Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, August 29, 2013

Thulyatha EXAM - SSLC BIOLOGY ( 4 Units ) & IT NOTES (All units)


"Thulyatha" EXAM SSLC BIOLOGY & IT NOTES
 
            ഉടൻ നടക്കാൻ പോകുന്ന 10 )0 തരം തുല്യതാ പരീക്ഷയുടെ ജീവശാസ്ത്രത്തിലെ 4 അധ്യായങ്ങളുടെ നോട്സ്, IT യുടെ എല്ലാ അധ്യായങ്ങളുടെയും നോട്സ്  എന്നിവയാണ്  ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇത്   തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്    GV HSS കൊണ്ടോട്ടി    സ്കൂളിലെ റഷീദ് ഓടക്കല്‍   സാര്‍ ആണ് . 8 ,9,10 സ്റ്റാൻഡേർഡ്കളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുന്ന ഈ നോട്സ്  എല്ലാ ക്ലാസ്സുകാർക്കും പ്രയോജനകരമാണ് . വളരെ സമഗ്രമായ ഈ നോട്സ്  തയ്യാറാക്കിയ റഷീദ് സാറിനോടുള്ള നന്ദി കൂടി അറിയിച്ചുകൊള്ളുന്നു.
         


 
                                                                                                                                                                  



                                                                                                                                                                          .

Sunday, August 25, 2013

PHYSICS,CHEMISTRY - STANDARD 10 - NOTES & QUESTIONS


 NOTES & QUESTIONS




   10 )0 ക്ലാസിന്റെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ  നോട്സ് , 
മോഡൽ ചോദ്യങ്ങൾ എന്നിവ അടങ്ങിയ വിഭവങ്ങളാണ്  
ഇന്നത്തെ പോസ്റ്റിൽ . ഇതും  തയ്യാറാക്കിയിരിക്കുന്നത്‌ 
 ഇബ്രാഹിം സാർ തന്നെയാണ് . സാറിന്റെ
 പ്രവർത്തനങ്ങളെ ഒരിക്കൽ കൂടി അഭിനന്ദിച്ച് 
കൊണ്ട്  ഈ പഠന വിഭവം നിങ്ങൾക്കായ്‌  നല്കുന്നു .


PHYSICS UNIT 3
CHEMISTRY UNIT 3







Thursday, August 22, 2013

VIDEO TUTORIALS AND THEORY QUESTIONS - IT - STD 10 - UNIT 3





                          10 )o  ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ പാഠമായ 
" എന്റെ വിഭവ ഭൂപടം "എന്ന യൂണിറ്റിന്റെ ചോദ്യ ശേഖരം, വീഡിയോ ട്യൂട്ടോറിയൽ
 എന്നിവയാണ്  ഈ പോസ്റ്റിൽ. ഇവിടെ നല്കിയിരിക്കുന്ന  തിയറി ചോദ്യങ്ങളുടെ
 സമാഹാരം പള്ളിപ്പുറം ഹൈസ്കൂളിലെ ഷാജി സാര്‍ തയ്യാറാക്കി തന്നവയാണ് .
ഈ പഠനസഹായികള്‍ കുട്ടികളിലേക്ക് എത്തിക്കാനും പഠനസഹായികള്‍ 
തയ്യാറാക്കിയവരെ   പ്രോത്സാഹിപ്പിക്കാനും  ശ്രമിക്കുമല്ലോ.. !!





 






Monday, August 19, 2013

1st TERM ONLINE EXAM FOR PHYSICS | STANDARD 10 | UNITS 1,2,3


PHYSICS ONLINE EXAM




           10)0 ക്ലാസിലെ ഫിസിക്സിന്റെ ആദ്യ 3 യൂണിറ്റുകളായ "വൈദ്യൂത പ്രവാഹത്തിന്റെ ഫലങ്ങള്‍" ,"വൈദ്യൂത കാന്തിക പ്രേരണം" ,"വൈദ്യുത പവർ ഉൽപ്പാദനവും   വിതരണവും "എന്നീ യൂണിറ്റുകളെ ആസ്പദമാക്കിയുള്ള ഓണ്‍ലൈൻ പരീക്ഷ. ഇതിന്റെ  ചോദ്യ പേപ്പർ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്  ഏവർക്കും സുപരിചിതനായ മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാർ ആണ് . ഈയൊരു ആവശ്യം അറിയിച്ച ഉടൻ തന്നെ വളരെ നല്ലൊരു ചോദ്യ പേപ്പർ അദ്ദേഹം അയച്ചു തരികയായിരുന്നു .സാറിന്  അഭിനന്ദനം അറിയിക്കാൻ കൂടി ഈ അവസരം പ്രയോജനപ്പെടുത്തുന്നു .

         20 മാർക്കിന്റെ ഈ പരീക്ഷയുടെ ഉത്തരങ്ങൾ ചോദ്യങ്ങൾക്ക്  താഴെ തന്നെ നല്കിയിരിക്കുന്നു . ഉത്തരങ്ങൾ എഴുതിയ ശേഷം   ANSWER ക്ലിക്ക് ചെയ്ത്  അവ ശരിയാണോ എന്ന് കണ്ടെത്താം . ഈ പരീക്ഷയുടെ മറ്റൊരു പ്രധാന പ്രത്യേകത  ഇത്  OFFLINE ആയും ചെയ്യാം എന്നുള്ളതാണ്  ഇതോടൊപ്പം നല്കിയിട്ടുള്ള HTML ഫയൽ ഡൌണ്‍ലോഡ് ചെയ്ത്  നെറ്റ് കണക്ഷൻ  ഇല്ലാതെയും പരീക്ഷ ചെയ്ത്  നോക്കാം ഇക്കാരണത്താൽ തന്നെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യൽ അത് പ്രവർത്തിപ്പിക്കുക തുടങ്ങിയ സങ്കീർണതകൾ ഒഴിവായിക്കിട്ടും.


ONLINE EXAM HTML FILE







BIO-VISION'S ONLINE EXAM

PHYSICS | STANDARD 10 | UNITS 1,2,3

INSTRUCTION
Click the answer button to see the correct answer.

  1. ഒരു ജനറേറ്ററിലെ ആര്‍മേച്ചറിന്റെ പ്രതലം കാന്തികബലരേഖകളുമായി (magnetic field lines) എത്രകോണിലാകുമ്പോഴാണ് പ്രേരിത വൈദ്യുതി പരമാവധിയിലെത്തുന്നത്?
    1. 0 ഡിഗ്രി
    2. ഇതൊന്നുമല്ല.
    3. 90 ഡിഗ്രി

  2. ഒരു DC ജനറേറ്ററില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ....
    1. ദിശാ വ്യതിയാനം സംഭവിക്കാത്ത വൈദ്യുതി.
    2. അളവിലും ദിശയിലും വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി.
    3. അളവിലും ദിശയിലും മാറ്റം വരാത്ത വൈദ്യുതി

  3. താഴെതന്നിട്ടുള്ളവയില്‍ വൈദ്യുതകാന്തീകപ്രേരണതത്വം (Electromagnetic Induction) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമേത്?
    1. മൂവിങ്ങ് കോയില്‍ ലൗഡ്സ്പീക്കര്‍.
    2. ഇലക്ട്രിക് മോട്ടോര്‍
    3. മൂവിങ്ങ് കോയില്‍ മൈക്രോഫോണ്‍

  4. ഭാരതത്തില്‍ പവര്‍ സ്റ്റേഷനുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് എത്ര വോള്‍ട്ടതയിലാണ്?
    1. 220kV
    2. 110kV
    3. 11kV

  5. വ്യത്യസ്ത പവറുള്ള ഗാര്‍ഹീക ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് (1) ഒരേ വോള്‍ട്ടതയിലും (2) വ്യത്യസ്ത കറന്റിലുമാണ്. ഇതില്‍ ശരിയായത് ഏത്?
    1. (1) ഉം (2) ഉം ശരിയാണ്.
    2. (1) തെറ്റും (2) ശരിയുമാണ്.
    3. (1) ശരിയും (2) തെറ്റുമാണ്.

  6. ഒരു 60W ബള്‍ബും 100W ബള്‍ബും ശ്രേണീരീതിയില്‍ ( Series) സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ചാല്‍
    1. 100W ബള്‍ബ് നന്നായി പ്രകാശിക്കും.
    2. 60 W ബള്‍ബ് നന്നായി പ്രകാശിക്കും.
    3. രണ്ടും ഒരേപോലെ പ്രകാശിക്കും.

  7. ഫേസ് ലൈനിലാണ് ഫ്യൂസ് ഘടിപ്പിക്കേണ്ടത്. എന്നാല്‍ ന്യൂട്രല്‍ ലൈനില്‍ ഫ്യസ് ഘടിപ്പിച്ചാല്‍ സര്‍ക്യൂട്ടില്‍ അമിതവൈദ്യുതപ്രവാഹമുണ്ടാകുമ്പോള്‍
    1. സ്വിച്ച് ഓണാക്കിയാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിങ്ങ് സംഭവിക്കും.
    2. ഫ്യൂസ് ഉരുകി സര്‍ക്യൂട്ട് വിഛേദിക്കപ്പെടുകയില്ല.
    3. സര്‍ക്യൂട്ട് വിഛേദിക്കപ്പെടും എന്നാല്‍ സര്‍ക്യൂട്ടില്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ല.

  8. ന്യൂട്രല്‍ ലൈനും എര്‍ത്ത് ലൈനും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം (PD) എത്ര?
    1. 230V
    2. 400V
    3. 0V

  9. ഒരു സ്റ്റപ്പപ്പ് ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ ഒരു DC ജനറേറ്റരില്‍നിന്നുള്ള വൈദ്യുതി നല്‍കിയാല്‍ സെക്കന്ററിയില്‍ വൈദ്യുതി
    1. ലഭിക്കില്ല
    2. ലഭിക്കും
    3. വ്യതിയാനം സംഭവിക്കാത്ത വൈദ്യുതി ലഭിക്കും.

  10. ഒരു സ്റ്റപ്പപ്പ് ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയിലെയും സെക്കന്ററിയിലെയും ചുറ്റുകളുടെ എണ്ണങ്ങള്‍ തമ്മിലുള്ള അംശബന്ധം 10:1 ആയാല്‍ അവയിലെ വൈദ്യുതപ്രവാഹതീവ്രതകള്‍ തമ്മിലുള്ള അംശബന്ധം എന്ത്?
    1. 1: 10
    2. 10:1
    3. ഇതൊന്നുമല്ല.

  11. താഴെ തന്നിട്ടുള്ളവയില്‍ ശരിയല്ലാത്തതേത്?
    1. റെസിസ്റ്റന്‍സ് R = ρℓ/A.
    2. റെസിസ്റ്റിവിറ്റി ρ=AR/ℓ.
    3. റെസിസ്റ്റിവിറ്റി ρ= ℓ/AR

  12. ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോള്‍ റെസിസ്റ്റിവിറ്റി ρ......
    1. മാറ്റം സംഭവിക്കുന്നില്ല.
    2. കൂടുന്നു
    3. കുറയുന്നു

  13. ഒരു കമ്പി വലിച്ചുനീട്ടുമ്പോള്‍ (1) റെസിസ്റ്റന്‍സ് കൂടുന്നു (2) റെസിസ്റ്റിവിറ്റി കുറയുന്നു. ഈ പ്രസ്താവനകളില്‍
    1. (1) ശരിയാണ് (2) തെറ്റാണ്
    2. (1) ഉം (2) ഉം ശരിയാണ്
    3. (1) ഉം (2) ഉം തെറ്റാണ്.

  14. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജലത്തെ അതിന്റെ ഘടകങ്ങളായി വേര്‍തിരിക്കാം. ഈ പ്രവര്‍ത്തനത്തില്‍ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
    1. കാന്തികഫലം.
    2. രാസഫലം (chemical effect)
    3. താപഫലം (heating effect)

  15. 40W, 100W ബള്‍ബുകള്‍ ഒരു സര്‍ക്യൂട്ടില്‍ സമാന്തരമായി ( Parallel) ക്രമീകരിച്ചാല്‍ അവക്ക് (1) ഒരേകറന്റും (2) വ്യത്യസ്ത വോള്‍ട്ടതയും ലഭിക്കും. ഈ പ്രസ്താവനകളില്‍
    1. (1) ഉം (2) ഉം ശരിയാണ്
    2. (1) ശരിയാണ് (2) തെറ്റാണ്
    3. (1) ഉം (2) ഉം തെറ്റാണ്.

  16. ഒരേ നീളമുള്ള ഒരു അലൂമിനിയം കമ്പിയുടെയും നിക്രോം കമ്പിയുടെയും പ്രതിരോധം ( Resistance) തുല്യമാണെങ്കില്‍
    1. രണ്ടിനും ഒരേവണ്ണമായിരിക്കും.
    2. അലൂമിനിയത്തിന് വണ്ണം കൂടുതലായിരിക്കും
    3. നിക്രോമിന് വണ്ണം കൂടുതലായിരിക്കും

  17. 2 മീറ്റര്‍ നീളമുള്ള ചെമ്പുകമ്പി ചുരുള്‍ രൂപത്തിലാക്കുമ്പോള്‍ അതിന്റെ പ്രതിരോധം ( Resistance)
    1. വ്യത്യാസം വരുന്നില്ല.
    2. കുറയുന്നു
    3. കൂടുന്നു.

  18. ഒരു ട്രാന്‍സ്ഫോമറിലെ പ്രൈമറിയിലെയും സെക്കന്ററിയിലെയും വോള്‍ട്ടതകള്‍ തമ്മിലുള്ള അംശബന്ധം 1:5 ആയാല്‍ ഇവയിലെ വൈദ്യുതപ്രവാഹതീവ്രതകള്‍ ( Current Intensity) തമ്മിലുള്ള അംശബന്ധം
    1. 5:1
    2. 1: 5
    3. ഇതൊന്നുമല്ല.

  19. ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ബള്‍ബിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ന്യൂട്രല്‍ ലൈനില്‍ തൊട്ടാല്‍ ഇലക്ട്രിക് ഷോക്കേല്‍ക്കുന്നില്ല. ന്യൂട്രല്‍ ലൈനിലെ കറന്റ്
    1. ഫേസ് ലൈനിലുള്ളതിനേക്കാള്‍ കുറവാണ്
    2. പൂജ്യമാണ്.
    3. ഫേസ് ലൈനിലേതു തന്നെയാണ്

  20. ഒരു 60W ബള്‍ബും 100W ബള്‍ബും ശ്രേണീരീതിയില്‍ ( Series) സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ചാല്‍
    1. 100W ബള്‍ബിലൂടെ കൂടുതല്‍ കറന്റ് പ്രവഹിക്കും
    2. രണ്ടിലൂടെയും ഒരേ കറന്റ് പ്രവഹിക്കും
    3. 60W ബള്‍ബിലൂടെ കൂടുതല്‍ കറന്റ് പ്രവഹിക്കും.




Copyright (C) 2013 by
SUBHASH.S, BIO-VISION VIDEO BLOG, visit BIO-VISION VIDEO BLOG at: http://bio-vision-s.blogspot.in/



Friday, August 16, 2013

1st TERM QUESTION PAPER FOR HINDI | STANDARD 8


QUESTION PAPER



                  8 )0 ക്ലാസ്സ്‌  ഹിന്ദിയുടെ 1st TERM  ചോദ്യ പേപ്പറും ഉത്തര സൂചികയുമാണ്  ഇന്നത്തെ പോസ്റ്റ്‌ . ഈ പോസ്റ്റി ന്റെ മറ്റൊരു പ്രത്യേകത  ഇത്  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചുമിടുക്കി തയ്യാറാക്കി അയച്ചുതന്നതാണ് . മാന്നാര്‍ കുറത്തിക്കാട് ശ്രീ ഭുവനേശ്വരി ഹയര്‍ സെക്കന്ററി സ്കൂളിലെ ഗായത്രി എം. പിള്ള തന്റെ പിതാവും ഹിന്ദി അദ്ധ്യാപകനുമായ ശ്രീ മധുസൂദനന്‍പിള്ള സാറിന്റെ (ബുധനൂര്‍ ഗവ  ഹയര്‍  സെക്കന്ററി  സ്കൂൾ ) സഹായത്തോടെ തയ്യാറാക്കിയ
 ചോദ്യ പേപ്പർ നിങ്ങൾക്ക് നല്കുന്നു . ഇത്തരത്തിലൊരു പഠന വിഭവം 
തയ്യാറാക്കി നല്കിയ ഗായത്രിയ്ക്കും ശ്രീ മധുസൂദനന്‍പിള്ള സാറിനും ആശംസകൾ .












Monday, August 12, 2013

ONLINE UNIT TEST | STANDARD 10


SELF EVALUATION TOOL | ONLINE UNIT TEST



ONLINE UNIT TEST FOR BIOLOGY


                 ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ യൂണിറ്റ്  ടെസ്റ്റ്‌ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് . 10 )0 ക്ലാസ്സ്‌ ബയോളജിയിലെ ആദ്യ യൂണിറ്റായ   "ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി 20 മാർക്കിന്റെ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളാണ്  ഈ  യൂണിറ്റ്  ടെസ്റ്റ്‌ .    അധ്യാപകന്റെ സഹായം കൂടാതെ തന്നെ സ്വയം ചെയ്ത്  മാർക്ക്‌ അറിയുന്നതിനും  ഉത്തരങ്ങൾ ഒത്തു നോക്കുന്നതിനും സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് . സ്കൂളുകളിൽ കുട്ടികളെ ഓരോരുത്തരെയായി ചെയ്യിക്കുകയോ  പ്രോജെക്ടർ ഉപയോഗിച്ച്  ഒരു ക്ലാസ്സ്‌ മുഴുവനായി ടെസ്റ്റ്‌ നടത്തുകയോ  ചെയ്യാവുന്നതാണ് . ടെസ്റ്റ്‌ കഴിഞ്ഞ ശേഷം SHOW | HIDE  BUTTON ക്ലിക്ക് ചെയ്ത്  ഉത്തര സൂചിക കാണാം . ടെസ്റ്റ്‌ കഴിഞ്ഞയുടൻ സ്കോറും   ഉത്തര സൂചികയും കിട്ടുന്നതിനാൽ ഈ ഓണ്‍ലൈൻ ടെസ്റ്റ്‌  വളരെയധികം പ്രയോജനകരമാകുമെന്ന്  പ്രതീക്ഷിക്കുന്നു . തുടക്കമെന്ന നിലയിൽ അപാകതകൾ അറിയിക്കുമല്ലോ ഒപ്പം വിലയേറിയ നിർദ്ദേശങ്ങളും . മറ്റ്  വിഷയങ്ങളുടെ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ തയ്യാറാക്കാൻ താൽപ്പര്യമുള്ളവർ അവ  അയച്ച്  തന്നാൽ ഉപകാരപ്രദമായിരുന്നു .


1. അകലെയുള്ള വസ്തുവിനെ നോക്കുമ്പോള്‍ കണ്ണിലെ സീലിയറി പേശികള്‍.....
സീലിയറി പേശി അയയുന്നു
ഒരു മാറ്റവുമില്ല
സീലിയറി പേശി ചുരുങ്ങുന്നു

2. കൃഷ്ണ മണി ചുരുങ്ങാൻ സഹായിക്കുന്ന പേശി ?
സീലിയറി പേശി
റേഡിയൽ പേശി
വലയ പേശി

3. ഒറ്റപ്പെട്ടത് ഏത് ?
യൂട്രിക്കിൾ
സായ്ക്യൂൾ
കോക്ലിയ
അർദ്ധവൃത്താകാരകുഴലുകൾ
4. ദീർഘ ദൃഷ്ടി ...... ലെൻസുപയോഗിച്ച് പരിഹരിക്കാം
കോണ്‍ കേവ്
സിലിണ്ട്രിക്കൽ
കോണ്‍ വെക്സ്

5. കൂട്ടത്തിൽ പെടാത്തത് ഏത് ?
ചൂട്
വേദന
തണുപ്പ്
സ്പർശം
6. ശരീരത്തിന്റെ തുലന നില പാലനത്തിന് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ?
സെറിബ്രം
മെഡുല്ല ഒബ്ലൊംഗേറ്റ
സെറിബെല്ലം

7. രണ്ട് നാഡീ കോശങ്ങൾ പരസ്പരം ബന്ധപ്പെടുന്ന ഭാഗമാണ് ........ ?
സിനാപ്സ്
സിനാപ്സ് വിടവ്
സിനാപ്ടിക് നോബ്

8. നേത്രനാഡി പുറപ്പെടുന്ന ഭാഗമാണ്....?
അന്ധബിന്ദു
പീതബിന്ദു
രക്തപടലം

9. കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക ?
ചിന്ത
ഭാവന
ഓർമ്മ
ഹൃദയ സ്പന്ദനം
10. ഫോട്ടോപ്സിനിലെ മാംസ്യമാണ്....?
റെറ്റിനാല്‍
ഓപ്സിന്‍
മെലാനിൻ

11. മെഡുല്ല ഒബ്ലൊംഗേറ്റയുടെ തുടർച്ചയായ ഭാഗമാണ് .....?
സുഷുമ്ന
തലാമസ്
ഹൈപ്പോ തലാമസ്

12. കാഴ്ചയ്ക്കാവശ്യമായ ജീവകം?
വിറ്റാമിൻB
വിറ്റാമിൻC
വിറ്റാമിൻ A

13. ഇവയിൽ പ്രാഥമിക സ്വാദ് അല്ലാത്തതേത് ?
മധുരം
പുളിപ്പ്
ഉപ്പ്
എരിവ്
14. മൂന്നിനം കോണുകളും ഉത്തേജിപ്പിക്കപ്പെട്ടാല്‍ ദൃശ്യമാവുന്നത് ?
കറുപ്പ്
വെളുപ്പ്
നിറമില്ല

15. ഇവയിൽ ഒറ്റപ്പെട്ടത് ഏത് ?
ദീർഘ ദൃഷ്ടി
തിമിരം
ചെങ്കണ്ണ്
ഹ്രസ്വ ദൃഷ്ടി
16. സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളുടെ പുന പ്രസരണ കേന്ദ്രമാണ് ...... ?
തലാമസ്
ഹൈപ്പോ തലാമസ്
മെഡുല്ല ഒബ്ലൊംഗേറ്റ

17. നേത്രഗോളത്തിന്റെ ഏറ്റവും ഉള്ളിലുള്ള പാളിയാണ്?
ദൃഢപടലം
ദൃഷ്ടിപടലം
രക്തപടലം

18. കണ്ണില്‍ ലെന്‍സിനും കോര്‍ണിയയ്ക്കുമിടയിലുള്ള ദ്രവമാണ് ?
വിട്രിയസ്സ് ദ്രവം
അക്വസ് ദ്രവം
രക്തം

19. ജനിതകപരമായി ഉണ്ടാകുന്ന ദൃഷ്ടിവൈകല്യം?
വര്‍ണ്ണാന്ധത
നിശാന്ധത
അന്ധത

20. കേന്ദ്ര നാഡീ വ്യവസ്ഥയിൽ നിന്ന് ശരീര ഭാഗങ്ങളിലേക്ക് ആവേഗങ്ങൾ സഞ്ചരിക്കുന്നത് .... വഴിയാണ്
പ്രേരക നാഡീ
സമ്മിശ്ര നാഡീ
സംവേദ നാഡീ

Score =


Copyright 2013 by SUBHASH.S ,BIO-VISION VIDEO BLOG (biovisionvideoblog@gmail.com)
ONLINE UNIT TEST | STANDARD X | BIOLOGY UNIT 1 is at http://bio-vision-s.blogspot.in/

SHOW/HIDE  ANSWER KEY 


1. സീലിയറി പേശി അയയുന്നു 2. വലയ പേശി 3. കോക്ലിയ 4. കോണ്‍ വെക്സ് 5. വേദന 6. സെറിബെല്ലം 7. സിനാപ്സ് 8. അന്ധബിന്ദു 9. ഹൃദയ സ്പന്ദനം 10. ഓപ്സിന്‍ 11. സുഷുമ്ന 12. വിറ്റാമിൻ A 13. എരിവ് 14. വെളുപ്പ് 15. ചെങ്കണ്ണ് 16. തലാമസ് 17. ദൃഷ്ടിപടലം 18. അക്വസ് ദ്രവം 19. വര്‍ണ്ണാന്ധത 20. പ്രേരക നാഡീ

Copyright 2013 by SUBHASH.S ,BIO-VISION VIDEO BLOG








Wednesday, August 07, 2013

JOYOUS RAMZAN





Ramadan is a month of Allah
Whose beginning is
Mercy
Whose middle is
Forgiveness
Whose end is Freedom from Fire

Good Wishes For A Joyous Ramzan
by bio-vision





Friday, August 02, 2013

STANDARD 10 | PHYSICS | UNIT 2 | NOTES | QUESTIONS






    ഫിസിക്സിന്റെ  2 )0 പാഠമായ വൈദ്യൂത കാന്തിക പ്രേരണത്തെ
അടിസ്ഥാനമാക്കിയുള്ള നോട്സ് , മാതൃകാ ചോദ്യങ്ങൾ 
എന്നിവയാണ്  ഇന്നത്തെ പോസ്റ്റിൽ. ഇതും തയാറാക്കി
 അയച്ച്  തന്നിരിക്കുന്നത് ഇബ്രാഹിം സാര്‍ തന്നെയാണ് .




PHYSICS UNIT 2 NOTES AND QUESTIONS 










Related Posts Plugin for WordPress, Blogger...