.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, August 31, 2014

EYE LABEL THE PARTS GAME | EYE DIAGRAM


EYE PARTS




                   എസ്  എസ്  എൽ സി ജീവശാസ്ത്ര പരീക്ഷയിലെ 4 മാർക്കിന്റെ ഒരു സ്ഥിര ചോദ്യമാണ്  ചിത്രം പകർത്തി വരച്ച്  ഭാഗങ്ങൾ അടയാളപ്പെടുത്തുക എന്നുള്ളത്.  ഇതിന്  കുട്ടികളെ സജ്ജമാക്കുന്നതിനായി പരിചയപ്പെടുത്തുന്ന ഒരു ഇന്ററാക്റ്റീവ്  ഗയിം ആണ് ഇന്നത്തെ പോസ്റ്റ്‌ .ചിത്രത്തിന്റെ ഭാഗങ്ങൾ  മൗസ് ഉപയോഗിച്ച്  ഡ്രാഗ്  ചെയ്ത്  ബോക്സു കളിൽ വയ്ക്കാം   ശരിയുത്തരങ്ങൾക്ക് അനുസരിച്ച്  സ്കോർ ഒടുവിൽ അറിയാനും കഴിയും.



Wednesday, August 27, 2014

1ST TERM EXAM 2013 QUESTION PAPERS AND KEYS - STANDARD 8


QUESTION PAPERS AND KEYS - STANDARD 8





                   2013-14 വർഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ  8 )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ  പേപ്പറുകളും പരമാവധി ഉത്തര സൂചികകളും  അടങ്ങിയ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ലിങ്കുകളില്‍ നിന്ന്  അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്




1ST TERM EXAM 2013 QUESTION PAPERS - STANDARD 8




ANSWER KEYS


1st TERM EXAM 2013- ANSWER KEY  




Related posts
 
 
animated gifFIRST TERM EXAM QUESTIONS & KEYS 2013 - STD 10 
animated gifFIRST TERM EXAM QUESTIONS & KEYS 2013 -  STD 9 
 animated gifPREVIOUS QUESTION PAPERS - HS SECTION

SCERT QUESTION BANK 2011 - STANDARDS 8, 9, 10



THULYATHA EXAM 2013 QUESTIONS | EQUIVALENCY EXAM 2013 QUESTIONS


THULYATHA EXAM





ഓഗസ്റ്റ്‌  27 മുതൽ തുല്യത പരീക്ഷ തുടങ്ങുകയാണല്ലോ ഈയവസരത്തിൽ 2013   വർഷത്തെ  തുല്യത പരീക്ഷയുടെ ചോദ്യ പേപ്പറുകൾ  പോസ്റ്റ്‌ ചെയ്യുകയാണ് . വളരെയധികം പഠിതാക്കൾ നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യ പേപ്പറുകൾലഭ്യമായിരുന്നില്ല.തുടർന്നുളള ദിവസങ്ങളിൽ കൂടുതൽചോദ്യ പേപ്പറുകൾചേർക്കപ്പെടുന്നതാണ്  . 




THULYATHA EXAM 2013 QUESTION PAPERS








Related posts


Thulyatha EXAM - SSLC BIOLOGY ( 4 Units ) & IT NOTES (All units)






Tuesday, August 26, 2014

GOVT.HIGHER SECONDARY SCHOOL NAGAROOR NEDUMPARAMBU


MY SCHOOL




                   
                         നഗരൂർനെടുമ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി അപ് ഗ്രേഡ് ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.പുതിയതായി അനുവദിച്ച പ്ലസ് വണ്‍ സയൻസ് ബാച്ചിന്റെ ഉദ്ഘാടനം 27 ന് ബുധനാഴ്ച ബഹു : ശ്രീ. അഡ്വക്കേറ്റ് സത്യൻ എം എൽ എ നിർവഹിക്കുന്നു. ഈ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.



LOCATION MAP

Saturday, August 23, 2014

SCERT QUESTION BANK 2011 - STANDARDS 8, 9, 10


SCERT QUESTION BANK




               എസ്.സി.ഇ.ആര്‍.ടി  2011ല്‍ തയ്യാറാക്കി പുറത്തിറക്കിയ   8, 9, 10 ക്ലാസുകളിലെ ചോദ്യശേഖരം പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ടേബിളിൽ നിന്ന്  അവ ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .




SCERT QUESTION BANK 2011
SUBJECTS STANDARD 10 STANDARD 9 STANDARD 8
Malayalam Download Download Download
English Download Download Download
Hindi Download Download Download
Physics Download Download Download
Chemistry Download Download Download
Biology Download Download Download
Mathematics Download Download Download
Social Science Download Download Download
 
 
 
 
Related posts
 
 
animated gifFIRST TERM EXAM QUESTIONS & KEYS 2013 - STD 10 
animated gifFIRST TERM EXAM QUESTIONS & KEYS 2013 -  STD 9 
 animated gifPREVIOUS QUESTION PAPERS - HS SECTION 
 
 
 
 

Saturday, August 16, 2014

AKSHARAMUTTAM QUIZ 2014 | അക്ഷരമുറ്റം ക്വിസ് | AKSHARAMUTTAM ONLINE QUIZ


AKSHARAMUTTAM QUIZ 2014




               
   ദേശാഭിമാനിയുടെ  അക്ഷരമുറ്റം ക്വിസ്   സ്കൂള്‍ തലം ഓഗസ്റ്റ്‌  20  ന്  നടക്കുകയാണല്ലോ  ഈയവസരത്തില്‍ ബയോ വിഷൻ തയ്യാറാക്കിയ ഓണ്‍ലൈൻ ക്വിസ് . ഇതിൽ ജൂണ്‍ മാസം മുതൽ ഓഗസ്റ്റ്‌  15 വരെ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത കളെ അടിസ്ഥാനമാക്കിയുള്ള ചോദ്യ ങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .  തുടർന്നുള്ള ദിവസങ്ങളിൽ കൂടുതലായി  ചോദ്യങ്ങൾചേർക്കപ്പെടുന്നതാണ്
മത്സരത്തില്‍   പങ്കെടുക്കുന്ന എല്ലാവര്‍ക്കും
* വിജയാശംസകള്‍ * 




Test

BIO-VISION'S AKSHARAMUTTAM QUIZ 2014


PREPARED BY BIO-VISION



Related Posts


AKSHARAMUTTAM QUIZ 2013 SCHOOL LEVEL - QUESTIONS
 AKSHARAMUTTAM QUIZ 2013 - SUB DISTRICT QUESTION PAPERS & KEY - LP,UP,HS,HSS




Wednesday, August 13, 2014

FIRST TERM EXAM 2013 - STANDARD 9 - QUESTIONS & KEY


1st TERM EXAM 2013 - STANDARD 9 QUESTIONS & KEY




ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ്  25 ന്  തുടങ്ങുകയാണല്ലോ ഈയവസരത്തില്‍ 2013 ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ  9 )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ  പേപ്പറുകളും പരമാവധി ഉത്തര സൂചികകളും  അടങ്ങിയ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ലിങ്കുകളില്‍ നിന്ന്  അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


QUESTION PAPERS

 MALAYALAM I
MALAYALAM II
ENGLISH
HINDI
PHYSICS
CHEMISTRY
BIOLOGY
MATHEMATICS
SOCIAL SCIENCE



ANSWER KEYS


 

Thursday, August 07, 2014

QUESTION PAPERS AND KEYS - SSLC - FIRST TERM EXAM 2013


QUESTION PAPERS AND KEYS - SSLC




                    ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ്  25 ന്  തുടങ്ങുകയാണല്ലോ ഈയവസരത്തിൽ 2013 ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ  പത്താം ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ  പേപ്പറുകളും പരമാവധി ഉത്തര സൂചികകളും  അടങ്ങിയ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ലിങ്കുകളിൽ നിന്ന്  അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


QUESTION PAPERS

Sunday, August 03, 2014

ONE WORD EXAM | ഒറ്റ വാക്ക് പരീക്ഷ | MATHEMATICS ONE WORD EXAM STADARD 10 | MATHEMATICS ONE WORD EXAM STADARD 9


ONE WORD EXAM




                     9,10 ക്ലാസുകളിലെ കുട്ടികൾക്ക്  ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നതിനുള്ള കണക്കിന്റെ ഓഫ്‌ ലൈൻ പരീക്ഷയാണ്  ഇപ്രാവശ്യം ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അവതരിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിലെ ആദ്യ അധ്യായമായ ബഹുപദങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയും പത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ  ആസ്പദമാക്കിയുള്ള  പരീക്ഷയുമാണ്‌ .  കുട്ടികൾക്ക്  സ്വയം പരിശീലിക്കുകയും ഒടുവിൽ കിട്ടിയ മാർക്ക്  ഉത്തരസൂചികകൾ എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഈ പരീക്ഷാ വേളയിൽ തികച്ചും ഉപകാരപ്രദമാകുമെന്ന്  പ്രതീക്ഷിക്കുന്നു.

               ചുവടെ തന്നിരിക്കുന്ന .zip ഫയലുകൾ ഡൗണ്‍ലോഡ്  ചെയ്ത്  extract ചെയ്യുക അപ്പോൾ കിട്ടുന്ന ഫോള്‍ഡറുകള്‍ക്കുള്ളിലെ .html എന്ന ഫയലുകൾ ഡബിൾ ക്ലിക്ക് ചെയ്ത്  disply കൊടുത്ത് പ്രവർത്തിപ്പിക്കാവുന്നതാണ് .

 DOWNLOAD



Saturday, August 02, 2014

TAX PLANNING 2014-15 | ആദായ നികുതി ബാദ്ധ്യത - പുതിയ കേന്ദ്ര ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍


 ആദായ നികുതി ബാദ്ധ്യത - പുതിയ കേന്ദ്ര ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍



                              

                            കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി എന്‍.ഡി.എ സര്‍ക്കാരിന്റെ  കന്നി ബഡ്ജറ്റ് പാര്‍ലമെന്റില്‍  അവതരിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. 2014-15 സാമ്പത്തിക വര്‍ഷക്കാലയളവിലേക്ക് ഇതിനകം അധികാരം ഒഴിഞ്ഞ യു.പി.എ സര്‍ക്കാരിനുവേണ്ടി അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിലെ നികുതി ഘടനയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്താതെയാണ് ഇപ്പോള്‍ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ആദായനികുതി ബാദ്ധ്യതയില്‍ ഇടത്തട്ട് വരുമാനക്കാരായ വ്യക്തി നികുതിദായകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.  സാധാരണ വ്യക്തിഗത നികുതിദായകര്‍ രണ്ട് ലക്ഷം രൂപയ്ക്ക് മേല്‍ വരുന്ന  ആദായത്തിന് നികുതി നല്‍കണമെന്നായിരുന്നുവെങ്കില്‍, ആ പരിധി രണ്ടരലക്ഷമായി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നു. ഒപ്പം സമ്പാദ്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പ് 80 സി പ്രകാരം അനുവദിച്ചിരിക്കുന്ന നികുതി ഇളവ്  ഒരു ലക്ഷം രൂപ എന്നത് ഒന്നരലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. സ്വന്തം താമസത്തിനായി ഭവന നിര്‍മ്മാണ വായ്പയിന്മേലുള്ള പലിശ ഇനത്തിലെ  നികുതി ഇളവ് നികുതി നിയമം 24 വകുപ്പ് അനുസരിച്ച് ഒന്നരലക്ഷം രൂപവരെ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ രണ്ട് ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

മേല്‍ സൂചിപ്പിച്ച ഇളവുകള്‍ അനുവദിച്ചുവെങ്കിലും നിലവിലുള്ള നികുതി നിരക്കുകള്‍ മാറ്റം കൂടാതെ തുടരും. ഇതനുസരിച്ച് സാധാരണ വ്യക്തിഗത നികുതിദായകര്‍ രണ്ടര ലക്ഷം രൂപയ്ക്കും അഞ്ചു ലക്ഷം രൂപയ്ക്കും ഇടയിലുള്ള വരുമാനത്തിന് പത്തു ശതമാനം നിരക്കില്‍ നികുതി അടയ്ക്കണം. 60 - 80  പ്രായ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലുള്ള തുകയ്ക്ക് മാത്രം പത്തു ശതമാനം നിരക്കില്‍ നികുതി ബാദ്ധ്യതയുള്ളവരായി മാറുന്നു. 80നുമേല്‍ പ്രായമുള്ള ഏറ്റവും മുതിര്‍ന്ന പൗരന്മാര്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ടതില്ല.
അഞ്ചുലക്ഷം രൂപ മുതല്‍  പത്തു ലക്ഷം രൂപ വരെ ഇരുപതു ശതമാനവും പത്തു ലക്ഷത്തിന്   മേല്‍ വരുന്ന തുകയ്ക്ക് മുപ്പതു ശതമാനമാണ് നികുതി ബാദ്ധ്യത. ഈ രണ്ട് നിരക്കുകള്‍ക്കും പ്രായഭേദം ബാധകവുമല്ല. മൂന്നു വിവിധ നിരക്കുകളില്‍ കണക്കാക്കപ്പെടുന്ന നികുതി തുകയുടെ മൂന്നു ശതമാനം വിദ്യാഭ്യാസ സെസ് ഇനത്തില്‍ക്കൂടി ഉള്‍ക്കൊള്ളിച്ചാകണം മൊത്തം നികുതി ബാദ്ധ്യത കണക്കാക്കേണ്ടത്. ശമ്പള വരുമാനക്കാര്‍ വാര്‍ഷിക ശമ്പളം, ക്ഷാമബത്ത,  വീട്ടുവാടക അലവന്‍സ്, പെന്‍ഷന്‍, കമ്മിഷന്‍, ഉത്സവബത്ത, ശമ്പളത്തിനു പകരമുള്ള  ലാഭവിഹിതം, ലീവ് സറണ്ടര്‍ അലവന്‍സ് തുടങ്ങി  വിവിധ ഇനങ്ങളിലെ വരുമാനം ഒത്തുചേര്‍ന്നാണ് മൊത്തം വരുമാനം തിട്ടപ്പെടുത്തുക. ഈ തുകയില്‍ നിന്നും തൊഴില്‍ക്കരം കുറവ് ചെയ്യാം. ഇതിനോടൊപ്പം ശമ്പള വരുമാനത്തിനു പുറമേ മറ്റ് മാര്‍ഗങ്ങളില്‍ ലഭിക്കുന്ന ആദായം കൂടി ഉള്‍പ്പെടുത്തി വേണം നികുതി ബാദ്ധ്യത  കണക്കാക്കേണ്ടത്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വീട്ടുവാടക അലവന്‍സ് ഭാഗികമായോ പൂര്‍ണമായോ ശമ്പള വരുമാനത്തില്‍ നിന്നും കുറവ് ചെയ്യാനാവും. എന്നാല്‍, ഇതിന് അര്‍ഹത നേടാനായി നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കപ്പെടണം.

മൊത്തം വരുമാനത്തില്‍ നിന്നും ശമ്പള വരുമാനക്കാര്‍ക്ക്  ലഭിക്കുന്ന ഒന്നരലക്ഷം രൂപവരെയുള്ള ഇളവിനെക്കുറിച്ചാണ് നികുതി നിയമം 80 സി വകുപ്പ് പ്രതിപാദിക്കുന്നത്. ഈ ഇളവ് ലഭിക്കുന്നതിനായി പ്രോവിഡന്റ് ഫണ്ട് നിക്ഷേപം, സ്വന്തം പേരിലോ, ഭാര്യ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ പേരിലോ ഉള്ള ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപം,  മ്യൂച്ചല്‍ ഫണ്ട്  പെന്‍ഷന്‍ ഫണ്ട് നിക്ഷേപം, ഭവന വായ്പയിലെ മുതല്‍ തുക തിരിച്ചടച്ചത്,  രണ്ട് സന്താനങ്ങളുടെ മുഴുവന്‍ സമയ പഠന ട്യൂഷന്‍ ഫീസ്, അഞ്ചു വര്‍ഷ പോസ്റ്റ് ഓഫീസ് നിക്ഷേപം തുടങ്ങി നിശ്ചിത ഇനങ്ങളിലെ മൊത്തം തുകയാണ് പരിഗണിക്കുക.
പുതുക്കിയ ആദായ നികുതി നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി  ശമ്പള വരുമാനക്കാരായ സാധാരണ വ്യക്തിഗത നികുതിദായകന്‍ 2014-15 സാമ്പത്തിക വര്‍ഷത്തേക്ക് 2015-16 അസസ്‌മെന്റ് വര്‍ഷത്തേക്ക് നല്‍കേണ്ടിവരുന്ന  നികുതി തുക കണക്കാക്കാനാകും വിധമുള്ള പ്രാഥമിക വിവരങ്ങള്‍ പട്ടിക ഒന്നില്‍ നിന്നു ലഭിക്കും.

പട്ടിക ഒന്ന്

2014 - 15 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരായ വ്യക്തിഗത നികുതിദായകരുടെ ആദായ നികുതി ബാദ്ധ്യത (ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍)


വാര്‍ഷികവരുമാനം - 80 സി പരമാവധി ഇളവ് -നികുതി ബാദ്ധ്യതയുള്ള അറ്റാദായം - നികുതി ബാദ്ധ്യത
രൂപ                                  രൂപ                                    രൂപ                           രൂപ
4,00,000                           1,50,000                    2,50,000                     ഇല്ല
6,00,000                      1,50,000                      4,50,000                 20, 000
8,00,000                      1,50,000                  6,50,000                      55, 000
10,00,000                   1,50,000                       8,50,000                 95, 000
12,00,000                   1,50,000                   10,50,000                 1,45, 000

കുറിപ്പ് : നികുതി ബാദ്ധ്യതയുള്ള തുകയോടൊപ്പം മൂന്നു ശതമാനം വിദ്യാഭ്യാസ സെസ് കൂടി ഉള്‍പ്പെടുത്തണം
80 സി വകുപ്പ് അനുസരിച്ചുള്ള നികുതി ഇളവ് മാത്രമാണ് പട്ടികയില്‍ കാണിച്ചിട്ടുള്ള വരുമാന തുകകളില്‍ നികുതി ബാദ്ധ്യത തിട്ടപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. 80-ാം വകുപ്പിലെ വിവിധ ഉപ വകുപ്പുകള്‍ പ്രകാരം നികുതി ബാദ്ധ്യതയുള്ള വരുമാനം കുറച്ചുകൊണ്ടുവരാന്‍ അതിന് അര്‍ഹതയുള്ള നികുതിദായകര്‍ക്കാകും.  സാധാരണ നിലയില്‍  ഒരു വ്യക്തിഗത നികുതിദായകന് ഇതിനായി ഉപയോഗപ്പെടുത്താവുന്ന ചില ഇളവുകളെക്കുറിച്ച്  പട്ടിക രണ്ടില്‍ നിന്നും അറിയാം. അഞ്ചുലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് നികുതി നിരക്കനുസരിച്ച് കണക്കാക്കുന്ന തുകയില്‍ 2000 രൂപ നികുതി കിഴിവിന് അര്‍ഹതയുണ്ട്.


പട്ടിക രണ്ട്

80 സി വകുപ്പിന് പുറമേ വ്യക്തിഗത നികുതിദായകന് അനുവദിക്കപ്പെടുന്ന ഇളവുകള്‍

വകുപ്പ്                                          ഇനം                                            പരമാവധി തുക
24    റിപ്പയര്‍, മെയിന്റനന്‍സ്, പുനര്‍ നിര്‍മ്മാണം  എന്നിവയ്ക്കായി എടുത്ത ഭവനവായ്പ (ഏത് സന്ദര്‍ഭത്തിലും)  പലിശ    30,000
24    സ്വന്തം താമസത്തിനുള്ള ഭവന വായ്പാ പലിശ 1.4.1999 ന് മുമ്പുള്ളത്     30,000

24  ഭവന വായ്പ 1.4.1999 നു ശേഷമുള്ളത്  (സ്വന്തം താമസത്തിനുള്ളത്)  2,00,000

80 CCC  ഇന്‍ഷ്വറന്‍സ് പ്രീമിയം ആന്വിറ്റി    1,00,000

80 CCD  പെന്‍ഷന്‍ അക്കൗണ്ട് നിക്ഷേപം
(എന്നാല്‍ 80 C, 80 CCC, 80 CCD എന്നിവയിലെ മൊത്തം ഇളവ്, 1,50,000 രൂപ മാത്രമാകും)   ശമ്പളത്തിന്റെ 10 %

80 D   മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം (സ്വന്തം പേരിലോ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരുടെ പേരിലോ)     15,000,    20,000

80 D മെഡിക്കല്‍  ഇന്‍ഷ്വറന്‍സ് (മാതാപിതാക്കളുടെ പേരില്‍) (മുതിര്‍ന്ന പൗരന് 40,000 രൂപ)  മുതിര്‍ന്ന പൗരന് 15,000


80 DD    അംഗവൈകല്യമുള്ള ആശ്രിതരുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം (അംഗവൈകല്യം 85 ശതമാനത്തിന് മേല്‍ എങ്കില്‍ ഒരു ലക്ഷം രൂപ)    50,000

80 DD B നിശ്ചിതവും ഗുരുതരവുമായ രോഗത്തിന് ചികിത്സാ ചെലവ് (സ്വന്തം അല്ലെങ്കില്‍  ആശ്രിതര്‍ക്ക്)   (മുതിര്‍ന്ന പൗരന് 60,000 രൂപ)     40,000

80 E  സംഭാവന അംഗീകൃത ഇനങ്ങളില്‍ 100%,  മറ്റ് ചിലവയ്ക്ക്  50%
50% ഇളവിനുള്ള സംഭാവനയും അംഗീകൃതവും വരുമാനത്തിന്റെ 10%ല്‍ കവിയാത്തതുമാകണം.

80 U    അംഗവൈകല്യമുള്ള നികുതിദായകര്‍ക്ക്  (ബുദ്ധിമാന്ദ്യം, അന്ധത ഉള്‍പ്പെടെ) (ഈ വൈകല്യം ഗുരുതരമെങ്കില്‍)     50,000,  1,00,000
പെന്‍ഷന്‍ തുക ശമ്പള

വരുമാനത്തോടൊപ്പം ആണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ഫാമിലി പെന്‍ഷന്‍ മറ്റിനം വരുമാനത്തോടൊപ്പമാണ് ഉള്‍പ്പെടുത്തേണ്ടത്. സാധാരണ നിലയിലുള്ള ഫാമിലി പെന്‍ഷനില്‍ മൊത്തം തുകയുടെ മൂന്നിലൊന്നോ, 15,000 രൂപയോ ഏതാണ് കുറഞ്ഞ തുക എന്നത്  സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കുറവ് ചെയ്യാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പറ്റുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റിവിറ്റി (DCRG) പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, ലീവ് സറണ്ടര്‍ അലവന്‍സ് എന്നിവ ആദായ നികുതിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
മക്കള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയുടെ പലിശ തുകയും പൂര്‍ണമായി ആദായ നികുതി ഇളവിന്  പരിഗണിക്കും. വീട്ടുവാടക അലവന്‍സ് ലഭിക്കാത്തവര്‍ക്ക് സ്വന്തമായി ഇന്ത്യയില്‍  എവിടെയും  സ്വന്തമായി ഭവനം ഇല്ലെങ്കില്‍  പ്രതിമാസം പരമാവധി 2000 രൂപ നിരക്കില്‍ നികുതി ഇളവ് നേടാം.
നികുതി ബാദ്ധ്യത സമ്പാദ്യ നിക്ഷേപത്തിലൂടെയും മറ്റ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയും  കുറച്ചുകൊണ്ടുവരുന്നതിന് പ്രയോജനകരമായ വിവരങ്ങളാണ്  ഈ കുറിപ്പില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ വിശദമായ  ചര്‍ച്ച നടക്കുമ്പോള്‍ ഇനിയും ചില ഭേദഗതികള്‍ ഉണ്ടായി എന്നുവരാം. എന്നാല്‍, തത്കാലം, 2014-15 വര്‍ഷത്തെ വരുമാനത്തിന് നികുതി ബാദ്ധ്യത തിട്ടപ്പെടുത്തി ഓരോ മാസവും നിശ്ചിത തുക അടയ്ക്കാന്‍
നികുതി ദായകന് ഈ കുറിപ്പിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്താം.

ഡോ. എം. ശാര്‍ങ്‌ഗധരന്‍


കടപ്പാട് : കേരള കൗമുദി



Friday, August 01, 2014

ഓണപ്പരീക്ഷ ആഗസ്റ്റ്‌ 25നു തുടങ്ങും


ONAM EXAM





                    സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ ആഗസ്റ്റ്‌ 25ന് ആരംഭിച്ച് സെപ്തംബര്‍ നാലിന് അവസാനിക്കും. 25ന് ഹൈസ്കൂളുകളിലും 28ന് എല്‍പി, യുപി ക്ലാസുകളിലും പരീക്ഷ തുടങ്ങും. സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനാഘോഷവും ഓണാഘോഷവും ഒന്നിച്ചുനടത്തിയശേഷം ഓണാവധിക്കായി അടയ്ക്കുന്ന സ്കൂള്‍ സെപ്തംബര്‍ 16നു തുറക്കും. റമദാന്‍ മാസത്തില്‍ അവധിയായിരുന്ന സ്കൂളുകളില്‍ ഒക്ടോബര്‍ 6 മുതല്‍ 13 വരെയായിരിക്കും ഒന്നാംപാദ വാര്‍ഷികപരീക്ഷ. പരീക്ഷാ ടൈംടേബിള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം അംഗീകരിച്ചു. 










Related Posts Plugin for WordPress, Blogger...