Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, July 27, 2014

ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28 | WORLD NATURE CONSERVATION DAY


ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28


 ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28
              
ഈ വർഷത്തെ ലോക പ്രകൃതി സംരക്ഷണ ദിനം പ്രമാണിച്ച്  പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി.  "PLANET OCEAN"   2014 ലോക പരിസ്ഥിതി ദിന ഒഫീഷ്യൽ     ഡോക്യുമെന്ററിയായി അംഗീകരിച്ച ഇതിന്റെ പ്രമേയം RAISE YOUR VOICE NOT THE SEA LEVEL എന്നതാണ്.നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈ ഡോക്യുമെന്ററി അവശ്യം കണ്ടിരിക്കേണ്ട ഒന്നാണ് .

Love Nature. Save Nature.
DOCUMENTARY IMAGE LINK


Saturday, July 26, 2014

PLUS ONE TEXT BOOKS


PLUS ONE TEXT BOOKS
        ഈ  വർഷം മാറ്റമുള്ള പ്ലസ് വണ്‍ പാഠപുസ്തകങ്ങളുടെ ആദ്യ 1, 2 യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .അവ ചുവടെയുള്ള ലിങ്കുകളിൽ നിന്നും 
ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .

TEXT BOOKS

negative margins

Wednesday, July 23, 2014

കുട്ടനാട് - കായലും ജനജീവിതവും | KUTTANAD FEATURED POST | SOCIAL SCIENCE STANDARD 8 - UNIT 2


കുട്ടനാട് - കായലും ജനജീവിതവും "കുട്ടനാട് - കായലും ജനജീവിതവും" 8 )0 ക്ലാസ്സ്‌  സോഷ്യൽ സയൻസ്  രണ്ടാം യൂണിറ്റിനെ ആസ്പദമാക്കി  തയ്യാറാക്കിയ ഫീച്ചേഡ്  പോസ്റ്റ്‌ . കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിശദമാക്കുന്ന ഡോക്കുമെന്ററി ഫിലിം  "നദി ഒരു പുണ്യമാണ്  കൃഷി ഒരു വരമാണ് " കൂടാതെ കുട്ടനാട് - കായലും ജനജീവിതവും വരച്ചുകാട്ടുന്ന ചിത്രങ്ങൾ വീ ഡിയോ എന്നിവയുടെ സഹായത്തോടെ അവതരിപ്പിക്കുന്നു. കാണുക ! അഭിപ്രായങ്ങൾ അറിയിക്കുക.
 For low speed internet users USE THIS LINK OF THE POST


DOCUMENTARY


         


 കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്ര നിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്. നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാര്‍, അച്ചന്‍‌കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌.

കുട്ടനാട് എന്നു് ഈ പ്രദേശത്തിനു് പേരു ലഭിച്ചതിനെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ടു്.
ചുട്ടനാട് ആണു് കുട്ടനാടായി മാറിയതെന്നാണു് ഒരു വാദം. പ്രാചീനകാലത്തു നിബിഡവനപ്രദേശമായിരുന്ന ഇവിടം കാട്ടുതീയില്‍പെട്ട് മൊത്തം കരിഞ്ഞുപോയെന്നും അതിനാലാണു് ചുട്ടനാട് എന്നു പേര്‍ കിട്ടിയതെന്നും ഈ വാദം ചൂണ്ടിക്കാട്ടുന്നു. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെല്‍‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയര്‍ത്തിക്കാണിക്കുന്നു

കുട്ടനാട്ടിലെ കൃഷി

     കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.

VIDEOജലചക്രം

 കുട്ടനാട് കായല്‍ നിലങ്ങളിലും  ആഴം കൂടിയ പാടങ്ങളിലും വെള്ളം വറ്റിക്കുന്നതിനായുള്ള കര്‍ഷികോപകരണമാണ്‌ ജലച്ചക്രം. ജലം തേവാനും ഇവ ഉപയോഗിച്ചിരുന്നു. മരം കൊണ്ടുണ്ടാക്കിയ ദളങ്ങളോടുകൂടിയ വൃത്താകൃതിയിലുള്ള (ടര്‍ബൈന്‍) ഉപകരണമാണിവ. തടിപ്പെട്ടിക്കുള്ളില്‍ തിരശ്ചിനമായി വക്കുന്ന ചക്രത്തെ യന്ത്രസഹായത്തോടെ കറക്കിയാണിത് സദധ്യമാക്കുന്നത്. നെല്‍കൃഷിക്കായി മുന്‍‌കാലങ്ങളില്‍ ധാരാളം ഉപയോഗിച്ചിരുന്നതും, ഇപ്പോള്‍ വിരളമായിക്കോണ്ടിരിക്കുന്നതുമായ ഒരു ജലസേചന ഉപാധിയാണ് ചക്രം.


VIDEO
 
 
 
 

താറാവ്  വളർത്തൽ


 
  നെൽ കൃഷിക്ക് പുറമെ കുട്ടനാട്ടിലെ  ആളുകളുടെ മറ്റൊരു വരുമാന മാർഗമായിരിന്നു താറാവ് വളർത്തൽ. കൃഷിക്ക് ശേഷം കുട്ടനാടൻ പാടങ്ങളിൽഇവയെ വൻതോതിൽ തീറ്റ തേടി ഇറക്കിയിരുന്നു.  താറാവ്  വളർത്തലിന്റെ ദൃശ്യങ്ങൾ ചുവടെ
 
VIDEO
 
 
 
 
വീശു വല      കുട്ടനാട്ടിലെ  ആളുകളുടെ ആഹാരത്തിൽ ഒരു പ്രധാന ഇനമാണ് മത്സ്യം .ഓരോ വീട്ടുകാരും അവരവരുടെ ആവശ്യ ത്തിനുള്ള മത്സ്യം പിടിച്ചിരുന്നു ഇതിന്  അവർ കൊരു വല വീശു വല എന്നിവ ഉപയോഗിച്ചിരുന്നു.
 
VIDEO
 
  
 
തണ്ണീര്‍മുക്കം ബണ്ട്തണ്ണീര്‍മുക്കം ബണ്ട്  ദൃശ്യം
കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിര്‍മ്മിച്ച ബണ്ടാണ്‌ തണ്ണീര്‍മുക്കം ബണ്ട്. നിര്‍മ്മാണം 1958ല്‍ ആരംഭിച്ച് 1975ല്‍ പൂര്‍ത്തിയാക്കി.വടക്ക് വെച്ചൂര്‍ മുതല്‍ തെക്ക് തണ്ണീര്‍മുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്ത്തുകയും മെയ് മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു.VIDEO          കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാര്‍ഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതല്‍ (വര്‍ഷത്തില്‍ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങള്‍ പലതും കായല്‍ നികത്തി ഉണ്ടാക്കിയവ ആണ്.

 മുന്‍പ് മഴക്കാലത്ത് മലകളില്‍ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനല്‍ക്കാലത്ത് കുട്ടനാട്ടില്‍ കടല്‍‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടില്‍ നിറച്ചിരുന്നു. അതായത് കായല്‍ ജലവും കടലിലെ ഉപ്പ് ജലവും ചേര്‍ന്ന ഈ വെള്ളത്തെ ഓരുവെള്ളം എന്നാണ് പറയുന്നത്. മുന്‍പ് കടലില്‍ നിന്നും വേമ്പനാട്ടു കായല്‍ വഴി കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറി നെല്‍കൃഷിയും മറ്റും നശിക്കുകയും സാധാരണമായിരുന്നു. കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ട് കൃഷി മാത്രമേ അക്കാലത്ത് സാധ്യമായിരുന്നുള്ളൂ.


തോട്ടപ്പള്ളി സ്പില്‍വേ

തോട്ടപ്പള്ളി സ്പില്‍വേ

  അലപ്പുഴയില്‍ നിന്ന് 20 കി.മീ മാറി തോട്ടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന സ്പില്‍വേ / ചീപ്പ് ആണ് തൊട്ടപ്പള്ളി സ്പില്‍വേ.1955ല്‍ പണി പൂര്‍ത്തിയാക്കിയ സ്പില്‍വേയില്‍ കൂടിയാണ് ദേശീയപാത 47 കടന്ന് പോകുന്നത്. തെക്കു - പടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് നെല്‍കൃഷിയെ രക്ഷിക്കാനായാണ് ഇത് സ്ഥാപിച്ചത്. ഈ സമയത്ത് സ്പില്‍വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളത്തെ അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു. 

  VIDEO

 

 

പാരിസ്ഥിതികപ്രശ്നങ്ങള്‍

കുട്ടനാടിന്റെ തെക്കുഭാഗത്തെ തടയണ ഈ ബണ്ട് കര്‍ഷകരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തി എങ്കിലും ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതുകൊണ്ട് ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്നു. ബണ്ട് നിര്‍മ്മാണത്തിനു മുന്‍പ് കുട്ടനാട്ടിലെ കായലുകളില്‍ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നു. ഈ മത്സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിര്‍മ്മാണം കായലിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിച്ചു എന്ന് ആരോപിച്ച് പ്രദേശത്തെ മുക്കുവര്‍ 2005 മുതല്‍ ബണ്ടിനെ എതിര്‍ക്കുന്നു. കായലും കടലുമായി ഉള്ള ഒന്നുചേരല്‍ ബണ്ട് തടയുന്നതുമൂലം ആണ് കായലുകളില്‍ ഇന്ന് ആഫ്രിക്കന്‍ പായല്‍ വ്യാപകമാവുന്നത് എന്നും പറയപ്പെടുന്നു. മുന്‍പ് കടല്‍ വെള്ളത്തില്‍ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായല്‍ കൊണ്ട് മൂടിയിരിക്കുന്നു. കൂടാതെ ഒഴുക്ക് തടഞ്ഞതിനെ തുടര്‍ന്നു കായലില്‍ മാലിന്യങ്ങള്‍ കേട്ടികിടന്നു കായലുകള്‍ മലിനപെടാനും തുടങ്ങി. മനുഷ്യര്‍ കായലിലേക്ക് തള്ളുന്ന ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലില്‍ കലരുന്നതും ബണ്ട് മൂലം ഇവ കായലില്‍ത്തന്നെ നിലനില്‍ക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇത് കായലുകളിലെ സസ്യങ്ങളുടെയും ജലജീവികളുടെയും ജനിതകഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. കുട്ടനാട്ടിലെ വിനോദസഞ്ചാരവികസനം മൂലം ധാരാളം ഹൗസ്ബോട്ടുകള്‍ കായലുകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ഇവയുടെ പ്രവര്‍ത്തനം കായലുകള്‍ കൂടുതല്‍ മലിനപ്പെടാനും ബോട്ടുകളുടെ ശബ്ദം മൂലം കായല്‍മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പലായനം ചെയ്യപെടുന്നതിനും കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.
Tuesday, July 22, 2014

BRAIN CROSS WORD PUZZLE | BIOLOGY CROSS WORD PUZZLE


CROSS  WORD PUZZLE
         10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ യൂണിറ്റ്  ഒന്നിലെ തലച്ചോറിനെ  ആസ്പദമാക്കി ബയോ വിഷന്‍ തയ്യാറാക്കിയ ക്രോസ്  വേഡു്  പസിൽഗെയിം . ഇതിൽ ആകെ 15 ചോദ്യങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ ബോക്സിലും കർസർ എത്തിച്ച്  ടൈപ്പ്  ചെയ്യുക . ഒന്നിലധികം വാക്കുകൾ ഉള്ള ഉത്തരങ്ങൾക്ക്  സ്പേസ്  ഉപയോഗിക്കുക. ഗയിമിന്റെ താഴെ ഭാഗത്തായി ഉത്തരസൂചിക നല്കിയിട്ടുണ്ട് . ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പസിൽമറ്റുള്ളവർക്കും പരിശീലിക്കാവുന്നതാണ് . 
CROSS WORD PUZZLEMonday, July 21, 2014

LIST OF NEW HIGHER SECONDARY SCHOOLS


LIST OF NEW HIGHER SECONDARY SCHOOLS           131 പുതിയ സ്‌കൂളുകളടക്കം 699 പ്ലസ് ടു ബാച്ചുകള്‍ക്ക് മന്ത്രിസഭ തീരുമാനമെടുത്തു. പ്ലസ് ടു ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 43ഉം എയ്ഡഡ് മേഖലയിലെ 88ഉം സ്‌കൂളുകളില്‍ ഓരോ ബാച്ച് വീതമായിരിക്കും . എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള 95 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി ആക്കി ഉയര്‍ത്തി. 18 സര്‍ക്കാര്‍ സ്‌കൂളുകളും 77 എയ്ഡഡ് സ്‌കൂളുകളുമാണ് ഹയര്‍ സെക്കന്‍ഡറി ആയത്. ഇവയില്‍ ആവശ്യാനുസരണം ഒന്നോ രണ്ടോ ബാച്ച് വീതം അനുവദിച്ചിട്ടുണ്ട്.പുതിയ ബാച്ചുകളിലെ പ്രവേശനത്തിന് ഈ വര്‍ഷം ഏകജാലക സംവിധാനം ഉണ്ടാവില്ല. സമയപരിധി കഴിഞ്ഞതിനാല്‍ സ്‌കൂളുകള്‍ക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാം.
 
പുതിയ സ്‌കൂളുകളുടെ ലിസ്റ്റ് ,അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ ലിസ്റ്റ് എന്നിവ ചുവടെ ചേർക്കുന്നു. 
Saturday, July 12, 2014

CHARLES' LAW | ചാള്‍സ് നിയമം | CHARLES' LAW SIMULATION | CHARLES' LAW INTERACTIVE | CHARLES' LAW MULTIMEDIA CLASS


CHARLES' LAW MULTIMEDIA CLASS               ഒരു പാഠ ഭാഗം പഠിക്കുന്നതിന്  ആവശ്യമായ   എല്ലാ മൾട്ടിമീഡിയ വിഭവങ്ങളും ഒരുക്കി ക്കൊണ്ട് ബയോ വിഷൻ അവതരിപ്പിക്കുന്ന വേറിട്ടൊരു പോസ്റ്റാണ്  മൾട്ടിമീഡിയ ക്ലാസ്സ്‌ . രണ്ടാമത്തെയും മൾട്ടിമീഡിയ ക്ലാസ്സിൽ  10 )0 സ്റ്റാൻഡേർഡ്   കെമിസ്ട്രിയുടെ ആദ്യ പാഠമായ "വാതകാവസ്ഥ "എന്ന യൂണിറ്റിലെ ചാൾസ്  നിയമം പഠിക്കുന്നതിനുള്ള വീഡിയോ, സിമുലേഷൻ, പ്രസന്റേഷൻ എന്നിവ ശ്രീ ഇബ്രാഹിം സാറിന്റെ നോട്ട് കൂടി ഉൾപ്പെടുത്തി നല്കിയിരിക്കുന്നു.
 
 
 
ചാള്‍സ് നിയമം 
                  ഒരു വാതകത്തിന്റെ ഊഷ്മാവും വ്യാപ്തവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നിയമമാണ് ചാള്‍സ് നിയമം. J A ചാള്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഈ നിയമം ആവിഷ്കരിച്ചത്.മര്‍ദ്ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ്സ് വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലുള്ള താപനിലയുമായി(ഡിഗ്രിസെല്‍ഷ്യസിലെതാപനില+273) നേര്‍അനുപാതത്തി ലായിരിക്കും. ഇതാണ് ചാള്‍സ് നിയമം. ഒരു വാതകത്തിന്റെ വ്യാപ്തവും താപനിലയും(ഡിഗ്രി സെല്‍ഷ്യസില്‍) തമ്മിലുള്ള ബന്ധം കാണിക്കുന്ന ഗ്രാഫാണ് താഴെകൊടുത്തിരിക്കുന്നത്.
      ഈ ഗ്രാഫില്‍നിന്നും ഊഷ്മാവ് കുറയുന്നതിനനുസരിച്ച് വാതകത്തിന്റെ വ്യാപ്തം കുറയുന്നതായികാണാം. വ്യാപ്തം പൂജ്യത്തിലെത്തുമ്പോള്‍ താപനില –273°C ല്‍ എത്തുന്നു. ഒരു വാതകത്തിന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയായി ഇതിനെ കണക്കാക്കുന്നു. ഇതാണ് അബ്സല്യൂട്ട് സീറോ. ഇതിന്റെ അടിസ്ഥാനത്തില്‍ ലോര്‍ഡ് കെല്‍വിന്‍ ആവിഷ്കരിച്ച സ്കെയിലാണ് കെല്‍വിന്‍ സ്കെയില്‍. ഡിഗ്രി സെല്‍ഷ്യസിലെ താപനിലയെ കെല്‍വിന്‍ സ്കെയിലിലേക്ക് മാറ്റാന്‍ ഡിഗ്രി സെല്‍ഷ്യസിലെ താപനിലയോട് 273 കൂട്ടിയാല്‍ മതി. ഉദാഹരണത്തിന്  27°C= 27+273=300K, 0°C=0+273= 273K
  ചാള്‍സ് നിയമമനുസരിച്ച്  V/T = ഒരു സ്ഥിരസംഖ്യയായിരിക്കും. അഥവാ V1/T1 = V2/T2 ആയിരിക്കും.

 വീര്‍പ്പിച്ച ഒരു ബലൂണ്‍ വെയിലത്തിട്ടാല്‍ വികസിച്ച് വലുതാകുന്നതിന്റെ കാരണം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം. വേനല്‍ക്കാലത്ത് വാഹനങ്ങളുടെ ടയറുകളില്‍  മിതമായതോതില്‍ മാത്രം കാറ്റുനിറയ്ക്കുന്നതിന്റെ കാരണവും നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം.


SIMULATION


PRESENTATION

 
 
 
 
Related posts
 
 
 BOYLE'S LAW MULTIMEDIA CLASS

CHEMISTRY NOTES AND QUESTIONS - STANDARD 10 UNIT 1

 
 

Friday, July 11, 2014

HAND BOOKS for STANDARDS I,III,V,VII


HAND BOOKS
അധ്യാപക സഹായികള്‍ CHAPTER 2, 3, 4 കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്തിരിക്കുന്നു

            1, 3, 5, 7 ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ക്കുള്ള അധ്യാപക സഹായികള്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ ലിങ്കുകള്‍ ചുവടെ ചേർക്കുന് 
HAND BOOKS
STANADRD CHAPTER 1 CHAPTER 2
1 Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic


Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic

3 Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS


Malayalam
5 Malayalam AT
Malayalam BT
Tamil
Kannada AT
Kannada BT
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental


Malayalam AT
7
Malayalam AT
Malayalam BT
Tamil
Kannada AT
Kannada BT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
Malayalam AT
Tamil
Kannada AT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental
UNIT 3 & 4

Standard I (Unit 3 & 4)

Tamil :Unit 3 | Unit 4
Kannada : Unit 3 | Unit 4
Maths : unit 3 | Unit 4
Sanskrit : unit 3 | Unit 4

Standard III (Unit 3 & 4)

Tamil : Unit 3 | Unit 4
Kannada : Unit 3 | Unit 4
Sanskirt : Unit 3 | Unit 4

Standard V (Unit 3 & 4)

Tamil AT : Unit 3 | Unit 4
Kannada Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
Sanskrit : Unit 3 | Unit 4

Standard VII (Unit 3 & 4)

Tamil : Unit 3 | Unit 4
Kannada : Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4

Thursday, July 10, 2014

ENGINEERING ENTRANCE EXAM 2014 - QUESTION PAPERS & KEY | ENGINEERING ENTRANCE QUESTION PAPERS | ENGINEERING ENTRANCE 2014 ANSWER KEY | ENGINEERING ENTRANCE PREVIOUS QUESTION PAPERS | ENGINEERING ENTRANCE OLD QUESTION PAPERS


ENGINEERING QUESTION PAPER 2014


              ഈ വര്‍ഷത്തെ (2014) സംസ്ഥാന എഞ്ചിനീയറിംഗ്  എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു . ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .

ENGINEERING ENTRANCE EXAM 2014 - QUESTION PAPERS & KEY


 PAPER 1- CHEMISTRY & PHYSICS

PAPER II - MATHEMATICS
QUESTION PAPER | ANSWER KEY


Related Posts Plugin for WordPress, Blogger...