Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, May 31, 2014

PLUS ONE ADMISSION 2014-15 | +1 ADMISSION 2014-15+1 ADMISSION 2014   സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തി അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി യഥാസമയം സമര്‍പ്പിക്കണം.വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ട്രയൽ അലോട്ടുമെന്റ്  23/06/2014 നും  ആദ്യ അലോട്ടുമെന്റ്  30/06/2014 നും ക്ലാസുകൾ 14/07/2014 നുമാണ്  ആരംഭിക്കുക.   +1 അഡ് മിഷന്റെ പ്രോസ് പെക്ടസ് ,  സ്കൂൾ ലിസ്റ്റ് , ലഭ്യമായ സീറ്റിന്റെ എണ്ണം , കോഴ്സുകൾ,   കഴിഞ്ഞ വർഷത്തെ അഡ് മിഷൻ റാങ്ക് നിലവാരം തുടങ്ങിയവയുടെ പ്രധാന ലിങ്കുകൾ ചുവടെ ചേർക്കുന്നു 

  

                                      Thursday, May 29, 2014

പ്ലസ്ടുവിനു ശേഷം? മികച്ച കോഴ്‌സുകൾ, പുത്തൻ അവസരങ്ങൾപ്ലസ്ടുവിനു ശേഷം

 
              പ്ലസ്ടു റിസൾട്ട് വന്നതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും ഉപരിപഠനമേഖല തിരഞ്ഞെടുക്കാനുള്ള ബദ്ധപ്പാടിലാണ്. മികച്ച ജോലി, ആകർഷകമായ ശമ്പളം എന്നിവയ്ക്കിണങ്ങിയ കോഴ്‌സുകളാണ് ഏവരുടെയും സ്വപ്നം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുത്തൻ തൊഴിൽമേഖലകളും കോഴ്‌സുകളും രൂപപ്പെട്ടുവരുന്നു. 2014-15ലെ തൊഴിൽസാധ്യതാ നിരക്കിൽ പെൺകുട്ടികളാണ് മുന്നിൽ. തൊഴിൽ പരസ്യങ്ങളിൽ ഓൺലൈൻ വെബ് പോർട്ടലുകൾക്കും സോഷ്യൽ നെറ്റ് വർക്കുകൾക്കും പ്രാധാന്യമേറിവരുന്നുതൊഴിൽ മേഖലയിൽ പ്രവർത്തന മികവിന് പ്രസക്തിയേറുന്നു. ദേശീയ സ്‌കിൽ വികസന കോർപ്പറേഷൻ പ്രവർത്തന മികവിൽ ഊന്നിയുള്ള ബിരുദ പ്രോഗ്രാമായ ബി (വൊക്) തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.റീട്ടെയിൽ, അഗ്രിബിസിനസ്, ഊർജ്ജം, പെട്രോളിയം, എൻജിനീയറിംഗ്, കമ്മ്യൂണിക്കേഷൻ, ഇൻഷ്വറൻസ്, സാമൂഹ്യ സേവനം, നിർമ്മാണം, ഭൗതിക സൗകര്യവികസനം, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് എന്നിവയിൽ വൻ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. കാർഷിക മേഖലയെ അപേക്ഷിച്ച് കൂടുതൽ തൊഴിലവസരങ്ങളാണ് വ്യവസായ, സേവന മേഖലകളിൽ
വരാനിരിക്കുന്നത്.ആയിരക്കണക്കിന് സ്റ്റാർട്ട് അപ്പ് കമ്പനികളാണ് രാജ്യത്ത് നിലവിലുള്ളത്. ഭക്ഷ്യ സംസ്‌കരണ രംഗത്ത് വാർഷിക വളർച്ചാ നിരക്ക് 18%ത്തിലധികമാണ്. ഉപരിപഠനത്തിനായി പ്ലസ്ടുവിനു ശേഷം യൂറോപ്യൻ രാജ്യങ്ങളും സിങ്കപ്പൂർ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മികച്ച രാജ്യങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ ഉപരിപഠന സാധ്യതയില്ലെന്ന് കരുതുന്ന മിക്ക കോഴ്‌സുകൾക്കും വിദേശത്ത് ഉപരിപഠന, ഗവേഷണ, തൊഴിൽ സാധ്യതകളേറെയുണ്ട്. സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന സ്റ്റെം (STEM) കോഴ്‌സുകൾക്കാണ് സാധ്യതയേറെയും. ജീവശാസ്ത്ര കോഴ്‌സുകൾക്ക് വിദേശത്ത് ഉപരിപഠന, തൊഴിൽ സാധ്യതകളേറെയുണ്ട്.രാജ്യത്ത് 15-29 വയസ്സ് പ്രായമുള്ളവരിൽ തൊഴിലില്ലായ്മാ നിരക്ക് 6.1-15.6 ശതമാനമാണ്. വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ തൊഴിലില്ലായ്മയിൽ സ്ത്രീകളാണ് മുന്നിൽ. ആശയവിനിമയം, പ്രവർത്തനമികവ്, തൊഴിൽലഭ്യതാ നിരക്ക് എന്നിവയിൽ രാജ്യത്തെ 75% ബിരുദധാരികളും പിറകിലാണെന്ന് നാസ്‌കോമിന്റെയും ക്രിസിലിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നു.രാജ്യത്ത് മികച്ച തൊഴിൽ സാധ്യതയുള്ള, ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലുകളാണ് ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, പെട്രോളിയം എൻജിനീയർ, മാനേജ്‌മെന്റ് വിദഗ്ദ്ധൻ, സൗണ്ട് എൻജിനീയർ, മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ലോജിസ്റ്റീഷ്യൻസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്പേഴ്‌സ്, കൺവെൻഷൻ ആന്റ് ഇവന്റ് പ്ലാനേഴ്‌സ്, അക്കൗണ്ടന്റ്, ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ക്ലൗഡ് കംപ്യൂട്ടിംഗ് വിദഗ്ദ്ധർറീട്ടെയിൽ മാനേജ്‌മെന്റ്, ഭക്ഷ്യസംസ്‌കരണം, ഡെവലപ്‌മെന്റൽ സയൻസ്, അഗ്രി ബിസിനസ്, ഹെൽത്ത് ആന്റ് സേഫ്‌റ്റി ഇൻഷ്വറൻസ്, ടെലികോം, നിർമ്മാണം, ബാങ്കിംഗ്, ടൂറിസം, ഭൗതിക സൗകര്യവികസനം എന്നിവ.ഇന്റർനാഷണൽ ബിസിനസ്, കയറ്റുമതി, ന്യൂമീഡിയ ആന്റ് റിസർച്ച് എന്നിവയിലും കൂടുതൽ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഇന്ത്യയിൽ മൊത്തം തൊഴിൽ ലഭ്യതാനിരക്ക് 34% ആണ്. ഫാർമസ്യൂട്ടിക്കൽ മേഖലയിലിത് 54%വും എൻജിനീയറിംഗിൽ 51%വുമാണ്.മാനേജ്‌മെന്റ് എൻജിനീയറിംഗ്, സാമ്പത്തികം, ശാസ്ത്ര ഗവേഷണം, ഡിസൈനിംഗ്, ഫാഷൻ ടെക്‌നോളജി, .ടി, വിദേശഭാഷ തുടങ്ങിയ മേഖലകൾ മികച്ച തൊഴിലും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്യുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത്തരം കോഴ്‌സുകൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. എൻജിനീയറിംഗ് മേഖലയിൽ ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ, മീഡിയ എൻജിനീയറിംഗ്, ഓയിൽ ആന്റ് പെട്രോളിയം എൻജിനീയറിംഗ് എന്നിവയ്ക്ക് സാധ്യതയേറുന്നു. 2020ഓടെ മികച്ച തൊഴിലവസരങ്ങളാണ് ഇവ ഉറപ്പുവരുത്തുന്നത്.ഹൈഡ്രോ കാർബണിന്റെ, അതായത് എണ്ണ, പ്രകൃതിവാതകം എന്നിവയുടെ കണ്ടെത്തൽ, ഉല്പാദനം എന്നിവയുമായി ബന്ധപ്പെട്ട എൻജിനീയറിംഗ് ശാഖയാണ് ഓയിൽ ആന്റ് പെട്രോളിയം എൻജിനീയറിംഗ്. ജിയോ ഫിസിക്‌സ്, പെട്രോളിയം ജിയോളജി, ഡ്രില്ലിംഗ്, ഇക്കണോമിക്‌സ്, ഡ്രിൽ എൻജിനീയറിംഗ്, ഓയിൽ ആന്റ് ഗ്യാസ് എൻജിനീയറിംഗ് എന്നിവ ഇതിൽപ്പെടുന്നു. ഏറെ വെല്ലുവിളികൾ നേരിടുന്ന, ഓഫ്‌ഷോറിൽ പ്രവർത്തിക്കാവുന്ന തൊഴിലാണിത്. പുത്തൻ സാങ്കേതികവിദ്യ പ്രാവർത്തികമാക്കി പ്രവർത്തനമികവോടെ തൊഴിൽ ചെയ്യാൻ താത്പര്യമുള്ള ആൺകുട്ടികൾക്ക് പെട്രോളിയം എൻജിനീയറിംഗ് തിരഞ്ഞെടുക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, പ്ലസ്ടു തലത്തിൽ പഠിച്ചവർക്ക് അപേക്ഷിക്കാം.മാദ്ധ്യമരംഗത്തെ വളർച്ചയ്ക്ക് വിവരസാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും വഴിയൊരുക്കുന്നു. വെബ് ടെലിവിഷനും വെബ് റേഡിയോയും വ്യാപകമാകുമ്പോൾ പുത്തൻ സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കാൻ മീഡിയ എൻജിനീയറിംഗ് സഹായിക്കും. മീഡിയ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് മീഡിയ എൻജിനീയറിംഗ്, സൗണ്ട് എൻജിനീയറിംഗ് തുടങ്ങി വിവിധ എൻജിനീയറിംഗ് ശാഖകളിതിലുണ്ട്. റിക്കാർഡിംഗ്, എഡിറ്റിംഗ്, മിക്‌സിംഗ്, ശബ്ദതരംഗങ്ങളുടെ വിനിമയം മുതലായവയും, പ്രോഗ്രാം നിർമ്മാണത്തിന് മുമ്പും പിമ്പുമുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടെലിവിഷൻ, പരസ്യം, സംപ്രേഷണം, പ്രക്ഷേപണം, ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭിയ്ക്കും.ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിംഗിലെ വളർച്ചയാണ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിന് രൂപം നൽകിയത്. ഊഷ്മാവ്, മർദ്ദം, ഒഴുക്ക് എന്നിവ അളക്കാനുള്ള ഉപകരണങ്ങളുടെ നിർമ്മാണം, ഡിസൈനിംഗ്, കേടുപാട് പരിഹരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പഠനം ഇതിൽ ഉൾപ്പെടുന്നു.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ബിറ്റ്‌സ് പിലാനി www.bits-pilani.ac.in, രാജ്യത്തെ എൻ..ടികൾ, ..ടികൾ എന്നിവയിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് പ്രോഗ്രാമുകളുണ്ട്.

മാനേജ്‌മെന്റ് കോഴ്‌സുകൾ

സേവനമേഖലയിൽ രാജ്യത്തെ തൊഴിലവസരങ്ങൾ ഉല്പാദനമേഖലയെ അപേക്ഷിച്ച് 60 ശതമാനത്തിലധികമാണ്. ഇവയ്ക്കുതകുന്ന അനവധി മാനേജ്‌മെന്റ് പ്രോഗ്രാമുകളുമുണ്ട്. ഇതിനായി രാജ്യത്തിനകത്തും വിദേശത്തും മികച്ച ബിസിനസ് സ്‌കൂളുകളുണ്ട്. പ്ലസ്ടു തലത്തിൽ കോമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് പഠിച്ചവർക്ക് ബികോം, ബി.ബി., ബി.ബി.എം പ്രോഗ്രാമിനും താത്പര്യമുള്ള മേഖലകളിൽ എം.ബി.എയ്ക്കും പഠിയ്ക്കാം. ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, സപ്ലൈ ചെയിൻ, ഫെസിലിറ്റീസ്, അഗ്രിബിസിനസ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾ ഏറെ മികവുറ്റതാണ്.

ഡിസൈനിംഗ് കോഴ്‌സുകൾ

ഡിസൈനിംഗ് കോഴ്‌സുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി എന്നിവയുടെ കോഴ്‌സുകൾ മികച്ച വേതനം ഉറപ്പുവരുത്തുന്നവയാണ്. എൻ..ഡിയുടെ ഡിസൈനിംഗ് കോഴ്‌സുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ ബി.എഫ് ടെക് എന്നിവ മികച്ച പ്രോഗ്രാമുകളാണ്.പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ച വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം.ഡിസൈനിംഗ് കോഴ്‌സുകൾക്ക് ചേരുന്നതിന് മുമ്പും വിദ്യാർത്ഥിയുടെ അഭിരുചി പ്രത്യേകം വിലയിരുത്തണം.

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ

സേവനമേഖല ശക്തിപ്പെടുമ്പോൾ കൃത്യമായ സാമ്പത്തിക വിശകലനം നടത്താനുതകുന്ന കോഴ്‌സുകൾക്ക് പ്രസക്തിയേറുന്നു. ബാങ്കിംഗ്, ഇൻഷ്വറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് സാധ്യതകളിന്നുണ്ട്.

ശാസ്ത്ര ഗവേഷണം

ശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് സാധ്യതയേറുന്നു. മികച്ച ശാസ്ത്ര അദ്ധ്യാപകരെ വാർത്തെടുക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിൽ അനവധി സ്ഥാപനങ്ങളുണ്ട്. പുത്തൻ തലമുറകളിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. സി.എസ്..ആറിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ സ്‌കോളർഷിപ്പും ഫെല്ലോഷിപ്പും ലഭിയ്ക്കും. ഐസർ, ..എസ്‌സി എന്നിവ ഈ രംഗത്തെ മികച്ച സ്ഥാപനങ്ങളാണ്. രാജ്യത്തിനകത്തും വിദേശത്തുമുള്ള സർവ്വകലാശാലകളിൽ ശാസ്ത്ര ഗവേഷകർക്ക് മികച്ച തൊഴിൽ നേടാം.പ്ലസ്ടു തലത്തിൽ സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ചവർക്ക് ബി.എസ്, ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിന് അപേക്ഷിക്കാം.വികസ്വര രാജ്യങ്ങളിൽ ഡെവലപ്‌മെന്റ് സയൻസിന് പ്രസക്തിയേറിവരുന്നു. സാമൂഹിക വിഷയങ്ങളോടൊപ്പം ആരോഗ്യം, കൃഷി, സോഷ്യൽവർക്ക് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള വിവിധ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ രാജ്യത്തിനകത്തും വിദേശത്തും ആകർഷകമായ തൊഴിൽ ലഭിയ്ക്കാൻ ഡെവലപ്‌മെന്റ് സയൻസ്, സോഷ്യൽ സയൻസ് എന്നിവ സഹായിക്കും. ..ടി ചെന്നൈ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ്, അസിം പ്രേംജി സർവ്വകലാശാല എന്നിവ ഈ രംഗത്തുള്ള മികച്ച സ്ഥാപനങ്ങളാണ്. പ്ലസ്ടു ഏത് ഗ്രൂപ്പെടുത്തവർക്കും ഡെവലപ്‌മെന്റ് സയൻസിൽ ഉപരിപഠനം നടത്താം.

.ടി സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ

.ടി സർട്ടിഫിക്കേഷൻ ആഗോളതലത്തിൽ ഐ.ടി മേഖലയിൽ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ സഹായിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സേവനദാതാക്കളും കമ്പനികളും നൽകുന്ന സർട്ടിഫിക്കേഷനുകളുണ്ട്. വിവിധ കമ്പനികൾ അവരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻവേണ്ടി നടപ്പിലാക്കുന്ന സർട്ടിഫിക്കേഷനുകളുമുണ്ട്. ഹാർഡ്‌വെയർ മുതൽ ഡേറ്റാ സെന്റർ വരെയുള്ള സർട്ടിഫിക്കേഷനുകളുണ്ട്..ടി ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റാണ് ഐ.ടി ഭൗതികരംഗത്തെ പ്രധാനപ്പെട്ട മേഖല. ഈ മേഖലയിൽ ഹാർഡ്‌വെയർ രംഗത്തെ അറിവ് അത്യന്താപേക്ഷിതമാണ്. അനവധി ഏജൻസികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കംപ്യൂട്ടിംഗ് ടെക്നോളജി ഇൻഡസ്ട്രിയൽ അസോസിയേഷൻ ( CompTIA) ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട ഏജൻസിയാണ്.നെറ്റ്‌വർക്ക് രംഗത്തും അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നിലവിലുണ്ട്. മൈക്രോസോഫ്‌റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികൾക്ക് സോഫ്‌റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമുണ്ട്. തുടക്കക്കാർക്ക് ഐ.ടി ഇൻഫ്രാസ്ട്രക്ചർ, സോഫ്‌റ്റ്‌വെയർ മേഖലയിൽ മൈക്രോസോഫ്‌റ്റ് സർട്ടിഫിക്കേഷൻ ഏറെ പ്രയോജനപ്പെടും.ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ RHSA/RHSE സർട്ടിഫിക്കേഷനുണ്ട്. ഡെസ്‌ക്‌ടോപ് വിപണിയിൽ ഓഫീസ് കംപ്യൂട്ടറുകൾ മൈക്രോസോഫ്‌റ്റിന്റെയും നെറ്റ്‌വർക്ക്, സെർവർ വിപണിയിൽ ഇത് ലിനക്‌സുമാണ്.അടുത്തകാലത്തായി നെറ്റ്‌വർക്കിംഗ് രംഗത്ത് കൂടുതൽ കണക്ടിവിറ്റി ആവശ്യമായി വരുന്നതിനാൽ ഇന്റർനെറ്റ്‌ വർക്കിംഗിന് പ്രാധാന്യമേറുന്നു. സിസ്‌കോ ഈ രംഗത്തെ മികച്ച സ്ഥാപനമാണ്. ഇന്റർനെറ്റ് സെക്യൂരിറ്റി രംഗത്ത് അനവധി സർട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. ഡേറ്റാ മാനേജ്‌മെന്റ്, സ്റ്റോറേജ് മാനേജ്മെന്റ് എന്നിവയ്ക്കും പ്രാധാന്യമേറിവരുന്നു.

ഡോ.ടി.പി. സേതുമാധവൻ


കടപ്പാട് : കേരള കൗമുദി

Saturday, May 24, 2014

MEDICAL ENTRANCE EXAM 2014 - QUESTION PAPERS & KEY | MEDICAL ENTRANCE QUESTION PAPERS | MEDICAL ENTRANCE 2014 ANSWER KEY | MEDICAL ENTRANCE 2014 BIOLOGY QUESTION | MEDICAL ENTRANCE 2014 PHYSICS CHEMISTRY QUESTIONS | MEDICAL ENTRANCE PREVIOUS QUESTION PAPERS | MEDICAL ENTRANCE OLD QUESTION PAPERS


MEDICAL ENTRANCE EXAM 2014 - QUESTION PAPERS & KEY

           ഈ വർഷത്തെ (2014) സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു . ചുവടെയുള്ള ലിങ്കുകളിൽ നിന്ന് അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് . എഞ്ചിനിയറിങ് എന്‍ട്രന്‍സ്  പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും താമസിയാതെ ചേർക്കുന്നതാണ് .


MEDICAL ENTRANCE EXAM 2014 - QUESTION PAPERS & KEY


 PAPER 1- CHEMISTRY & PHYSICS

PAPER II - BIOLOGY

Thursday, May 22, 2014

PROTEIN SYNTHESIS INTERACTIVE - 10th BIOLOGY


PROTEIN SYNTHESIS INTERACTIVE
                   10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ "നമ്മളെങ്ങനെ നമ്മളായി "എന്ന 7 )0 അദ്ധ്യായത്തിൽ നിന്നുള്ള മാംസ്യ നിർമ്മാണത്തിന്റെ  ഇന്റാറാക്ടീവ്  വീഡിയോ.മാംസ്യ നിർമ്മാണത്തിന്റെ അനിമേഷൻ വീഡിയോകൾ പൊതുവെ ഉയർന്ന ക്ലാസ്സുകളുടെ നിലവാരത്തിലുള്ളവയാണ്  എന്നാൽ 10 )0 ക്ലാസ്സിലെ പാഠ ഭാഗത്തിന്  ഏറ്റവും അനുയോജ്യമായ ഒരെണ്ണം ഇവിടെ ചേർക്കുകയാണ് .ഈ പഠന വിഭവം ആലപ്പുഴയിലുള്ള ജിഷയുടെ ആവശ്യ പ്രകാരമാണ്  പോസ്റ്റ്‌ ചെയ്യുന്നത് .
PROTEIN SYNTHESIS INTERACTIVETuesday, May 20, 2014

NMMS RESULT 2014 | NMMS EXAM RESULT 2014 | NMMS SCHOLARSHIP RESULT 2014 | NATIONAL MEANS CUM MERIT SCHOLARSHIP RESULT 2014  NMMS EXAM RESULT 2014
 NMMS 2014  സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു. 
യോഗ്യത നേടിയവരുടെ ജില്ലാതല   ലിസ്റ്റ്  ചുവടെ ചേർക്കുന്നു .
എല്ലാ വിജയികൾക്കും ബയോ വിഷന്റെ ആശംസകൾ !!!
CHECK YOUR RESULT

SL.No District Category
1 Thiruvananthapuram Merit           SC              ST              PH           
2 Kollam Merit SC NILL PH
3 Pathanamthitta Merit SC ST PH
4 Alappuzha Merit SC ST PH
5 Kottayam Merit SC ST PH
6 Idukki Merit SC ST PH
7 Ernakulam Merit SC ST PH
8 Thrissur Merit SC ST PH
9 Palakkad Merit SC ST PH
10 Malappuram Merit SC ST PH
11 Kozhikkode Merit SC ST PH
12 Wayanad Merit SC ST PH
13 Kannur Merit SC ST PH
14 Kasaragod Merit SC ST NILL

Sunday, May 18, 2014

ENGINEERING ENTRANCE MOCK EXAM | ENGINEERING ENTRANCE PRACTISE TEST | FREE MOCK EXAM | KEAM ENTRANCE EXAM | ENGINEERING ENTRANCE QUESTION PAPER 2014 | OFFLINE ENGINEERING MOCK EXAM | ENGINEERING MATHS QUESTION PAPER 2014


 | OFFLINE ENGINEERING MOCK EXAM | 


        Gambas ഉപയോഗിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ  രണ്ടാമത്തെ OFFLINE - ENGINEERING MOCK EXAM.  എൻട്രൻസ്  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്ക്  പ്രാക്ടീസ് 
 ചെയ്ത്  പഠിക്കാൻ സഹായകരമായ ഈ പ്രോഗ്രാം ഓഫ്‌ ലൈനായി ഉപയോഗിക്കാവുന്നതാണ് . 2014 ലെ എന്‍ട്രന്‍സ് പരീക്ഷയുടെ മാത്സ് ചോദ്യ  പേപ്പറിനെ അടിസ്ഥാനമാക്കിയാണ് ഇത്  തയ്യാറാക്കിയിരിക്കുന്നത് .

  120 ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക് തെറ്റിയ ഉത്തരത്തിന് -1 മാര്‍ക്ക്.
സമയം ആവശ്യാനുസരണം സെറ്റ് ചെയ്യാം
.zip ഫയൽ ഡൌണ്‍ലോഡ് ചെയ്ത് extract ചെയ്യുമ്പോള്‍ ലഭിക്കുന്ന .gambas ഫയലുകള്‍ ഡബിൾ 
ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം....
OS : edubuntu 10.04 or 12.04Saturday, May 17, 2014

HSE/VHSE SAY EXAM 2014


HSE/VHSE SAY EXAMഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

                 പ്ലസ്ടു സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ മൂന്നു മുതൽ ഏഴുവരെ നടക്കും.സേ പരീക്ഷയ്‌ക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി 20 ആണ്  . സൂക്ഷ്‌മപരിശോധന, ഉത്തരക്കടലാസുകളുടെ പകർപ്പ് ,പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ  28നുമുമ്പ് സമർപ്പിക്കണം ഇരട്ടമൂല്യനിർണയം നടന്ന രസതന്ത്റം, ഊർജതന്ത്റം, ഗണിതം എന്നീ വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്‌മപരിശോധനയും ബാധകമല്ല. എന്നാൽ ഈ വിഷയങ്ങളിൽ ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് 500 രൂപയും, ഉത്തരക്കടലാസുകളുടെ പകർപ്പിന് 300രൂപയും സൂക്ഷ്‌മപരിശോധനയ്‌ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.
 ഈവർഷം മാർച്ചിൽ ആദ്യമായി രജിസ്​റ്റർ ചെയ്ത് പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷക്ക് അപേക്ഷിക്കാം. യോഗ്യത നേടാൻ ബാക്കിയുള്ള വിഷയങ്ങൾക്കു മുഴുവനും ഇവർക്ക് അപേക്ഷിക്കാം. സ്‌കീം- ഒന്ന്, സ്‌കീം രണ്ട് കംപാർട്ട്‌മെന്റൽ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് ആ വിഷയത്തിനു മാത്രം സേ പരീക്ഷക്ക് അപേക്ഷിക്കാം. ഈ വിഭാഗങ്ങൾക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഉണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. ഈ വർഷം മാർച്ചിൽ ആദ്യമായി പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു വിഷയത്തിനുമാത്രം തങ്ങളുടെ സ്‌കോർ മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ കാണുക


വി.എച്ച്.എസ്.ഇ സേ പരീക്ഷ

വി.എച്ച്.എസ്.ഇ സേ പരീക്ഷയും ജൂൺ മൂന്നിന് ആരംഭിക്കും. റഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാകാത്ത മുഴുവൻ വിഷയങ്ങൾക്കും സേ പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.  20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിശദ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ കാണുക
   
Related Posts Plugin for WordPress, Blogger...