.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, September 07, 2013

DOWNLOAD YOUR AADHAAR CARD

HOW TO DOWNLOAD  AADHAAR



   പാചകവാതക സബ്സിഡി ലഭിക്കാനായി (ഡയറക്റ്റ്  ബെനിഫിറ്റ് ട്രാൻസ്ഫർ - DBTL ) ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തിരക്കിലാണല്ലോ എല്ലാവരും .ഈ പ്രവർത്തനങ്ങൾ ഓണ്‍ലൈനായി എങ്ങനെ ചെയ്യാം എന്ന ഒരു പോസ്റ്റ്‌  തയ്യാറാക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അപ്പോഴാണ്‌  മാത്സ്  ബ്ലോഗിൽ ഇത്തരമൊരു പോസ്റ്റ്‌ (പോസ്റ്റ്‌ കാണുക )  വന്നത്  അതുകൊണ്ട് തന്നെ ശ്രമം പകുതി വഴിയിൽ ഉപേക്ഷിക്കുന്നു . എങ്കിലും  ആധാര്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയ ശേഷം കാത്തിരിക്കുന്നവർക്ക്  എപ്രകാരം  ഇ ആധാർ ഓണ്‍ലൈനായി ഡൌണ്‍ലോഡ്  ചെയ്യാം എന്ന്  നോക്കാം . ഇ ആധാർ ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള പ്രവർത്തന ക്രമങ്ങളിൽ നേരത്തെയുള്ളതിൽനിന്നും വ്യത്യാസമുള്ളതിനാൽ ഇതിന്റെ സ്റ്റെപ്പുകൾ  സ്ക്രീൻ ഷോട്ടുകൾ സഹിതം ചേർക്കുന്നു 

 ആധാർ - LPG , BANK ACCOUNT  എന്നിവയുമായി ലിങ്ക്  ചെയ്തോ എന്നറിയാനായി  വിവിധ ഗ്യാസ്  കമ്പനികളുടെ  സൈറ്റ്  ലിങ്കുകളും നിർദേശങ്ങളും

1.നിങ്ങളുടെ ഗ്യാസ്  കണക്ഷൻ ഏത്  കമ്പനിയാണോ അതിനുസരിച്ച്  ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 


2. തുടർന്ന്  കിട്ടുന്ന പേജിൽ മുകൾ ഭാഗത്തെ Check to see if your Aadhaar Seeded correctly  ബട്ടണ്‍ സെലക്ട്‌ ചെയ്ത്
Normal Search ഭാഗത്തെ   വിവരങ്ങൾ ചേർത്ത ശേഷം proceed കൊടുക്കുക . ആവശ്യമായ  വിവരങ്ങൾ ചേർത്ത്  ആധാര്‍ LPG , BANK ACCOUNT  എന്നിവയുമായി ലിങ്ക്  ചെയ്തോ എന്നറിയാനായി കഴിയും


ഇ ആധാർ ഓണ്‍ലൈനായി ഡൌണ്‍ലോഡ്  ചെയ്യാൻ 

                   ഫോട്ടോ എടുത്ത സമയത്ത് ലഭിച്ച രസീത്  (acknowledgement copy) ഉപയോഗിച്ച് ഓണ്‍ലൈനായി  ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള  പ്രവർത്തന ക്രമങ്ങളാണ്  ചുവടെ ചേർക്കുന്നത് 
  1.  https://portal.uidai.gov.in/ResidentPortal/statusLink     ഈ  ലിങ്ക്  വഴി താഴെ കൊടുത്തിരിക്കുന്ന  പേജിൽ എത്തിച്ചേരാം ഇവിടെ Enrollment no, Date, Image text എന്നിവ കൊടുത്ത്  submit ചെയ്യുക . നിങ്ങളുടെ ആധാര്‍ കാര്‍ഡ്  ജെനറേറ്റ്  ചെയ്ത്  മെസ്സേജ് കാണിക്കും 




  2.  ത്  വശത്തെ Main menu വിലെ e aadhaar ക്ലിക്ക്  ചെയ്യുക താഴെ കാണും വിധം പേജിൽ എത്തിച്ചേരുന്നു ഇവിടെ Enrollment no, Date, പേര് , പിൻ കോഡ്‌ ,  Image text എന്നിവ കൊടുത്ത്  submit ചെയ്യുക .





  3.  തുടർന്ന്  വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പരിന്റെ അവസാന 4 അക്കങ്ങൾ കൊടുത്തിരിക്കും ഇത് ശരിയാണെങ്കിൽ yes ഉം അല്ലെങ്കിൽ no യും നല്കിയശേഷം പുതിയ  മൊബൈൽ നമ്പർ  ചേർക്കുക.



  4.   നിങ്ങളുടെ മൊബൈലിലേക്ക്  ഉടൻ തന്നെ പാസ്‌ വേഡ്‌  (OPTNO .) മെസ്സേജ്  ആയി കിട്ടുന്നു (മൊബൈൽ ഓണ്‍ ആയിരിക്കണം )തുടർന്ന് ഈ നമ്പർ നല്കി submit ചെയ്യുക .





  5.   തുടർന്ന്  വരുന്ന പേജിൽ Download your e aadhaar ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേഡ്.







Post a Comment
Related Posts Plugin for WordPress, Blogger...