New Posts

പ്രവേശനോല്‍സവ ഗാനം 2016


 പ്രവേശനോല്‍സവ ഗാനം



                         സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികയേയും  സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. "അക്ഷര സൂര്യനുദിച്ചു  നമുക്കിന്നറിവിൻ ഉത്സവഘോഷം"  എന്ന് തുടങ്ങുന്ന ഗാനം സര്‍വ്വ ശിക്ഷ അഭിയാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു. പി ജയചന്ദ്രനാണ് ഗാനമാലപിച്ചത്  പുസ്തക മധുരം നുകരാനും പൂമ്പാറ്റകളായി പാറി നടക്കാനും നിർദ്ദേശിക്കുന്ന പാട്ടിന്‍റ വരികള്‍ എഴുതിയത്  ശിവദാസ്‌  പുറമേരിയാണ്  അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷക്കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ്  മണക്കാല ഗോപാലകൃഷ്ണൻ  ഗാനം ചിട്ടപ്പെടുത്തിയത്.    കളി ചിരി നിറയും തിരുമുറ്റങ്ങളിൽ ആടിപ്പാടി രസിക്കാം! ...  അറിയാക്കഥയുടെ  ചെപ്പ്  തുറക്കാം ആ വഴി ഈ വഴി വായോ .......... എന്ന്    ഈ പാട്ടിലൂടെ കുട്ടികളെ സ്കൂൾ മുറ്റങ്ങളിലേയ്ക്ക് മാടി വിളിക്കുകയാണ് ....... 


പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ

Read also

Comments