New Posts

TALENT SEARCH EXAMINATION 2015 - QUESTION PAPER - DISTRICT LEVEL | ശാസ്ത്ര പ്രതിഭ നിർണയ പരീക്ഷ 2015


 ശാസ്ത്ര പ്രതിഭ നിർണയ പരീക്ഷ



       കൂട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ശാസ്ത്രപ്രതിഭാ നിര്‍ണ്ണയ പരീക്ഷയുടെ Talent Search Examination ചോദ്യ പേപ്പർ ലഭ്യമാക്കാൻ കഴിഞ്ഞ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ!  ബയോ വിഷന്  വേണ്ടി ശാസ്ത്രപ്രതിഭാ നിര്‍ണ്ണയ ജില്ലാ തല പരീക്ഷയുടെ ചോദ്യ പേപ്പർ സംഘടിപ്പിച്ച്  തന്നത് ശ്രീ ബാബുരാജ്. സാർ  പി. എച്ച്. എസ്. എസ്. പന്തല്ലൂര്‍, മലപ്പുറം ആണ്   ക്വിസ് മാസ്റ്റര്‍മാര്‍ തങ്ങളുടെ ചോദ്യങ്ങള്‍ മറ്റാര്‍ക്കും നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിൽ ഇത്  ബ്ലോഗുമായി പങ്കു വച്ച ക്വിസ്  മാസ്റ്റർ മഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. മനേഷ് സാറിനും ബയോ വിഷന്റെ സുഹൃത്തായ ശ്രീ ബാബുരാജ്  സാറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു


         ബാബുരാജ്  സാറിന്റെ വിശദീകരണക്കുറിപ്പോടെ,
 പ്രിയപ്പെട്ട ബയോവിഷന്‍ വീഡിയോ ബ്ളോഗിന് ,

 കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിലെ കോഡ് നമ്പര്‍ 120 ആയി ഉള്‍പ്പെടുത്തി , ഹൈസ്കൂള്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തി നടത്തുന്ന ഒരു മത്സര ഇനമാണല്ലോ 'ശാസ്ത്രപ്രതിഭാ നിര്‍ണ്ണയ പരീക്ഷ ' അഥവാ ' Talent Search Examination ' ! എന്നാല്‍ ഈ ഇനത്തിന്റെ പ്രാധിനിധ്യത്തില്‍ നിന്നു തന്നെ , പല സ്കൂളുകളും ഈ ഇനത്തില്‍ കുട്ടികളെ പങ്കാളികളാക്കുന്നതില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന് കാണാവുന്നതാണ്. ഒരല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ ശാസ്ത്ര വിജ്ഞാന ദാഹികളായ നമ്മുടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സബ് ജില്ലാ തലത്തിലും തുടര്‍ന്ന് ജില്ലാ തലത്തിലും പിന്നീട് സംസ്ഥാന തലത്തിലും ഉന്നതസ്ഥാനവും ഗ്രേസ് മാര്‍ക്കും നേടിയെടുക്കാവുന്ന ഒരു മത്സര ഇനമായി ഇതിനെ കാണാവുന്നതാണ്.

ബയോവിഷന്‍ വീഡിയോ ബ്ളോഗിന്റെ സാരഥിയായ സുഭാഷ്  സാര്‍ വര്‍ഷങ്ങളായി ഈ പരീക്ഷയുടെ ചോദ്യക്കടലാസ് സംഘടിപ്പിച്ചു നല്‍കാമോ എന്ന് ചോദിച്ചിരുന്നു. പല കാരണങ്ങളാല്‍ അത് നടക്കാതെ പോയതുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് അദ്ദേഹത്തിന് സംഘടിപ്പിച്ചു നല്‍കുകയാണ്. ഇക്കാലത്ത് അറിവിന്റെയും അറിയിപ്പുകളുടേയും പങ്കു വയ്ക്കലില്‍ പ്രാധാന്യം ഏറെയുള്ള ബ്ളോഗുകളില്‍ , പിന്‍വാതില്‍ പ്രവര്‍ത്തന മികവുകൊണ്ട് ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു കൊണ്ടിരിയ്ക്കുന്ന ബയോവിഷന്‍ വീഡിയോ ബ്ളോഗിന്റെ അമരക്കാരന്‍ സുഭാഷ് സാറിന്റെ അത്യധ്വാനത്തെ ഈ അവസരത്തില്‍ പ്രത്യേകം ശ്ളാഘിയ്ക്കുകയാണ്.
     മലപ്പുറം , പാലക്കാട് , വയനാട് , കണ്ണൂര്‍ എന്നീ റവന്യൂ ജില്ലാ ശാസ്ത്രോത്സവങ്ങളിലെ ശാസ്ത്രപ്രതിഭാ നിര്‍ണ്ണയ പരീക്ഷകളിലെല്ലാം ഈ വര്‍ഷം , ഇതേ ചോദ്യ പേപ്പര്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ മലയാളം പതിപ്പും , ഇംഗ്ളീഷ് പതിപ്പും ഇവിടെ നല്‍കുകയാണ്. ഇവ ലഭ്യമാക്കി തന്നത് , ഞാന്‍ പ്രവര്‍ത്തിയ്ക്കുന്ന സ്കൂള്‍ കൂടി ഉള്‍പ്പെടുന്ന മഞ്ചേരി സബ് ജില്ല (മലപ്പുറം റവന്യൂ ജില്ല) യുടേയും അതിലുപരി മലപ്പുറം റവന്യൂ ജില്ലയുടേയും സയന്‍സ് ക്ളബ്ബ് കണ്‍വീനറും , ഞങ്ങളുടെ പ്രിയങ്കരനും , സ്വകാര്യ അഭിമാനവുമായ മഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. മനേഷ് സാറാണ്.  അറിവന്വേഷണം എന്ന പ്രക്രിയയുടെ പൂര്‍ത്തീകരണം കൂടി ലക്ഷ്യമാക്കിക്കൊണ്ട് ശാസ്ത്രപ്രതിഭാ നിര്‍ണ്ണയ പരീക്ഷയുടെ ഉത്തരസൂചിക ചേര്‍ക്കുന്നില്ല .
മാന്യ ബയോവിഷന്‍ വീഡിയോ ബ്ളോഗ് വായനക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടെ .

 ഫീഡ് ബാക്ക് പ്രതീക്ഷിച്ചുകൊണ്ട് ;
ബാബുരാജ്. പി  ,
പി. എച്ച്. എസ്. എസ്. പന്തല്ലൂര്‍.
മലപ്പുറം


QUESTION PAPER

 
 
DOWNLOADS
 
 
 TALENT SEARCH EXAMINATION 2015 - QUESTION PAPER
 TALENT SEARCH EXAMINATION 2015 - QUESTION PAPER (English)
 
 
 

Read also

Comments