി അയച്ചിരിക്കുകയാണ് ശ്രീ ബാബു രാജ് സാർ  PHSS Pandallur. ശ്രീ ബാബു രാജ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOAD












Saturday, November 19, 2016

SECOND TERM EXAM 2016 - HINDI QUESTION POOL - STANDARD 10


 HINDI QUESTION POOL - STANDARD 10




                             രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  പത്താം  ക്ലാസ് കൂട്ടുകാർക്കായി ഹിന്ദിയുടെ  ചോദ്യ സമാഹാരം തയ്യാറാക്കി അയച്ചിരിക്കയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍  ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന്‍ സാറും,   മാന്നാർ  ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും ഇരുവർക്കും  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOAD









 

Friday, November 18, 2016

VIDEO STUDY MATERIAL - ENGLISH - STANDARD 8 - UNIT 4 - Nightingale and the rose


VIDEO STUDY MATERIAL



                       എട്ടാം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ നാലാം യൂണിറ്റ് " Nightingale and the rose" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




Wednesday, November 16, 2016

SECOND MID TERM EXAM QUESTIONS - STANDARD 9


SECOND MID TERM EXAM QUESTIONS



                               രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒമ്പതരം ക്ലാസ് ഇംഗ്ലീഷ് മീഡിയം കൂട്ടുകാർക്കായി സെക്കന്റ് മിഡ് ടേം ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ.  ഇവ ശേഖരിച്ചു  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.




SECOND MID TERM EXAM QUESTIONS


 MALAYALAM I
 MALAYALAM II
 ENGLISH
 HINDI
 PHYSICS
 CHEMISTRY
 BIOLOGY
 MATHEMATICS
 SOCIAL SCIENCE


Related posts


SECOND MID TERM EXAM QUESTIONS - STANDARD 10



SECOND TERM EXAM RELATED POSTS


SECOND TERM EXAM 2015 - STANDARD 8 - QUESTION PAPERS & KEYS
SECOND TERM EXAM 2014 - STANDARD 7 - QUESTION PAPERS
SECOND TERM EXAM 2015 - STANDARD 7 - QUESTION PAPERS

SECOND TERM EXAM 2015 - STANDARD 6 - QUESTION PAPERS
SECOND TERM EXAM 2014 - STANDARD 5 -QUESTION PAPERS  
SECOND TERM EXAM 2015 - STANDARD 5 - QUESTION PAPERS
SECOND TERM EXAM 2015 - STANDARD 4 - QUESTION PAPERS
SECOND TERM EXAM 2015 - STANDARD 3 - QUESTION PAPERS 
SECOND TERM EXAM 2015 - STANDARD 2 - QUESTION PAPERS
 SECOND TERM EXAM 2015 - STANDARD 1 - QUESTION PAPERS






IT PRACTICAL NOTES - UNIT 6 - STANDARD 10


IT PRACTICAL NOTES



                                ശ്രീ. മുഹമ്മദ് ഇക്ബാല്‍ സാർ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍, രായിരിമംഗലം, മലപ്പുറം ജില്ല. തയ്യാറാക്കിയ പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'ഭൂപട വായന 'എന്ന ആറാമത്തെ അധ്യായത്തിന്റെയും പ്രായോഗിക പഠന പ്രവര്‍ത്തന സഹായി പോസ്റ്റ് ചെയ്യുകയാണ് . പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മുഹമ്മദ് ഇക്ബാല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



IT PRACTICAL NOTES



DOWNLOAD (corrected)



Related posts


IT PRACTICAL NOTES - UNIT 1 - STANDARD 10
 IT PRACTICAL NOTES - UNIT 2 - STANDARD 10
 IT PRACTICAL NOTES - UNIT 3 - STANDARD 10
IT PRACTICAL NOTES - UNIT 4 - STANDARD 10
IT VIDEO TUTORIAL - STANDARD 10 UNIT 1
IT VIDEO TUTORIAL - UNIT 2 - STANDARD 10
IT VIDEO TUTORIAL - UNIT 3 - STANDARD 10
IT WORK SHEETS - STANDARD 8, 9, 10 - UNIT 2
IT WORK SHEET - STANDARD 10 - UNIT 3

IT VIDEO TUTORIALS - STANDARDS - 8, 9, 10 By VIPIN MAHATHMA
IT HALF YEARLY EXAM 2016 - IT SAMPLE QUESTIONS THEORY AND PRACTICAL - STANDARD 8, 9, 10






Tuesday, November 15, 2016

VIDEO STUDY MATERIAL - ENGLISH - STANDARD 8 - UNIT 4


VIDEO STUDY MATERIAL



                       എട്ടാം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ നാലാം യൂണിറ്റ് song of the flower എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




Monday, November 14, 2016

SECOND MID TERM EXAM QUESTIONS - STANDARD 10


SECOND MID TERM EXAM QUESTIONS



                                 രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. എല്ലാ ടെർമിനൽ പരീക്ഷകൾക്കും മുന്നോടിയായി ഇവ ശേഖരിച്ചു സ്കാൻ ചെയ്ത് ബ്ലോഗുമായി ഷെയർ ചെയ്യുന്ന ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി ഇതോടൊപ്പം രേഖപ്പെടുത്തുന്നു.



SECOND MID TERM EXAM QUESTIONS


MALAYALAM I
ENGLISH 



Related posts






SECOND TERM EXAM RELATED POSTS



Related Posts Plugin for WordPress, Blogger...