Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, September 28, 2014

COMPREHENSION QUESTIONS AND ANSWERS - SSLC ENGLISH - THE HIMALAYAS


SSLC ENGLISH - THE HIMALAYAS





                         10 )0 ക്ലാസ്സ്‌  ഇംഗ്ലീഷിലെ  UNIT 1, CHAPTER 3  " THE HIMALAYAS " എന്ന പാഠത്തിന്റെ    Comprehension Questions and Answers തയ്യാറാക്കി അയച്ചു തന്നിരിക്കയാണ്  ഇപ്രാവശ്യം ശ്രീ മുഹമ്മദ്‌ ജവാദ് സാർ. നേരത്തേ പോസ്റ്റ്‌ ചെയ്തിരുന്നതുപോലെ തന്നെ ഇതിലും    50 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു.  ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ നിന്ന്  ഈ പഠന വിഭവം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്  



DOWNLOAD

 Comprehension Questions and Answers " THE HIMALAYAS "


Related post


 
 

Wednesday, September 24, 2014

ETHICS IN WORK, AESTHETICS IN HONESTY - MOHANLAL | 'തൊഴില്‍ എന്ന സംസ്‌കാരം സത്യസന്ധത എന്ന സൗന്ദര്യം"


ETHICS IN WORK, AESTHETICS IN HONESTY


                    'തൊഴില്‍ എന്ന സംസ്‌കാരം സത്യസന്ധത എന്ന സൗന്ദര്യം"

                 ആരെങ്കിലും ആകാനല്ല നാം സ്വപ്നം കാണേണ്ടത്. എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് സ്വപ്നം കാണേണ്ടത് എന്ന് അദ്ധ്യാപക ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളോടു പറഞ്ഞതിനെ  പ്രശംസിച്ച് കൊണ്ട്  മോഹന്‍ലാല്‍ തന്റെ ബ്ളോഗിൽ എഴുതുന്നു.......

'' ചെയ്യുന്ന ജോലി അത് എത്ര ചെറുതുമാകട്ടെ, ആത്മാര്‍ത്ഥമായും സത്യസന്ധമായും ഓരോരുത്തരും ചെയ്താല്‍ കേരളം പല കാര്യത്തിലും ഇത്രയും മോശമായ അവസ്ഥയില്‍ എത്തില്ലായിരുന്നു... ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം നമുക്ക് കുരുങ്ങിക്കിടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? പെട്ടെന്നു വരുന്ന മഴ പോലെ സംഭവിക്കുന്ന ഹര്‍ത്താലുകളില്‍ പെട്ട് വലയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിഷം തളിച്ച പച്ചക്കറിക്കൊപ്പം തീരാത്ത വിവാദങ്ങളും ഭക്ഷിച്ച് ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഒരു കുഞ്ഞ് ഫയല്‍ നീങ്ങാന്‍ വൃദ്ധനായ പെന്‍ഷന്‍കാരന്‍ ശ്വാസം മുട്ടി കിതച്ച് പല തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് എന്തുകൊണ്ടാണ്? നമ്മുടെ കലോത്സവങ്ങള്‍ പോലും കലഹപ്പന്തലുകളാകുന്നത് എന്തുകൊണ്ടാണ്? പാലങ്ങള്‍ പൊളിഞ്ഞു വീഴുന്നതും പാറകള്‍ തുരന്ന് തുരന്ന് ഭൂമി ഇല്ലാതാകുന്നതും കുന്നുകള്‍ നിരത്തപ്പെടുന്നതും എന്തുകൊണ്ടാണ്? എനിക്ക് ഒരു ഉത്തരമേയുള്ളൂ. നാം എന്തെങ്കിലും എങ്ങനെയങ്കിലും ആരെങ്കിലും ആവാനോ അല്ലെങ്കില്‍ നേടാനോ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ആത്മാര്‍ത്ഥമായും സത്യസന്ധ്യമായും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല""
              മോഹന്‍ലാല്‍ സ്വന്തം കൈപ്പടയിൽ എഴുതി ബ്ലോഗിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പൂർണ രൂപം ചുവടെ 
  
കത്തിന്റെ ഒന്നാം പേജ്

കത്തിന്റെ പൂര്‍ണരൂപം

Sunday, September 21, 2014

IT ONLINE MULTIMEDIA QUIZ - SUB DISTRICT LEVEL


IT ONLINE MULTIMEDIA QUIZ




                ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് . മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും  ഐ റ്റി  ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ  ഒരു ഓണ്‍ലൈൻമൾട്ടിമീഡിയ  ഐ റ്റി ക്വിസ് .2013 UP സബ്  ജില്ലാ തലത്തിൽ നടത്തിയ ചോദ്യങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . ചിത്രങ്ങള്‍, വീഡിയോ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന ഈ ക്വിസ് പ്രത്യേക സ്ലൈഡുകളായി  ക്രമീകരിച്ചിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ സ്കൂൾ തല  മത്സരം നടത്താൻ തക്ക രീതിയിൽ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത് . ക്വിസിന്റെ വലത്  വശത്ത്  താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !!!

(NB: വീഡിയോ സ്ലൈഡുകള്‍ ലോഡ്  ചെയ്യാന്‍ അല്പം സമയം എടുത്തേക്കാം)
How to position a page within an iframe using CSS



More online Quizzes


IT - ONLINE QUIZ
SPACE QUIZ 1
SPACE QUIZ 2
SPACE QUIZ 3
വായനാ ദിനം ക്വിസ് 
ചാന്ദ്രദിന ക്വിസ് 
ക്വിസ് ഗെയിം 
 സ്വാതന്ത്ര്യദിന ക്വിസ്  
 അക്ഷരമുറ്റം ക്വിസ് 


 

Saturday, September 20, 2014

KALOLSAVAM 2014 - SOFTWARE UBUNTU based


KALOLSAVAM 2014 - SOFTWARE




              സ്കൂള്‍ കലോല്‍സവം നടത്തിപ്പിനായി  ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുകയാണ്  ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കലോത്സവം സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരിച്ച പതിപ്പ്  Edubuntu10.04 ൽ പ്രവർത്തിക്കുന്നതാണ് .

OS : Edubuntu 10.04
Recqirements : MySql 5.1.73
GAMBAS2
Openoffice

സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം 

1. ഇന്റര്‍നെറ്റ് വഴി mysql Server 5.1.73 ഡൗണ്‍ലോഡ് ചെയ്യുക തുടർന്ന്  ഇന്‍സ്റ്റാള്‍ ചെയ്യുക ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ mysql Database ഒരു പാസ്‌ വേഡ് ചോദിക്കും. root എന്നു നല്‍കുക.
2. തുടര്‍ന്ന്  ഇവിടെ നിന്നും kalolsavam2-0_0.0-1_all.deb ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്  Gdebi Package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
3. തുടര്‍ന്ന് Kalolsavam.tar.gz എന്ന ഫയലിനെ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്ത് Extract ചെയ്യുക.അപ്പോൾ ഡെസ്‌ക്ക്‌ടോപ്പില്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെടുന്നു. ഈ ഫയല്‍ തുറന്ന് ഇതിലെ students.csv എന്ന ഫയലിലേക്ക് നാം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുട്ടികളുടെ പേരുകള്‍ ഉള്ള ഫയലിലെ വിശദാംശങ്ങള്‍ പേസ്റ്റ് ചെയ്യുക. (സമ്പൂര്‍ണയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു csv ഫയല്‍ ഉണ്ടെങ്കില്‍ അത് കോപ്പി ചെയ്ത് കലോത്സവം ഫോള്‍ഡറിനുള്ളിലെ students.csv എന്ന ഫയലിലേക്ക് നമുക്ക് പേസ്റ്റ് ചെയ്യാം.) തുടര്‍ന്ന്  Applications--> Other --> Kalolsavam2.0 എന്ന ക്രമത്തില്‍ പ്രവർത്തിപ്പിക്കാവുന്നതാണ് .
എറര്‍ ഉണ്ടാവുകയാണെങ്കില്‍ ഈ പാച്ച് ഫയല്‍ റണ്‍ ചെയ്യുക.


FOR  DOUBTS 
PRAMOD MOORTHY 9496352140


DOWNLOAD




Wednesday, September 17, 2014

FIRST TERM EXAM 2014 QUESTION PAPERS AND ANSWER KEYS - STANDARD 10


QUESTION PAPERS AND ANSWER KEYS - STANDARD 10




      ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും ലഭ്യമായ  ഉത്തര സൂചികകളും  പ്രസിദ്ധീകരിക്കുന്നു.ഇവയില്‍ പലതും പരീക്ഷ കഴിഞ്ഞ്  ഏതാനും മണിക്കൂറുകള്‍ക്കകം  തയ്യാറാക്കിയ ആയതിനാല്‍ തെറ്റുകള്‍ കടന്ന്  കൂടിയിട്ടുണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഉത്തര സൂചികകള്‍ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപര്‍ക്കും നന്ദി അറിയിക്കുന്നു.

      കൂടുതല്‍ ഉത്തര സൂചികകള്‍ ലഭ്യമാകുന്ന മുറയ്ക്ക്  ചേര്‍ക്കുന്നതാണ് .ഉത്തര സൂചികകള്‍ biovisionvideoblog@gmail.com എന്ന അഡ്രസില്‍ അയക്കാവുന്നതാണ് .




QUESTIONS PAPERS & ANSWER KEYS - STANDARD 10


| KEY (തയ്യാറാക്കിയത്: ശ്രീമതി P.മീര, ശ്രീമതി R. ബിന്ദു (PMG,പാലക്കാട്),ശ്രീ P .മണികണ്ഠന്‍, ശ്രീമതി P.P പ്രീജ 
                                                                       (മോയന്‍സ്   പാലക്കാട്) & ശ്രീ.ഹരികുമാര്‍ (GBHS ചിറ്റൂര്‍)
| KEY (K.Renu & Simi Boby KCP HS Kavassery, )  
| KEY (Muhammed Jawad K.T, HSA English,Markaz HSS,Karanthur)
| KEY (Sri Arun Das ,HSA, GHS Nanniode)
| KEY EM ( Sri Swalih TD, Narkaz HSS Karanthur) 
| KEY MM (Shaji. A, Govt. HSS Pallickal, Attingal)

*CHEMISTRY
| KEY (Anees pallisseri,Al furqan public school, wandoor)
| KEY (SUNNY.P.O, G.H.S.S THODIYOOR,KARUNAGAPPALLY) 
| KEY (Baburaj.P, H.S.A Maths, PHSS PANDALLUR, Malappuram)  
| KEY (Gigi Varghese, St Thomas HSS, Eruvellipra, Thiruvalla)

*SOCIAL SCIENCE
|KEY (Alice Mathew,GHS Vechoor, Kottayam )


Related posts
 
FIRST TERM EXAM QUESTIONS & KEYS 2013 - STD 10 
FIRST TERM EXAM QUESTIONS & KEYS 2013 -  STD 9 
FIRST TERM EXAM QUESTIONS & KEYS 2013 -  STD 8
 PREVIOUS QUESTION PAPERS - HS SECTION

SCERT QUESTION BANK 2011 - STANDARDS 8, 9, 10

 

 

Tuesday, September 16, 2014

EDUCATIONAL BLOG DIRECTORY


EDUCATIONAL BLOG DIRECTORY





                 പഠന സംബന്ധമായ നിരവധി ബ്ലോഗുകൾ ഇന്ന് നിലവിലുണ്ടെങ്കിലും അവയിലെ വിഭവങ്ങളെ  നമുക്കുപയോഗിക്കാൻകഴിയുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണ് .  ഇതിന്  കാരണം ഇത്തരം ബ്ലോഗുകളെക്കുറിച്ച്  അറിയാൻ  കഴിയാത്തതാണ് . ഈ അവസ്ഥയ്ക്ക്  പരിഹാരമായി  ബയോ വിഷന്‍ ഒരു എഡ്യൂക്കേഷണല്‍ ബ്ലോഗ്‌ ഡയറക്ടറി ആരംഭിക്കുകയാണ് .കേരളത്തിലുടനീളമുള്ള സ്കൂള്‍ ബ്ലോഗുകള്‍ മറ്റ് എഡ്യൂക്കേഷണല്‍ ബ്ലോഗുകള്‍ എന്നിവയിലെ ഏറ്റവും പുതിയ പോസ്റ്റുകള്‍ അവയുടെ ലിങ്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ ബ്ലോഗ്‌ ഡയറക്ടറി ഏറെ പ്രയോജന പ്രദമാകും എന്ന് കരുതട്ടെ  . വിദ്യാഭ്യാസപരമായ എല്ലാ ബ്ലോഗുകളുടെയും ഒരിടമായിരിക്കും ഈ ഡയറക്ടറി. നിങ്ങളുടെ ബ്ലോഗുകള്‍ ഇതില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ  അവ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . ഈ പുതിയ സംരംഭത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

                                            
                           സസ്നേഹം,
                                                             ബയോ വിഷന്‍.
                                             



Visit




REGISTER HERE YOUR BLOG TO BIO-VISION'S EDU-BLOG DIRECTORY.




Sunday, September 14, 2014

MATHEMATICS ONE WORD EXAM - PLUS ONE | ONE WORD EXAM | ഒറ്റ വാക്ക് പരീക്ഷ | MATHEMATICS OFFLINE EXAM


MATHEMATICS ONE WORD EXAM - PLUS ONE




                    പ്ലസ്‌  വണ്‍   ക്ലാസിലെ കുട്ടികള്‍ക്ക്  ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നതിനുള്ള കണക്കിന്റെ ഓഫ്‌ ലൈന്‍ പരീക്ഷയാണ്  ഇപ്രാവശ്യം ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അവതരിപ്പിക്കുന്നത്. മാത്സ് ബ്ലോഗിന് വേണ്ടി ശ്രീ സുരേഷ്ബാബു സാർ തയ്യാറാക്കിയ പ്ലസ്‌  വണ്‍ ക്ലാസിലെ ഗണിതത്തിന്റെ ആദ്യ അധ്യായത്തിലെ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള  പരീക്ഷയാണ് .  കുട്ടികള്‍ക്ക്  സ്വയം പരിശീലിക്കുകയും ഒടുവില്‍ കിട്ടിയ മാര്‍ക്ക്  ഉത്തരസൂചികകള്‍ എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് .

               ചുവടെ തന്നിരിക്കുന്ന .zip ഫയൽ  ഡൗണ്‍ലോഡ്  ചെയ്ത്  extract ചെയ്യുക അപ്പോള്‍ കിട്ടുന്ന ഫോള്‍ഡറിനുള്ളിലെ exam .html എന്ന ഫയൽ ഡബിള്‍ ക്ലിക്ക് ചെയ്ത്  disply കൊടുത്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് .

         It will work both on Ubuntu and Windows (only on Mozilla browser)



ONE WORD EXAM .zip file




Friday, September 12, 2014

COMPREHENSION QUESTIONS AND ANSWERS - SSLC ENGLISH


SSLC ENGLISH





             10 )0 ക്ലാസ്സ്‌  ഇംഗ്ലീഷിലെ  4 th chapter  " Once Upon a Time " എന്ന പാഠത്തിന്റെ    Comprehension Questions and Answers തയ്യാറാക്കി അയച്ചു തന്നിരിക്കയാണ്  ശ്രീ മുഹമ്മദ്‌ ജവാദ് , മർകാസ്   എച്ച്  എസ്   എസ് ,  കരന്തുർ.   ഇതിൽ 50 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു.  ശ്രീ മുഹമ്മദ്‌ ജവാദ്  സാറിനെ അഭിനന്ദിക്കുന്നതൊടൊപ്പം ഈ പഠന വിഭവം നിങ്ങൽക്കായി സമർപ്പിക്കുന്നു. ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .  








Monday, September 08, 2014

MIKAVU 2014 - PLUS TWO STUDY MATERIAL


MIKAVU 2014 for PLUS TWO





          ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് .അത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ 'മികവ് - 2014' പുറത്തിറക്കുകയുണ്ടായി. ഇതിൽ ഫിസിക്സ്‌,കെമിസ്ട്രി,മാത് സ്,ഇക്കണോമിക്സ്‌, അക്കൌണ്ടന്‍സി,കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളുടെ പഠന വിഭവങ്ങൾ ഉൾപ്പെടുന്നു. ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .



MIKAVU 2014 FOR PLUS TWO






Monday, September 01, 2014

THULYATHA EXAM - MODEL QUESTIONS AND KEYS | EQUIVALENCY EXAM - MODEL QUESTIONS AND KEYS


SSLC THULYATHA 2014 - MODEL QUESTIONS




                      ഓഗസ്റ്റ്‌  27 മുതല്‍ ആരംഭിച്ച പത്താം തരം തുല്യത പരീക്ഷയുടെ നാളെ (2 .9 .2014 ) നടക്കുന്ന ഫിസിക്സ്‌ ,കെമിസ്ട്രി  പരീക്ഷകളുടെ 2 സെറ്റ്  മോഡൽ ചോദ്യ പേപ്പറുകളും  ഉത്തരസൂചികകളും. ഒപ്പം തുടർന്നുള്ള പരീക്ഷകളുടെ ചോദ്യ പേപ്പറുകളും  നല്കുന്നു. ഇത് തയ്യാറാക്കിയിരിക്കുന്നത്  വയനാട് ഡയറ്റ്  ആണ് . ചുവടെയുള്ള ലിങ്കുകളിൽ നിന്ന്   ചോദ്യ പേപ്പർഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .  

Related Posts Plugin for WordPress, Blogger...