Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, July 27, 2013

STANDARD 10 | CHEMISTRY | UNIT 2 | NOTES | QUESTIONS






    കെമിസ്ട്രിയുടെ  രണ്ടാം പാഠമായ "രാസപ്രവർത്തനങ്ങളും മോള്‍ സങ്കല്‍പനവും" 
എന്ന യൂണിറ്റിന്റെ   നോട്സും മാതൃകാ ചോദ്യങ്ങളും 
 മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാര്‍ തയ്യാറാക്കിയത്




UNIT 2 NOTES AND QUESTIONS













Wednesday, July 24, 2013

NATIONAL MEANS CUM MERIT SCHOLARSHIP 2013 - RESULT PUBLISHED


NATIONAL MEANS CUM MERIT SCHOLARSHIP 2013 - RESULT

              

 NMMS 2013 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  
യോഗ്യത നേടിയവരുടെ DEO wise list   ചുവടെ ചേർക്കുന്നു . 
എല്ലാ വിജയികൾക്കും ബയോ വിഷന്റെ ആശംസകൾ !!!



NMMS RESULT 2013 - DEO WISE







Monday, July 22, 2013

IT STANDARD 10 - UNIT 2 - NOTES,QUESTIONS AND VIDEO TUTORIALS






                        പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ " വിവരവിശകലനത്തിന്റെ പുതുരീതികള്‍ "എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡാറ്റ ഫോം, ലുക്ക് അപ് ഫങ്ഷന്‍, കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്, മെയില്‍ മേര്‍ജ് എന്നിവയാണ് ഈ യൂണിറ്റിലെ പ്രധാന പ്രവർത്തനങ്ങൾ. ഇന്നത്തെ പോസ്റ്റില്‍ പാലക്കാട് പരുദുർ ഹൈസ്കൂൾ പള്ളിപ്പുറത്തുനിന്നും ഷാജി സാർ തയ്യാറാക്കി അയച്ചുതന്ന തിയറി ചോദ്യങ്ങളുടെ സമാഹാരം  , ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാർ തയ്യാറാക്കി നല്കിയ പ്രാക്ടിക്കൽ നോട്സ് ,ഐ.ടി അറ്റ്‌ സ്ക്കൂൾ തയ്യാറാക്കിയ വീഡിയോ റ്റൂട്ടോറിയൽ എന്നിവയും  ഉൾപ്പെടുത്തിയിരിക്കുന്നു .



DATA FORM




MAIL MERGE







Saturday, July 20, 2013

CHEMISTRY NOTES AND QUESTIONS - STANDARD 10 UNIT 1






           കെമിസ്ട്രിയുടെ ആദ്യ പാഠമായ "വാതകാവസ്ഥ "എന്ന യൂണിറ്റിന്റെ നോട്സ് ആണ്  ഇന്നത്തെ പോസ്റ്റിൽ ഇതും തയാറാക്കി യിരിക്കുന്നത്  മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാര്‍ ആണ്  . നേരത്തേ സൂചിപ്പിച്ചതുപോലെ  ഇതിലും  പാഠ ഭാഗത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ വിവരണം, മാതൃകാ ചോദ്യങ്ങൾ, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ എന്നിവ ഈ നോട്സിനെ വളരെയധികം മികവുറ്റതാക്കുന്നു .














Monday, July 15, 2013

CONTINUOUS EVALUATION - ENGLISH - STANDARD 10






  സ്‌കൂളിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ കുട്ടികള്‍ക്ക് കൈയയച്ച് മാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിച്ച് മാര്‍ക്കിടുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ഗുണമേന്മാ പരിശോധനാ സമിതിയില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ ജൂലായ്‌  മാസത്തിൽ അധ്യാപർക്കായി ട്രെയിനിംഗ്  നടക്കാൻ പോകുകയാണല്ലോ. ഈയവസരത്തിൽ 1O )0  ക്ലാസ്സ്‌ ഇംഗ്ലീഷ്  വിഷയത്തിന്റെ നിരന്തര മൂല്യനിര്‍ണയ പ്രവർത്തനങ്ങളും ഗ്രേഡിംഗ്  സൂചകങ്ങളും പരിചയപ്പെടുത്തുകയാണിവിടെ. ഇത്  തയ്യാറാക്കി അയച്ചുതന്നത്  ശ്രീ . മാത്യു സർ സെന്റ്‌  മേരീസ്   ജി. എച്ച് . എസ് . ചേർത്തലയാണ് .  ട്രെയിനിംഗ്  സമയത്തും തുടർന്നും പ്രയോജനകരമാകുമെന്നതിനാൽ ഇവിടെ നല്കുന്നു.

DOWNLOAD


ASSESSMENT ACTIVITIES AND GRADING INDICATERS





Monday, July 08, 2013

EFFECTS OF ELECTRIC CURRENT | വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍





          "വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍" എന്ന പത്താം ക്ലാസ് ഫിസിക്സ് ആദ്യ യൂണിറ്റിന്റെ  നോട്സും മാതൃകാ ചോദ്യങ്ങളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പഠനസഹായി തയാറാക്കിയത്   മുടിക്കല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഇബ്രാഹിം സാറാണ്  വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തിന്റെ  ചിത്രങ്ങൾ ഉൾപ്പെടെയുള്ള വളരെ സമഗ്രമായ വിവരണവും തുടർന്ന്  മുപ്പതിൽപ്പരം മാതൃകാ ചോദ്യങ്ങളും ഈ പഠനസഹായിയുടെ പ്രത്യേകതയാണ് .12 പേജുകളിലായി തയാറാക്കിയിരിക്കുന്ന ഈ നോട്സും മാതൃകാ ചോദ്യങ്ങളും ഉയർന്ന മാർക്ക് നേടാൻ കുട്ടികളെ സഹായിക്കും എന്നതിൽ സംശയമില്ല . വളരെ ദിവസങ്ങളിലെ പ്രവർത്തന  ഫലമായി തയ്യാറാക്കിയ ഈ  നോട്സ് കുട്ടികളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുമല്ലോ !


PHYSICS NOTES AND MODEL QUESTIONS





Friday, July 05, 2013

IT - STANDARD 10 - STUDY MATERIALS - UNIT 1





                     1O )0 ക്ലാസ്സ്‌ .ടി പാഠ പുസ്തകത്തിലെ 1 )0 അദ്ധ്യായം " മിഴിവാർന്ന  ചിത്രലോകം " എന്ന യൂണിറ്റിലെ  പഠന വിഭവങ്ങളാണ്  ഇന്നത്തെ പോസ്റ്റ്‌ . ഇതിൽ  പാലക്കാട്  പരുദുർ ഹൈസ്കൂൾ പള്ളിപ്പുറത്തുനിന്നും  ഷാജി സാർ തയ്യാറാക്കി അയച്ചുതന്ന .ടി തിയറി മാതൃകാ ചോദ്യങ്ങള്‍ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാർ തയ്യാറാക്കി നല്കിയ പ്രാക്ടിക്കൽ നോട്സ് ,.ടി അറ്റ്‌ സ്ക്കൂൾ തയ്യാറാക്കിയ വീഡിയോ റ്റൂട്ടോറിയൽ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .കുട്ടികള്‍ക്ക് വളരെയധികം സഹായകമാകുന്ന വിധത്തില്‍ നോട്സും ഓരോ പ്രവര്‍ത്തനവും ചെയ്യേണ്ട സ്റ്റെപ്പുകളും വളരെ വിശദമായി പരിചയപ്പെടുത്തുന്ന ഈ
പഠന സഹായികൾ കുട്ടികള്‍ക്ക് ഏറെ സഹായകരമാകുമെന്നതിൽ സംശയമില്ല.അത്യധികം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച അധ്യാപർക്കുള്ള അഭിനന്ദനം കൂടി അറിയിക്കുന്നു. 
                   
DOWNLOAD



VIDEO TUTORIALS

LOGO



GATE

Monday, July 01, 2013

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് - ന്യൂനപക്ഷ വിഭാഗം (Prematric Minority Scholarship)





           ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. ജൂലൈ 1  മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതിനാൽ പുതിയ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ  . വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ല  . സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
                      
                 കേരളത്തിലെ വിദ്യാലയങ്ങളില്‍ 1  മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകർ .സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ . കഴിഞ്ഞ വര്‍ഷം  പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ റിന്യൂവൽ  കോളം ടിക് ചെയ്യണം. മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
            
                 ഒരു കുടുംബത്തില്‍ നിന്നും 2  വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ . അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍  വരുമാനം സംബന്ധിച്ച് മുദ്രപത്രം നൽകേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്. വില്ലേജ്  ഓഫീസറുടെ വരുമാന സർട്ടിഫിറ്റ്  ആവശ്യമില്ല .കൂടുതൽ വിവരങ്ങൾക്ക്  സർക്കുലർ കാണുക. 








Related Posts Plugin for WordPress, Blogger...