.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, October 30, 2015

SUCHITWA MISSION QUIZ 2015 | ശുചിത്വ മിഷന്‍ ക്വിസ്


ശുചിത്വ മിഷന്‍ ക്വിസ് 



ശുചിത്വ മിഷന്‍ ക്വിസ് ആവശ്യപ്പെട്ടുകൊണ്ടുള്ള കൂട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം
 ഒരു ഓണ്‍‌ലൈന്‍ ക്വിസ് തയ്യാറാക്കി നല്‍കുകയാണ്. ക്വിസിന് പങ്കെടുക്കുന്നവര്‍ അതിലെ ചോദ്യ
 ങ്ങള്‍ കഴിയുന്നതും ഓര്‍ത്തെടുത്ത്   ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ പിന്നീട് അവ എല്ലാവര്‍ക്കുമായി  ഉപയോഗിക്കാന്‍ കഴിയുന്നതാണ് . ചോദ്യങ്ങള്‍ മെസ്സേജ്  ബോക്സ്‌  വഴിയും ഷെയർ ചെയ്യാവുന്നതാണ് .ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ്.  എല്ലാവര്‍ക്കും വിജയാശംസകള്‍.


SUCHITWA MISSION QUIZ 2015 negative margins





Saturday, October 24, 2015

ELECTION 2015 | ഇലക്ഷൻ 2015


ELECTION 2015


 
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻനവംബർ  2 ന്  തുടങ്ങുകയാണല്ലോ ഈയവസരത്തിൽ സുഗമമായി തെരഞ്ഞടുപ്പ്  ഡ്യൂട്ടി നിർവഹിക്കുന്നതിന്  സഹായകരമായ നിരവധി വിഭവങ്ങളുമായാണ്  ഈ പോസ്റ്റ്‌ . ഇതിൽ പ്രസന്റേഷനുകൾ, വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ,പേപ്പർ സീൽ ഉറപ്പിക്കേണ്ട വിധം കാണിക്കുന്ന വീഡിയോ, ഇലക്ഷൻഹാൻഡ്‌ ബുക്ക്‌  
എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.



DOWNLOADS

Presiding Officers' Hand Book
 Duties and Checklist for Presiding officers
Comprehensive Manual for Multi post EVM
Manual for Single post EVM

Election Procedure Presentation 1
Election Procedure Presentation 2
Easy Packing Instructions


ELECTRONIC VOTING MACHINE - PRESENTATION




PAPER SEAL FIXING





POLL PROCESS VIDEO
DOWNLOAD THIS VIDEO


 Electronic Voting Machine Do's & Don'ts




Thursday, October 22, 2015

വിജയദശമി ആശംസകള്‍




അക്ഷര മധുരം നാവില്‍ നുകരുക.
അക്ജ്ജത മാറ്റി അറിവുകള്‍ തേടുക,
നാളെ നിനക്കായ്‌ കാത്തിരിക്കുന്നു,
അച്ഛനും,അമ്മയും വഴികാട്ടികള്‍ മാത്രം,
അക്ഷര വെളിച്ചത്തില്‍ ജീവിതം തേടുക,
വിദ്യയാം സരസ്വതി കൂട്ടിനുണ്ടാവും...
 
                                     വിജയദശമി ആശംസകള്‍.....





Thursday, October 15, 2015

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

 

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!!

 

            ഒക്ടോബർ  15ന് എല്ലാ സ്ക്കൂളുകളിലും സ്പെഷ്യൽ അസംബ്ലി വിളിച്ചു കൂട്ടുന്നതിനും   കുട്ടികളിൽ സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗശീലം വളർത്തുന്നതിന്  പ്രതിഞ്ഞ എടുക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്  ബോധവല്‍ക്കരണ ക്ലാസ് ,ചർച്ചകൾ  എന്നിവ നടത്തുന്നതിനും നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ 
               വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണയും സമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന  വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത് .

                                        സൈബര്‍കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്  നില്ക്കുന്നത്  മൊബൈൽ ഫോണ്‍ സംബന്ധമായ കുറ്റകൃത്യങ്ങൾ ആണ്.  ഇന്നിവിടെ മൊബൈൽ ഫോണിന്റെ ദുരുപയോഗം വഴി ഒരു കുടുംബത്തിന്  ഉണ്ടായ ദുരന്ധം പ്രമേയമായ ഒരു മലയാളം ഷോർട്ട്  ഫിലിം പരിചയപ്പെടുത്തുന്നു .നീലക്കുറിഞ്ഞി പൂക്കും മുന്‍പേ."..!!!   ബോധവല്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ഒക്ടോബർ  15ന്  പ്രദർശിപ്പിക്കാൻ തികച്ചും അനുയോജ്യമായ ഈ ഫിലിം ഒരു സ്കൂൾ കാമ്പസിന്റെ കഥ കൂടി പറയുന്നതാണ് .


സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ഉൾപ്പെടുന്ന 6 റഫറൻസ് മെറ്റീരിയലുകൾ 

DOWNLOAD
 
6.KERALA POLICE ACT 2011




CYBER CRIME PRESENTATION


                                               
SHORT FILM

   BIO-VISION 

 

 

 

 



Tuesday, October 13, 2015

ONLINE IT QUIZ 2015


IT QUIZ 2015



           ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് . മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും ഐ റ്റി ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ  ഐ റ്റി ക്വിസ് . ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് .

QUIZ
negative margins




Related posts

ONLINE IT QUIZ I
ONLINE IT QUIZ II
STATE IT QUIZ 2014 QUESTIONS



Monday, October 05, 2015

PYTHON - TRAINING SOFTWARE - IT - STANDARD 10




             SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതിനായി ശ്രീ. പ്രമോദ് മൂര്‍ത്തി സാറിന്റെ  സോഫ്റ്റ് വെയര്‍.


പ്രവര്‍ത്തനങ്ങള്‍

 File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക.
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക.
        ആകെ 11 ചോദ്യങ്ങളാണുള്ളത്.
     Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്  /home/username/Exam10 എന്ന ഫോള്‍ഡറില്‍ Reg No_Qn.No എന്ന പേരില്‍ സേവ് ചെയ്യുക.

അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും.
  തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or  IDLE (Using Python 2.7 in 14.04) തുറന്നു വരും. 



Download 10.04.tar.gz for Edubuntu 10.04 
Download 14.04.tar.gz for Edubuntu 14.04


Extract and install the .deb file and run it by 
Application - Education - python practice 





Thursday, October 01, 2015

I AM THAT CHANGE - SHORT FILM


I AM THAT CHANGE 



              വളരെ നിസ്സാരമായ പ്രവൃർത്തികളിലൂടെ നമ്മുടെ സമൂഹത്തെ എങ്ങനെ മാറ്റാം എന്ന്  കാണിക്കുന്ന ഒരു ഷോർട്ട്  ഫിലിം  ഈ ഗാന്ധി ജയന്തി ദിനത്തിൽ പരിചയപ്പെടുത്തുന്നു. പ്രശസ്ത സിനിമാതാരം  അല്ലു  അർജുൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ സന്ദേശം ഉൾക്കൊണ്ട്  നമുക്കും തുടങ്ങാം ഒരു മാറ്റത്തിനായി ഈ ശുഭദിനത്തിൽ !
 
Performing Our Duties Is Also Patriotism.
   Change Begins With Us
     I Am That Change
      Be That Change !!!

                                               - Allu Arjun



SHORT FILM
 



 
 
Related Posts Plugin for WordPress, Blogger...