New Posts

ETHICS IN WORK, AESTHETICS IN HONESTY - MOHANLAL | 'തൊഴില്‍ എന്ന സംസ്‌കാരം സത്യസന്ധത എന്ന സൗന്ദര്യം"


ETHICS IN WORK, AESTHETICS IN HONESTY


                    'തൊഴില്‍ എന്ന സംസ്‌കാരം സത്യസന്ധത എന്ന സൗന്ദര്യം"

                 ആരെങ്കിലും ആകാനല്ല നാം സ്വപ്നം കാണേണ്ടത്. എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് സ്വപ്നം കാണേണ്ടത് എന്ന് അദ്ധ്യാപക ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളോടു പറഞ്ഞതിനെ  പ്രശംസിച്ച് കൊണ്ട്  മോഹന്‍ലാല്‍ തന്റെ ബ്ളോഗിൽ എഴുതുന്നു.......

'' ചെയ്യുന്ന ജോലി അത് എത്ര ചെറുതുമാകട്ടെ, ആത്മാര്‍ത്ഥമായും സത്യസന്ധമായും ഓരോരുത്തരും ചെയ്താല്‍ കേരളം പല കാര്യത്തിലും ഇത്രയും മോശമായ അവസ്ഥയില്‍ എത്തില്ലായിരുന്നു... ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം നമുക്ക് കുരുങ്ങിക്കിടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? പെട്ടെന്നു വരുന്ന മഴ പോലെ സംഭവിക്കുന്ന ഹര്‍ത്താലുകളില്‍ പെട്ട് വലയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിഷം തളിച്ച പച്ചക്കറിക്കൊപ്പം തീരാത്ത വിവാദങ്ങളും ഭക്ഷിച്ച് ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഒരു കുഞ്ഞ് ഫയല്‍ നീങ്ങാന്‍ വൃദ്ധനായ പെന്‍ഷന്‍കാരന്‍ ശ്വാസം മുട്ടി കിതച്ച് പല തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് എന്തുകൊണ്ടാണ്? നമ്മുടെ കലോത്സവങ്ങള്‍ പോലും കലഹപ്പന്തലുകളാകുന്നത് എന്തുകൊണ്ടാണ്? പാലങ്ങള്‍ പൊളിഞ്ഞു വീഴുന്നതും പാറകള്‍ തുരന്ന് തുരന്ന് ഭൂമി ഇല്ലാതാകുന്നതും കുന്നുകള്‍ നിരത്തപ്പെടുന്നതും എന്തുകൊണ്ടാണ്? എനിക്ക് ഒരു ഉത്തരമേയുള്ളൂ. നാം എന്തെങ്കിലും എങ്ങനെയങ്കിലും ആരെങ്കിലും ആവാനോ അല്ലെങ്കില്‍ നേടാനോ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ആത്മാര്‍ത്ഥമായും സത്യസന്ധ്യമായും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല""
              മോഹന്‍ലാല്‍ സ്വന്തം കൈപ്പടയിൽ എഴുതി ബ്ലോഗിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പൂർണ രൂപം ചുവടെ 
  
കത്തിന്റെ ഒന്നാം പേജ്

കത്തിന്റെ പൂര്‍ണരൂപം

Read also

Comments