New Posts

പുതിയ അധ്യയനവർഷത്തിലേയ്ക്ക് സ്വാഗതം !

                                                       
                                                            HAPPY SCHOOL YEAR



                          
                                               പുതിയ അധ്യയനവർഷത്തിലേയ്ക്ക്   കടക്കുകയാണല്ലോ കൂട്ടുകാരെ . ഇത്തവണ മഴ നേരത്തേ തന്നെ എത്തിച്ചേർന്നു . രാവിലെ കുളിച്ച് പുത്തനുടുപ്പും, ബാഗും, കുടയുമായി സ്കൂളിലെത്താൻ എല്ലാവരും തയ്യാറായിക്കാണുമല്ലോ  ഇത്രയൊന്നും സൗകര്യങ്ങൾ ഇല്ലാതിരുന്ന പണ്ട് കുട ഒരു അപൂർവ വസ്തുവായിരുന്നു അതുകൊണ്ട്  തന്നെ ചേമ്പിലയോ വാഴയിലയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്.  ഇതും പിടിച്ചു കോരിച്ചൊരിയുന്ന മഴയത്ത്  നടന്ന്  സ്കൂളിലെത്തി തിരികെ വൈകീട്ട് വീട്ടിലെത്തുമ്പോൾചെളിയും വെള്ളവും നനഞ്ഞ്  വസ്ത്രവും ബയന്റിട്ടു മോടിയാക്കിയ പുസ്തകക്കൂട്ടവും നോക്കിയാൽ കരഞ്ഞുപോകും . സ്കൂളിലേയ്ക്കുള്ള ഈ  യാത്രകളെ ഒരിക്കലും മറക്കാൻ കഴിയാത്തവ തന്നെ. ഇത്തരത്തിലുള്ള എത്രയെത്ര അനുഭവങ്ങളിലൂടെ ആർജിച്ച മൂല്യങ്ങളാണ്  പഴയ തലമുറയ്ക്കുള്ളത് . ആധുനിക  സൌകര്യങ്ങൾ ആവോളം ആസ്വദിക്കുന്ന പുതിയ തലമുറയ്ക്ക്  ഓർക്കാൻ തീഷ്ണമായ ജീവിതാനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ്  വസ്തുത.   
                             സ്കൂൾ തുറക്കുന്ന ജൂണ്‍ മൂന്ന് തിങ്കളാഴ്ച പ്രവേശനോത്സവദിനമായി ആഘോഷിക്കുന്നതിന്  തീരുമാനിച്ചിരിക്കുകയാണ ല്ലോ. ആഘോഷം ഗംഭീരമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ സഹകരിക്കുമല്ലോ !      

പുതിയ അധ്യയനവർഷത്തിലേയ്ക്ക്  ഏവർക്കും ബയോ വിഷന്റെ ആശംസകൾ.... 








Read also

Comments