New Posts

BIO-VISION'S 6th BIRTH DAY | ബയോ വിഷന്റെ ആറാം പിറന്നാള്‍ !


ബയോ വിഷൻ എഴാം  വർഷത്തിലേയ്ക്ക് !



ബയോ വിഷൻ എഴാം  വർഷത്തിലേയ്ക്ക് കടക്കുന്നു!!!

              ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ ആറാം  പിറന്നാള്‍ ദിനമാണിന്ന് (15.12.2015 ) ശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കുന്നതിനായി 2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  6 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 685 പോസ്റ്റുകളും 480 000 -ലധികം യുണീക് വിസിറ്റേർസ്സും 18 -ലക്ഷത്തിലധികം ഹിറ്റ് സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തിഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് .
നിങ്ങളുടെ കമന്റ്റ്റുകളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും , ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌ , എസ്  ഐ റ്റി സി  ഫോറം പാലക്കാട്  എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
 സസ്നേഹം,
                                                          സുഭാഷ്‌ . എസ് 
                                                          ബയോ വിഷൻ.





Read also

Comments