Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, June 25, 2013

APTITUDE TEST - QUESTION BANK & ANSWER KEY - 125th ANNIVERSARY OF LEGISLATIVE ASSEMBLY


 QUESTION BANK & ANSWER KEY



    കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ 125 )0വാര്‍ഷികത്തിന്റെ ഭാഗമായി ജനാധിപത്യമൂല്യങ്ങളിലും, ആശയങ്ങളിലും വിശ്വാസവും, താല്‍പ്പര്യവും വളര്‍ത്തുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമസഭാ സെക്രട്ടേറിയറ്റ് അഭിരുചി പരീക്ഷ നടത്തും. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, സംസ്ഥാന തലങ്ങളിലായി നടത്തുന്ന പരീക്ഷയുടെ വിദ്യാഭ്യാസജില്ലാതല പരീക്ഷ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെ മേല്‍ നോട്ടത്തില്‍ ജൂലൈ 20 ന് നടത്തും. തെരഞ്ഞെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയ മേധാവികള്‍ ജൂലൈ 15-നകം ജില്ലാവിദ്യാഭ്യാസ ആഫീസര്‍മാരെ ഏല്‍പ്പിക്കണം. എട്ട് മുതല്‍ പത്ത് വരെയുളള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ച് ഒറ്റ പരീക്ഷയാണ് നടത്തുക. സംസ്ഥാന സിലബസുളള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. മാതൃകാചോദ്യശേഖരം , ഉത്തരസൂചിക , നിർദ്ദേശങ്ങൾ എന്നിവ ഇതോടൊപ്പം ചേർക്കുന്നു .








Sunday, June 23, 2013

EYE MOVEMENT - INTERACTIVE

                                                                  EYE - INTERACTIVE



                         കണ്ണിന്റെ ചലനം , കണ്ണിലെ പേശികളുടെ  പ്രവർത്തനം, പീത ബിന്ദുവിന്റെ  പ്രവർത്തനം തുടങ്ങിയവ പഠിക്കാൻ സഹായിക്കുന്ന വളരെ രസകരമായ ഒരു  ഇന്റാറാക്ടീവാണ് ഇന്നത്തെ പോസ്റ്റ്‌  ഇതും 10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിൽ നിന്നുള്ളതാണ് .











Tuesday, June 18, 2013

GPF CREDIT CARD 2013 - DOWNLOAD

GPF CREDIT CARD - 2013



                      ഈ വർഷത്തെ PF CREDIT CARD പ്രസിദ്ധീകരിച്ചു .മുകളിൽ ക്ലിക്ക് ചെയ്ത്  പേജ്  ആക്ടിവേറ്റ്   ചെയ്ത്  ക്രെഡിറ്റ്‌  കാർഡ്  ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . PIN NUMBER അറിഞ്ഞു കൂടാത്തവർക്ക്‌  അത്  കണ്ടുപിടിക്കുന്നതിനുള്ള സൗകര്യം കൊടുത്തിരിക്കുന്നു .  ബോക്സിൽ ഡിപ്പാർട്ട് മെന്റ്  കോഡ്  പിഎഫ്  നമ്പർ  എന്നിവ നല്കി  OK   ക്ലിക്ക് ചെയ്‌താൽ  PIN NUMBER  ലഭിക്കുന്നതാണ് .



  










Thursday, June 13, 2013

Human Eye - how it works, Eye Disease, Eye Problems

                                                  
                                                         EYE - INTERACTIVE



                                          
                                                           


          കണ്ണിന്റെ ഘടന , പ്രവർത്തനം ; കണ്ണിന്റെ ന്യൂനതകളായ ദീർഘ ദൃഷ്ടി   ഹ്രസ്വ  ദൃഷ്ടി  
അസ്റ്റിഗ് മാറ്റിസം എന്നിവ പഠിക്കാൻ സഹായിക്കുന്ന ഇന്റാറാക്ടീവ്  വീഡിയോ 
10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ 
എന്ന അദ്ധ്യായത്തിൽ നിന്നുള്ള പഠന വിഭവമാണിത് .








Monday, June 10, 2013

ELECTROLYSIS OF Cuso4 WITH CARBON ELECTRODES




                  കോപ്പർ സൾഫേറ്റ്  ലായനിയെ കാർബണ്‍  ഇലക്ട്രോഡുകൾ ഉപയോഗിച്ച് 
വൈദ്യുത വിശ്ലേഷണം നടത്തുന്ന പരീക്ഷണം 10 )0 ക്ലാസ്സ്‌  ഫിസിക്സ്‌  പാഠപുസ്തകത്തിലെ
 "വൈദ്യുത  പ്രവാഹത്തിന്റെ ഫലങ്ങൾ" എന്ന ഒന്നാമത്തെ അദ്ധ്യായത്തിലെ
  പരീക്ഷണമാണിത് .


 VIDEO

 








Wednesday, June 05, 2013

JUNE 5 - WORLD ENVIORNMENT DAY





ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
ഈ വർഷത്തെ ദിനാചരണ സന്ദേശം
THINK
EAT
SAVE
എന്നതാണ്

So THINK before you EAT and help SAVE our envirnment.

  
WORLD ENVIORNMENT DAY VIDEO

 

      ലോക പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു ഡോക്യുമെന്ററി  ഇവിടെ പരിചയപ്പെടുത്തുന്നു.  "ഭൂമിയുടെ അവകാശികൾ"  എന്ന ഈ ഡോക്യുമെന്ററി പോങ്ങനാട് ഗവണ്മെന്റ് UPS  ലെ  ECOCLUB  തയ്യാരാക്കിയതാണ്  ഇതിന്റെ നിർമ്മാണത്തിന്  മുൻകൈയെടുത്ത ടീം അംഗങ്ങളെയും  പ്രത്യേകിച്ച്   ശ്രീ. തുളസി സാറിനെയും അഭിനന്ദിക്കുന്നു



                        CLICK HERE TO SEE THE DOCUMENTARY








Sunday, June 02, 2013

പുതിയ അധ്യയനവർഷത്തിലേയ്ക്ക് സ്വാഗതം !

                                                       
                                                            HAPPY SCHOOL YEAR



                          
                                               പുതിയ അധ്യയനവർഷത്തിലേയ്ക്ക്   കടക്കുകയാണല്ലോ കൂട്ടുകാരെ . ഇത്തവണ മഴ നേരത്തേ തന്നെ എത്തിച്ചേർന്നു . രാവിലെ കുളിച്ച് പുത്തനുടുപ്പും, ബാഗും, കുടയുമായി സ്കൂളിലെത്താൻ എല്ലാവരും തയ്യാറായിക്കാണുമല്ലോ  ഇത്രയൊന്നും സൗകര്യങ്ങൾ ഇല്ലാതിരുന്ന പണ്ട് കുട ഒരു അപൂർവ വസ്തുവായിരുന്നു അതുകൊണ്ട്  തന്നെ ചേമ്പിലയോ വാഴയിലയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്.  ഇതും പിടിച്ചു കോരിച്ചൊരിയുന്ന മഴയത്ത്  നടന്ന്  സ്കൂളിലെത്തി തിരികെ വൈകീട്ട് വീട്ടിലെത്തുമ്പോൾചെളിയും വെള്ളവും നനഞ്ഞ്  വസ്ത്രവും ബയന്റിട്ടു മോടിയാക്കിയ പുസ്തകക്കൂട്ടവും നോക്കിയാൽ കരഞ്ഞുപോകും . സ്കൂളിലേയ്ക്കുള്ള ഈ  യാത്രകളെ ഒരിക്കലും മറക്കാൻ കഴിയാത്തവ തന്നെ. ഇത്തരത്തിലുള്ള എത്രയെത്ര അനുഭവങ്ങളിലൂടെ ആർജിച്ച മൂല്യങ്ങളാണ്  പഴയ തലമുറയ്ക്കുള്ളത് . ആധുനിക  സൌകര്യങ്ങൾ ആവോളം ആസ്വദിക്കുന്ന പുതിയ തലമുറയ്ക്ക്  ഓർക്കാൻ തീഷ്ണമായ ജീവിതാനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ്  വസ്തുത.   
                             സ്കൂൾ തുറക്കുന്ന ജൂണ്‍ മൂന്ന് തിങ്കളാഴ്ച പ്രവേശനോത്സവദിനമായി ആഘോഷിക്കുന്നതിന്  തീരുമാനിച്ചിരിക്കുകയാണ ല്ലോ. ആഘോഷം ഗംഭീരമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ സഹകരിക്കുമല്ലോ !      

പുതിയ അധ്യയനവർഷത്തിലേയ്ക്ക്  ഏവർക്കും ബയോ വിഷന്റെ ആശംസകൾ.... 








Related Posts Plugin for WordPress, Blogger...