New Posts

Independence Day - Short Film



                 
                              മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ 'ജനഗണമന' എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം .1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന ഗാനം. ഒരു സ്വതന്ത്ര രാഷ്ട്രത്തിന് ദേശീയപതാക എന്നതുപോലെ ദേശീയഗാനവും അത്യന്താപേക്ഷിതമത്രെ. ദേശീയഗാനം രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകവും അധികാരത്തിന്റെ ചിഹ്നവുമാണ്. സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവ ആഘോഷിക്കുന്പോഴും മറ്റ് ഔദ്യോഗിക ചടങ്ങുകളിലും  ദേശീയഗാനം ആലപിക്കണമെന്നു ചട്ടമുണ്ട്. ഔപചാരികാവസരങ്ങളില്‍ ദേശീയഗാനം ആലപിക്കാന്‍ 52 സെക്കന്‍റാണ് എടുക്കുന്നത്. ഔദ്യോഗികമായി നിഴ്ചയിച്ചിട്ടുള്ള രീതിയില്‍ ദേശീയഗാനം ആലപിക്കണമെന്നും ആലാപനവേളയില്‍ അതിനു സാക്ഷ്യം വഹിക്കുന്നവരെല്ലാം ദേശത്തോടുളള ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. പുതു തലമുറയ്ക്ക്  അന്യമാകുന്ന ഇത്തരം ശീലങ്ങൾക്ക്  മുതിർന്നവർ മാതൃകയാവണമെന്ന  ഓർമ്മപ്പെടുത്തലോടെ ഒരു ലഘുചിത്രം സമർപ്പിക്കുന്നു. 

         ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ !!! 


SHORT FILM

 
 
  Related post
 
INDEPENDENCE DAY DOCUMENTARY - MALAYALAM 
 
 
 

Read also

Comments