New Posts

പുതിയ അധ്യയന വർഷത്തിലേയ്ക്ക് (2015-16) സ്വാഗതം


പുതിയ അധ്യയന വർഷത്തിലേയ്ക്ക്  സ്വാഗതം





പുതിയൊരു പുലരി പിറന്നു
പുഞ്ചിരി  പൂക്കൾ വിടർന്നു
അക്ഷര വൃക്ഷത്തണലിൽ  നമ്മൾ -
ക്കൊത്തൊരുമിക്കാം ഉത്സവമായ്  ....


പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ





                 അക്ഷര ലോകത്തിന്റെ തിരു മുറ്റത്തെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ തയ്യാറാക്കിയ പ്രവേശനോൽസവ ഗാനത്തിലെ വരികളാണിവ . അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭിയാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.ഈ പാട്ടിലൂടെ കുട്ടികളെ നല്ലകാലത്തിലേക്ക് മാടി വിളിക്കുകയാണ്...കാറ്റിന്റെ കൈകളിലൂഞ്ഞാലാടാനും കടലിന്റെ താളം കേട്ടറിയാനുമൊക്കെയായി അറിവിന്റെ ജാലകത്തിലേക്ക്......   

           സ്‌കൂള്‍ പ്രവേശനോത്സവം സംസ്‌ഥാനതല ഉദ്‌ഘാടനം വയനാട്‌ ജില്ലയില്‍ കമ്പളക്കാട്‌ ഗവ. യു.പി.എസില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ നിര്‍വഹിക്കും. പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക്‌ സൗജന്യ പ്രവേശന കിറ്റുകള്‍ പി.ടി.എ., എസ്‌.എം.സി സ്‌പോണ്‍സര്‍ഷിപ്പ്‌ വഴി കണ്ടെത്തി നല്‍കും. 
                സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജൂൺ 3ന് പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ചൊല്ലണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ നിർദ്ദേശിച്ചു. സുരക്ഷ, കർത്തവ്യബോധം, രാജ്യസ്‌നേഹം എന്നിവ സംബന്ധിച്ച അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനാണ് പ്രതിജ്ഞ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദിനാചരണ ത്തോടനുബന്ധിച്ച് കമ്മീഷൻ കുട്ടികൾക്കായി പ്രത്യേക സന്ദേശവും നൽകിയിട്ടുണ്ട്.

               പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എട്ട് പീരിയഡുകളാവും പ്രതിദിനം ഉണ്ടാവുക പീരിയഡുകളുടെ സമയം കുറച്ച് കലാകായിക പഠനത്തിന് സമയം കണ്ടെത്തി. നിലവിലുള്ള ഓരോ പിരിയഡില്‍നിന്ന് അഞ്ച് മിനിട്ട് വീതം എടുത്താണ് അധിക പിരിയഡിന് സമയം കണ്ടെത്തുക. നാല്പത് മുതല്‍ നാല്പത്തഞ്ച് മിനിട്ടുവരെയുണ്ടായിരുന്ന പിരിയഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ 40 മിനിട്ടായി ചുരുങ്ങും. രാവിലെ പത്തിന് ക്ലാസ് ആരംഭിക്കുന്ന സ്‌കൂളുകളില്‍ 10.40 വരെയായിരിക്കും ആദ്യ പിരിയഡ്. രണ്ടാം പിരിയഡ് 10.40 മുതല്‍ 11.20 വരെ ഇതിനുശേഷം 10 മിനിട്ട് ഇടവേള. 11.30 മുതല്‍ 12.10 വരെയും 12.10 മുതല്‍ 12.45 വരെയും ഉള്ള പിരിയഡുകള്‍ക്ക്‌ശേഷം 1.45വരെ ഉച്ചഭക്ഷണസമയം. ഉച്ചയ്ക്ക് ശേഷമുള്ള പിരിയഡുകളുടെ ദൈര്‍ഘ്യം: 1.45 - 2.20, 2.20 -2.55, 5 മിനിട്ട് ഇടവേള, 3.00 - 3.30, 3.30 - 4.00 എന്നിങ്ങനെയായിരിക്കും.

   പ്രവേശനോത്സവം ഗംഭീരമാക്കാൻ രക്ഷാകർത്താക്കളും കൂട്ടുകാരും ഒത്തൊരുമയോടെ സഹകരിക്കുമല്ലോ !
 
   പുതിയ അധ്യയന വർഷത്തിലേയ്ക്ക്  ഏവർക്കും ബയോ വിഷന്റെ ആശംസകൾ....




BIO-VISION

IMPORTANT DOWNLOADS
പ്രവേശനോൽസവം - മാർഗരേഖപ്രവേശനോൽസവ ഗാനം .mp3പ്രവേശനോൽസവ ഗാനം - വരികൾസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ - പ്രതിജ്ഞസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ - സന്ദേശം

Read also

Comments