New Posts Departmental Tes

SETIGAM FOR BIOLOGY - STANDARD 8


SETIGAM FOR BIOLOGY




                   വിവിധ വിഷയങ്ങളുടെ വൈവിധ്യമാർന്ന പഠന പ്രവര്‍ത്തനങ്ങള്‍ രസകരമായി പരിശീലിക്കുന്നതിനായി Gambas ഉപയോഗിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വ്യത്യസ്ഥങ്ങളായ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയിരുന്നു. ഇപ്പോൾ  ഇതാ  എട്ടാം  ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരു Self Evaluation Tool (Unit Test)തയ്യാറാക്കി നല്കിയിരിക്കയാണ് . ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ ചുവടെയുള്ള ലിങ്കില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്തശേഷം എക്സ്ട്രാറ്റ് ചെയ്യുക. തുടർന്ന് കിട്ടുന്ന Gambas ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത്  പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന്  ചോദ്യങ്ങൾ ഓരോന്നായി ചെയ്യാവുന്നതാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. മാത്രവുമല്ല പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളുടെയും മാർക്ക്  വിവരങ്ങളും താരതമ്യം ചെയ്യാനുമുള്ള സൗകര്യവും  ലഭ്യമാണ് .


 DOWNLOAD



കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍



 

Read also

Comments