.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, July 26, 2016

SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 3


 STUDY MATERIAL                         പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II മൂന്നാം അധ്യായം "മാനവവിഭവശേഷി വികസനം ഇന്ത്യയിൽ " (Human Resource Development in India) ആസ്പദമാക്കിയുള്ളതാണ്  ഈ പോസ്റ്റ്.  ഈ പാഠഭാഗത്തിൽ മാനവവിഭവത്തിന്റെ  ഗണപരവും ഗുണപരവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നു. മെച്ചപ്പെട്ട മാനവവിഭവം രാജ്യത്തെ വികസനത്തിലേക്ക് നയിക്കും എന്ന ധാരണ കുട്ടികളിൽ ഉണ്ടാവുന്നു. അതോടൊപ്പം വിദ്യാഭ്യാസത്തിന്രെയും, ആരോഗ്യ പരിപാലനത്തിന്രെയും ആവശ്യകത കുട്ടി തിരിച്ചറിയുന്നു. ഇതിനനുസരിച്ചുള്ള ആസൂത്രിതമായ ശ്രമങ്ങളിലൂടെ മാത്രമെ മാനവവിഭവത്തിന്റെ  ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്താനും വികസനം കൈവരിക്കാനും സാധിക്കുകയുള്ളൂ എന്ന ആശയത്തിലേക്ക് നയിക്കുന്നതാണ് ഈ പാഠഭാഗം.വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത് എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് .


 STUDY MATERIAL

 


Sunday, July 24, 2016

TEACHING MANUAL - BIOLOGY - UNIT 3 - STANDARD 10


TEACHING MANUAL                      പത്താം ക്ലാസ്സ് ജീവശാസ്ത്രം മൂന്നാം  അദ്ധ്യായത്തിന്റെ ടീച്ചിങ് മാന്വൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്കുവച്ചത്  ശ്രീ രതീഷ് .ബി,  ജി. എച്ച് .എസ് .എസ് . കല്ലൂർ , വയനാട് .  ശ്രീ രതീഷ്  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ടീച്ചിങ് മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ! TEACHING MANUAL - BIOLOGY - UNIT 3 - STANDARD 10


Related posts


TEACHING MANUAL - BIOLOGY - UNIT 2 - STANDARD 10
HISTORY  - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 1
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 2  
Wednesday, July 20, 2016

PAY REVISION ARREAR CALCULATOR


 ARREAR CALCULATOR                       മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ ശമ്പള കുടിശിക നാല് ഗഡുക്കളായി നല്‍കുമെന്നാണല്ലോ  പ്രഖ്യാപിച്ചിരുന്നത് . ഇതിന്റെ ഭാഗമായി ഓരോ ക്വാര്‍ട്ടറിലും ലഭിക്കേണ്ട തുക പലിശ സഹിതം കണക്കാക്കി (സറണ്ടര്‍ വാങ്ങിയതുള്‍പ്പെടെ) തയ്യാറാക്കി നല്‍കുന്നതിന് ധനകാര്യവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ഓരോ ജീവനക്കാരനും 2014 ജൂലൈ  മുതല്‍ 2016 ജനുവരി വരെയുള്ള 18 മാസങ്ങളിലെ അരിയറും പ്രസ്തുത കാലയളവില്‍ വാങ്ങിയ സറണ്ടറിന്റെയുമാണ് കുടിശിക ലഭിക്കുക. ഈ തുകയ്ക്ക് 8.75% നിരക്കില്‍ പലിശയും കണക്കാക്കി അങ്ങനെ നാല് ക്വാര്‍ട്ടറിലും ലഭിക്കുന്ന തുക എത്രയെന്ന് കണക്കാക്കി നിശ്ചിത മാതൃകയില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേർത്തിട്ടുണ്ട്  ശമ്പള കുടിശിക തയ്യാറാക്കുന്നതിന് സഹായിക്കുന്ന വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന  2 സോഫ്റ്റ്‌വെയറുകലാണ്  ഇന്നീ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്  ഇവയിൽ ഒരെണ്ണം കുണ്ടൂര്‍ക്കുന്ന് TSNM HSSലെ ക്ലര്‍ക്ക് ആയ ശ്രീ ഗോവിന്ദപ്രസാദ്  സാർ തയ്യാറാക്കിയതും മറ്റൊരെണ്ണം തിരുവല്ല നിന്നും ശ്രീ. ജിജി വർഗീസ് സാറും   തയ്യാറാക്കിയതാണ് സോഫ്റ്റ്‌വെയറുകളും ഉപയോഗക്രമം അടങ്ങിയ ഹെൽപ് ഫയലുകളും ചുവടെ ചേർക്കുന്നു.DOWNLOADS


CIRCULAR
PAY REVISION ARREAR CALCULATOR  (Govindaprasad)
HELP FILE
(Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Error എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി)


PAY REVISION ARREAR CALCULATOR  (Gigi Vargese)
HELP FILE


Sunday, July 17, 2016

E FILING OF INCOME TAX RETURN


E FILING                                       മുൻ വർഷത്തെ (2015-16)  ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതിനുള്ള അവസാന തീയതി ജൂലൈ 31 എന്ന വിവരം ഇതിനകം തന്നെ അറിഞ്ഞുകാണുമല്ലോ! ഇനിയും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്കായി ഇതു സ്വയം ചെയ്യാനുതകുന്ന വളരെ ലളിതമായ മലയാളം ഹെൽപ്  ഫയൽ തയ്യാറാക്കിയിരിക്കയാണ്  വളരെ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകനായ ശ്രീ ബാബു വടക്കഞ്ചേരി സാർ.  ടാക്സ്  സംബന്ധമായ ഏറ്റവും പുതിയ നിർദേശങ്ങൾക്കും സോഫ്ട് വെയറുകൾക്കും EASY TAX എന്ന സാറിന്റെ ബ്ലോഗ് സന്ദർശിക്കാവുന്നതാണ് . വളരെ വിലപ്പെട്ട ഈ നോട്ട്സ്  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ബാബു വടക്കഞ്ചേരി  സാറിനോടുള്ള നന്ദി അറിയിക്കുന്നു.

എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ?

ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം ആ വര്‍ഷത്തില്‍ താന്‍ നേടിയ വരുമാനം നിശ്ചിത പരിധി കടന്നാലോ അയാള്‍ അടച്ച നികുതി തുക ആവശ്യത്തില്‍കൂടുതലായി കണ്ട് തിരിച്ച് വാങ്ങലിനായി ശ്രമിക്കുന്നുണ്ടെങ്കിലോ, അതുമല്ല മറ്റു നിയമപരമായ കാരണങ്ങളാലോ വരുമാനത്തിന്റെയും നികുതി അടവിന്റെയും മറ്റും വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന നികുതി വകുപ്പിന് സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്. ഈ വിവരസമര്‍പ്പണത്തെ ഇന്‍കംടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്നു പറയുന്നു.
സാധാരണ ഗതിയില്‍ 2015-16 സാമ്പത്തീക വര്‍ഷത്തെ വിവരങ്ങള്‍ 2016 ജൂലായ്‌ 31 വരെ സമര്‍പ്പിക്കാന്‍ കഴിയും. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സമാനമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു രേഖ നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഫോമില്‍ പേനകൊണ്ട് എഴുതി തയ്യാറാക്കിയോ സ്ഥാപന മേധാവിക്ക് (അല്ലെങ്കില്‍ ട്രഷറി ആപ്പീസര്‍) സമര്‍പ്പിച്ചിട്ടുണ്ടായിരിക്കും. ആ രേഖ ട്രഷറിയിലെക്കും ജീവനക്കാരന്റെ മേല്‍വകുപ്പ് മേധാവിയുടെ ഓഫീസിലേക്കും മാത്രം പോകുന്ന ഒന്നാണ്. അതിനെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ പാടില്ല.

ആരൊക്കെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ചെയ്യണം ?

സാധാരണ ജീവനക്കാരനെ [60 വയസ്സില്‍ താഴെ ] സംബന്ധിച്ചിടത്തോളം തന്റെ 2015-16 സാമ്പത്തീക വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്.
[ 60 വയസ്സിനും 80 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പരിധി 3 ലക്ഷവും 80 നും അതിനു മേലേ ഉള്ളവര്‍ക്ക് പരിധി 5 ലക്ഷവും ]
ഇവിടെ വരുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രോസ് വരുമാനമാണ്. അതായത് ചാപ്റ്റര്‍ VI A പ്രകാരമുള്ള ഇളവുകള്‍ കുറക്കുന്നതിനു മുന്‍പുള്ള വരുമാനം. ഒരു വ്യക്തി നികുതി കാണാനായി തന്റെ മൊത്ത വരുമാനത്തില്‍നിന്നും വകുപ്പ് 10 പ്രകാരവും ചാപ്റ്റര്‍ VI A പ്രകാരവുമുള്ള കിഴിവുകളും കിഴിച്ച് ടാകസബിള്‍ ഇന്‍കം (Taxable Income or Total Income ) കണ്ടെത്തുകയും അതിന്മേല്‍ നികുതി ഒടുക്കുകയുമാണ്‌ ചെയ്യുക. എന്നാല്‍ ഇവിടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് നിര്‍ബന്ധമായും ചെയ്യേണ്ട വിഭാഗത്തില്‍പ്പെട്ടവനാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഗ്രോസ് വരുമാനമാണ് സൂചകം, അല്ലാതെ ടാകസബിള്‍ ഇന്‍കം മാനദണ്ഡമായി എടുക്കരുതെന്ന് പ്രത്യേകം ഓര്‍ക്കുക. മറ്റൊരു കാര്യവും സൂചിപ്പിക്കട്ടെ,

    റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്നത് വ്യക്തിപരമായി ഓരോരുത്തരും സ്വയം ചെയ്യേണ്ട കര്‍ത്തവ്യമാണെന്നും അല്ലാതെ സ്ഥാപനമേധാവിയുടെ പിരടിക്ക് വച്ച് തടി ഊരാന്‍ നോക്കേണ്ട ഒന്നല്ല എന്നും.

എങ്ങിനെ റിട്ടേണ്‍ സമര്‍പ്പിക്കാം.
പ്രധാനമായും രണ്ടു തരത്തില്‍ ആകാം.
1. പേപ്പര്‍ ഫയലിംഗ്
2. ഓണ്‍ ലയിനായി (ഇ-ഫയലിംഗ് )

1. പേപ്പര്‍ ഫയലിംഗ് വരുമാന നികുതി ആപ്പീസില്‍ നിന്നും ലഭിക്കുന്ന പേപ്പര്‍ ഫോമില്‍ പേനകൊണ്ട് പൂരിപ്പിച്ച് അവിടെ തന്നെ അത് സമര്‍പ്പിക്കുന്നതാണ് ഈ രീതി. ഇങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിശ്ചിത മാതൃകയും നിറങ്ങളുമുള്ള പ്രത്യേക ഫോം തന്നെ വേണം. അത് ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനോ വാങ്ങിക്കാനോ കഴിയില്ല. എല്ലാവര്‍ക്കും ഈ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയില്ല.

ചുവടെ പറയുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട് :-

• ടാകസബിള്‍ ഇന്‍കം അഥവാ ടോട്ടല്‍ ഇന്‍കം (ഇളവുകള്‍ക്ക് ശേഷമുള്ള വരുമാനം ) അഞ്ചു ലക്ഷം കവിയാത്തവര്‍

• 80 വയസ്സിനു മേലെ പ്രായമായവര്‍. ( ITR 1, ITR 2 എന്നിവ മാത്രം)


2. ഇ-ഫയലിംഗ് ഇന്റര്‍നെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടര്‍ ഉപയൊഗിച്ച് സ്വയം ചെയ്യാവുന്ന രീതിയാണ് ഇത്. പൊതുവേ ചുവടെ പറയുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ഇ-ഫയലിംഗ് തന്നെ നിര്‍ബന്ധമായും ചെയ്തിരിക്കണം :

• ടാകസബിള്‍ ഇന്‍കം അഥവാ ടോട്ടല്‍ ഇന്‍കം (ഇളവുകള്‍ക്ക് ശേഷമുള്ള വരുമാനം ) അഞ്ചു ലക്ഷം കവിഞ്ഞവര്‍

• നികുതി കൂടുതലായി അടച്ച് റീഫണ്ട് നേടാന്‍ ആഗ്രഹിക്കുന്നവര്‍
• Housing loan എടുത്ത് അതിലൂടെ ഇന്‍കം ടാക്സ് ഇളവു നേടുന്നവര്‍ മുകളില്‍ പറഞ്ഞ രണ്ടു രീതിയായാലും അത് പൂര്‍ത്തീകരിക്കേണ്ട അവസാന തീയ്യതി 2016 ജൂലായ്‌ 31 ആണ്.

*കൂടുതല്‍ വായനക്കും വിശദമായ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനും ചുവടെ സൗകര്യമുണ്ട്E FILING OF INCOME TAX RETURN


 
E FILING OF INCOME TAX RETURN FILE DOWNLOAD
 
 
 

Saturday, July 09, 2016

CERTIFICATE MANAGER


CERTIFICATE MANAGER                    ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണഡേറ്റ ഉപയോഗിച്ച് എളുപ്പത്തില്‍ നല്‍കുന്നതിന് സഹായകരമായ CERTIFICATE MANAGER Version 1.5 എന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി അയച്ചിരിക്കയാണ്  കുണ്ടൂര്‍ക്കുന്ന്  TSNM HSSലെ ശ്രീ ഗോവിന്ദപ്രസാദ്  സാർ.ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത്  EXTRACT  ചെയ്ത്  ഉപയോഗിക്കാവുന്നതാണ് .സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. 

  സോഫ്റ്റ്‌വെയറിന്റെ ഉപയോഗങ്ങൾ

1.സ്ക്കൂളിലെ അഡ്മിഷൻ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഈ സോഫ്റ്റ് വെയർ പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്മിഷൻ രജിസ്റ്ററിലെ വിവരങ്ങൾ ഈ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി സൂക്ഷിക്കുന്നതിനും അതുവഴി  Admission Extract മുദ്ര പേപ്പറിൽ പ്രിന്റ് ചെയ്ത് നൽകുന്നതിനും ആവശ്യമായ വിവരങ്ങൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനും സഹായകരമാണ്.
കുട്ടികളുടെ Bank Account സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താനും, CWSN കുട്ടികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താനുമുള്ള സൗകര്യം
2.സ്ക്കൂൾ അഡ്മിഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്യാവുന്നതാണ്
അപേക്ഷ  ഫോം, ക്ലാസ് - ഡിവിഷൻ തിരിക്കാനും അതിനാവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും, അഡ്മിഷൻ സംബന്ധച്ച കണക്ക് (ലഗ്വേജ് തിരിച്ചുള്ളത്) അറിയാനും
3.കുട്ടികളുടെ ക്ലാസ് ഡിവിഷൻ തിരിച്ചുള്ള എണ്ണം –
4.Mark List ഉൾപ്പടെയുള്ള വിവിധ റിപ്പോർട്ടുകൾ തായ്യാറാക്കുന്നതിന്.
5.സമ്പൂർണ്ണയിലെ വിവരങ്ങൾ import ചെയ്യുന്നതിനും Data പരിശൊധിക്കുന്നതിനും
6.സോഫ്റ്റ് വെയറിലെ വിവരങ്ങൽ Backup ചെയ്തു
      സൂക്ഷിക്കുന്നതിനുള്ള സൗകര്യം

സോഫ്റ്റ് വെയറിന്റെ പ്രവർത്തനം
 
   വിന്റോസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സൊഫ്റ്റ് വെയർ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തിൽ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോർട്ട് ലഭിക്കുന്നതിന് Adobe Reader ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം.

സോഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്താൽ ലഭിക്കുന്ന സിപ്പ് ഫയൽ അൺസിപ്പ് ചെയ്താൽ ലഭിക്കുന്ന ഫോൾഡർ തുറന്നാൽ കാണുന്ന Certificate Manager 1.5 എന്ന ഐക്കൺ ഡബ്ബിൾ ക്ലിക്ക് ചെയതാൽ സോഫ്റ്റ് വെയർ പ്രവർത്തിച്ചു തുടങ്ങും. ലോഗിൻ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തിൽ User Name, Password എന്നിവ admin എന്ന് കൊടുത്താൽ ലോഗിൻ ചെയ്യാവുന്നതാണ്. 
 


DOWNLOADS


Related Posts Plugin for WordPress, Blogger...