New Posts

APTITUDE TEST - QUESTION BANK & ANSWER KEY - 125th ANNIVERSARY OF LEGISLATIVE ASSEMBLY


 QUESTION BANK & ANSWER KEY



    കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ 125 )0വാര്‍ഷികത്തിന്റെ ഭാഗമായി ജനാധിപത്യമൂല്യങ്ങളിലും, ആശയങ്ങളിലും വിശ്വാസവും, താല്‍പ്പര്യവും വളര്‍ത്തുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമസഭാ സെക്രട്ടേറിയറ്റ് അഭിരുചി പരീക്ഷ നടത്തും. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, സംസ്ഥാന തലങ്ങളിലായി നടത്തുന്ന പരീക്ഷയുടെ വിദ്യാഭ്യാസജില്ലാതല പരീക്ഷ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെ മേല്‍ നോട്ടത്തില്‍ ജൂലൈ 20 ന് നടത്തും. തെരഞ്ഞെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയ മേധാവികള്‍ ജൂലൈ 15-നകം ജില്ലാവിദ്യാഭ്യാസ ആഫീസര്‍മാരെ ഏല്‍പ്പിക്കണം. എട്ട് മുതല്‍ പത്ത് വരെയുളള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ച് ഒറ്റ പരീക്ഷയാണ് നടത്തുക. സംസ്ഥാന സിലബസുളള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. മാതൃകാചോദ്യശേഖരം , ഉത്തരസൂചിക , നിർദ്ദേശങ്ങൾ എന്നിവ ഇതോടൊപ്പം ചേർക്കുന്നു .








Read also

Comments

  1. Since you have posted this Question Bank at the right time,it has become very useful for the students preparing for the Aptitude Test