.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, May 31, 2015

REVISED SCHOOL TIME TABLE / ടൈംടേബിള്‍ മാറി; ഇനി കലയ്ക്കും കളിക്കും സമയം


പുതുക്കിയ ടൈംടേബിള്‍



                  പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എട്ട് പീരിയഡുകളാവും പ്രതിദിനം ഉണ്ടാവുക പീരിയഡുകളുടെ സമയം കുറച്ച്  കലാകായിക പഠനത്തിന് സമയം കണ്ടെത്തി. സാധാരണ ദിവസങ്ങളില്‍ ഒന്നും രണ്ടും പീരിയഡുകള്‍ 40 മിനുട്ട് വീതവും ഇടവേള10 മിനുട്ടും മൂന്നാം പീരിയഡ് 40 മിനുട്ടും നാലാം പീരിയഡ് 35 മിനുട്ടും ഉണ്ടാകും. തുടര്‍ന്ന് ഇടവള ഒരുമണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ടുവീതം. ഇടവേള അഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ് 30 മിനുട്ട് വീതം. വെള്ളിയാഴ്ച ഒന്നും രണ്ടും പീരിയഡ് 40 മിനുട്ട് വീതം. ഇടവേള10 മിനുട്ട്. മൂന്നാം പീരിയഡ് 40, നാലാം പീരിയഡ് 35 മിനുട്ട്. ഇടവേള രണ്ട് മണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ട് വീതം, ഇടവേള അഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ് 30 മിനുട്ട് വീതം.

പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ രണ്ട് പീരിയഡ് വീതവും പത്താം ക്ലാസ്സില്‍ ഒരു പീരിയഡും ഉണ്ട്. കായിക പഠനത്തിന് എട്ടില്‍ രണ്ടും ഒമ്പതിലും പത്തിലും ഓരോ പീരിയഡുമുണ്ട്.

യു.പി.യില്‍ പ്രവൃത്തിപരിചയം, കലാപഠനം, കായികപഠനം എന്നിവയ്ക്ക് മൂന്നുവീതം പീരിയഡുണ്ടാകും. എല്‍.പി.യില്‍ പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും മൂന്നുവീതം പീരിയഡുമുണ്ട്. കായികപഠനത്തിന് ഒന്നിലും രണ്ടിലും മൂന്നും മൂന്നിലും നാലിലും രണ്ടും പീരിയഡുമാണുള്ളത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ കലകള്‍ക്കായി ഓരോ പീരിയഡുണ്ട്. യു.പി.യില്‍ ലൈബ്രറിക്കും ഒരു പീരിയഡ് ക്രമീകരിച്ചിട്ടുണ്ട്.

പുതുക്കിയ ടൈംടേബിള്‍  നിര്‍ദ്ദേശങ്ങള്‍
ഡൌണ്‍ലോഡ് ചെയ്യാം  




Saturday, May 30, 2015

സ്‌കൂള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടൊരുങ്ങി


പ്രവേശനോല്‍സവ ഗാനം



                   സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികളും സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. വെറുതെ അര്‍ത്ഥമില്ലാത്ത പാട്ടുകളല്ല, അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭിയാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.

 മധു ബാലകൃഷ്ണനാണ് ഗാനമാലപിച്ചത് കാണാംപാഠം കാട്ടില്‍ കളയാനും കാലിടറാതെ നടന്ന് പഠിക്കാനും പാഠങ്ങള്‍ പഠിപ്പിച്ച് തരുന്ന പാട്ടിന്‍റ വരികള്‍ എഴുതിയത് തൃശൂര്‍ സ്വദേശിയായ തുളസി ടീച്ചറാണ്. മഴ നനയരുതെന്ന് അമ്മ പറയുമ്പോള്‍ മഴയെ കാണാനും നനയാനും പ്രകൃതിയിലലിയാനും ഈ പാട്ട് പറഞ്ഞ് തരുന്നുണ്ട്.

                    അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷ കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ് എസ്ഇആര്‍ആര്‍ട്ടി റിസര്‍ച്ച് ഓഫീസറും കലാവിഭാഗം മേധാവിയുമായ മണക്കാല ഗോപാലകൃഷ്ണനും ഗാനം ചിട്ടപ്പെടുത്തിയത്. ഈ പാട്ടിലൂടെ കുട്ടികളെ നല്ലകാലത്തിലേക്ക് മാടി വിളിക്കുകയാണ്...കാറ്റിന്റെ കൈകളിലൂഞ്ഞാലാടാനും കടലിന്റെ താളം കേട്ടറിയാനുമൊക്കെയായി അറിവിന്റെ ജാലകത്തിലേക്ക്...


പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ







 വരികളിലൂടെ


Thursday, May 21, 2015

PLUS TWO TEXT BOOKS 2015


PLUS TWO TEXT BOOKS  ( Draft)




                               ഈ വർഷം മാറ്റമുള്ള  പ്ലസ്ടു പാഠപുസ്തകങ്ങളുടെ ആദ്യ 1, 2 യൂണിറ്റുകള്‍
 SCERT പ്രസിദ്ധീകരിച്ചിട്ടുണ്ട് .അവ ചുവടെയുള്ള ലിങ്കുകളിൽ നിന്നും ഡൌണ്‍ലോഡ് 
ചെയ്തെടുക്കാവുന്നതാണ് .


DOWNLOAD


Wednesday, May 20, 2015

PLUS TWO RESULT 2015


PLUS TWO RESULT 2015




                                      രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.96 %. കോഴിക്കോട് ജില്ല മുന്നില്‍. 10839 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. 59 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം.
                            2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്.


  
 താഴെപ്പറയുന്ന സൈറ്റുകളിൽ നിന്നും പരീക്ഷാഫലം അറിയാവുന്നതാണ്










Monday, May 18, 2015

USS SCHOLARSHIP 2015 - RESULT PUBLISHED


USS SCHOLARSHIP 2015 - RESULT



                             ഈ വർഷത്തെ USS പരീക്ഷാ റിസൽട്ട്  പ്രസിദ്ധീകരിച്ച് തുടങ്ങി ഇതോടൊപ്പം USS ഉത്തര സൂചിക കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട് .  റിസൽട്ട്  ചുവടെയുള്ള ലിങ്കിൽ നിന്നും അറിയാവുന്നതാണ് .




USS SCHOLARSHIP RESULT 2015









Tuesday, May 12, 2015

PLUS ONE ADMISSION 2015


PLUS ONE ADMISSION 2015 



                 പ്ളസ് വണ്‍ ഏകജാലക  പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം 12ന് തുടങ്ങും. 25 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രീതിക്ക് പുറമെ അച്ചടിച്ച അപേക്ഷകള്‍ പൂരിപ്പിച്ചും സമര്‍പ്പിക്കാം. 12 മുതല്‍ അപേക്ഷ വിതരണം ചെയ്യും. ജൂണ്‍ മൂന്നിനായിരിക്കും ട്രയല്‍ അലോട്ട്മെന്‍റ്.ജൂണ്‍ 10ന് ആദ്യ അലോട്ട്മെന്‍റ് നടക്കും. രണ്ട് അലോട്ട്മെന്‍റുകള്‍ അടങ്ങിയ മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 25ന് അവസാനിക്കും. ജൂലൈ ഒന്നിന് ക്ളാസുകള്‍ തുടങ്ങും. ജൂലൈ 31ന് പ്രവേശം അവസാനിപ്പിക്കും.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ചശേഷം അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വെരിഫിക്കേഷനു സമര്‍പ്പിക്കണം. ജില്ലക്കുള്ളിലെ സ്കൂളുകളില്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജില്ലയിലെ ഏതെങ്കിലും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് വെരിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ അലോട്ട്മെന്‍റിനായി പരിഗണിക്കൂ.

ട്രയല്‍ അലോട്ട്മെന്‍റ്
അപേക്ഷകര്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യ അലോട്ട്മെന്‍റിന് മുമ്പായി ട്രയല്‍ അലോട്ട്മെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാ വിവരങ്ങളില്‍ തെറ്റുകള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കാം. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോമ്പിനേഷനുകളും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഈ ഘട്ടത്തിലും അനുവദിക്കും. തിരുത്താനുള്ള അപേക്ഷ കൈപ്പറ്റിയതിന്‍െറ രസീത് ഈ ഘട്ടത്തിലും അപേക്ഷകന് നല്‍കും.
മുഖ്യ അലോട്ട്മെന്‍റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തും. മുഖ്യ അലോട്ട്മെന്‍റുകള്‍ കഴിയുന്നതോടെ ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടരുന്നവര്‍ പ്രവേശം സ്ഥിരപ്പെടുത്തണം. എന്നാല്‍, മുഖ്യ അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും കൂടുതല്‍ ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍മാറ്റത്തിനോ സ്കൂളിനുള്ളില്‍തന്നെ കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. ഏകജാലക രീതിയില്‍ പ്രവേശം നേടിയവര്‍ക്കുമാത്രം ഒഴിവുള്ളപക്ഷം മെറിറ്റ് അടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ അനുവദിക്കും. നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കും സ്കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും മാത്രമായിരിക്കും മാറ്റങ്ങള്‍ അനുവദിക്കുക.
മുഖ്യ അലോട്ട്മെന്‍റില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/കോമ്പിനേഷന്‍ മാറ്റം അനുവദിച്ചശേഷം മാത്രമായിരിക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തുക. സപ്ളിമെന്‍ററി അലോട്ട്മെന്‍റിനുമുമ്പ് സീറ്റൊഴിവ് വിവരം പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്മെന്‍റുകളില്‍ ഒന്നിലും ഇടംനേടാന്‍ കഴിയാത്തവര്‍ സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതിനൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. അപേക്ഷ പുതുക്കാത്തവരെ സപ്ളിമെന്‍ററി അലോട്ട്മെന്‍റ് വഴിയുള്ള പ്രവേശത്തിന് പരിഗണിക്കില്ല.

സ്ഥിരം/താല്‍ക്കാലിക പ്രവേശം

ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് നല്‍കി സ്കൂളില്‍ നിശ്ചിത സമയത്തിനകം സ്ഥിരം പ്രവേശം നേടണം. ഫീസ് അടച്ചില്ളെങ്കില്‍ സീറ്റ്ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പ്രവേശത്തിന് അവസരമുണ്ടാകില്ല. താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശം നേടിയാല്‍ മതിയാകും. ഹയര്‍സെക്കന്‍ഡറി പ്രവേശയോഗ്യതകള്‍ സ്കൂള്‍ പ്രന്‍സിപ്പലിനെ ഏല്‍പിച്ചാല്‍ താല്‍ക്കാലിക പ്രവേശം ലഭിക്കും. താല്‍ക്കാലിക പ്രവേശത്തിന് ഫീസ് അടക്കേണ്ടതില്ല.
മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിക്കുന്ന മുറക്ക് താല്‍ക്കാലിക പ്രവേശം നേടിയ സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ സമര്‍പ്പിച്ച് പ്രവേശം നേടാവുന്നതാണ്. മുഖ്യ അലോട്ട്മെന്‍റ് കഴിയുന്നതുവരെ താല്‍ക്കാലിക പ്രവേശത്തില്‍ തുടരാം. താഴ്ന്ന ഓപ്ഷനില്‍ പ്രവേശം ലഭിച്ചശേഷം ലഭിച്ച പ്രവേശം സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി ഫീസടച്ച് സ്ഥിരം പ്രവേശം നേടാം. ഉയര്‍ന്ന ഓപ്ഷന്‍ റദ്ദ് ചെയ്യാത്ത കുട്ടികള്‍ തുടര്‍ന്ന് വരുന്ന അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്‍റിലേക്ക് മാറണം. സ്ഥിരം പ്രവേശത്തിനും താല്‍ക്കാലിക പ്രവേശത്തിനും അസ്സല്‍ രേഖകള്‍ ഹാജരാക്കണം.

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിക്കാന്‍

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിച്ചവര്‍ക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേസമയം അലോട്ട്മെന്‍റ് ലഭിച്ചാല്‍ അവര്‍ ഏതെങ്കിലും ഒരു ജില്ലയില്‍ പ്രവേശം നേടേണ്ടതും അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകുന്നതുമാണ്. പ്രവേശം നേടിയ ജില്ലയില്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടര്‍ന്ന് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകള്‍ക്കായി കാത്തിരിക്കാം. ആദ്യം ഒരു ജില്ലയില്‍ മാത്രം അലോട്ട്മെന്‍റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശം നേടിയശേഷം തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ മറ്റൊരു ജില്ലയില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിച്ചാല്‍ പുതിയ അലോട്ട്മെന്‍റ് സ്വീകരിക്കാവുന്നതാണ്. തുടര്‍ന്ന് പുതുതായി പ്രവേശം നേടിയ ജില്ലയിലെ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് മാറാന്‍ കഴിയൂ. ആദ്യ ജില്ലയിലെ ഓപ്ഷനുകള്‍ റദ്ദാകും.


Monday, May 11, 2015

TEACHER TEXT DRAFT AND TEXT BOOKS FOR TEACHERS TRAINING 2015




                               മേയ്  12 മുതൽ ആരംഭിക്കുന്ന അധ്യാപക   പരിശീലനത്തിനാവശ്യമായ പരിഷ്‌കരിച്ച  പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും ഭാഗങ്ങൾ   എസ് .സി.ഇ.ആര്‍.ടി  പ്രസിദ്ധീകരിച്ചിരിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്നും ഇവ ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .

Thursday, May 07, 2015

SETIGAM FOR BIOLOGY - STANDARD 8


SETIGAM FOR BIOLOGY




                   വിവിധ വിഷയങ്ങളുടെ വൈവിധ്യമാർന്ന പഠന പ്രവര്‍ത്തനങ്ങള്‍ രസകരമായി പരിശീലിക്കുന്നതിനായി Gambas ഉപയോഗിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വ്യത്യസ്ഥങ്ങളായ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ഇതാ  എട്ടാം  ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരു Self Evaluation Tool (Unit Test)തയ്യാറാക്കി നല്കിയിരിക്കയാണ് .പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ പഠന വിഭവമാണ്  ഇത് . ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ ചുവടെയുള്ള ലിങ്കില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്തശേഷം എക്സ്ട്രാറ്റ് ചെയ്യുക. തുടർന്ന് കിട്ടുന്ന Gambas ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത്  പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന്  ചോദ്യങ്ങൾ ഓരോന്നായി ചെയ്യാവുന്നതാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. മാത്രവുമല്ല പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളുടെയും മാർക്ക്  വിവരങ്ങളും താരതമ്യം ചെയ്യാനുമുള്ള സൗകര്യവും  ലഭ്യമാണ് .

 DOWNLOAD

കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍

 

Saturday, May 02, 2015

BIO-VISION'S SSLC EXAM PACKAGE 2015 - ALL SUBJECTS


SSLC EXAM PACKAGE 2015



                2015  ലെ എസ്  എസ്  എൽ സി  പരീക്ഷയ്ക്കായി  എക്സാം പാക്കേജ്  എന്ന പേരിൽ  പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍  ബ്ലോഗിൽ ചേർക്കുകയുണ്ടായി. എല്ലാ വിഷയങ്ങളുടെയും ഇത്തരത്തിലുള്ള പോസ്റ്റുകൾ  സൗകര്യത്തിനായി ഒറ്റ പോസ്റ്റായി നല്കുന്നു.


SSLC EXAM PACKAGE 2015 - ALL SUBJECTS

Related Posts Plugin for WordPress, Blogger...