.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Monday, October 27, 2014

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...?


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...?ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ... ?
ഈ വരികളില്‍ തുടങ്ങുന്ന ശൂരനാട് തെക്ക് സ്വദേശി ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാവുന്നു . 
യുവകലാ സാഹിതി കായംകുളം കായലില്‍ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായി  22 വര്‍ഷം  മുമ്പെഴുതിയതാണിത്. ആലപ്പാട് പഞ്ചായത്തിലെയും കായംകുളം കായലിലെയും പാരിസ്ഥിതിക പ്രശ്നങ്ങളും അവിടത്തെ ജനങ്ങളുടെ അതിജീവനവുമായിരുന്നു കവിതയ്ക്ക് ആധാരം. ആരെഴുതിയതെന്ന് വ്യക്തമാകാതെ അന്ന്    ഏറെ പ്രചരിച്ചിരുന്നു.   ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തി വരുന്ന  നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ഈ മാസം 18ന് നടന്ന പരിപാടിയില്‍ രശ്മി സതീഷ് ഏതാനും  കുട്ടികള്‍ക്കൊപ്പം ഹൃദ്യമായി  പാടിയ കവിത   വീണ്ടും  ലോക ശ്രദ്ധ നേടി.പരിസ്ഥിതി നാശത്തെ കുറിച്ചും മറ്റു പ്രതിപാദിക്കുന്ന കവിത ഇങ്ങനെ പോകുന്നു:

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള് പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം.

ഇത്രയും ശക്തമായൊരു വരികള്‍ അടുത്ത നാളുകളിലൊന്നും കേട്ടിട്ടില്ല.
മലിനമായ ജലാശയത്തെയും  ഭൂമിയെയും  കുറിച്ച്    ബാലചന്ദ്രന്‍  1992ല്‍   എഴുതിയ  ശീര്‍ഷകമില്ലാത്ത  ഈ കവിതയുടെ  പ്രസക്തിയും  ഏറുകയാണ്. 

VIDEO SONG
 
LYRICS 

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ


Monday, October 20, 2014

SSLC IT - RESOURCES OF ALL CHAPTERS IN ONE POST


SSLC IT - ALL RESOURCES  IN ONE POST


                 SSLC ഐ റ്റി പാഠ പുസ്തകത്തിന്റെ  നിരവധി പഠന വിഭവങ്ങൾ പലപ്പോഴായി ബയോ വിഷനിൽ പോസ്റ്റ്‌ ചെയ്തിരുന്നു ഇവയിൽ എല്ലാ അധ്യായങ്ങളുടെയും തീയറി നോട്ട് സ്‌ ,പ്രാക്ടിക്കൽ നോട്ട് സ്‌ ,തീയറി ചോദ്യങ്ങൾ,പ്രാക്ടിക്കൽ ചോദ്യങ്ങൾ, വീഡിയോ ക്ലാസ്സുകൾ,വീഡിയോ റ്റൂട്ടോറിയൽ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഈ പോസ്റ്റുകൾ എല്ലാം കൂടി  സൗകര്യാർത്ഥം ഒറ്റ പോസ്റ്റായി നല്കുന്നു. ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു.   പോസ്റ്റുകളുടെ ലിങ്ക്  ചുവടെSSLC IT - RESOURCES OF ALL CHAPTERS

Sunday, October 19, 2014

BRAIN - PUZZLE GAME


BRAIN - PUZZLE                   എസ്  എസ്  എൽ സി ജീവശാസ്ത്ര പരീക്ഷയിലെ 4 മാർക്കിന്റെ ഒരു സ്ഥിര ചോദ്യമാണ്  ചിത്രം പകർത്തി വരച്ച്  ഭാഗങ്ങൾ അടയാളപ്പെടുത്തുക എന്നുള്ളത്.  ഇതിന്  കുട്ടികളെ സജ്ജമാക്കുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ ഒരു പസിൽ പോസ്റ്റ്‌ ചെയ്യുകയാണ് .പത്താം ക്ലാസ്സ്‌  ജീവശാസ്ത്രത്തിലെ തലച്ചോറിന്റെ ഈ പസിൽകളിക്കുന്നതോടൊപ്പം തലച്ചോറിന്റെ ഘടന കൂടി പരിചയപ്പെടുന്നതിന്  സഹായകരമാണ് .


BRAIN PUZZLE GAME
Saturday, October 18, 2014

FIRST TERM EXAM 2014 - STANDARD 8 QUESTIONS AND KEYS


STANDARD 8 QUESTIONS AND KEYS                    
                   2014 ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം   ക്ലാസ്സിന്റെ മുഴുവന്‍ ചോദ്യ പേപ്പറുകളും ലഭ്യമായ  ഉത്തര സൂചികകളും  പ്രസിദ്ധീകരിക്കുന്നു.ഉത്തര സൂചികകള്‍ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപര്‍ക്കും നന്ദി അറിയിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്ന്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


FIRST TERM EXAM 2014 - STANDARD 8 QUESTIONS AND KEYS 


MALAYALAM I | KEY
MALAYALAM II | KEY
ENGLISH | KEY
HINDI | KEY
PHYSICS | KEY
CHEMISTRY | KEY
BIOLOGY | KEY
MATHEMATICS | KEY 1 
  | KEY 2 (Sri Sunny P.O, GHSS Thodiyoor)
SOCIAL SCIENCE | KEYRelated posts


FIRST TERM EXAM 2014 QUESTION PAPERS AND ANSWER KEYS - STANDARD 10

FIRST TERM EXAM QUESTIONS & KEYS 2013 - STD 10 
FIRST TERM EXAM QUESTIONS & KEYS 2013 -  STD 9 
FIRST TERM EXAM QUESTIONS & KEYS 2013 -  STD 8
 PREVIOUS QUESTION PAPERS - HS SECTION

SCERT QUESTION BANK 2011 - STANDARDS 8, 9, 10Wednesday, October 15, 2014

AKSHARAMUTTAM QUIZ 2014 - SUB DISTRICT QUESTIONS AND ANSWERS LP,UP,HS,HSS


AKSHARAMUTTAM QUIZ 2014              ശനിയാഴ്ച നടന്ന ഈ വർഷത്തെ (2014 )സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ചോദ്യശേഖരം  പോസ്റ്റ്‌ ചെയ്യുകയാണ്  ഇതിൽ LP,UP,HS,HSS എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുന്നു.ചുവടെയുള്ള  ലിങ്കുകളിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .ഒപ്പം ചോദ്യപേപ്പറുകൾ കാണാനുള്ള സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട് . എല്ലാ സബ്  ജില്ലാ വിജയികൾക്കും വിജയാശംസകൾ!!! AKSHARAMUTTAM QUIZ SUB DISTRICT QUESTIONS WITH ANSWERS LP,UP,HS,HSSDOWNLOADMonday, October 13, 2014

ONLINE IT QUIZ based on STATE IT QUIZ 2013 Preliminary Round


ONLINE IT QUIZ

       


                         ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് . അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും  ഐ റ്റി  ക്വിസ്  ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ  ഒരു ഓണ്‍ലൈൻ ഐ റ്റി ക്വിസ് . 2013 ൽ ടെക് നോ പാർക്കിൽ വച്ച്   സംസ്ഥാന  തലത്തിൽ നടത്തിയ ഐ റ്റി  ക്വിസ്  പ്രിലിമിനറി റൌണ്ടിലെ ചോദ്യങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് .   ക്വിസിന്റെ വലത്  വശത്ത്  താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ്  ചോദ്യങ്ങളും ഉത്തരങ്ങളും കാണാവുന്നതാണ് .


How to position a page within an iframe using CSS


More online Quizzes

Sunday, October 12, 2014

GANDHI QUIZ | ONLINE GANDHI QUIZ


ONLINE GANDHI QUIZ
'പാദമുദ്രകള്‍'
ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരിയിൽ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബയോ വിഷൻ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഓണ്‍ലൈൻ ഗാന്ധി ക്വിസ് . വളരെ രസകരവും വിജ്ഞാന പ്രദവുമായ ഈ ക്വിസ്സിൽ ചോദ്യങ്ങൾക്ക്  പുറമെ ഗാന്ധിജിയുടെ ജീവചരിത്രം വിവരിക്കുന്ന ഇ - ഡോക്ക്യുമെന്ററി കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. 

   

GANDHI QUIZ


ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും ഓണ്‍ലൈൻ ഗാന്ധി ക്വിസ് 
നിബന്ധനകൾ 

 • കേരള സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്താം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ ഈ പ്രശ്‌നോത്തരി
 • മത്സരം എന്നതിനുപരി ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ്‌ ഈ പ്രശ്‌നോത്തരിയുടെ ലക്ഷ്യം
 • നാലു ഘട്ടങ്ങളിലായി 100 ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം നല്‍കേണ്ടത്‌
 • ഓരോ ഘട്ടത്തിലും 80 ശതമാനം ഉത്തരം ശരിയാകുന്നവര്‍ക്ക്‌ മാത്രമേ അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കുവാന്‍ സാധ്യമാകൂ.
 • പ്രശ്‌നോത്തരിയിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പ്‌ വിദ്യാര്‍ത്ഥികള്‍ അവരവരുടെ വിവരങ്ങള്‍ തന്നിരിക്കുന്ന കോളത്തില്‍ കൃത്യമായി പൂരിപ്പികേണ്ടതാണ്.
 • മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത്‌ ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ക്ഷണിക്കുന്നതായിരിക്കും 

ഓണ്‍ലൈൻ ഗാന്ധി ക്വിസ്


Related post 

GANDHI QUIZ | ONLINE GANDHI QUIZ


Saturday, October 11, 2014

SCHOOL KALAMELA 2014 - SOFTWARE (windows based)


KALAMELA 2014 - SOFTWARE
         സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണ് . കലാമേള 2014 എന്ന പേരിൽ വിന്‍ഡോസിൽ  പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്  കോഴിക്കോട് നടുവണ്ണൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ബോട്ടണി അധ്യാപകനായ ശ്രീ. കെ.രാജേഷ്  സാറാണ് . കലോത്സവത്തിന്റെ   Blank Registration Form, Kalolsavam Manual എന്നിവയും ഒപ്പം നല്കിയിരിക്കുന്നു. .zip File Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറിലുള്ള ഹെല്‍പ്പ് ഫയലിൽ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ട രീതി എന്നിവ  സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്. 

DOWLOAD 


KALAMELA 2014 - SOFTWARE .zip file 
HELP FILE

ഈ പ്രോഗ്രാമിന്റെ മറ്റ്  പ്രത്യേകതകൾ.

Thursday, October 09, 2014

AKSHARAMUTTAM QUIZ - STATE LEVEL QUESTIONS


AKSHARAMUTTAM QUIZ - STATE LEVEL
                         സമാനതകളില്ലാത്ത അറിവുത്സവം ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്  സംസ്ഥാന തലം . നിരവധി കൂട്ടുകാരും അധ്യാപകരും ആവശ്യപ്പെട്ട സംസ്ഥാന തല അക്ഷരമുറ്റം ക്വിസ്  മത്സരത്തിന്റെ ചോദ്യങ്ങൾ പോസ്റ്റ്‌ ചെയ്യുകയാണ് . ഇതിൽകഴിഞ്ഞ വർഷത്തെ സംസ്ഥാന തല മത്സരത്തിന്റെ HS (part 1),UP, LP വിഭാഗം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏവർക്കും വിജയാശംസകൾ


DOWNLOAD Related postsAKSHARAMUTTAM ONLINE QUIZ 2014

AKSHARAMUTTAM QUIZ 2014 - SCHOOL LEVEL QUESTIONS LP, UP, HS

AKSHARAMUTTAM QUIZ SCHOOL LEVEL 2013 LP,UP,HS

AKSHARAMUTTAM QUIZ 2013 - SUB DISTRICT LEVEL LP,UP,HS,HSS 

 

 

 

Saturday, October 04, 2014

GANDHI QUIZ | ONLINE GANDHI QUIZ


GANDHI QUIZ
     ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്‌സ് ചാനലും സംയുക്തമായി ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും നവ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമിടുന്നത് . ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റ് ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. 100 ചോദ്യങ്ങള്‍ പ്രശ്‌നോത്തരിയിലുണ്ടാകും. ആദ്യ റൗണ്ടിലെ വിജയികളെ ഫൈനല്‍ റൗണ്ടിലേക്ക് ക്ഷണിക്കും. ഒന്നാം സമ്മാനമായി 5,000 രൂപ നല്‍കും. രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 3,000 രൂപയും 2,000 രൂപയും നല്‍കും. പ്രശ്‌നോത്തരി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഈയവസരത്തിൽ ബയോ വിഷന്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍  ഗാന്ധി ക്വിസ് അവതരിപ്പിക്കുകയാണ് .ഏവർക്കും വിജയാസംസകൾ BIO-VISION'S ONLINE GANDHI QUIZ

Prepared by BIO-VISION VIDEO BLOG

 1. The idea of Gramaswaraj was first proposed by ?
 2. Who called Gandhiji “a half naked fakir”?
 3. The film “Making of Mahatma” is directed by ?
 4. Who was the private secretary of Mahatma Gandhi?
 5. French Novelist who wrote the biography of Gandhiji?
 6. Mahatma Gandhi was referred as the “Father of the Nation” first by?
 7. How many followers accompanied in Dandi march?
 8. In the film”Gandhi” which actor played the role of Gandhiji ?
 9. Gandhiji became the president of Indian National Congress in?
 10. Gandhiji launched his weekly "Harijan" in the year?
 11. Which Satyagraha was the first to be started by Gandhiji in India?
 12. Gandhiji started “Navjeevan” weekly in which language?
 13. Gandhiji was referred to as the “Mahatma” first by?
 14. Gandhiji made the slogan “Do or Die” for?
 15. Organization started by Gandhiji in 1894 that aimed to fight discrimination against Indians in South Africa?
 16. Gandhi spent how many years in South Africa.?
 17. Gandhiji arrived Kerala for the fist time in ?
 18. Gandhiji’s famous Harijan- uplift tour started from?
 19. Who assassinated Gandhiji?
 20. Which day is observed as Pravasi Bharatiya Divas every year as it was on this day in 1915 that Mahatma Gandhi returned to India from South Africa?
Copyright 2014 by BIO-VISION VIDEO BLOG Prepared by bio-vision
If you like quizzes, visit our website.

Thursday, October 02, 2014

FIRST TERM EXAM 2014 - STANDARD 9 QUESTIONS AND KEYS


STANDARD 9 QUESTIONS AND KEYS
            
                         2014 ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഒമ്പതാം  ക്ലാസ്സിന്റെ മുഴുവന്‍ ചോദ്യ പേപ്പറുകളും ലഭ്യമായ  ഉത്തര സൂചികകളും  പ്രസിദ്ധീകരിക്കുന്നു.ഇവയില്‍ പലതും പരീക്ഷ കഴിഞ്ഞ്  ഏതാനും മണിക്കൂറുകള്‍ക്കകം  തയ്യാറാക്കിയ ആയതിനാല്‍ തെറ്റുകള്‍ കടന്ന്  കൂടിയിട്ടുണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഉത്തര സൂചികകള്‍ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപര്‍ക്കും നന്ദി അറിയിക്കുന്നു.FIRST TERM EXAM 2014 - STANDARD 9 QUESTIONS AND KEYS


MALAYALAM I

MALAYALAM II | KEY (തയ്യാറാക്കിയത്: ശ്രീ P .മണികണ്ഠന്‍, ശ്രീമതി P.P പ്രീജ (മോയന്‍സ് പാലക്കാട്) & ശ്രീ.ഹരികുമാര്‍ (GBHS ചിറ്റൂര്‍)

ENGLISH | KEY (M A Rasack Vellila, TSS Vadakkangara)
|KEY (Alice Mathew,GHS Vechoor, Kottayam)

HINDI

PHYSICS | KEY (Sri G.N.Sudheer,KKMHS Vandithavalam)  
| KEY EM ( Sri Swalih TD, Narkaz HSS Karanthur)
 | KEY (Shaji. A, Govt. HSS Pallickal, Attingal)

CHEMISTRY | KEY ( Sri.Ravi.P &Smt.Deepa C )

BIOLOGY | KEY 

MATHEMATICS | KEY ( Muraleedharan C.R,GHS Chalissery)
 | KEY (Gigi Varghese, St Thomas HSS, Eruvellipra, Thiruvalla)

SOCIAL SCIENCE  | KEY (Naufal Sadique.K, Jamia Islamiya HSS, Thrikkalangode)
 | KEY (Alice Mathew,GHS Vechoor, Kottayam )Related posts


FIRST TERM EXAM 2014 QUESTION PAPERS AND ANSWER KEYS - STANDARD 10
FIRST TERM EXAM QUESTIONS & KEYS 2013 - STD 10 
FIRST TERM EXAM QUESTIONS & KEYS 2013 -  STD 9 
FIRST TERM EXAM QUESTIONS & KEYS 2013 -  STD 8
 PREVIOUS QUESTION PAPERS - HS SECTION

SCERT QUESTION BANK 2011 - STANDARDS 8, 9, 10Related Posts Plugin for WordPress, Blogger...