Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, June 26, 2014

WORLD ANTI-NARCOTICS DAY - JUNE 26 | SAFE CAMPUS CLEAN CAMPUS | ANTI-NARCOTICS DAY 2014


SAFE CAMPUS CLEAN CAMPUS
          ലഹ​രി​-​മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കുട്ടി​ക​ളുടെ  മാന​സി​ക​വും ശാരീ​രിക​വു​മായ ആരോ​ഗ്യ​ത്തെ  ദോഷ​ക​ര​മായി ബാധി​ക്കു​കയും   കഴി​വു​ക​ളെ മുര​ടി​പ്പി​ക്കു​ക​യും സാമൂ​ഹ്യവിരു​ദ്ധ​രാക്കി മാ​റ്റു​കയും ചെയ്യു​ന്നു.  സംശു​ദ്ധവും  സുര​ക്ഷി​ത​വു​മായ കാമ്പസ് എന്ന ലക്ഷ്യത്തോടെ ആഭ്യ​ന്ത​ര-വിദ്യാ​ഭ്യാ​സ-ആരോഗ്യ വകു​പ്പു​കളുടെ  സംയുക്ത പങ്കാ​ളി​ത്ത​ത്തില്‍ സര്‍ക്കാര്‍ ആവി​ഷ്‌ക​രിച്ച   'സേഫ് കാമ്പ​സ്, ക്ലീന്‍ കാമ്പസ് പദ്ധതി"യുടെ ഉദ്ദേശ്യലക്ഷ്യ​ങ്ങളെക്കുറിച്ച് ബഹുമാനപ്പെട്ട ആഭ്യ​ന്തര വകുപ്പ്  മന്ത്രിയുടെ ലേഖനം 

           നമ്മുടെ കുട്ടി​കള്‍ക്ക്  ശരി​യായ  ദിശാ​ബോ​ധ​വും പ്രേര​ണ​യും പ്രചോ​ദ​നവും നല്‍കി​യാല്‍  മാത്രമേ അവ​രി​ലൂടെ രാഷ്‌ട്ര​ത്തി​ന്റെ  ഭാവി ശോഭ​ന​മാ​വുകയു​ള്ളൂ.   ഓരോ കുട്ടി​ക്കും പഠി​ക്കാ​നും സംര​ക്ഷി​ക്ക​പ്പെ​ടാ​നും ഉയ​ര​ങ്ങള്‍ കീഴ​ട​ക്കാനും  അവ​കാ​ശമുണ്ട്. നിര്‍ഭാ​ഗ്യ​വശാല്‍ വീടുകളിലും വിദ്യാ​ല​യ​ങ്ങ​ളി​ലും പൊതുഇട​ങ്ങ​ളിലും  നമ്മുടെ കുട്ടി​കള്‍ സുര​ക്ഷി​ത​ര​ല്ല.   ഭയ​ത്തി​ന്റെയും ദുരി​ത​ങ്ങ​ളു​ടെയും ഇരുണ്ട നില​ങ്ങ​ളില്‍ നിന്ന്  വിജ്ഞാ​ന​ത്തി​ന്റെ​യും നിര്‍ഭ​യ​ത്വ​ത്തി​ന്റെയും  ആകാ​ശ​ത്തി​ലേക്ക്  കുഞ്ഞു​ങ്ങളെ  കൈപി​ടി​ച്ചു​യര്‍ത്തേണ്ട ബാധ്യ​ത​യില്‍ നിന്ന്  സര്‍ക്കാര്‍ പിന്നാക്കം പോകി​ല്ലെന്ന്   ഉറപ്പ് നല്‍കുന്നു.

   നമ്മുടെ  ബാല്യ​ങ്ങ​ളെ​യും കൗമാ​ര​ങ്ങ​ളെയും ഗ്രസി​ച്ചി​രി​ക്കുന്ന ഏ​റ്റവും വലിയ ഭീഷ​ണി​യാണ്  ലഹ​രി-മയക്കുമരു​ന്നു​ക​ളുടെ ഉപ​യോ​ഗം.  വിദ്യാ​ല​യ​​​​-കലാ​ലയ  പരി​സ​ര​ങ്ങ​ളെ   ലഹരി മാഫി​യ​യുടെ നീരാളി​ക്കൈകള്‍  വലയം ചെയ്തി​രി​ക്കുന്നു.  ലഹ​രി​-​മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കുട്ടി​ക​ളുടെ  മാന​സി​ക​വും ശാരീ​രിക​വു​മായ ആരോ​ഗ്യ​ത്തെ  ദോഷ​ക​ര​മായി ബാധി​ക്കു​കയും   കഴി​വു​ക​ളെ മുര​ടി​പ്പി​ക്കു​ക​യും സാമൂ​ഹ്യവിരു​ദ്ധ​രാക്കി മാ​റ്റു​കയും ചെയ്യു​ന്നു.  സംശു​ദ്ധവും  സുര​ക്ഷി​ത​വു​മായ കാമ്പസ് എന്ന ലക്ഷ്യത്തോടെ ആഭ്യ​ന്ത​ര-വിദ്യാ​ഭ്യാ​സ-ആരോഗ്യ വകു​പ്പു​കളുടെ  സംയുക്ത പങ്കാ​ളി​ത്ത​ത്തില്‍ സര്‍ക്കാര്‍ ആവി​ഷ്‌ക​രിച്ച   'സേഫ് കാമ്പ​സ്, ക്ലീന്‍ കാമ്പസ് പദ്ധതി"യുടെ സംസ്ഥാനതല ഉദ്ഘാ​ടനം   ജൂണ്‍ 13ന്  പട്ടം സെന്റ് മേരീസ്   സ്‌കൂളില്‍  മുഖ്യ​മന്ത്റി ഉമ്മന്‍ചാണ്ടി  നിര്‍വഹി​ക്കു​ക​യു​ണ്ടാ​യി.  ലഹരി പദാര്‍ത്ഥ​ങ്ങ​ളുടെ വ്യാപനം ഉയര്‍ത്തുന്ന  ഭീഷണി തുടച്ചുനീക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥി​ക​ളുടെ  സമ്പൂര്‍ണ​മായ ക്ഷേമം, അപകടരഹിത  കാമ്പ​സ്, ശാരീ​രിക​വും  മാന​സി​ക​വു​മായ  ചൂഷ​ണ​ങ്ങ​ളില്‍ നിന്നുള്ള മോചനം എന്നീ ലക്ഷ്യ​ങ്ങളും   പദ്ധ​തിക്കുണ്ട്.

ഉദ്ദേശ്യലക്ഷ്യ​ങ്ങള്‍ 
 ലഹരിമരു​ന്നാ​യും മാനസിക രോഗ​ത്തി​നുള്ള മരുന്നായും ഉ​പ​യോ​ഗി​ക്കുന്ന വസ്തു​ക്ക​ളുടെ നിയമം (എന്‍.ഡി.പി.എസ്  ആക്‌ട്), സിഗ​ര​​റ്റി​ന്റെയും പുക​യില ഉല്‍പ്പ​ന്ന​ങ്ങ​ളു​ടെയും പരസ്യ-വില്‍പ്പ​ന-പ്രചാരണ നിയ​ന്ത്റണ നിയമം, മോട്ടോര്‍ വാഹന നിയമം, അബ്കാരി നിയമം,  കേരള പൊലീസ് നിയമം,​ ജു​വ​നൈല്‍ ജസ്​റ്റിസ് നിയമം, ലൈംഗി​കാ​തി​ക്രമ​ങ്ങ​ളില്‍നിന്നു കുട്ടി​കളെ സം​ര​ക്ഷി​ക്കുന്ന നിയമം എന്നി​വ​   സ്‌കൂള്‍-കോളേജ് കാമ്പ​സു​ക​ളില്‍ ഫലപ്രദ​മായി നട​പ്പാ​ക്കു​ക. ഇതു​മായി ബന്ധ​പ്പെട്ട എല്ലാ വിഭാഗം  ജന​ങ്ങ​ളെയും പങ്കാ​ളി​ക​ളാ​ക്കിക്കൊണ്ടാ​യി​രിക്കും ഇവ  നട​പ്പാ​ക്കു​ക.
  സാമൂഹ്യവിരു​ദ്ധ​രില്‍  നിന്നും അക്രമികളില്‍ നിന്നും  കുട്ടി​കള്‍ക്ക്  സംര​ക്ഷണവല​യ​മൊ​രു​ക്കു​ക.
 വിദ്യാര്‍ത്ഥി​ക​ളെ  ലഹരി പദാര്‍ത്ഥ​ങ്ങ​ളു​ടെയും മദ്യ​ത്തി​ന്റെ​യും പുക​യില ഉല്‍പ്പ​ന്ന​ങ്ങ​ളു​ടെയും ദോഷ​ക​ര​മായ മ​റ്റുല്‍പ്പ​ന്ന​ങ്ങ​ളു​ടെയും സ്വാധീനത്തില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നല്ല വ്യക്തി​ത്വ​വും സാമൂ​ഹി​കാവ​ബോ​ധവും പകര്‍ന്നുനല്‍കുക.
 വിദ്യാ​ലയ പരി​സ​ര​ങ്ങ​ളില്‍ യാത്രാസുര​ക്ഷ ഉറപ്പ്  വരു​ത്തു​ക.
 വി​ദ്യാര്‍ത്ഥി​കളെ ലൈംഗി​കാതിക്രമ​ങ്ങ​ളില്‍ നിന്നും ചൂഷ​ണ​ങ്ങ​ളില്‍ നിന്നും മോചി​പ്പി​ക്കുക, അ​ശ്ലീല ചിത്ര​ങ്ങ​ളു​ടെ​യും പുസ്‌തക​ങ്ങ​ളു​ടെയും  ലഭ്യത പൂര്‍ണ​മാ​യും  ഇല്ലാ​താ​ക്കു​ക.
 വിദ്യാര്‍ത്ഥി​കള്‍ക്ക്  കൂടു​തല്‍ ശ്രദ്ധ​യും പരി​ച​ര​ണവും ഉറപ്പ് വരു​ത്തു​ക.
  നിയ​മം അനു​സ​രിച്ച്  ജീവി​ക്കാ​നുള്ള അവ​ബോധം വിദ്യാര്‍ത്ഥി​ക​ളില്‍ വളര്‍ത്തി​യെ​ടു​ക്കു​ക.
  കുട്ടി​ക​ളിലെ  സാമൂ​ഹികവിരു​ദ്ധ​മായ പെരു​മാ​​റ്റ​ങ്ങള്‍  കണ്ടെത്തി തിരു​ത്താന്‍ അവ​സരം ഒരു​ക്കു​ക.
 കുട്ടികള്‍ ക്ലാസില്‍ ഹാജ​രാ​കാതെ കറ​ങ്ങി നട​ക്കുന്നതു തട​യുക.
  കുട്ടി​ക​ളോ​ടുള്ള ഉത്ത​ര​വാ​ദിത്വം നിറ​വേ​​റ്റാന്‍ മാതാ​പി​താ​ക്ക​ളെയും അധ്യാ​പ​ക​രെയും  പ്രേരി​പ്പി​ക്കു​ക.
  പൊലീ​സ്,  സാമൂ​ഹികനീതി,  വിദ്യാഭ്യാസം  തുട​ങ്ങിയ  സര്‍ക്കാര്‍ വകു​പ്പു​ക​ളു​ടെയും മ​റ്റ് സര്‍ക്കാ​രി​തര സംഘ​ട​ന​ക​ളു​ടെയും പങ്കാ​ളി​ത്തവും സഹ​ക​ര​ണവും ഉറപ്പുവരു​ത്തു​ക.

ലക്ഷ്യ​മി​ടുന്ന വിഭാ​ഗ​ങ്ങള്‍
എല്ലാ വിദ്യാഭ്യാസ സ്ഥാപ​ന​ങ്ങ​ളെയും പങ്കാ​ളി​ക​ളാ​ക്കാ​നാണ്  ഉദ്ദേ​ശ്യം. എയ്ഡ​ഡ്-അണ്‍ എയ്ഡഡ് സ്‌കൂളു​കള്‍,  പന്ത്റണ്ടാം ക്ലാസ് വരെ​യുള്ള സി.ബി.എസ്.ഇ-ഐ.സി.എസ്.സി  സ്‌കൂളു​കള്‍ അടക്കം  പതി​നാ​ലാ​യിരത്തോളം സ്‌കൂളു​കളിലെ 55 ലക്ഷ​ത്തോളം വിദ്യാര്‍ത്ഥി​കളെ  ലക്ഷ്യ​മി​ട്ടാണ്   പ്രവര്‍ത്തനം.

പ്രധാന പങ്കാ​ളി​കള്‍
ആഭ്യ​ന്ത​രം, വിദ്യാ​ഭ്യാ​സം, ആരോ​ഗ്യം എന്നീ വകു​പ്പു​ക​ളുടെ സംയുക്താഭിമുഖ്യത്തില്‍ എക്‌സൈ​സ്,   ട്രാന്‍സ്‌പോര്‍ട്ട്,  തദ്ദേശ സ്വയം​ഭ​ര​ണ വകു​പ്പു​കളുടെയും അച്ച​ടി​-​ദൃശ്യ മാദ്ധ്യ​മ​ങ്ങള്‍, വിദ്യാര്‍ത്ഥി​കള്‍, രക്ഷാ​കര്‍ത്താ​ക്കള്‍, അധ്യാ​പ​കര്‍, വ്യാപാരി-വ്യവ​സാ​യി​കള്‍, ഓട്ടോ-ടാക്‌സി  ഡ്രൈവര്‍മാര്‍, റെ​സി​ഡന്റ്‌സ് അസോ​സി​യേ​ഷ​നു​കള്‍ തുട​ങ്ങി​യ​വ​യു​ടെ സഹകരണത്തോടെയും പങ്കാളിത്തത്തോടയും പദ്ധതി നടപ്പാക്കാ​നാണ് ശ്രമം.

നട​പ്പാ​ക്കുന്ന വിധം
സ്‌കൂള്‍  സംര​ക്ഷണ  ഗ്രൂപ്പു​കള്‍, കമ്മി​​റ്റി​കള്‍, സ്​റ്റുഡന്റ്‌സ് പൊലീസ് കേഡ​​റ്റു​കള്‍,  റോഡ് സേഫ്​റ്റി ക്ലബ്ബു​കള്‍, എന്‍.സി.സി, സ്‌കൗട്ട്, മയക്കുമരുന്ന് വിരുദ്ധ സമി​തി​കള്‍,  പെണ്‍കു​ട്ടി​ക​ളുടെ സംര​ക്ഷണസമി​തി​കള്‍ എന്നിവയുടെ  കൂട്ടായ പ്രവര്‍ത്തനത്തിലൂടെ  പ്രചാരണം  വിപു​ല​മാക്കും.
മൂന്ന് തലത്തിലുള്ള കമ്മി​​റ്റി​ക​ളി​ലൂ​ടെ​യാണ് പദ്ധതി നട​പ്പാ​ക്കു​ന്ന​ത്- പ്രിന്‍സി​പ്പല്‍മാര്‍/ പ്രധാന അധ്യാ​പ​കര്‍  നേതൃത്വം നല്‍കുന്ന സ്‌കൂള്‍  ലെവല്‍ മോണി​​റ്റ​റിംഗ് കമ്മി​​റ്റി​കള്‍, ജില്ലാ കള​ക്​ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ജില്ലാതല മോണി​​റ്റ​റിംഗ് കമ്മി​​റ്റി​കള്‍,  അഡിഷ​ണല്‍ ചീഫ് സെക്ര​ട്ടറി(ആ​ഭ്യ​ന്ത​രം)   നേതൃത്വം നല്‍കുന്ന  സംസ്ഥാനതല മോണി​​റ്റ​റിംഗ് കമ്മി​റ്റി.

സ്‌കൂള്‍തല  സമി​തി​ക​ളില്‍ പ്രധാ​ന അധ്യാ​പ​ക​നെ ​കൂ​ടാതെ  സ്ഥലത്തെ പൊലീസ് സബ് ഇന്‍സ്‌പെ​ക്ടര്‍,  വാര്‍ഡ് കൗണ്‍സി​ലര്‍, എക്‌സൈ​സ്-മോട്ടോര്‍ വാഹന വകു​പ്പിലെ പ്രതി​നി​ധി​കള്‍, ബീ​റ്റ് പൊലീസ് ഓഫീ​സര്‍, കമ്യു​ണി​റ്റി  പൊലീസ് ഓഫീ​സര്‍,  പി.ടി.എ പ്രസി​ഡന്റ്- രണ്ട് അംഗ​ങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടി​കള്‍,​ വിവിധ ട്രേഡ് യൂണി​യ​നു​ക​ള്‍, സംസ്‌കാ​രിക സംഘ​ട​ന​കള്‍,​  റെസി​ഡന്റ്‌സ് അസോ​സി​യേ​ഷ​നു​കള്‍ എന്നിവയുടെ പ്രതി​നി​ധി​കളും ഉണ്ടാ​യി​രി​ക്കും.
സ്‌കൂള്‍തല മോണി​​റ്റ​റിംഗ് കമ്മി​​റ്റി​കള്‍  മാസ​ത്തില്‍ ഒരി​ക്ക​ലെ​ങ്കിലും  യോഗം ചേര്‍ന്നി​രി​ക്ക​ണം. ഇവ​യുടെ പ്രവര്‍ത്ത​ന​ങ്ങള്‍ ജില്ലാതല മോണി​​റ്റ​റിംഗ് കമ്മി​​റ്റി​കള്‍ അവ​ലോ​കനം ചെയ്തുകൊണ്ടി​രിക്കും.  പദ്ധ​തി​യുടെ നട​ത്തിപ്പ്  ജില്ലാതല സമി​തി​ക​ളില്‍ നിക്ഷിപ്‌തമാ​യി​രി​ക്കും.   ജില്ലാതല  സമി​തി​കള്‍ ആദ്യ മൂന്ന് മാസ​ങ്ങളില്‍ നിര്‍ബ​ന്ധ​മായും ഓരോ തവണ യോഗം കൂടി​യി​രി​ക്ക​ണം.  പിന്നീട് രണ്ട് മാസ​ത്തി​ലൊ​രി​ക്ക​ലും.  ജില്ലാതല സമി​തി​ക​ളുടെ ചെയര്‍ പേഴ്‌സണ്‍ ജില്ലാ കള​ക്‌ട​റാ​യി​രി​ക്കും. ജില്ലാ പൊലീസ് ചീഫ് ജന​റല്‍ കണ്‍വീ​ന​റും  ഡി.ഡി.ഇ  കണ്‍വീ​ന​റും ജില്ലാ മെഡി​ക്കല്‍ ഓഫീ​സര്‍ അംഗവുമായി​രി​ക്കും. സ്​റ്റുഡന്റ്‌സ് പൊലീസ് കേഡ​റ്റ്  നോഡല്‍ ഓഫീ​സര്‍ പ്രോജക്‌ട്  കോ-ഓര്‍ഡി​നേ​​റ്റര്‍ ആയി​രിക്കും.
സംസ്ഥാനതല മോണി​​റ്റ​റിംഗ് കമ്മി​​റ്റി​യില്‍ അഡിഷ​ണല്‍ ചീഫ് സെക്ര​ട്ടറി (ആഭ്യ​ന്തരം) ചെയര്‍ പേഴ്‌സ​ണായിരിക്കും.  ഡി.ജി.പി,  വിദ്യാ​ഭ്യാസ-ആരോഗ്യ വകുപ്പ് സെക്ര​ട്ട​റി​മാര്‍,  എക്‌സൈ​സ്​-​ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ​ണര്‍മാര്‍ എന്നി​വര്‍ അംഗ​ങ്ങ​ളു​മാ​യി​രി​ക്കും.

പദ്ധ​തി​ക്കായി വിശ​ദ​മായ രൂപ​രേഖ  തയ്യാ​റാ​ക്കുന്ന ചുമ​തല സംസ്ഥാനതല മോണി​​റ്റ​റിംഗ് കമ്മി​​റ്റി​കള്‍ക്കാ​യി​രി​ക്കും. താഴെത്തട്ടി​ലുള്ള കമ്മി​​റ്റി​ക​ളുടെ  പ്രവര്‍ത്ത​ന​ങ്ങള്‍ വിശ​ക​ലനം ചെയ്യുന്ന ചുമ​ത​ലയും  ഇവര്‍ക്കാ​യി​രി​ക്കും. മൂന്ന് മാസം കൂടു​മ്പോള്‍ സംസ്ഥാനതല മോണി​​റ്റ​റിംഗ് കമ്മി​റ്റി യോഗം ചേരും. ആഭ്യ​ന്ത​ര-ആരോ​ഗ്യ-വിദ്യാ​ഭ്യാസ  വകുപ്പ്   മന്ത്റി​മാരും  പ്രവര്‍ത്ത​ന​ങ്ങള്‍ വിശ​ക​ലനം ചെയ്തുകൊണ്ടി​രി​ക്കും.
പ്രചാ​ര​ണ​ത്തിന്റെ  കോ-ഓര്‍ഡി​നേ​ഷന്‍ ചുമ​തല  സ്​റ്റുഡന്റ്‌സ് പൊലീസ്  കേഡ​​റ്റു​കള്‍ക്കാ​യി​രി​ക്കും.   ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ്  പ്രതി​ജ്ഞ,  എക്‌സിബിഷ​നു​കള്‍, ബോധ​വത്ക​രണപ​രി​പാ​ടി​കള്‍,   പര​സ്യ​ങ്ങള്‍ എന്നിവ ഇവ​രുടെ ചുമ​ത​ല​യി​ലാ​യി​രി​ക്കും.
ലഹരി-മയ​ക്കു​മ​രുന്ന് ലോബി​ക്കെ​തിരെ കര്‍ശ​ന​മായ പൊലീസ്   നട​പ​ടി​ക​ളുണ്ടാവും.  സ്‌പെഷ്യല്‍ ബ്രാഞ്ച്-ഇന്റ​ലി​ജന്‍സ് വിഭാ​ഗ​ങ്ങ​ളുടെ  സജീവ പങ്കാ​ളി​ത്ത​ത്തോ​ടെയാ​യി​രിക്കും  നട​പ​ടി​കള്‍.
കടപ്പാട് : കേരള കൗമുദി


Post a Comment
Related Posts Plugin for WordPress, Blogger...