New Posts

SSLC EXAM 2014 - REVALUATION, SCRUTINY, SAY EXAM ....


SSLC EXAM 2014




പുനർമൂല്യനിർണയത്തിന് 24 മുതൽ 28 വരെ അപേക്ഷിക്കാം

             എസ്.എസ്.എൽ.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, പകർപ്പ്, സൂക്ഷ്‌മ പരിശോധന എന്നിവയ്ക്ക് 24 മുതൽ 28ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റ്  ഔട്ടും ഫീസും പരീക്ഷയെഴുതിയ സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് 28ന് വൈകിട്ട് 4ന് മുമ്പ്  ലഭിക്കണം. ഒരു വിഷയത്തിന്റെ പുനർ മൂല്യനിർണയത്തിന് 400, പകർപ്പിന് 200, സൂക്ഷ്‌മപരിശോധനയ്ക്ക് 50 രൂപ വീതമാണ് ഫീസ്. പുനർ മൂല്യനിർണയം, സൂക്ഷ്‌മ പരിശോധന എന്നിവയുടെ ഫലം മേയ് 31ന് മുമ്പ് നൽകും. പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച വിഷയങ്ങളിൽ സൂക്ഷ്‌മ പരിശോധനയ്ക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. പുനർ മൂല്യനിർണയത്തിൽ ഗ്രേഡ് വ്യത്യാസപ്പെട്ടാൽ പരീക്ഷാർത്ഥിക്ക് ഫീസ് തിരികെ ലഭിക്കും.

സേ പരീക്ഷ മേയ് 12 മുതൽ 17 വരെ

          എസ്.എസ്.എൽ.സി പരീക്ഷയിൽ  ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് മേയ് 12 മുതൽ 17 വരെ 'സേ' പരീക്ഷ നടത്തും.
ഇതിനുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവൻ ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾ പൊതുപരീക്ഷയെഴുതിയ സ്കൂളിൽ തന്നെ ഏപ്രിൽ 24 മുതൽ 28 വരെ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന പ്രിന്റ് ഔട്ട് സഹിതം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം. ഫലം മേയ് അവസാനം പ്രസിദ്ധീകരിക്കും.













Read also

Comments