New Posts

REVISED SCHOOL TIME TABLE / ടൈംടേബിള്‍ മാറി; ഇനി കലയ്ക്കും കളിക്കും സമയം


പുതുക്കിയ ടൈംടേബിള്‍



                  പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എട്ട് പീരിയഡുകളാവും പ്രതിദിനം ഉണ്ടാവുക പീരിയഡുകളുടെ സമയം കുറച്ച്  കലാകായിക പഠനത്തിന് സമയം കണ്ടെത്തി. സാധാരണ ദിവസങ്ങളില്‍ ഒന്നും രണ്ടും പീരിയഡുകള്‍ 40 മിനുട്ട് വീതവും ഇടവേള10 മിനുട്ടും മൂന്നാം പീരിയഡ് 40 മിനുട്ടും നാലാം പീരിയഡ് 35 മിനുട്ടും ഉണ്ടാകും. തുടര്‍ന്ന് ഇടവള ഒരുമണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ടുവീതം. ഇടവേള അഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ് 30 മിനുട്ട് വീതം. വെള്ളിയാഴ്ച ഒന്നും രണ്ടും പീരിയഡ് 40 മിനുട്ട് വീതം. ഇടവേള10 മിനുട്ട്. മൂന്നാം പീരിയഡ് 40, നാലാം പീരിയഡ് 35 മിനുട്ട്. ഇടവേള രണ്ട് മണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ട് വീതം, ഇടവേള അഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ് 30 മിനുട്ട് വീതം.

പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ രണ്ട് പീരിയഡ് വീതവും പത്താം ക്ലാസ്സില്‍ ഒരു പീരിയഡും ഉണ്ട്. കായിക പഠനത്തിന് എട്ടില്‍ രണ്ടും ഒമ്പതിലും പത്തിലും ഓരോ പീരിയഡുമുണ്ട്.

യു.പി.യില്‍ പ്രവൃത്തിപരിചയം, കലാപഠനം, കായികപഠനം എന്നിവയ്ക്ക് മൂന്നുവീതം പീരിയഡുണ്ടാകും. എല്‍.പി.യില്‍ പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും മൂന്നുവീതം പീരിയഡുമുണ്ട്. കായികപഠനത്തിന് ഒന്നിലും രണ്ടിലും മൂന്നും മൂന്നിലും നാലിലും രണ്ടും പീരിയഡുമാണുള്ളത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ കലകള്‍ക്കായി ഓരോ പീരിയഡുണ്ട്. യു.പി.യില്‍ ലൈബ്രറിക്കും ഒരു പീരിയഡ് ക്രമീകരിച്ചിട്ടുണ്ട്.

പുതുക്കിയ ടൈംടേബിള്‍  നിര്‍ദ്ദേശങ്ങള്‍
ഡൌണ്‍ലോഡ് ചെയ്യാം  




Read also

Comments