New Posts

ENTRANCE EXAM RESULT 2014 | KEAM ENTRANCE EXAM RESULT | KERALA ENTRANCE EXAM RESULT | ENGINEERING ENTRANCE RESULT 2014 | MEDICAL ENTRANCE RESULT 2014



ENTRANCE EXAM RESULT


മെഡിക്കല്‍ - എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ ഫലം നാളെ !
          സംസ്ഥാന മെഡിക്കല്‍- എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വൈകിട്ട് നാലിനാണ് ഫലം പ്രഖ്യാപിക്കുക.
മെഡിക്കൽ പരീക്ഷയുടെ റാങ്ക് പട്ടികയും എൻജിനിയറിംഗിന്റെ സ്‌കോറുമാവും പ്രസിദ്ധീകരിക്കുക. ഹയർസെക്കൻഡറി പരീക്ഷാ  മാർക്ക് ലിസ്റ്റ് കൂടി ലഭിച്ചശേഷമേ എൻജിനിയറിംഗിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാവൂ. മുൻ വർഷങ്ങളിലെപ്പോലെ പ്രവേശനപരീക്ഷയുടെ സ്കോറും യോഗ്യതാപരീക്ഷയുടെ മാർക്കും സമീകരണം നടത്തിയാവും എൻജിനിയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.
മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിൽ കണക്ക്, ഫിസിക്‌സ് എന്നിവയിലെ നാല് ചോദ്യങ്ങളിൽ പിഴവുണ്ടായതായി വിദഗ്ദ്ധസമിതി കണ്ടെത്തിയിട്ടുണ്ട്. കണക്കിന്റെ രണ്ടും രണ്ടു പരീക്ഷയിലെയും ഫിസിക്‌സിന്റെ ഓരോ ചോദ്യത്തിലുമാണ് പിഴവ്.ഈ ചോദ്യങ്ങൾ നീക്കംചെയ്താലും വിദ്യാർത്ഥികൾക്ക് മാർക്ക് വെറുതേനൽകില്ല.നീക്കം ചെയ്യുന്ന ചോദ്യത്തിന് ശരിയുത്തരമെഴുതുമ്പോൾ ലഭിക്കുന്ന നാലുമാർക്ക് 119 ചോദ്യങ്ങൾക്കുമായി വിഭജിച്ച് നൽകും. അതായത് ഒരു ചോദ്യത്തിന് ശരിയുത്തരമെഴുതുമ്പോഴുള്ള മാർക്ക് 4.037 ആയി ഉയരും. നീക്കം ചെയ്യുന്ന ചോദ്യത്തിനുള്ള നെഗറ്റീവ് മാർക്ക് ഒഴിവാക്കുകയും ചെയ്യും.















Read also

Comments