KALOLSAVAM 2014 - SOFTWARE UBUNTU based


KALOLSAVAM 2014 - SOFTWARE




              സ്കൂള്‍ കലോല്‍സവം നടത്തിപ്പിനായി  ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുകയാണ്  ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കലോത്സവം സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരിച്ച പതിപ്പ്  Edubuntu10.04 ൽ പ്രവർത്തിക്കുന്നതാണ് .

OS : Edubuntu 10.04
Recqirements : MySql 5.1.73
GAMBAS2
Openoffice

സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം 

1. ഇന്റര്‍നെറ്റ് വഴി mysql Server 5.1.73 ഡൗണ്‍ലോഡ് ചെയ്യുക തുടർന്ന്  ഇന്‍സ്റ്റാള്‍ ചെയ്യുക ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ mysql Database ഒരു പാസ്‌ വേഡ് ചോദിക്കും. root എന്നു നല്‍കുക.
2. തുടര്‍ന്ന്  ഇവിടെ നിന്നും kalolsavam2-0_0.0-1_all.deb ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്  Gdebi Package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
3. തുടര്‍ന്ന് Kalolsavam.tar.gz എന്ന ഫയലിനെ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്ത് Extract ചെയ്യുക.അപ്പോൾ ഡെസ്‌ക്ക്‌ടോപ്പില്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെടുന്നു. ഈ ഫയല്‍ തുറന്ന് ഇതിലെ students.csv എന്ന ഫയലിലേക്ക് നാം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുട്ടികളുടെ പേരുകള്‍ ഉള്ള ഫയലിലെ വിശദാംശങ്ങള്‍ പേസ്റ്റ് ചെയ്യുക. (സമ്പൂര്‍ണയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു csv ഫയല്‍ ഉണ്ടെങ്കില്‍ അത് കോപ്പി ചെയ്ത് കലോത്സവം ഫോള്‍ഡറിനുള്ളിലെ students.csv എന്ന ഫയലിലേക്ക് നമുക്ക് പേസ്റ്റ് ചെയ്യാം.) തുടര്‍ന്ന്  Applications--> Other --> Kalolsavam2.0 എന്ന ക്രമത്തില്‍ പ്രവർത്തിപ്പിക്കാവുന്നതാണ് .
എറര്‍ ഉണ്ടാവുകയാണെങ്കില്‍ ഈ പാച്ച് ഫയല്‍ റണ്‍ ചെയ്യുക.


FOR  DOUBTS 
PRAMOD MOORTHY 9496352140


DOWNLOAD




Read also

Comments