Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, September 27, 2015

AKSHARAMUTTAM QUIZ 2015 | അക്ഷരമുറ്റം ക്വിസ്


അക്ഷരമുറ്റം ക്വിസ്

             

                         ദേശാഭിമാനിയുടെ അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തലം സെപ്റ്റംബർ 30  ന് നടക്കുകയാണല്ലോ ഈയവസരത്തില്‍ ബയോ വിഷൻ തയ്യാറാക്കിയ രണ്ടാമത്തെ ഓണ്‍ലൈൻ ക്വിസ് . ഇതിൽ  ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനമാക്കിയുള്ള 30 ചോദ്യങ്ങളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും * വിജയാശംസകള്‍ *

(Updated* by adding more questions)

അക്ഷരമുറ്റം ക്വിസ് 
negative margins


Related posts

AKSHARAMUTTAM MODEL QUIZ 2015
 AKSHARAMUTTAM ONLINE MODEL QUIZ 2014
 SCHOOL LEVEL QUESTIONS 2014 - LP, UP, HS
SUB DISTRICT QUESTIONS 2014 - LP, UP, HS, HSS 
SCHOOL LEVEL QUESTIONS 2013 - LP, UP, HS
SUB DISTRICT LEVEL QUESTIONS 2013 - LP, UP, HS, HSS
 STATE LEVEL QUESTIONS - 2013

 

 

Friday, September 25, 2015

AKSHARAMUTTAM MODEL QUIZ 2015 | അക്ഷരമുറ്റം ക്വിസ് | AKSHARAMUTTAM ONLINE QUIZ


AKSHARAMUTTAM ONLINE QUIZ


       

                 ദേശാഭിമാനിയുടെ അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തലം  ഉടൻ  നടക്കുകയാണല്ലോ ഈയവസരത്തില്‍ മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി ബയോ വിഷൻ തയ്യാറാക്കിയ ഓണ്‍ലൈൻ ക്വിസ് . ഇതിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള  20 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ക്വിസ് സ്വയം ചെയ്ത്  നോക്കുന്നത് വഴി നിലവാരം വിലയിരുത്തുന്നതിനും കൂടുതൽ തയ്യാറെടുപ്പുകൾക്കും സഹായകരമായിരിക്കും. ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ക്ലിക്ക്  ചെയ്ത്  ക്വിസ് നടത്താവുന്നതാണ് .



AKSHARAMUTTAM ONLINE QUIZ



negative margins


Related posts


SCHOOL LEVEL QUESTIONS 2013 - LP, UP, HS
SUB
DISTRICT LEVEL QUESTIONS 2013 - LP, UP, HS, HSS
SCHOOL LEVEL QUESTIONS 2014 - LP, UP, HS
STATE LEVEL QUESTIONS - 2013

SUB DISTRICT QUESTIONS 2014 - LP, UP, HS, HSS
 AKSHARAMUTTAM ONLINE MODEL QUIZ 2015


Monday, September 21, 2015

TUPI 2D MAGIC - TRAINING SOFTWARE - IT - STANDARD 10


TUPI 2D MAGIC - TRAINING SOFTWARE





         പ്രമോദ് മൂര്‍ത്തി സാറിന്റെ Tupi 2Dയിലെ ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള പ്രോഗ്രാം പരിചയപ്പെടുത്തുന്നു.
ഇതിനാവശ്യമായ ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക്  extract ചെയ്യുക.
പിന്നീട്  TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Desktop ലേക്ക്  extract ചെയ്യുക. ഡബിള്‍ ക്ലിക്ക് ചെയ്ത് Run ചെയ്യുക.
TUPI_Practice (10.04).tar.gz എന്ന ഫയല്‍ Edubuntu 10.04-നും TUPI_Practice(>=14.04).tar.gzഎന്ന ഫയല്‍ Edubuntu 14.04-നും വേണ്ടിയു ള്ളതാണ്.




           മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.




DOWNLOADS





Thursday, September 17, 2015

FIRST TERM EXAM 2015 - QUESTION PAPERS AND ANSWER KEYS - STANDARD 9




                                  ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക  പരീക്ഷയുടെ 9 )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും  ചുവടെയുള്ള ലിങ്കുകളില്‍ നിന്ന്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



QUESTION PAPERS AND ANSWER KEYS - STANDARD 9


MALAYALAM I
MALAYALAM II
ENGLISH | KEY (Sri.MUHAMMED JAVAD K.T,MARKAZ HSS KARANTHUR,KOZHIKODE) 

| KEY (Sri. PRASANTH P.G., G.H.S.S. KOTTODI)
HINDI
PHYSICS | KEY (Anees pallisseri, Al furquan public school, wandoor) 

| KEY (Sri. Shaji. A, Govt. HSS Pallickal)
CHEMISTRY | KEY (
Sri.HASHIM, PANAKKADU)
BIOLOGY | KEY (AM KRISHNAN, GHSS KOTTODI)

| KEY (EM) (Kunjoonjamma Antony, ST.ANTONY'S GHS ALAPPUZHA)
MATHEMATICS | KEY (Sri. Sunny.P.O GHSS Thodiyoor Karunagappally)
SOCIAL SCIENCE











Wednesday, September 16, 2015

FIRST TERM EXAM 2015 - QUESTION PAPERS AND ANSWER KEYS - STANDARD 10




         ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.ഇവയില്‍ പലതും പരീക്ഷ കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം തയ്യാറാക്കിയ ആയതിനാല്‍ തെറ്റുകള്‍ കടന്ന് കൂടിയിട്ടുണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഉത്തര സൂചികകള്‍ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപര്‍ക്കും നന്ദി അറിയിക്കുന്നു. കൂടുതല്‍ ഉത്തര സൂചികകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ് .


QUESTION PAPERS AND ANSWER KEYS - STANDARD 10


MALAYALAM I
MALAYALAM II
ENGLISH | KEY (Sri. PRASANTH P.G. G.H.S.S. KOTTODI) 
| KEY (Sri. MUHAMMED JAVAD K.T MARKAZ HSS KARANTHUR)
HINDI
PHYSICS | KEY (Sri. Shaji. A, Govt. HSS Pallickal)
CHEMISTRY | KEY (Sri. Sreeraj, GGHSS Mithirmala) 
| KEY (Sri. HASHIM, Panakkadu)
BIOLOGY | KEY (Alphonse K Jose)

| KEY (AM KRISHNAN,GHSS KOTTODI.)
MATHEMATICS | KEY (Sri. BABURAJ. P, PHSS PANDALLUR,MALAPPURAM) 

| KEY (Sri. SUNNY P O,G H S S THODIYOOR,KARUNAGAPPALLY)
SOCIAL SCIENCE | KEY (Ajitha GS, GHSS Pullut, Trissur) 





Monday, September 14, 2015

QGIS - TRAINING SOFTWARE - IT - STANDARD 10





             ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഏറ്റവും പുതിയ പഠനസഹായിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum GIS (QGIS) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍. 5മീ. റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച്  കണ്ടെത്താൻ ഈ സോഫ്റ്റ് വെയര്‍  സഹായിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍
1.  QGIS_Practice.tar.gz  (for 10.04) അല്ലെങ്കില്‍  QGIS_Trainer(>=14.04).tar.gz  (for>=14.04) Download ചെയ്യുക

2. file extract ചെയ്ത്  .gambas file by double click ചെയ്യുക .

 Note: If you don't have a QGISproject folder in your Home  download and extract QGISproject.tar.gz to ur Home folder

           Download  files 





Saturday, September 12, 2015

പരീക്ഷാപ്പേടി ഒഴിവാക്കാം


പരീക്ഷാപ്പേടി ഒഴിവാക്കാം


പരീക്ഷാപ്പേടി ഒഴിവാക്കാം
          ജീവിതത്തില്‍ നാം പരീക്ഷകളെ അഭിമുഖീകരിച്ചേ മതിയാവൂ. അതിനാല്‍ എന്തുകൊണ്ട്‌ പരീക്ഷയെ ഇഷ്‌ടപ്പെട്ടുകൂടാ? പരീക്ഷയെ ഇഷ്‌ടപ്പെടുകയാണ്‌ പരീക്ഷ ആയാസരഹിതമാക്കാനുള്ള, പരീക്ഷയോടുള്ള പേടി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
പരീക്ഷക്കാലമായി. ഇനി പഠനത്തിന്റെ തീച്ചൂളയിലാണ്‌ കുട്ടികള്‍. എന്നാല്‍ പരീക്ഷാപ്പേടിയില്‍ തളര്‍ന്നു വീഴുന്നവരും ധാരാളമുണ്ട്‌. നന്നായി പഠിക്കുകയും ക്ലാസ്‌ പരീക്ഷകളില്‍ ഒന്നാം സ്‌ഥാനത്തു നില്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ വാര്‍ഷിക പരീക്ഷയില്‍ പതറിപ്പോകുന്നത്‌ പരീക്ഷാപ്പേടി ഒന്നുകൊണ്ടുമാത്രമാണ്‌.
സ്‌കൂളുകളിലും കോളജുകളിലും ജോലിസംബന്ധമായും അല്ലാതെയുമൊക്കെ പരീക്ഷകള്‍ നമുക്ക്‌ അനിവാര്യമാണ്‌. ചിലര്‍ പരീക്ഷകളെ ഇഷ്‌ടപ്പെടുമ്പോള്‍ മറ്റുചിലര്‍ പരീക്ഷകളെ ഭയക്കുന്നു. ജീവിതത്തില്‍ നാം പരീക്ഷകളെ അഭിമുഖീകരിച്ചേ മതിയാവൂ.
അതിനാല്‍ എന്തുകൊണ്ട്‌ പരീക്ഷയെ ഇഷ്‌ടപ്പെട്ടുകൂടാ? പരീക്ഷയെ ഇഷ്‌ടപ്പെടുകയാണ്‌ പരീക്ഷ ആയാസരഹിതമാക്കാനുള്ള, പരീക്ഷയോടുള്ള പേടി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അങ്ങനെ ശാന്തമായ മനസോടെ, ഒരു കളിയെന്നപോലെ പരീക്ഷയെ സമീപിച്ചാല്‍ ആര്‍ക്കും ഉയര്‍ന്ന മാര്‍ക്കില്‍ പാസാകാം.

പരീക്ഷയ്‌ക്ക് ഒരുങ്ങാം
വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്‌ ഒരു വ്യക്‌തി ഏറ്റവും കൂടുതല്‍ പരീക്ഷകളെ അഭിമുഖീകരിക്കുന്നത്‌. വര്‍ഷത്തിന്റെ ആദ്യ പകുതി മിക്ക കോഴ്‌സുകളുടെയും അവസാന പരീക്ഷകളുടെ സമയമാണ്‌. ഈ പുതുവത്സരവും അതില്‍ നിന്നും വ്യത്യസ്‌തമല്ല.
പരീക്ഷയ്‌ക്ക് ഒരുങ്ങുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോടം പരീക്ഷാഭയം, മാനസിക പിരിമുറുക്കം എന്നിവ സര്‍വസാധാരണമാണ്‌.
പഠിക്കുവാന്‍ സാധിക്കുമോ, പരീക്ഷയ്‌ക്കു മുമ്പ്‌ പഠിച്ചു തീരുമോ, പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ സാധിക്കുമോ, സമയത്തിനുള്ളില്‍ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ കഴിയുമോ, നല്ല മാര്‍ക്ക്‌ ലഭിക്കുമോ, വിജയിക്കുമോ എത്രമാര്‍ക്ക്‌ കിട്ടിയാല്‍ ഉയര്‍ന്ന കോഴ്‌സുകള്‍ക്ക്‌ അഡ്‌മിഷന്‍ ലഭിക്കും എന്നിങ്ങനെ ഒട്ടേറെ ചിന്തകള്‍ പരീക്ഷക്കാലമടുക്കുന്നതോടെ കുട്ടിയെ വേട്ടയാടാന്‍ തുടങ്ങും.
മുതിര്‍ന്നവരുടെ അമിത പ്രതീക്ഷകള്‍, കൈകടത്തലുകള്‍, താരതമ്യങ്ങള്‍ എന്നിവ പ്രശ്‌നം ഗുരുതരമാക്കും. ഭയവും പിരിമുറുക്കവും കുട്ടിയുടെ ഓര്‍മ്മശക്‌തി, ധൈര്യം, മറ്റ്‌ കഴിവുകള്‍ എന്നിവയെ തളര്‍ത്താം. അതിനാല്‍ അവയെ ശാസ്‌ത്രീയമായി മറികടക്കുവാന്‍ കുട്ടിയെ സഹായിക്കേണ്ടിയിരിക്കുന്നു. ഇത്‌ കുട്ടിയുടെ വിജയത്തിന്‌ അനിവാര്യവുമാണ്‌.

ലക്ഷ്യം മുന്നില്‍ സൃഷ്‌ടിക്കുക
സ്‌റ്റീഫന്‍ ആര്‍ കോവേയുടെ 'അവസാനം കണ്ട്‌ ആരംഭിക്കുക' എന്ന തത്വം ഇവിടെ അന്വര്‍ഥമാണ്‌. ഇതിന്റെ അര്‍ഥം ലക്ഷ്യം മനസില്‍ ഉറപ്പിച്ച്‌ പ്രവൃത്തി ആരംഭിക്കുക എന്നതാണ്‌.
റൈറ്റ്‌ സഹോദരങ്ങള്‍ ആകാശത്തുകൂടി പറക്കുന്ന യന്ത്രം മനസില്‍ സൃഷ്‌ടിച്ചതിന്‌ ശേഷമാണ്‌ വിമാനം യാഥാര്‍ഥ്യമാക്കിയത്‌. ഇത്‌ മനുഷ്യനു മാത്രമുള്ള കഴിവാണ്‌. ഈ വിഷ്വലൈസേഷന്‍ പ്രക്രിയ പഠനകാര്യത്തിലും ഉണ്ടാകണം. എങ്ങനെ പഠിക്കണം, എത്രമാര്‍ക്ക്‌ വാങ്ങണം, പരീക്ഷ ഭംഗിയായി എഴുതുക, നല്ല റിസള്‍ട്ട്‌ ലഭിക്കുക എന്നിവയെല്ലാം മസില്‍ സൃഷ്‌ടിക്കുകയും ഇവയെല്ലാം ലഭിയ്‌ക്കും എന്നുകരുതി പ്രയത്നിക്കുകയും വേണം.
ഇതിന്‌ ശാസ്‌ത്രീയമായി സഹായിക്കുന്ന ടെക്‌നിക്‌ ആണ്‌ 'ഗോള്‍ സെറ്റിങ്‌'. മനുഷ്യന്റെ തലച്ചോറില്‍ എണ്‍പതിനായിരത്തില്‍ അധികം ചിന്തകള്‍ ഒരു ദിവസം ഉത്ഭവിക്കുന്നു. ഈ ചിന്തകള്‍ ഊര്‍ജമാണ്‌. ചിതറിയ സൂര്യപ്രകാശത്തെ ലെന്‍സിലൂടെ കടത്തിവിടുമ്പോള്‍ അത്‌ വസ്‌തുക്കളെ ജ്വലിപ്പിക്കുന്നതുപോലെ ചിതറിയ ചിന്തകളെ ലക്ഷ്യത്തിലേക്ക്‌ കേന്ദ്രീകരിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ ഫലപ്രാപ്‌തിയില്‍ എത്തുന്നു.
ഈ വര്‍ഷം മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ മാര്‍ക്ക്‌ വാങ്ങി പാസാകും എന്ന ലക്ഷ്യം 'സെറ്റ്‌' ചെയ്യുന്ന കുട്ടി അവന്റെ ചിന്തകളെ അതിലേക്ക്‌ കേന്ദ്രീകരിക്കുമ്പോള്‍ അത്‌ സഫലമാകുന്നു.

                  എനിക്ക്‌ സാധിക്കും എന്ന വിശ്വാസം
'എനിക്ക്‌ കഴിയും' എന്ന ചിന്തയും വിശ്വാസവും ശരീരത്തില്‍ പോസിറ്റീവായ ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കും. ഇത്‌ ഓര്‍മ്മശക്‌തി, ശ്രദ്ധ, ധൈര്യം ഉള്‍പ്പെടെയുള്ള അവധി കഴിവുകളെ പ്രദാനം ചെയ്യും. ഇത്തരം കഴിവുകളുള്ള കുട്ടി പരീക്ഷയ്‌ക്ക് നന്നായി പഠിച്ച്‌ പരീക്ഷ എഴുതുന്നു. ഇത്‌ നല്ല പരീക്ഷാ ഫലത്തിന്‌ കാരണമാവുകയും കുട്ടിയുടെ കഴിവ്‌ വീണ്ടും വര്‍ധിക്കുകയും ചെയ്യുന്നു.

ഇന്നുതന്നെ തുടങ്ങുക
തുടര്‍ച്ചയായ പരിശീലനം ഓര്‍മ്മശക്‌തി നിര്‍ണയിക്കുന്നു. ആവര്‍ത്തനത്തിലൂടെ കാര്യങ്ങള്‍ ഹൃദിസ്‌ഥമാക്കേണ്ടവരാണ്‌ കുട്ടികളില്‍ അധികവും. ഇത്‌ സാധിക്കണമെങ്കില്‍ സമയമെടുത്തുള്ള പഠനരീതി ആവശ്യമാണ്‌. പരീക്ഷയുടെ തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രം പഠിക്കുന്ന രീതി ഒഴിവാക്കണം.

Wednesday, September 02, 2015

PREVIOUS QUESTION PAPERS - FIRST TERM EXAM 2014 - STANDARD 5






               കഴിഞ്ഞ വർഷം  മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി  നടന്ന 2014 ലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ 5 )0  ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയാണ് .ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബർ 7  ന് തുടങ്ങുകയാണല്ലോ ഈയവസരത്തില്‍ ഈ ചോദ്യ ശേഖരം പ്രയോജനപ്പെടുത്തുമല്ലോ!  ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



 FIRST TERM EXAM 2014 -  QUESTION PAPERS


Related Posts Plugin for WordPress, Blogger...