New Posts

SSLC EXAM 2015 - REVALUATION, PHOTOCOPY, SCRUTINY, SAY EXAM ....


SSLC EXAM 2015


പുനർമൂല്യനിർണയത്തിന് മേയ് 8 വരെ അപേക്ഷിക്കാം

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കായുള്ള അപേക്ഷകള്‍ 30 മുതല്‍ മേയ് 8ന് ഉച്ചക്ക് ഒരു മണി വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. അതോടൊപ്പം അപേക്ഷയുടെ പ്രിന്‍റ് ഔട്ടും ഫീസും തങ്ങള്‍പരീക്ഷ എഴുതിയ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം.
റീവാല്യുവേഷന് പേപ്പര്‍ ഒന്നിന് 400 രൂപ ഫോട്ടോകോപ്പിക്ക് 200 രൂപ സ്ക്രൂട്ടിണിക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. 


SSLC 2015 REVALUATION / PHOTOCOPY / SCRUTINY 

CIRCULAR 

ONLINE SITE


സേ പരീക്ഷ മേയ് 18 മുതൽ 22 വരെ

                          ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേവ് എ ഇയര്‍ പരീക്ഷ മേയ് 18 ന് ആരംഭിക്കും. 22 വരെ നീണ്ടു നില്‍ക്കുന്ന പരീക്ഷയുടെ പ്രത്യേക വിജ്ഞാപനം പരീക്ഷാ ഭവന്‍റെ വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
 സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും, ഗ്രേഡ് വ്യക്തമാക്കുന്ന കംപ്യൂട്ടര്‍ പ്രിന്‍റ് ഔട്ടും 2015 മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക്  സമര്‍പ്പിക്കാം.

പുനർ മൂല്യനിർണ്ണയത്തിന്റേയും സേ പരീക്ഷയുടേയും ഫലം
 മേയ് അവസാനത്തോടെ പ്രസിദ്ധീകരിക്കും.






Read also

Comments