.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, April 28, 2016

SSLC BIOLOGY TEXT BOOK | BIOLOGY TEXT BOOK STANDARD 10


SSLC BIOLOGY TEXT BOOK



                               ഏപ്രിൽ 26 മുതൽ വെക്കേഷൻ ട്രെയിനിംഗ്  ക്ലാസ്സുകൾ ആരംഭിച്ചുവെങ്കിലും  പാഠപുസ്തകങ്ങളുടെ പി ഡി എഫ്   പതിപ്പ്  ഇനിയും ലഭ്യമായിട്ടില്ല ഈയവസരത്തിൽ പത്താം ക്ലാസ്സ്‌  ജീവശാസ്ത്രം പാഠപുസ്തകം പൂർണരൂപത്തിൽ പി ഡി എഫ്  ആയി പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ നടന്നുവരുന്ന ട്രെയിനിംഗ്  ക്ലാസ്സുകൾക്ക്‌   ഇത് ഏറെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു




SSLC BIOLOGY TEXT BOOK


DOWNLOAD


SSLC BIOLOGY TEXT BOOK




SSLC SAY EXAM 2016, REVALUATION, SCRUTINY, PHOTOCOPY






 എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ മെയ് 23 മുതല്‍ 27വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷയും ഫീസും, ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ടും മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് മെയ് 10വരെ സമര്‍പ്പിക്കാവുന്നതാണ്. സെക്കന്ററി സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് മാസം അവസാന വാരത്തോടുകൂടി എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവക്കായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ മെയ് മൂന്നു വരെ ഓണ്‍ലൈനായി നല്‍കാം. ഈ അപേക്ഷകള്‍ മെയ് നാലിന് വൈകിട്ട് അഞ്ചിന് മുന്‍പായി ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം മെയ് 31നകം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മെയ് 31നകം നല്‍കും.



 REVALUATION, SCRUTINY, PHOTOCOPYCIRCULAR




SSLC RESULT ANALYSER 2016


SSLC RESULT ANALYSER



                      2016 ലെ SSLC  പരീക്ഷാഫലം ഏപ്രില്‍ 27 ബുധനാഴ്ച പ്രസിദ്ധീകരിക്കയാണ്  പ്രഖ്യാപിക്കുകയാണ് . ഈയവസരത്തിൽ നമ്മുടെ വിദ്യാലയത്തിലെ റിസള്‍ട്ട്  വിശകലനം ചെയ്യുന്നതിനുള്ള  സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്കിയിരികയാണ്  ഏവർക്കും സുപരിചിതനായ ശ്രീ. പ്രമോദ് മൂര്‍ത്തി  സാർ . സാറിന്  നന്ദി അറിയിക്കുന്നതിനൊപ്പം സോഫ്റ്റ്‌വെയറും അതിന്റെ ഹെല്‍പ്പ് ഫയലും ചുവടെ ചേർക്കുന്നു
SSLC Result Analyser
    A comprehensive result analysing application

ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലിക്കേഷന്‍ ആണ്  ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).


SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും http://keralaresults.nic.in/sslcdob2015/sslc.htm(ഇത് മുന്‍വര്‍ഷത്തെ വിലാസമാണ്. റിസള്‍ട്ട് പ്രഖ്യാപിക്കുന്ന മുറക്ക് ഈ വിലാസത്തില്‍ മാറ്റമുണ്ടാവും) നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക. ഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് Paste ചെയ്ത്  confirm  ചെയ്തുകഴിഞ്ഞാല്‍  ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. പിന്നീട്  അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.

First important thing to do :

SSLC_Result_Analyser_2016_by_TSNMHSKK.ots എന്ന ഫയല്‍ open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക

        നിങ്ങളുടെ സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ് സജീവമാക്കേണ്ടതുണ്ട്. ഇതിനായി Tools – Options – Security – Macro security – Medium എന്ന ക്രമത്തില്‍ ക്ലിക്കി OK ബട്ടുണകള്‍ കൊടുത്ത് അപ്ലികേഷന്‍ close ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ കാണുന്ന ഡയലോഗില്‍ Enable Macro എന്ന ബട്ടണ്‍ അമര്‍ത്തുക. Screen shot കള്‍ താഴെ കൊടുത്തിരിക്കുന്നു.

ഇത്രയും ചെയ്ത് close & open ചെയ്യുന്നതോടെ താഴെ കാണുന്ന ഡയലോഗ് പ്രത്യക്ഷമാകുന്നു.

Enable Macros ക്ലിക്ക് ചെയ്യുന്നതോടെ അപ്ലികേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു.

http://keralaresults.nic.in/sslcdob2015/sslc.htm (ഇത് മുന്‍ വര്‍ഷത്തെ വിലാസമാണ് . റിസള്‍ട്ട് പ്രഖ്യാപിക്കുന്ന മുറക്ക് ഈ വിലാസത്തില്‍ മാറ്റമുണ്ടാവും) എന്ന സൈറ്റില്‍ നിന്ന് നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുവാന്‍ മെയിന്‍ ഷീറ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കുക. സൈറ്റ് തുറന്നുവരും (net connection ഉറപ്പുവരുത്തുക). 

ഈ data copy ചെയ്ത് മെയിന്‍ ഷീറ്റിലെ (Sheet1) “Click here to paste the SSLC result data” എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ തുറന്നുവരുന്ന ഷീറ്റില്‍ (Sheet2) “A2” എന്ന കള്ളിയില്‍ ക്ലിക്ക് ചെയ്ത് paste ചെയ്യുക.


Div, Sex, Flan ഇവ സൈറ്റില്‍ ഇല്ലെങ്കില്‍, A-List ന്റെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് അതാതു കള്ളികളില്‍ paste ചെയ്യുക.

Sheet1 എന്ന ടാബില്‍ ക്ലിക്കി മെയിന്‍ ഷീറ്റിലേക്ക് വരിക.
 ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, Confirm the Data എന്ന ബട്ടണില്‍ ക്ലിക്കുക. ഇതോടെ സോഫ്റ്റ്‍വെയര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു
തുടര്‍ന്ന് മറ്റു ബട്ടണുകള്‍ ഉപയോഗിച്ച് താഴെ പറയുന്ന വിവരങ്ങളുടെ pdf report കള്‍ ദൃശ്യമാക്കാം.


1. List of EHS (യോഗ്യത നേടിയവരുടെ പട്ടിക)

2. List of NHS ( അയോഗ്യരായവരുടെ പട്ടിക )

3. Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)

4. Division wise result

5. First Language wise result

6. Individual Result

7. Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )

8. All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )

9. Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)

10. Number of grades (ഒരു പ്രത്യക ഗ്രേഡ് ഒരു പ്രത്യേക എണ്ണം ലഭിച്ച കുട്ടികളുടെ പട്ടിക eg : 10 A+ ലഭിച്ചവരുടെ പട്ടിക or 2 E ലഭിച്ചവരുടെ പട്ടിക etc...)

A+, B+, C+, D+  ഇവയെ യഥാക്രമം Ap, Bp, Cp, Dp എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.


 വിലാസം
      Pramod Moorthy
      TSNMHS Kundurkunnu, Cherpulassery
      Mannarkkad, PALAKKAD
      Mob Number: 9496352140






Wednesday, April 27, 2016

SSLC RESULT 2016 | എസ്.എസ്.എൽ.സി റിസൾട്ട്‌ 2016


SSLC RESULT 2016




                                എസ്.എസ്.എൽ.സി ഫലം ഇന്ന് രാവിലെ 11ന് ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി പ്രഖ്യാപിക്കും. 97.56 ആണ് ഇത്തവണത്തെ വിജയശതമാനമെന്നറിയുന്നു. കഴിഞ്ഞ വർഷം 98.57 ആയിരുന്നു.  കഴിഞ്ഞ വർഷം എല്ലാവർക്കും അധികം നൽകിയ അഞ്ച് മാർക്ക് ഇത്തവണ ഒഴിവാക്കി. ഫലം അറിയാൻ ഐ.ടി @ സ്‌കൂളിന്റെ വിപുലമായ സംവിധാനങ്ങൾക്ക് പുറമേ സർക്കാർ കാൾ സെന്ററും ലഭ്യമാണ്. നമ്പർ : 155 300 (ബി.എസ്.എൻ.എൽ ലാൻഡ്), 0471- 155 300, 0471- 2335523, 211 50 54, 211 50 98 . 
             എസ്.എസ്.എൽ.സി ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ ലോകത്തെവിടെ നിന്നും ഫലമറിയാൻ വിപുലമായ സംവിധാനങ്ങളുമായി ഐ.ടി @ സ്‌കൂൾ. www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. 'saphalam 2016' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലം അറിയാൻ കഴിയും. 'സഫലം 2016' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ google playstore ​ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാൻ ഓൺലൈൻ രജിസ്‌റ്റർ ചെയ്യാം. അല്ലെങ്കിൽ ITSRegNo. 9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയയ്ക്കാം. ഐ.വി.ആർ സൊല്യൂഷനിലൂടെ റിസൾട്ട് അറിയുന്നതിന്  0484​6636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റർ നമ്പർ നൽകണം.


SSLC RESULT LINKS


LINK 1
LINK 2
LINK 3
LINK 4




Monday, April 25, 2016

TECHNICAL HIGH SCHOOL ENTRANCE EXAM 2015 - QUESTION PAPER


QUESTION PAPER




                 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള  ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിനുളള 2015 ലെ എൻട്രൻസ്  പരീക്ഷയുടെ ചോദ്യ പേപ്പർ പോസ്റ്റ്‌ ചെയ്യുകയാണ് . ഈ വർഷത്തെ പരീക്ഷ മെയ് 7ന്  ആണ്  നടക്കുന്നത് . പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാസംസകൾ!



DOWNLOADS


TECHNICAL HIGH SCHOOL ENTRANCE EXAM 2015 - QUESTION PAPER (MM)
TECHNICAL HIGH SCHOOL ENTRANCE EXAM 2015 - QUESTION PAPER (EM)



Related post

TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK



Saturday, April 23, 2016

സൂര്യാഘാതം

        സൂര്യാഘാതം


 സൂര്യാഘാതം : മുന്‍കരുതലുകള്‍




 

Tuesday, April 19, 2016

TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK



TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2016 - 17 അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിനുളള പ്രവേശന പരീക്ഷ മെയ് 7ന് എല്ലാ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലും  നടക്കുകയാണ് , ഈയവസരത്തിൽ പ്രവേശന പരീക്ഷയുടെ മുൻ വര്‍ഷങ്ങളിലെ  ചോദ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു. ഈ ചോദ്യ ശേഖരം അയച്ച്  തന്നിരിക്കുന്നത്  ശ്രീ ജിഷ്ണു  ആണ് .    പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാഥികള്‍ക്ക്  ഏറെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ !

DOWNLOADS


MALAYALAM MEDIUM QUESTIONS


ENGLISH MEDIUM QUESTIONS




Saturday, April 16, 2016

ENTRANCE EXAM 2015 - QUESTION PAPERS & KEYS | MEDICAL ENTRANCE EXAM QUESTION PAPERS | ENGINEERING ENTRANCE EXAM QUESTION PAPERS


ENTRANCE EXAM 2015 - QUESTION PAPERS & KEYS



                                            കഴിഞ്ഞ  വർഷത്തെ (2015) സംസ്ഥാന മെഡിക്കല്‍, എഞ്ചിനീയറിംഗ്  എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു . ചുവടെയുള്ള ലിങ്കുകളിൽ നിന്ന് അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .



MEDICAL ENTRANCE EXAM 2015 - QUESTION PAPERS & KEY



 PAPER 1- CHEMISTRY & PHYSICS

 QUESTION PAPER | ANSWER KEY

PAPER II - BIOLOGY

QUESTION PAPER | ANSWER KEY


ENGINEERING ENTRANCE EXAM 2015 - QUESTION PAPERS & KEY


PAPER 1- CHEMISTRY & PHYSICS

 QUESTION PAPER | ANSWER KEY

PAPER II - MATHEMATICS

QUESTION PAPER | ANSWER KEY


Related posts


OFFLINE - ENGINEERING MOCK EXAM - MATHS, PHYSICS, CHEMISTRY
OFFLINE - ENGINEERING MOCK EXAM - MATHEMATICS (based on 2014)
MEDICAL ENTRANCE EXAM 2014 - QUESTION PAPERS & KEY
ENGINEERING ENTRANCE EXAM 2014 - QUESTION PAPERS & KEY





Sunday, April 10, 2016

HIGHER SECONDARY EXAM 2016 - PLUS TWO ANSWER KEYS


PLUS TWO ANSWER KEYS



                                  ഈ വർഷത്തെ ഹയർ സെക്കന്ററി രണ്ടാം വർഷ  പരീക്ഷയുടെ ഉത്തര സൂചിക  ഇതാദ്യമായി ഹയർ സെക്കന്ററി  ഡയറക്ടറേറ്റ്  പ്രസിദ്ധീകരിക്കുകയുണ്ടായി എല്ലാ വിഷയങ്ങളൂടെയും ഉത്തര സൂചികകൾ ശേഖരിച്ച്  സൗകര്യാർത്ഥം ചുവടെ ചേർക്കുന്നു.



HIGHER SECONDARY EXAM 2016 - PLUS TWO ANSWER KEYS


1. Journalism
2. Social Work
3. Statistics
4. Politics
5. Psychology
6. Communicative English
7. Computer Applications(commerce)
8. Computer Applications(Humanities)
9.  Mathematics(Science)
10.  Mathematics(Commerce)
11.  Chemistry
12.  Physics
13.  Sociology
14. Home Science
15. Geography
16. Economics
17. Business Studies
18. Philosophy
19. Electronics Service Technology
20. Geology
21. Kannada
22. French
23. Syriac
24. Latin
25. German
26. Russian
27. Anthropology
28. Islamic History
29. Malayalam(Optional)
30. Hindi(Optional)
31. Arabic
32. Tamil(Optional)
33. Kannada(Optional)
34. Urdu(Optional)
35. English Literature(Part III)
36. Sanskrit Sahithya
37. Sanskrit Sasthra
38. Music
39. Computer Information Technology
40. Tamil
41. Arabic
42. Electronics
43. Zoology
44. English
45. Hindi
46. Sanskrit
47. Accountancy AFS
48. Malayalam
49. Urdu
50. Gandhian Studies
51. Accountancy -Computersied Accounting
52. History
53. Computer Science
54. Botany


Tuesday, April 05, 2016

HIGHER SECONDARY EXAM 2016 - PLUS ONE ANSWER KEYS


PLUS ONE ANSWER KEYS



                           ഈ വർഷത്തെ ഹയർ സെക്കന്ററി പ്ലസ്‌ വൺ പരീക്ഷയുടെ ഉത്തര സൂചിക  ഇതാദ്യമായി ഹയർ സെക്കന്ററി  ഡയറക്ടറേറ്റ്  പ്രസിദ്ധീകരിക്കുകയുണ്ടായി എല്ലാ വിഷയങ്ങളൂടെയും ഉത്തര സൂചികകൾ ശേഖരിച്ച്  സൗകര്യാർത്ഥം ചുവടെ ചേർക്കുന്നു.



HIGHER SECONDARY EXAM 2016 - PLUS ONE ANSWER KEYS


10. Home Science
11. Psychology
12. Communicative English
13. Sociology
14. Computer Application(Commerce)
15. Computer Application(Humanities)
16. Mathematics(Science)
17. Mathematics(Commerce)
18. Chemistry
19. Physics
20. Electronics Service Technology
21. Kannada
22. French
23. Syriac
24. Latin
25. German
26. Russian
27. Anthropology
28. Islamic History
29. Malayalam(Optional)
30. Hindi(Optional)
31. Arabic
32. Tamil(Optional)
33. Kannada(Optional)
34. Urdu(Optional)
35.English Literature(Part III)
36.Sanskrit Sahithya
37.Sanskrit Sasthra
38.Music
39.Computer Information Technology
40.Tamil
41.Arabic
42.Electronics
43.Zoology
44.English
45.Hindi
46.Sanskrit
47.Accountancy AFS
48.Malayalam
49.Urdu
50.Gandhian Studies
51.Accountancy - Computerised Accounting
52.History
53. Computer Science
54.Botany





Monday, April 04, 2016

അവധിക്കാലം എങ്ങനെയാഘോഷിക്കണം


അവധിക്കാലം എങ്ങനെയാഘോഷിക്കണം



                                      നമ്മുടെ നാട്ടില്‍ വേനല്‍ക്കാലത്തെ സ്കൂള്‍ വെക്കേഷന്‍അവധിക്കാലം അല്ലാതായി മാറിയിട്ട് കാലം കുറെയായി. മദ്ധ്യവേനലവധിയുടെ കെട്ടും മട്ടും പാടെ മാറിക്കഴിഞ്ഞു.ഇപ്പോള്‍ സ്കൂള്‍ ഉള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ തിരക്കിലാവുന്നത് ഈ രണ്ടു മാസങ്ങളിലാണ്.പഠന ദിവസങ്ങളേപ്പോലെ തന്നെ അവധിക്കാലത്തെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ പ്ലാനിംഗ് ഉണ്ട്.അതിനനുസൃതമായി പരിശീലന ക്ലാസ്സുകളും സമ്മര്‍ ക്യാമ്പുകളും ഒരുങ്ങിക്കഴിഞ്ഞു.അങ്ങനെ അവധിക്കാലം മറ്റൊരു തരത്തിലുള്ള പഠനകാലം തന്നെയാവുന്നു.
               പരീക്ഷകള്‍ കഴിഞ്ഞാല്‍ ഫലം അറിയാന്‍ പണ്ടത്തെത് പോലെ ഇപ്പോള്‍ കാലതാമസമില്ല. ഒട്ടുമിക്ക സ്കൂളുകളിലും ആഴ്ചകള്‍ള്ളില്‍തന്നെ റിസള്‍ട്ട് തയ്യാറാകും. ഉടന്‍ തന്നെ വെക്കേഷന്‍ സ്പെഷല്‍ ക്ലാസ്സുകളും തുടങ്ങും.ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നത് സുപ്രീം കോടതി നിരോധിച്ചത് കൊണ്ട്  പ്രൈമറി വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.ഓരോ അധ്യയന വര്‍ഷവും കനത്ത സിലബസുകള്‍ തീര്‍ക്കാന്‍ ഓടുന്ന അധ്യാപകരും പിറകേയോടുന്ന കുട്ടികളും ചേര്‍ന്ന് കത്തുന്ന വേനലിനോടൊപ്പം ക്ലാസ്മുറികളും പുകയും.പക്ഷെ,അവധിക്കാലം തിന്നു തീര്‍ക്കുന്ന ഈ സ്പെഷ്യല്‍ ക്ലാസ്സുകളെ കുട്ടികളോ രക്ഷിതാക്കളോ ഇപ്പോള്‍ ഒരു ബാധ്യതയായി കാണുന്നില്ലെന്നതാണ് വസ്തുത.കാരണം അവര്‍ക്കും സിലബസിനെക്കുറിച്ച് ധാരണയുണ്ട്.ഡിസംബര്‍ മാസത്തോടെ ക്ലാസ്സുകള്‍ തീര്‍ക്കണം,പിന്നെ രണ്ടു വട്ടം റിവിഷന്‍,രണ്ടു റൌണ്ട് മോഡല്‍ പരീക്ഷ എന്നൊക്കെ തരംതിരിച്ചു നല്കുന്ന ഒരു അധ്യയന വര്‍ഷത്തിന്റെ മുന്നോടിയാണ് ഈ സ്പെഷ്യല്‍ ക്ലാസ്സുകള്‍ എന്നത് കൊണ്ട് തന്നെ .മാത്രമല്ല പകലന്തിയോളം ജോലിത്തിരക്കുകളിലാകുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ ഒറ്റയ്ക്ക് വീട്ടിലാവുന്നതിന്റെ ആധിയൊഴിവാക്കുകയും ചെയ്യാം.
            ലോകത്തിന്റെ എല്ലായിടത്തും കാലാവസ്ഥയുമായി ബന്ധപ്പെടുത്തി സ്കൂള്‍ അവധികള്‍ ക്രമീകരിക്കുന്ന സമ്പ്രദായം തന്നെയാണ് നിലവിലുള്ളത്.പ്രകൃതി പ്രതികൂലമായിരിക്കുന്ന അവസ്ഥയില്‍ ശരീരത്തിന് വിശ്രമം ആവശ്യമാണ്.കായികവും ബൌദ്ധികമായ അദ്ധ്വാനങ്ങള്‍ നിയന്ത്രിക്കേണ്ട കാലം.നമ്മുടെ നാട്ടിലെ വേനല്‍ക്കാലം കടുത്ത ചൂടിന്റെതാണ്.പഠനത്തിനു ഒട്ടും അനുയോജ്യമല്ലാത്ത സമയം.ക്ലാസ് മുറികളിലെ ചൂടില്‍ തിങ്ങിയിരുന്നുള്ള പഠനം ബുദ്ധിയെ ദോഷകരമായി ബാധിക്കും.ഫലപ്രദമായ ഒരു അവധിക്കാലം എല്ലാവര്‍ക്കും ആവശ്യമാണ്.
                           ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്ന അവധിക്കാലം തുടങ്ങുമ്പോള്‍ള് തറവാടിന്റെയോ അമ്മവീടിന്റെയോ ഗൃഹാതുരതയിലെയ്ക്കുള്ള യാത്രാ പരിപാടികള്‍ ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നു..മിക്കയിടങ്ങളിലും ഇല്ലാതായിരിക്കുന്നു.നഗരത്തിലെ കുട്ടികള്‍ ഫ്ലാറ്റുകളിലോ വില്ലകളിലോ ഇന്‍ഡോര്‍ ഗെയ്മുകളുടെ തണുപ്പില്‍ സ്വസ്ഥരാകും.ആറ്റിലും തോട്ടിലും അന്തിയാവോളം നീന്തിക്കളിക്കുന്ന,കൊയ്ത്തുകഴിഞ്ഞുണങ്ങിയ പാടങ്ങളില്‍ പൊടി പറത്തുന്ന കുട്ടിക്കൂട്ടങ്ങള്‍ ഇപ്പോള്‍ കാണാക്കാഴ്ചയാണ്. മാമ്പഴത്തിന്റെയും കശുവണ്ടിയുടെയും ഉത്സവപ്പറമ്പിലെ ആനയുടെയും ചൂര് മണക്കുന്ന അവധിക്കാലം ഇന്ന് അപൂര്‍വ്വം കുട്ടികളുടെ മാത്രം ഭാഗ്യമാണ്.ബാക്കിയുള്ളവര്‍ എന്താണ് ചെയ്യുന്നത്?അവര്‍ തിരക്കിലാണ്..  രണ്ടു മാസത്തെ വെക്കേഷന്‍ പൂര്‍ണമായും അവധിക്കാലമായി കളയേണ്ടതില്ല.രക്ഷിതാക്കള്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കണം.അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാവുന്ന പരിശീലനക്ലാസ്സുകള്‍ ഇന്ന് സുലഭമാണ്.ഏറ്റവും ഫലപ്രദമായ ഒന്നാണ് ഭാഷാ ക്ലാസ്സുകള്‍.പുതിയൊരു ഭാഷ പഠിക്കുന്നത് എന്ത് കൊണ്ടും രസകരമാണ്.സ്പോക്കണ്‍ ഇംഗ്ലീഷും ഗ്രാമ്മര്‍ ക്ലാസ്സുകളും,സ്കൂള്‍ പഠനത്തിനു കൂടി സഹായകരമായത് കൊണ്ടായിരിക്കും,പണ്ട് മുതല്‍ തന്നെ വെക്കേഷന്റെ ഇഷ്ടവിഷയങ്ങളാണ്.ശാസ്ത്രവിഷയങ്ങളോട് അഭിരുചിയുള്ളവര്‍ക്ക് സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടു അഭിരുചി ക്ലാസ്സുകളില്‍ ചേരാം.സിനിമയുടെയും സാഹിത്യത്തിന്റെയും അടിസ്ഥാന പരിശീലനങ്ങള്‍ നല്‍കുന്ന ക്യാമ്പുകളും ഇപ്പോള്‍ ധാരാളമുണ്ട്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ അഭിരുചി ക്ലാസ്സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉണ്ടായിരുന്ന വ്യക്തമായ വ്യത്യാസങ്ങള്‍ ഇല്ലാതായി വരുന്നുണ്ട്.കുറച്ചുകാലം മുന്പ് വരെ പെണ്‍കുട്ടികള്‍ പൊതുവേ നൃത്തം,പാട്ട്,തയ്യലിന്റെ പരിഷ്കൃത രൂപങ്ങളായ എംബ്രോയ്ഡറി,ഗ്ലാസ്-ഓയില്-ഫാബ്രിക് പെയിന്റിംഗ് മുതലായവ ലളിതകലകളിലെയ്ക്ക് പോകുമ്പോള്‍ ആണ്‍കുട്ടികള്‍ ക്രിക്കറ്റ്,ഫുട്ബോള്,നീന്തല്‍,മാര്‍ഷ്യല്‍ ആര്ട്സ്എന്നിവയായിരിക്കും കൂടുതലും തിരഞ്ഞെടുക്കുക. ഇപ്പോള്‍ എല്ലാവരും എല്ലാം പഠിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.കാലത്തിന്റെ ആവശ്യം എന്ന നിലയിലായിരിക്കാം ഇപ്പോള്‍ കരാട്ടെ പോലുള്ള ആയോധനകലകള്‍ പരിശീലിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.നീന്തല്‍,പാചകം,യോഗതുടങ്ങിയവയ്ക്കും പരിശീലന ക്ലാസ്സുകള്‍ ഉണ്ട്.സഭാകമ്പം മാറി സദസ്സിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ പരിശീലനം നല്കുന്ന ക്ലാസ്സുകള്‍ ഉണ്ട്.ഓര്‍മ്മ ശക്തി,കയ്യക്ഷരം എന്നിവ മെച്ചപ്പെടുത്താം..പ്രസംഗ പരിശീലനം നടത്താം.ഒട്ടു മിക്ക പരിശീലന ക്ലാസ്സുകള്‍ക്കും ക്യാംപുകള്‍ക്കും ഫീസ് കനത്തതാണ്.അതിനു തക്ക ഗൂണം ലഭിക്കുന്നുണ്ടോ അതോ കച്ചവടം മാത്രമാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.ക്യാമ്പുകളിലെ സുരക്ഷിതത്വത്തെക്കുറിച്ചും ഉറപ്പു വരുത്തേണ്ടതുണ്ട്..കുട്ടികളെ ക്ലാസ്സുകളില്‍ കൊണ്ട് തള്ളിയിട്ടു ആശ്വസിക്കാതെ,കൃത്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയും വേണം.
          വര്‍ഷം മുഴുവന്‍ നീളുന്ന തിരക്കുകളില്‍ നിന്നൊരു ഇടവേളയാണ് മധ്യവേനലവധിക്കാലം.മുറികളുടെ തണുപ്പില്‍ ചടഞ്ഞിരുന്നു ടീവിയും കപ്യൂട്ടരും വീഡിയോ ഗെയ്മുകളും മാത്രമായി കുട്ടികളുടെ അവധിക്കാലം ചുരുങ്ങാതിരിക്കട്ടെ. എന്നാല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ മാത്രം കൊണ്ട് എല്ലാമായി എന്ന ചിന്തയില്‍ ഒതുങ്ങുകയുമരുത്.തിരക്കുകള്‍ക്കിടയില്‍ അവരോടൊപ്പം ചിലവഴിക്കാന്‍ കൂടി രക്ഷിതാക്കള്‍ സമയം കണ്ടെത്താം.അവര്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് അവരുടെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തില്‍ക്കൂടിയാണ്. ഓര്‍ക്കാന്‍ രസമുള്ള ;സ്പെഷ്യല്‍; അവധിക്കാലമാക്കി മാറ്റാന്‍ അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്.അവരോടൊപ്പം മറക്കാനാവാത്ത യാത്രകള്‍ പോകാം.പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ പോലും ഇല്ലാതാകുന്ന അവസ്ഥയാണിന്ന്. പ്രകൃതിയുടെയും ജീവിക്കുന്ന ചുറ്റുപാടുകളുടെയും പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്ന യാത്രകള്‍ പോകാം.അതോടൊപ്പം വായന ഒഴിവാക്കാതിരിക്കുക.നല്ല നല്ല കുഞ്ഞു പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനമായി നല്കാം.ചെറിയ കുറിപ്പുകള്‍ എഴുതാന്‍ നിര്‍ദ്ദേശിക്കാം.ശ്രേഷ്ഠരായ ഗുരുക്കന്മാരും ഏറ്റവുമടുത്ത വിശ്വസ്തരായ സുഹൃത്തുക്കളുമാണ് നല്ല പുസ്തകങ്ങള്‍.നാല് ചുമരുകള്‍ക്കിടയിലിരുന്നു കുട്ടികള്‍ കാണുന്ന കാഴ്ചകള്‍ക്കും അതില്‍ നിന്ന് രൂപപ്പെടുന്ന കാഴ്ച്ചപ്പാടിനും അതിന്റെതായ പരിധികളും പരിമിതികളുമുണ്ട്.അവരുടെ ഭാവനകള്‍ക്ക് സങ്കല്‍പ്പങ്ങള്‍ക്കും ചിറകുകള്‍ ഉണ്ടാവട്ടെ..നമ്മള്‍ തിരക്കിലാണ്..നഷ്ട്ടപ്പെട്ട നനവുകളെ ഓര്‍ത്ത് പരിതപിക്കുന്ന നമ്മള്‍ വരും തലമുറകള്‍ക്കായി എന്തൊക്കെ ബാക്കി വച്ചിട്ടുണ്ട് എന്നും കൂടി ചിന്തിക്കേണ്ടതാണ്.തലമുറകളെ പ്രതിക്കൂട്ടിലാക്കി കുറ്റപ്പെടുത്തുന്നതിനു മുന്‍പ് നമ്മള്‍ എന്തായിരുന്നെന്നും ഇപ്പോള്‍ എന്താണെന്നും ചിന്തിക്കുക.മണ്ണറിഞ്ഞു മഴയറിഞ്ഞു ഗ്രാമങ്ങളില്‍ ജീവിച്ച ഒരു തലമുറയുടെയും പച്ചപ്പ് ഓര്‍മ്മകളില്‍ പോലും ഇല്ലാതാവുന്ന അതിവേഗക്കാരായ മറ്റൊരു തലമുറയുടെയും ഇടയിലാണ് ഇന്നത്തെ രക്ഷിതാക്കള്‍. ആശങ്കപ്പെട്ടിട്ടു കാര്യമില്ല.കുട്ടികള്‍ അവരുടെ കാലം അടയാളപ്പെടുത്തട്ടെ.അത് നല്ല രീതിയിലാകാന്‍ അവരോടൊപ്പം നില്ക്കാം.അവധിക്കാലങ്ങള്‍ അവര്‍ക്ക് നല്ല ഓര്‍മ്മകളും കൂടി നല്കട്ടെ.

രശ്മി രാധാകൃഷ്ണന്‍    
കടപ്പാട് : ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി ഡോട്ട് കോം




ANNUAL EXAM 2016 - STANDARD 9 QUESTION PAPERS AND KEYS






                                    9 )0 സ്റ്റാൻഡേർഡിലെ ഈ വർഷത്തെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ലഭ്യമായ ഉത്തര സൂചികകൾ എന്നിവ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



ANNUAL EXAM 2016 - STANDARD 9 QUESTION PAPERS AND KEYS



MALAYALAM II
ENGLISH | KEY (ANILKUMAR.P , A.V.H.S.S, PONANI, MALAPPURAM )
MATHEMATICS | KEY (BINOYI PHILIP, GHSS KOTTODI)
SOCIAL SCIENCE | KEY (BINDUMOL P.R, Govt.Girls HSS Vaikom and K.S DEEPU K.S, HSS & VHSS Brahmamangalam )






Saturday, April 02, 2016

അവധിക്കാലം


HAVE A NICE SUMMER VACATION




                   പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനി രണ്ടുമാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ്‌ അവധിക്കാലം. പാഠപുസ്തകങ്ങളുടേയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെയ്ക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും
 ദിനങ്ങള്‍.

അവധിക്കാലം അടിച്ചുപൊളിച്ച്‌ ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച്‌ അടുത്ത അധ്യയനവര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ്‌ അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.

        ആയാസരഹിതമായും ആഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ. പൂത്തുമ്പികളെപ്പോലെ പാറി നടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍, ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക്‌ മോഹമുണ്ടാകും. അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവസരം നല്‍കുക.  എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു !!! 

Related Posts Plugin for WordPress, Blogger...