New Posts

EASY IT CALCULATOR _V14_O1 - UBUNTU based


EASY IT CALCULATOR



 പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പുതിയ പതിപ്പ് ' Easy IT Calculator_V14_01 '

ഏറ്റവും പുതിയ ഇൻകം ടാക്സ് കാൽക്കുലേറ്റർ  തയ്യാറാക്കി അയച്ചിരിക്കയാണ്  മലപ്പുറത്ത്‌  നിന്നും ശ്രീ . ബാബുരാജ് സാർ.ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന 'Easy IT Calculator_V14_01 ' എന്ന ഫയലും അതിന്റെ ഉപയോഗ ക്രമം സാറിന്റെ തന്നെ വിശദീകരണത്തോടൊപ്പം  ചുവടെ നല്കുന്നു .

Easy IT Calculator

Data collection Form


പ്രിയപ്പെട്ട ബയോവിഷന്‍ വീഡിയോ ബ്ലോഗിന് ,

കഴിഞ്ഞ വര്‍ഷം പരിചയപ്പെടുത്തിയ Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ വളരെ ചെറിയ മാറ്റങ്ങളോടെയും ചില പുതുമകളോടെയും ഈ വര്‍ഷവും 'Easy IT Calculator_V14_01' എന്ന പേരില്‍ അവതരിപ്പിക്കുകയാണ്. ഇതിലും മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷത്തേതു പോലെ തന്നെ വളരെ കുറഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെകൂടി മനസ്സില്‍ കണ്ടു കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ പതിപ്പില്‍ പ്രധാനമായി വരുത്തിയ ഒരു മാറ്റം ഷീറ്റില്‍ Details & IT Sections എന്ന ഒരു പുതിയ ടാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇതില്‍ വരുമാനത്തില്‍ നിന്നും നേരിട്ട് കുറക്കാവുന്ന കിഴിവുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണവും , 2014-15 ധനകാര്യവര്‍ഷത്തെ ഇന്‍കം ടാക്സ് നിരക്കും , 80G കിഴിവിന്റെ വിശദാംശങ്ങളും , rounding off രീതികളും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ( FY 2013-14 ) അനുവദനീയമായിരുന്ന 2000 രൂപയുടെ U/s 87A Rebate ( Total Income 500000 രൂപയില്‍ കവിയാതിരുന്നാല്‍ ) ഈ വര്‍ഷവും ലഭ്യമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ആ റിബേറ്റും കൂടി ഉള്‍പ്പെടുത്തിയാണ് അടവാക്കേണ്ട ടാക്സ് , ഈ യൂട്ടിലിറ്റിയിലും കണക്കാക്കപ്പെടുന്നത്.

ഇക്കാലത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ വിരളമാണല്ലോ. അവരുടെ HRA സങ്കീര്‍ണ്ണങ്ങളായ ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും Data Entry എന്ന ടാബില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ HRA ചേര്‍ക്കാനുള്ള ഫീല്‍ഡുകള്‍, സൗകര്യര്‍ത്ഥം ഒരു പ്രത്യേക ബോക്സിനകത്താക്കി തന്നെ നല്‍കിയിട്ടുണ്ട്. HRA ചേര്‍ക്കുന്നതിനു മുമ്പ് ആ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ ഇന്‍കം ടാക്സ് നിയമത്തിലെ ഈ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കേണ്ടതാണ്. പഴയ പതിപ്പു പോലെ കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കിനോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റിയും മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി ബയോവിഷന്‍ വീഡിയോ ബ്ളോഗില്‍ പബ്ളിഷ് ചെയ്യാനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇതും അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. 
ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപയോക്താക്കളോട് വീണ്ടും അപേക്ഷിക്കുന്നു.


ശ്രദ്ധിക്കുക : DataEntry സൗകര്യപ്രദമാക്കുന്നതിന് Data collection എന്ന ഒരു പി.ഡി.എഫ് ഫയല്‍കൂടി attach ചെയ്യുന്നുണ്ട്. ഇത് download ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചു വച്ചാല്‍ DataEntry ടാബിലെ field കളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ടൈപ്പു ചെയ്യാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഇതും , ഉബുണ്ടു 10.04 അധിഷ്ഠിതമായി തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിതന്നെയാണ്. ഒരു .ods (openoffice3.2)ഫയലാണ് ഈ Easy IT Calculator_V14_01. ഈ ഫയല്‍ ഷീറ്റില്‍, Disclaimer & User Guide , Details & IT Sections , DataEntry , Statement , Form-16 Old , Form-16 New എന്നിങ്ങനെ ആറ് Coloured Tab കള്‍ ഉണ്ട്.


    ആദ്യം Disclaimer & User Guide Tabല്‍ ക്ളിക്ക് ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്.

    തുടര്‍ന്ന് Details & IT Sections Tabല്‍ ക്ളിക്ക് ചെയ്ത് DataEntry യ്ക്കു വേണ്ട വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.

    ശേഷം DataEntry Tab ല്‍ ക്ളിക്കു ചെയ്ത് , Data collection ഷീറ്റില്‍ പൂരിപ്പിച്ച വിവരങ്ങള്‍ നോക്കി , അവ മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം ക്ളിക്ക് ചെയ്ത് ടൈപ്പ് ചെയ്യുക.

    തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഒന്നും ഇല്ലാത്ത സെല്ലുകള്‍ ടൈപ്പു ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതി .

    DataEntry കഴിഞ്ഞ് , ഷീറ്റ് മുഴുവനായി Save ചെയ്യുക.

    Statement, Form-16 Old, Form-16 New എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്.

കുറിപ്പ് : ഡൗണ്‍ലോഡ് ചെയ്തെടുത്ത open office ഫയല്‍ കഴിവതും ഉബുണ്ടു 10.04 ഉള്ള
              സിസ്റ്റത്തില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ.
              യൂട്ടിലിറ്റി ഫയല്‍ , Data collection പി.ഡി.എഫ് ഫയല്‍ എന്നിവ Attach ചെയ്യുന്നു.

           ഇത്തവണയും മാന്യ ഉപയോക്താക്കള്‍ Feedback അറിയിക്കട്ടെ !!
(Mob.9447843891)

ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക


                                                                      ബാബുരാജ്.പി    
                                                                      എച്ച്.എസ്.എ മാത്‌‌ സ്
                                                                     പി.എച്ച്.എസ്.എസ്.പന്തല്ലൂര്‍ ,
                                                                   മലപ്പുറം ജില്ല. 

Read also

Comments