New Posts

LAUGHING TREE / ചിരിക്കുന്ന മരം


LAUGHING TREE


         

           തൊടുകയോ തലോടുകയോ ഇക്കിളിയിടുകയോ ചെയ്താൽ ചില്ലകളിളക്കി ചിരിക്കുന്ന മരം! നൈനിറ്റാൾ ജില്ലയിലെ കാലാധുംഗി വനത്തിലെ ഈ മരം ടൂറിസ്റ്റുകൾക്ക് ഹരമാണ്. ഗവേഷകർക്ക്  പഠന വിഷയവും.സ്ഥലവാസികളാണ് 'ചിരിക്കുന്ന മരം" എന്ന വിസ്മയത്തെപ്പറ്റി ഏറെ പ്രചരിപ്പിച്ചിട്ടുള്ളത്. വലിയ വണ്ണമൊന്നുമില്ല ചിരിക്കും മരത്തിന്റെ  തായ് തടിക്ക്.  താഴെ നിന്നു തന്നെ മൂന്നോ നാലോ വണ്ണം കുറഞ്ഞ ശിഖരങ്ങൾ. അതിൽ  വള്ളികൾപോലെ വളർന്നു പടർന്നു കിടക്കുന്ന ശാഖകൾ. നിറയെ ഇലകൾ.മനുഷ്യർ  തായ് തടിയിൽ തൊട്ടു തലോടിയാൽ  മരത്തിന്റെ ചില്ലകൾ ഇളകും.  മരം ചിരിച്ചു തുള്ളുന്ന  പ്രതീതിയാകും....

       സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ മുതൽ 1300 മീറ്റർ വരെ ഉയരമുള്ള  പ്രദേശങ്ങളിലാണ് സാധാരണ ഈ മരങ്ങൾ വളരുക.  കാലാധുംഗി വനത്തിൽ മാത്രമല്ല രാംനഗറിലെ ക്യാരി വനത്തിലും ഇത്തരം മരം ഉണ്ട്. സ്പർശനത്തോട് ആ മരങ്ങൾ പ്രത്യേകതരത്തിൽ  പ്രതികരിക്കുന്നുവെന്നത് വിസ്മയകരവും കൗതുകകരവുമാണ്. രണ്ട് വനങ്ങളിലെയും  ആ രണ്ട് ചിരിക്കുന്ന മരങ്ങൾ വൻ ഹിറ്റായിക്കഴിഞ്ഞു.








 

Read also

Comments