.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, April 29, 2015

SSLC EXAM 2015 - REVALUATION, PHOTOCOPY, SCRUTINY, SAY EXAM ....


SSLC EXAM 2015


പുനർമൂല്യനിർണയത്തിന് മേയ് 8 വരെ അപേക്ഷിക്കാം

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കായുള്ള അപേക്ഷകള്‍ 30 മുതല്‍ മേയ് 8ന് ഉച്ചക്ക് ഒരു മണി വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. അതോടൊപ്പം അപേക്ഷയുടെ പ്രിന്‍റ് ഔട്ടും ഫീസും തങ്ങള്‍പരീക്ഷ എഴുതിയ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം.
റീവാല്യുവേഷന് പേപ്പര്‍ ഒന്നിന് 400 രൂപ ഫോട്ടോകോപ്പിക്ക് 200 രൂപ സ്ക്രൂട്ടിണിക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. 


SSLC 2015 REVALUATION / PHOTOCOPY / SCRUTINY 

CIRCULAR 

ONLINE SITE


സേ പരീക്ഷ മേയ് 18 മുതൽ 22 വരെ

                          ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേവ് എ ഇയര്‍ പരീക്ഷ മേയ് 18 ന് ആരംഭിക്കും. 22 വരെ നീണ്ടു നില്‍ക്കുന്ന പരീക്ഷയുടെ പ്രത്യേക വിജ്ഞാപനം പരീക്ഷാ ഭവന്‍റെ വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
 സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും, ഗ്രേഡ് വ്യക്തമാക്കുന്ന കംപ്യൂട്ടര്‍ പ്രിന്‍റ് ഔട്ടും 2015 മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക്  സമര്‍പ്പിക്കാം.

പുനർ മൂല്യനിർണ്ണയത്തിന്റേയും സേ പരീക്ഷയുടേയും ഫലം
 മേയ് അവസാനത്തോടെ പ്രസിദ്ധീകരിക്കും.






Sunday, April 26, 2015

എസ്.എസ്.എല്‍.സി രണ്ടാം ഫലപ്രഖ്യാപനം: വിജയശതമാനം ഉയര്‍ന്നു


എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്നു

                  എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 97.99 ആയിരുന്നു മുന്‍പ് പ്രഖ്യാപിച്ച വിജയശതമാനം.കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കാതെ ഫലപ്രഖ്യാപനം നടത്തിയത് വ്യാപക പിഴവുകള്‍ക്ക് ഇടയാക്കിയിരുന്നു. പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചതോടെ 2800 കുട്ടികള്‍ക്കുകൂടി എ പ്ലസ് ലഭിച്ചു. പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചിട്ടുള്ളത്. 











Saturday, April 25, 2015

PLUS ONE ADMISSION 2015 | പ്ലസ് വൺ : മേയ് 6 മുതൽ അപേക്ഷിക്കാം


പ്ലസ് വൺ : മേയ് 6 മുതൽ അപേക്ഷിക്കാം 




                                  പ്ലസ് വൺ പ്രവേശനത്തിന് മേയ്  6 മുതൽ  അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാവും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്‌ഔട്ട് അനുബന്ധ രേഖകൾ സഹിതം മേയ് 20വരെ അതത് ജില്ലകളിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ജൂൺ മൂന്നിന് തുടങ്ങും. ജൂൺ 10ന് ആദ്യ അലോട്ട്മെന്റ് നടത്തും. രണ്ട് പ്രധാന അലോട്ട്മെന്റുകൾക്ക് ശേഷം ജൂലായ് ഒന്നിന്  ക്ലാസ് തുടങ്ങും. തുടർന്ന്  സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ജൂലായ് 31ന് പ്രവേശനം പൂർത്തിയാക്കും.








Thursday, April 23, 2015

KEAM 2015 - ANSWER KEYS


KEAM 2015 - ANSWER KEYS




                       The Answer Keys of Engineering/ Medical Entrance Examination conducted  from 20th April 2015 to 23rd April 2015 are published.


Monday, April 20, 2015

SSLC RESULT 2015 PUBLISHED


SSLC RESULT 2015



                ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 97.99 ശതമാനം വിജയം കഴിഞ്ഞ വർഷത്തെക്കാൾ 2.52 ശതമാനം കൂടുതലാണിത് .ഇക്കുറി 4,58,841 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 12,287 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ പ്ലസുകാര്‍ കൂടുതല്‍. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 97.99 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും കുറഞ്ഞ ശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം പേര്‍ വിജയിച്ചു. തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ് ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.

        
ഫലം ലഭിക്കുന്ന സൈറ്റുകള്‍ :


MATHS BLOG RESULT ANALYSER

SCHOOLWISE RESULT

EDUCATIONAL DISTRICTWISE RESULT


        സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.





Saturday, April 18, 2015

SSLC RESULT 2015


എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം



          ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രില്‍ 20 ന് നടത്തും.  എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി  http://www.results.itschool.gov.in/   എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

  LINKS  FOR SSLC RESULTS 2015

Wednesday, April 15, 2015

ENTRANCE EXAM QUESTION BANK | ENTRANCE EXAM PREVIOUS QUESTION PAPERS | ENTRANCE EXAM - ANSWER KEYS | ENTRANCE EXAM MEDICAL & ENGINEERING QUESTION PAPERS | KEAM QUESTIONS


ENTRANCE EXAM QUESTION BANK WITH KEY - MEDICAL & ENGINEERING




          ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനപരീക്ഷ തിങ്കളാഴ്‌ച മുതൽ നടക്കുകയാണല്ലോ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2010, 2011, 2012,2013  എന്നീ വർഷങ്ങളിലെ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനപരീക്ഷയുടെ ചോദ്യ പേപ്പറുകളും  ഉത്തരസൂചികകളും പ്രസിദ്ധീകരിക്കയാണ് .ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് . പരീക്ഷ എഴുതുന്ന എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ.





ENTRANCE EXAM QUESTION BANK WITH KEY - MEDICAL & ENGINEERING
Stream
Subject
QUESTION PAPERS
ANSWER KEY
Engineering
Paper I
Physics & Chemistry
 ANSWER KEY 2010
Paper II
Mathematics
Medical
Paper I
Chemistry & Physics
Paper II
Biology







Tuesday, April 14, 2015

അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ


അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ



അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ
പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാനുള്ള വഴികള്‍. കളിയും കലപിലമേളവും ഒക്കെയായി വീണ്ടും അവധിക്കാലം എത്തുകയാണ്‌. അമ്മമാരുടെ മനസില്‍ ആധി നിറയുന്ന സമയം. വീടിനുള്ളിലെ ഇത്തിരിവട്ടത്തില്‍ അവധിക്കാല രസങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ ഇന്നത്തെ കുട്ടികള്‍. ഭക്ഷണരീതിയിലും വലിയ പുതുമകളൊന്നുമില്ലാതെ കടന്നു പോകുന്ന അവധിക്കാലം. വ്യത്യസ്‌തതയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നതിലല്ല അത്‌ എത്ര മാത്രം ആരോഗ്യപ്രദമാക്കാം എന്നാണ്‌ അമ്മമാര്‍ ചിന്തിക്കേണ്ടത്‌.

എന്തു കൊടുക്കും? അവരെ എങ്ങനെ ഭക്ഷണം കഴിപ്പിക്കും? എങ്ങനെ തൃപ്‌തരാക്കും? രണ്ടു കുട്ടികളുള്ള വീട്ടില്‍ നാലു ചോയ്‌സാണു ഭക്ഷണകാര്യത്തില്‍. ഇതിനിടയില്‍പ്പെട്ടു വീര്‍പ്പുമുട്ടുന്നവരാണു മിക്കവാറും അമ്മമാര്‍. എന്നാല്‍ പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാം.

പ്രാതല്‍ മെനുവിലെ പുതുമകള്‍

നാട്ടിന്‍പുറത്ത്‌ കൂട്ടുകാരുമൊത്തുചേര്‍ന്ന്‌ ആര്‍ത്തുല്ലസിച്ചു നടന്നഒരു അവധിക്കാലമുണ്ടായിരുന്നു നമുക്ക്‌. കൂട്ടുകുടുംബ വ്യവസ്‌ഥിതിയും കാര്‍ഷിക പാരമ്പര്യവും നിലനിന്നിരുന്ന അക്കാലത്തെ പ്രാതലിന്റെ മെനു ആസ്വാദ്യകരവും ആരോഗ്യദായകവുമായിരുന്നു. നെയ്യിട്ടതോ തേങ്ങാപ്പാല്‍ ഒഴിച്ചതോ ആയ കഞ്ഞി, കപ്പ പുഴുങ്ങിയത്‌. അല്‍പം കൂടി സൗകര്യമുള്ള വീട്ടിലാണെങ്കില്‍ ദോശ, ഇഡ്‌ഡലി, പുട്ടും കടലയും രാസവളം ചേര്‍ക്കാതെ കൃഷി ചെയ്‌ത വാഴപ്പഴം, വീട്ടില്‍ വളര്‍ത്തുന്ന നാടന്‍കോഴിയുടെ മുട്ട, ശുദ്ധമായ പശുവിന്‍ പാലൊഴിച്ച ചായ ഇതൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ പ്രാതല്‍.

ഉച്ചയ്‌ക്കാകട്ടെ ആവി പറക്കുന്ന ചോറോ കഞ്ഞിയോ. ഒപ്പം കൊതിയൂറുന്ന നാടന്‍ വിഭവങ്ങളും. ഫാസ്‌റ്റ്ഫുഡ്‌, ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്നിവയൊന്നും അന്നത്തെ കുട്ടികള്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്കിന്റെയും പിന്‍ബലമില്ലാതെതന്നെ അവര്‍ ഇന്നത്തെ അണുകുടുംബങ്ങളിലെ ഒറ്റക്കുട്ടിയേക്കാള്‍ ആരോഗ്യവാന്മാരായിരുന്നു.

ഇന്ന്‌ കുട്ടികളുടെ ജീവിതരീതിയും ഭക്ഷണരീതികളുമെല്ലാം പാടെ മാറി. ടെലിവിഷനും കംപ്യൂട്ടറിനും മുമ്പില്‍ ചോദ്യചിഹ്നം പോലെ വളഞ്ഞ്‌ മുഖത്തു സോഡാക്കുപ്പി കണ്ണടയും വച്ച കുട്ടികള്‍ ഇന്ന്‌ പതിവു കാഴ്‌ചയാണ്‌.

പ്രാതല്‍ ഉപേക്ഷിച്ചാല്‍

വളര്‍ച്ചയുടെ കാലഘട്ടമാണു കുട്ടികളുടേത്‌. അതോടൊപ്പം അവധിക്കാല കളികളും കൂടിയാകുമ്പോള്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ഊര്‍ജസമ്പാദനത്തിനു വേണ്ട അന്നജവും വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ട പ്രോട്ടീനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സന്തുലനത്തിനും വേണ്ട ജീവകങ്ങളും ധാതുലവണങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.

പ്രാതലിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്‌. പ്രഭാതഭക്ഷണം ഉപേക്ഷിക്കുകയോ ശരിയായ രീതിയില്‍ കഴിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടികള്‍ അക്കാദമിക്‌ നിലവാരത്തില്‍ പിന്നിലാവുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അതിനാല്‍ കുട്ടികളുടെ പ്രാതലിന്റെ കാര്യത്തില്‍ അമ്മമാര്‍ ഏറെ ശ്രദ്ധിക്കണം.

അമ്മ ഓര്‍ത്തിരിക്കാന്‍

ഒരേ ഭക്ഷണം പിതിവായി കഴിക്കുന്നത്‌ പൊതുവേ കുട്ടികള്‍ക്ക്‌ താല്‍പര്യമുള്ള കാര്യമല്ല. അവര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന ആഹാര സാധനങ്ങള്‍ക്കുവേണ്ടി ബഹളം വയ്‌ക്കുകയും ചെയ്യും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌, അവര്‍ ഇഷ്‌ടപ്പെടുന്ന രുചികളില്‍ തയാറാക്കാവുന്ന, പോഷകഗുണം നിറഞ്ഞ പാചകം പരീക്ഷിക്കാം.


                                                                                     കടപ്പാട് : മംഗളം


Sunday, April 12, 2015

ANNUAL EXAM 2015 - QUESTION PAPERS AND ANSWER KEYS - STANDARD 8





                                                 8 )0 സ്റ്റാൻഡേർഡിലെ ഈ വർഷത്തെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .


QUESTION PAPERS AND ANSWER KEYS

MALAYALAM I
 MALAYALAM II
ENGLISH | KEY (Prasanth P.G, G.H.S.S. Kottodi, Kasaragod)
HINDI
PHYSICS
CHEMISTRY
BIOLOGY | KEY (A.M.KRISHNAN, GHSS KOTTODI, KASARAGOD)
MATHEMATICS | KEY 1 (BINOYI PHILIP, GHSS Kottodi)
| KEY 2 (SUNNY.P.O,G.H.S THODIYOOR,KOLLAM)
SOCIAL SCIENCE | KEY (ALICE MATHEW)





Thursday, April 09, 2015

അറുനൂറിന്റെ നിറവിൽ


അറുനൂറിന്റെ  നിറവിൽ




           ബയോ വിഷൻ 600 പോസ്റ്റുകൾ തികച്ച്  വിദ്യാഭ്യാസ ബ്ലോഗുകളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്ത്  എത്തിയ  വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.  നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തരുന്ന സുമനസുകളായ അധ്യാപകര്‍ക്കും , നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിക്കുന്ന  സുഹൃത്തുക്കൾക്കും, ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.


See All Posts (600) in  ALPHABETICAL ORDER

 



  

Tuesday, April 07, 2015

ANNUAL EXAM 2015 - STANDARD 9 - QUESTIONS AND KEYS


 STANDARD 9 - QUESTIONS AND KEYS




                      9 )0 സ്റ്റാൻഡേർഡിലെ ഈ വർഷത്തെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ലഭ്യമായ ഉത്തര സൂചികകൾ എന്നിവ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



ANNUAL EXAM 2015 - STANDARD 9 - QUESTIONS AND KEYS


MALAYALAM I
 MALAYALAM II
ENGLISH | KEY (Prasanth P.G, G.H.S.S. Kottodi, Kasaragod)
HINDI
PHYSICS | KEY (Sunil Raj, GHSS Tholikkodu, Trivandrum)
CHEMISTRY | KEY (HASHIM KP MAS COACHING CENTRE MALAPPURAM)
BIOLOGY | KEY (A.M.KRISHNAN, GHSS KOTTODI, KASARAGOD)
MATHEMATICS | KEY (Binoy Philip, GHSS Kottodi, Kasaragod )  
| KEY 2 (SUNNY.P.O,G.H.S THODIYOOR,KOLLAM)
SOCIAL SCIENCE | KEY 1 (ALICE MATHEW)  
| KEY 2 (NAUFAL SADIQUE K ,JASMIA ISLAMIYA HSS, MALAPPURAM)




Sunday, April 05, 2015

കുട്ടികള്‍ കളിച്ചോട്ടെ


കുട്ടികള്‍ കളിച്ചോട്ടെ



    അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌

നമ്മുടെ കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന നേരമ്പോക്കുകള്‍ അവരുടെ ആരോഗ്യത്തെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നതെന്ന്‌ അറിയണം. ടിവി, ഇന്റര്‍നെറ്റ്‌, ഗെയിമുകള്‍ തുടങ്ങിയവ ഗുണവും ദോഷവും ഒരുപോലെ ഉണ്ടാക്കുന്നുണ്ട്‌. അവയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികളെ അത്‌ അഭ്യസിപ്പിക്കണം. ഇത്‌ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്‌.
അടിച്ചുപൊളിക്കുന്നതിനൊപ്പം അവധിക്കാലം ശാരീരിക, മാനസിക ആരോഗ്യം സ്വായത്തമാകാന്‍ ഉതകുന്നതരത്തില്‍ വിനിയോഗിക്കണം. അതിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ വിശദമാക്കുന്നത്‌.

      ടെലിവിഷന്‍

               ടിവിയുടെ മിതമായ ഉപയോഗം വിനോദത്തിനും വിവരസമ്പാദനത്തിനും സഹായകമാണ്‌. എന്നാല്‍ അനിയന്ത്രിതമായ ടിവി കാഴ്‌ചയ്‌ക്ക് പല ദൂഷ്യഫലങ്ങളുമുണ്ട്‌. നല്ല ആശയവിനിമയശേഷിയും സാമൂഹ്യമര്യാദകളും ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവരോട്‌ ഇടപഴകുകയും അവരുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച്‌ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ശ്രമിക്കണം. കിട്ടുന്ന സമയം ടിവിയോടൊത്തു ചെലവഴിക്കുന്ന കുട്ടികള്‍ക്ക്‌ ഇതിനുള്ള അവസരങ്ങള്‍ നഷ്‌ടമാകുന്നു. അതിനാല്‍ അവര്‍ വാഗ്‌ബുദ്ധിയിലും വൈകാരികബുദ്ധിയിലും പിന്നാക്കം പോകുന്നു.
രംഗങ്ങള്‍ അതിവേഗം മാറുന്ന പ്രോഗ്രാമുകള്‍ കണ്ടുശീലിക്കുന്നവര്‍ ദൈനംദിനജീവിതത്തിലും അത്തരമൊരു ദ്രുതഗതി പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു. അതുവഴി നിത്യജീവിതത്തില്‍ അവര്‍ക്ക്‌ വിരസതയും ഏകാഗ്രതയില്ലായ്‌മയും അനുഭവപ്പെടാന്‍ കളമൊരുങ്ങും. ദൃശ്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന ടിവിയുടെ നിരന്തരമായ കാഴ്‌ച ഭാഷ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്‌.
അക്രമരംഗങ്ങള്‍ അവിരാമം കാണുന്നത്‌ നിര്‍വികാരത രൂപപ്പെടാനും, സഹാനുഭൂതി നശിക്കാനും, ആക്രമണോത്സുകത വളരാനും ഇടയാക്കുന്നുണ്ട്‌. ഈ ദുര്‍ഗുണങ്ങള്‍ ചിലരിലെങ്കിലും മുതിര്‍ന്നുകഴിഞ്ഞും മാറാതെ നില്‍ക്കാം. കൊല്ലും കൊലയും ഹാസ്യരൂപത്തിലോ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എളുപ്പമാര്‍ഗമായോ അവതരിപ്പിക്കപ്പെടുന്നതും, ചെറിയ പ്രകോപനങ്ങളില്‍പ്പോലും അടിപിടിക്കൊരുങ്ങുന്ന നായക കഥാപാത്രങ്ങളും, ഒരു ശിക്ഷയും കിട്ടാതെ രക്ഷപ്പെടുന്ന വില്ലന്മാരുമൊക്കെ കുഞ്ഞുമനസുകളില്‍ സൃഷ്‌ടിക്കുക നല്ല അനുരണനങ്ങളല്ല.
മദ്യപാനം, പുകവലി, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയവ ആസ്വാദ്യകരമോ തമാശയോ ആയി അവതരിപ്പിക്കുന്നതും അവയുടെ പ്രത്യാഘാതങ്ങള്‍ പരാമര്‍ശിക്കാത്തതും കുട്ടികളെ ദുസ്വഭാവങ്ങളിലേക്ക്‌ ആകര്‍ഷിപ്പിക്കാം. വ്യായാമം ഇല്ലാതാക്കിയും, എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാനുള്ള അവസരമൊരുക്കിയും, ആരോഗ്യത്തിനു നന്നല്ലാത്ത ഭക്ഷണോത്‌പന്നങ്ങളില്‍ പരസ്യങ്ങളിലൂടെ താല്‍പര്യം ജനിപ്പിച്ചും ടിവി കുട്ടികളിലെ അമിതവണ്ണത്തിനും കാരണമാകുന്നു.
ആറുവയസില്‍ താഴെ പരസ്യങ്ങളും പ്രോഗ്രാമുകളും വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കും. എട്ടൊമ്പതു വയസുവരെ പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി കമ്പനികള്‍ കാശുകൊടുത്തു സംപ്രേഷണം ചെയ്യിക്കുന്നവയാണ്‌ എന്ന തിരിച്ചറിവു കണ്ടേക്കില്ല. പരസ്യങ്ങളുടെ പ്രധാനോദ്ദേശ്യം നമ്മുടെ പണം കൈക്കലാക്കുകയാണെന്ന്‌ ബോധ്യപ്പെടുത്തിക്കൊടുക്കണം. ഓരോ പരസ്യവും ആളുകളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ അടവുകളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നു കണ്ടുപിടിക്കല്‍ ഒരു കളിയായി വളര്‍ത്തിയെടുക്കുക. പരസ്യങ്ങള്‍ക്ക്‌ കുരുന്നുമനസുകളില്‍ അനര്‍ഹമായ പ്രാധാന്യം കിട്ടുന്നതു തടയാന്‍ ഇത്‌ സഹായിക്കും.

                                                                                        കടപ്പാട് : മംഗളം

 

 

Friday, April 03, 2015

THE MONTH IN REVIEW - MARCH 2015


THE MONTH IN REVIEW -  MARCH 2015




                        എസ്.എസ്.എല്‍.സി  പരീക്ഷ പ്രമാണിച്ച്  മാർച്ച്  മാസത്തിൽ  ആകെ 27 പോസ്റ്റുകൾ തുടരെയുള്ള ദിവസങ്ങളിൽ പോസ്റ്റ്‌  ചെയ്തിരുന്നു. പോസ്റ്റുകൾ യഥാസമയം കാണാൻ കഴിയാത്തവർക്കായി ഇവയുടെയെല്ലാം ലിങ്കുകൾ  ഒരിക്കൽ കൂടി നല്കുന്നു.



THE MONTH IN REVIEW -  ALL POSTS MARCH 2015 

  1. ORUKKAM 2015 - ENGLISH - ANSWER KEY
  2. SSLC STUDY MATERIALS - VIJAYASOPANAM
  3. MIKAVU 2014 - SSLC STUDY MATERIALS
  4. PLUS ONE MOCK EXAM - COMPUTER APPLICATION | PLUS ONE OFFLINE EXAM
  5. SSLC SAY EXAM 2014 - QUESTION PAPERS
  6. BIO-VISION'S SSLC EXAM PACKAGE 2015 - MALAYALAM
  7. പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ
  8. BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH
  9. BIO-VISION'S SSLC EXAM PACKAGE 2015 - HINDI
  10. PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS
  11. BIO-VISION'S SSLC EXAM PACKAGE 2015 - SOCIAL SCIENCE
  12. BIO-VISION'S SSLC EXAM PACKAGE 2015 - MATHEMATICS
  13. SSLC MATHS SURE 15 MARKS - NOTES AND VIDEO TUTORIALS
  14. BIO-VISION'S SSLC EXAM PACKAGE 2015 - PHYSICS
  15. BIO-VISION'S SSLC EXAM PACKAGE 2015 - CHEMISTRY
  16. BIO-VISION'S SSLC EXAM PACKAGE 2015 - BIOLOGY
  17. USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM
  18. PLUS ONE COMPUTER APPLICATION EXAM 2015 - QUESTIONS WITH KEY
  19. USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU
  20. LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU
  21. USS EXAM MODULE 2015 - BY BRC NILAMBUR
  22. LSS EXAM MODULE 2015 - BRC NILAMBUR
  23. USS MODEL EXAM 2015 BY DIET WAYANAD
  24. LSS MODEL EXAM 2015 BY BRC NILAMBUR
  25. LSS/USS MODEL QUESTION DIET KANNUR
  26. LSS/USS EXAM 2015 QUESTION BANK
  27. HAVE A NICE SUMMER VACATION


Thursday, April 02, 2015

SSLC EXAM 2015 - QUESTIONS AND KEYS


SSLC EXAM 2015 - QUESTIONS AND KEYS



                                        2015 എസ്.എസ്.എല്‍.സി  പരീക്ഷയുടെ ചോദ്യ ശേഖരവും അവയുടെ ഉത്തര സൂചികളും പ്രസിദ്ധീകരിക്കുന്നു. അധ്യാപകർ തയ്യാറാക്കി അയച്ചു തന്ന ഉത്തരസൂചികകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഉത്തരസൂചികകൾ വളരെ തിടുക്കത്തിൽ തയ്യാറാക്കിയവയായതിനാൽ അവയിൽ കടന്ന് കൂടാനിടയുള്ള പിശകുകൾ ചർച്ച ചെയ്ത് പരിഹരിക്കുമല്ലോ. ഉത്തരസൂചിക തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.



SSLC EXAM 2015 - QUESTIONS AND KEYS


MALAYALAM I
 MALAYALAM II
 ENGLISH | KEY 1 (Prasanth P.G,G.H.S.S. Kottodi,Kasaragod)  
| KEY 2 (Sunil.J GHSS Marayamuttom, Trivandrum)
 HINDI |
 PHYSICS | KEY (Shaji. A, Govt.HSS Pallickal,Trivandrum)
 CHEMISTRY | KEY 1 (HASHIM KP MAS COACHING CENTRE MALAPPURAM) |  KEY 2 (SUDARSAN KP, K.Y.H.S.S ATHAVANAD)
 BIOLOGY | KEY (A.M.KRISHNAN, GHSS KOTTODI, KASARAGOD)
 SOCIAL SCIENCE | KEY (Alice Mathew, GHS Vechoor, Kottayam.)
MATHEMATICS  | KEY 1 (SUNNY.P.O, G.H.S THODIYOOR, KOLLAM) 
| KEY 2 (Binoyi Philip, GHSS Kottodi,KASARAGOD) 
| KEY 3 (Gigi Varughese, St Thomas HSS Eruvellipra,Thiruvalla) 
| KEY 4 (ബാബുരാജ്. പി , പി.എച്.എസ്.എസ് പന്തല്ലൂര്‍ , മലപുറം ജില.)



Related posts



  • SSLC MODEL EXAM 2014 - QUESTION PAPERS AND KEYS
  • SSLC MARCH EXAM 2014 - QUESTION PAPERS AND KEYS
  • SSLC SAY EXAM 2014 - QUESTION PAPERS
  • SSLC MODEL EXAM 2013 - QUESTION PAPERS
  • SSLC MARCH EXAM 2013 - QUESTION PAPERS
  • SSLC SAY EXAM 2013 - QUESTION PAPERS
  • SSLC MODEL EXAM 2012 - QUESTION PAPERS
  • SSLC MARCH EXAM 2012 - QUESTION PAPERS
  • SSLC SAY EXAM 2012 - QUESTION PAPERS



  • Related Posts Plugin for WordPress, Blogger...