Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, May 16, 2018

അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ


അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധഅവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ
പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാനുള്ള വഴികള്‍. കളിയും കലപിലമേളവും ഒക്കെയായി വീണ്ടും അവധിക്കാലം എത്തുകയാണ്‌. അമ്മമാരുടെ മനസില്‍ ആധി നിറയുന്ന സമയം. വീടിനുള്ളിലെ ഇത്തിരിവട്ടത്തില്‍ അവധിക്കാല രസങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ ഇന്നത്തെ കുട്ടികള്‍. ഭക്ഷണരീതിയിലും വലിയ പുതുമകളൊന്നുമില്ലാതെ കടന്നു പോകുന്ന അവധിക്കാലം. വ്യത്യസ്‌തതയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നതിലല്ല അത്‌ എത്ര മാത്രം ആരോഗ്യപ്രദമാക്കാം എന്നാണ്‌ അമ്മമാര്‍ ചിന്തിക്കേണ്ടത്‌.

എന്തു കൊടുക്കും? അവരെ എങ്ങനെ ഭക്ഷണം കഴിപ്പിക്കും? എങ്ങനെ തൃപ്‌തരാക്കും? രണ്ടു കുട്ടികളുള്ള വീട്ടില്‍ നാലു ചോയ്‌സാണു ഭക്ഷണകാര്യത്തില്‍. ഇതിനിടയില്‍പ്പെട്ടു വീര്‍പ്പുമുട്ടുന്നവരാണു മിക്കവാറും അമ്മമാര്‍. എന്നാല്‍ പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാം.

പ്രാതല്‍ മെനുവിലെ പുതുമകള്‍

നാട്ടിന്‍പുറത്ത്‌ കൂട്ടുകാരുമൊത്തുചേര്‍ന്ന്‌ ആര്‍ത്തുല്ലസിച്ചു നടന്നഒരു അവധിക്കാലമുണ്ടായിരുന്നു നമുക്ക്‌. കൂട്ടുകുടുംബ വ്യവസ്‌ഥിതിയും കാര്‍ഷിക പാരമ്പര്യവും നിലനിന്നിരുന്ന അക്കാലത്തെ പ്രാതലിന്റെ മെനു ആസ്വാദ്യകരവും ആരോഗ്യദായകവുമായിരുന്നു. നെയ്യിട്ടതോ തേങ്ങാപ്പാല്‍ ഒഴിച്ചതോ ആയ കഞ്ഞി, കപ്പ പുഴുങ്ങിയത്‌. അല്‍പം കൂടി സൗകര്യമുള്ള വീട്ടിലാണെങ്കില്‍ ദോശ, ഇഡ്‌ഡലി, പുട്ടും കടലയും രാസവളം ചേര്‍ക്കാതെ കൃഷി ചെയ്‌ത വാഴപ്പഴം, വീട്ടില്‍ വളര്‍ത്തുന്ന നാടന്‍കോഴിയുടെ മുട്ട, ശുദ്ധമായ പശുവിന്‍ പാലൊഴിച്ച ചായ ഇതൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ പ്രാതല്‍.

ഉച്ചയ്‌ക്കാകട്ടെ ആവി പറക്കുന്ന ചോറോ കഞ്ഞിയോ. ഒപ്പം കൊതിയൂറുന്ന നാടന്‍ വിഭവങ്ങളും. ഫാസ്‌റ്റ്ഫുഡ്‌, ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്നിവയൊന്നും അന്നത്തെ കുട്ടികള്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്കിന്റെയും പിന്‍ബലമില്ലാതെതന്നെ അവര്‍ ഇന്നത്തെ അണുകുടുംബങ്ങളിലെ ഒറ്റക്കുട്ടിയേക്കാള്‍ ആരോഗ്യവാന്മാരായിരുന്നു.

ഇന്ന്‌ കുട്ടികളുടെ ജീവിതരീതിയും ഭക്ഷണരീതികളുമെല്ലാം പാടെ മാറി. ടെലിവിഷനും കംപ്യൂട്ടറിനും മുമ്പില്‍ ചോദ്യചിഹ്നം പോലെ വളഞ്ഞ്‌ മുഖത്തു സോഡാക്കുപ്പി കണ്ണടയും വച്ച കുട്ടികള്‍ ഇന്ന്‌ പതിവു കാഴ്‌ചയാണ്‌.

പ്രാതല്‍ ഉപേക്ഷിച്ചാല്‍

വളര്‍ച്ചയുടെ കാലഘട്ടമാണു കുട്ടികളുടേത്‌. അതോടൊപ്പം അവധിക്കാല കളികളും കൂടിയാകുമ്പോള്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ഊര്‍ജസമ്പാദനത്തിനു വേണ്ട അന്നജവും വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ട പ്രോട്ടീനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സന്തുലനത്തിനും വേണ്ട ജീവകങ്ങളും ധാതുലവണങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.

പ്രാതലിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്‌. പ്രഭാതഭക്ഷണം ഉപേക്ഷിക്കുകയോ ശരിയായ രീതിയില്‍ കഴിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടികള്‍ അക്കാദമിക്‌ നിലവാരത്തില്‍ പിന്നിലാവുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അതിനാല്‍ കുട്ടികളുടെ പ്രാതലിന്റെ കാര്യത്തില്‍ അമ്മമാര്‍ ഏറെ ശ്രദ്ധിക്കണം.

അമ്മ ഓര്‍ത്തിരിക്കാന്‍

ഒരേ ഭക്ഷണം പിതിവായി കഴിക്കുന്നത്‌ പൊതുവേ കുട്ടികള്‍ക്ക്‌ താല്‍പര്യമുള്ള കാര്യമല്ല. അവര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന ആഹാര സാധനങ്ങള്‍ക്കുവേണ്ടി ബഹളം വയ്‌ക്കുകയും ചെയ്യും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌, അവര്‍ ഇഷ്‌ടപ്പെടുന്ന രുചികളില്‍ തയാറാക്കാവുന്ന, പോഷകഗുണം നിറഞ്ഞ പാചകം പരീക്ഷിക്കാം.


                                                                                     കടപ്പാട് : മംഗളം
Sunday, May 13, 2018

വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍


വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍


പഠനഭാരമോ അദ്ധ്യാപകരുടെയോ മാതാപിതാക്കളുടെയോ അമിതപ്രതീക്ഷകളോ മാനസികസമ്മര്‍ദ്ദമുളവാക്കാതെയും, ബാല്യകൌമാരവിഹ്വലതകള്‍ ലഹരിയുപയോഗമോ മാനസികപ്രശ്നങ്ങളോ ആയി വളരാതെയുമൊക്കെ വിദ്യാര്‍ത്ഥികളെ കാക്കാനുതകുന്ന 12 വിദ്യകള്‍ -

1. EISENHOVER METHOD // കാര്യങ്ങള്‍ക്കൊരു ക്യൂവുണ്ടാക്കാം

ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാനും അതുവഴി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു വിദ്യയാണിത്.

1. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ അടിയന്തിരസ്വഭാവമുള്ളവ, അതില്ലാത്തവ എന്നിങ്ങനെ വേര്‍തിരിക്കുക. (തൊട്ടുമുമ്പിലുള്ള ഒരു പരീക്ഷക്കുവേണ്ടി തയ്യാറെടുക്കുക, അടുത്ത ദിവസം സമര്‍പ്പിക്കേണ്ട പ്രൊജക്റ്റ് തയ്യാറാക്കുക എന്നിവ അടിയന്തിരസ്വഭാവമുള്ള കാര്യങ്ങള്‍ക്കും, വ്യായാമം ചെയ്യുക, ചുമ്മാ ഫേസ്ബുക്ക് നോക്കുക എന്നിവ അടിയന്തിരസ്വഭാവമില്ലാത്ത കാര്യങ്ങള്‍ക്കും ഉദാഹരണങ്ങളാണ്.)
2. ആ രണ്ടുകൂട്ടം കാര്യങ്ങളെയും പ്രാധാന്യമുള്ളവ, പ്രാധാന്യമില്ലാത്തവ എന്നിങ്ങനെയും വേര്‍തിരിക്കുക. (ഒരു കാര്യത്തിന്‍റെ പ്രാധാന്യം നിര്‍ണയിക്കേണ്ടത് അത് തന്‍റെ മൂല്യങ്ങളോടും ഭാവിലക്ഷ്യങ്ങളോടും ചേര്‍ന്നുപോവുന്നതാണോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ്.)

ഇത്രയും ചെയ്യുമ്പോള്‍ നാലു കൂട്ടങ്ങള്‍ കിട്ടുന്നു:
i. അടിയന്തിരസ്വഭാവവും പ്രാധാന്യവുമുള്ള കാര്യങ്ങള്‍ (ഉദാ:- അടുത്ത ദിവസം കാണിക്കേണ്ട ഹോവര്‍ക്ക് മുഴുമിപ്പിക്കുക, വായനക്കിടെ തോന്നിയ സംശയത്തിന് നിവാരണം നടത്തുക.)
ii. അടിയന്തിരസ്വഭാവമില്ലാത്ത, പക്ഷേ പ്രാധാന്യമുള്ള കാര്യങ്ങള്‍ (ഉദാ:- നല്ല ശീലങ്ങള്‍ ആര്‍ജിക്കുക, ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.)
iii. അടിയന്തിരസ്വഭാവമുള്ള, എന്നാല്‍ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ (ഉദാ:- ഫോണ്‍ചെയ്ത കൂട്ടുകാരനോട് വിശദമായി സംസാരിക്കുക, ക്രിക്കറ്റ്മാച്ച് ലൈവ് കാണുക.)
iv. അടിയന്തിരസ്വഭാവമോ പ്രാധാന്യമോ ഇല്ലാത്ത കാര്യങ്ങള്‍ (ഉദാ:- ചുമ്മാ മനോരാജ്യം കണ്ടിരിക്കുക.)

3. ഇതില്‍ ഏറ്റവും മുന്‍ഗണന കൊടുക്കേണ്ടത് സ്വാഭാവികമായും കൂട്ടം iല്‍ വരുന്ന,  അടിയന്തിരസ്വഭാവവും പ്രാധാന്യവുമുള്ള കാര്യങ്ങള്‍ക്കു തന്നെയാണ്. എന്നാല്‍ ഒട്ടേറെ സമയം ഈ കാര്യങ്ങള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നത് അത്ര നല്ലതല്ല. ആസൂത്രണത്തിന്‍റെയും മുന്‍‌കൂര്‍ തയ്യാറെടുപ്പിന്‍റെയും അഭാവം കൊണ്ടാണ് അങ്ങിനെ എപ്പോഴും “മുള്ളിന്മേല്‍ നിന്ന്” കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നത്. ഇതു തടയാനും ആശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനാവാനുമുള്ള നല്ല പോംവഴി കൂട്ടം ii-ലെ (പ്രാധാന്യമുള്ള, എന്നാല്‍ അടിയന്തിരസ്വഭാവമില്ലാത്ത) കാര്യങ്ങള്‍ക്ക് എപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധയും സമയവും കൊടുത്തുകൊണ്ടിരിക്കുക എന്നതാണ്. ഓരോ പ്രാവശ്യവും കൂട്ടം i-ല്‍ പെടുന്ന ഒരു കാര്യത്തിനു വേണ്ടി സമയം ചെലവഴിക്കേണ്ടിവരുമ്പോള്‍ തക്ക ആസൂത്രണവും മുന്‍‌കൂര്‍ തയ്യാറെടുപ്പും വഴി അത് ഒഴിവാക്കാനാകുമായിരുന്നോ എന്നു പരിശോധിക്കുന്നതും നല്ലതാണ്.

കൂട്ടം iii-ല്‍ വരുന്ന (അടിയന്തിരസ്വഭാവമുള്ള, എന്നാല്‍ പ്രാധാന്യമില്ലാത്ത) കാര്യങ്ങള്‍ക്ക് അധികം സമയം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവയില്‍നിന്ന് രക്ഷപ്പെടാന്‍ തനിക്ക് മറ്റു തിരക്കുകളുണ്ടെന്നു തുറന്നു പറയുക (അസെര്‍ട്ടീവ്നസ് എന്ന സെക്ഷന്‍ കാണുക.), ഇത്തരം ജോലികള്‍ മറ്റുള്ളവര്‍ക്കു കൈമാറുകയോ ആവുന്നത്ര വേഗം ചെയ്തൊഴിവാക്കുകയോ ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മറ്റു കൂട്ടങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ത്തതിനു ശേഷം മാത്രമേ കൂട്ടം iv-ല്‍ വരുന്ന (അടിയന്തിരസ്വഭാവമോ പ്രാധാന്യമോ ഇല്ലാത്ത) കാര്യങ്ങള്‍ക്കു സമയം ചെലവാക്കാവൂ. ഇത്തരം കാര്യങ്ങള്‍ക്ക് ഏറെ സമയം കൊടുക്കുന്നുണ്ടെങ്കില്‍ അതു നിര്‍ത്തി, പകരം ആ സമയം കൂട്ടം ii-ല്‍ വരുന്ന കാര്യങ്ങള്‍ക്കു കൊടുക്കുക.

ഒരു ദിവസത്തിന്‍റെ മാത്രമല്ല, മാസത്തിന്‍റെയോ വര്‍ഷത്തിന്‍റെയോ ആസൂത്രണത്തിനും ഐസന്‍ഹോവര്‍ മെതേഡ് ഉപയോഗിക്കാവുന്നതാണ്. തുടക്കത്തില്‍ അല്‍പം സമയമെടുക്കുകയോ പ്രയാസം നേരിടുകയോ ചെയ്യാമെങ്കിലും സമയം ചെല്ലുന്നതിനനുസരിച്ച് ഈ പ്രശ്നങ്ങള്‍ സ്വയം പരിഹൃതമാവും.


2. PARETO PRINCIPLE // കയ്യിലൊതുക്കാനെളുപ്പമുള്ള കാര്യങ്ങള്‍

ഒരു കാര്യത്തിന്‍റെ 80% സാദ്ധ്യമാക്കാന്‍ അതു മുഴുവനും സാദ്ധ്യമാക്കാന്‍ വേണ്ട പരിശ്രമത്തിന്‍റെ 20% മാത്രം മതിയാവും എന്നാണ് ഈ തത്വം പറയുന്നത്. ഉദാഹരണത്തിന്, അഞ്ചുദിവസം പഠിച്ചാല്‍ നൂറില്‍ നൂറുമാര്‍ക്കു കിട്ടാമെങ്കില്‍ അതില്‍ 80 മാര്‍ക്കും വെറും ഒരു ദിവസം വായിച്ചാല്‍ നേടാനായേക്കും — ശേഷിക്കുന്ന 20 മാര്‍ക്കിനായാണ്‌ ബാക്കി നാലു ദിവസത്തെയും പരിശ്രമം ചെലവാകുന്നത്. അതുപോലെതന്നെ ടെക്സ്റ്റ്ബുക്കുകള്‍, ക്ലാസ്നോട്ടുകള്‍, ഗൈഡുകള്‍ തുടങ്ങിയവയില്‍നിന്ന് ഏറ്റവും പ്രസക്തമായ 20% ഭാഗം തെരഞ്ഞെടുത്തു വായിച്ചാല്‍ത്തന്നെ ആകെ മാര്‍ക്കിന്‍റെ 80% കിട്ടിയേക്കും.
ഈ തത്വം പഠനകാര്യങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍

    മുന്നനുഭവങ്ങളും അദ്ധ്യാപകരുടെയും സീനിയര്‍ വിദ്യാര്‍ത്ഥികളുടെയുമൊക്കെ നിര്‍ദ്ദേശങ്ങളും വെച്ച് കൂടുതല്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി അവ ഏറ്റവുമാദ്യം വായിച്ചുതീര്‍ക്കുക.
    സമയക്കുറവുള്ളപ്പോള്‍ വായിക്കാതെ വിടുന്ന ഭാഗങ്ങളില്‍ ഇവ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
    ചുമ്മാ ജയിച്ചാല്‍ മാത്രം പോരാ, വളരെ നല്ല മാര്‍ക്കു കിട്ടുകയും വേണം എന്നുള്ളവര്‍ തീര്‍ച്ചയായും എല്ലാ ഭാഗങ്ങളും പഠിച്ചിരിക്കണം. എന്നാല്‍ അങ്ങിനെയുള്ളവരും പഠിക്കുമ്പോഴും റിവിഷന്‍ നേരത്തും ഇത്തരം ഭാഗങ്ങള്‍ക്ക് കൂടുതല്‍ സമയമനുവദിക്കുന്നതാവും ബുദ്ധി.
    ഈ തത്വത്തിന്‍റെ ഒരു വകഭേദം പരീക്ഷയെഴുതുമ്പോഴും ഉപയോഗിക്കാം. അഞ്ചുമാര്‍ക്കുള്ള ഒരു ചോദ്യത്തിന്‍റെ ആദ്യ നാലുമാര്‍ക്ക് നേടിയെടുക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും — എന്നാല്‍ അവസാനത്തെയാ ഒരു മാര്‍ക്കു കൂടിക്കിട്ടാന്‍ താരതമ്യേന കൂടുതല്‍ സമയവും പരിശ്രമവും വേണ്ടിവന്നേക്കും. അതുകൊണ്ടുതന്നെ മുഴുവന്‍ മാര്‍ക്കും മോഹിച്ച് ആദ്യ ചോദ്യങ്ങള്‍ക്കൊക്കെ ഏറെ നേരമെടുത്ത് ഉത്തരമെഴുതി, അവസാനം പല ചോദ്യങ്ങളും ഒന്നു ശ്രമിച്ചുനോക്കാന്‍ പോലും സമയം കിട്ടാതിരിക്കുന്ന അവസ്ഥ വരാതെ നോക്കുക.

3. DISTRIBUTED PRACTICE // പയ്യെത്തിന്നാല്‍...

ഒരു പാഠം ഒരൊറ്റ ദിവസംതന്നെ കുറേ നേരമെടുത്ത് പലയാവര്‍ത്തി വായിക്കുന്നതിനെക്കാള്‍ കാര്യങ്ങള്‍ ഓര്‍മയില്‍നില്‍ക്കാന്‍ നല്ലത് അതു പല ദിവസങ്ങളിലായി കുറച്ചുനേരം വീതമെടുത്തു വായിക്കുന്നതാണ്. പരീക്ഷക്ക്‌ ഏറെ മുമ്പുതന്നെ പഠനം തുടങ്ങി, പല ദിവസങ്ങളിലായി ഇത്തിരിനേരം വീതമെടുത്ത് വായിച്ച ഭാഗങ്ങളാണ് പരീക്ഷാത്തലേന്ന് ഊണുമുറക്കവും കളഞ്ഞ് വായിച്ചെടുക്കുന്നവയെക്കാള്‍ ഓര്‍മയില്‍ നില്‍ക്കുക. പഠനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പൊതുവെ നിര്‍ദ്ദേശിക്കപ്പെടാറുള്ള പത്തു വിദ്യകളെ 2013-ല്‍ കെന്‍റ് സ്റ്റേറ്റ് എന്ന അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ താരതമ്യപഠനത്തിനു വിധേയമാക്കിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ഫലപ്രദം എന്നു തെളിഞ്ഞത് ഈ രീതിയായിരുന്നു. വര്‍ഷം മുഴുവനും ദിവസവും നിശ്ചിത സമയം വായനക്കായി മാറ്റിവെക്കുക എന്ന പതിവ് ഉപദേശത്തിന് ഇവിടെ ശാസ്ത്രീയ അടിത്തറ കിട്ടുകയാണ്. വര്‍ഷത്തുടക്കത്തില്‍ ഒരു സമയക്രമം നിശ്ചയിക്കുകയും അതില്‍ ആവശ്യാനുസരണം പുന:ക്രമീകരണങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുക. ഉദ്ദേശിച്ചത്ര സമയം പഠനത്തിനായിക്കിട്ടുന്നില്ലെങ്കില്‍ ഐസന്‍ഹോവര്‍ മെതേഡ്, പരേറ്റോ പ്രിന്‍സിപ്പിള്‍, അസെര്‍ട്ടീവ്നസ് എന്നീ സെക്ഷനുകളില്‍പ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്തുക.


4. SQ3R // പാഠങ്ങള്‍ വായിക്കേണ്ടത്

പാഠഭാഗങ്ങളും പൊതുവെ കഥകളെയും മറ്റുംപോലെ തുടക്കംതൊട്ട് അവസാനം വരെയാണ് വായിക്കപ്പെടാറുള്ളത്. എന്നാല്‍ കാര്യങ്ങള്‍ നന്നായി മനസ്സിലാവാനും ഓര്‍മയില്‍ നില്‍ക്കാനും ആ രീതി അത്ര അഭികാമ്യമല്ല. ഏതു ഭാഗങ്ങളാണ്‌ കൂടുതല്‍ മനസ്സിരുത്തി വായിക്കേണ്ടത് എന്നു നിര്‍ണയിക്കാനും അങ്ങിനെ പഠനത്തിന്‍റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു രീതിയാണ് SQ3R. അഞ്ചു ഘട്ടങ്ങളായാണ് ഇവിടെ പഠനം നടക്കുന്നത്. Survey, Question, Read, Recite, Review എന്നീ ഘട്ടങ്ങളെയാണ് SQ3R എന്ന പേരു സൂചിപ്പിക്കുന്നത്.

1. Survey: ആദ്യം പാഠത്തിന്‍റെ ഒരു വിഹഗവീക്ഷണം നടത്തുക. ഹെഡ്ഡിങ്ങ്, ആമുഖം, സബ്ഹെഡ്ഡിങ്ങുകള്‍, ബോക്സുകള്‍, ചിത്രങ്ങളുടെയും ഗ്രാഫുകളുടെയും മറ്റും അടിക്കുറിപ്പുകള്‍, ബോള്‍ഡിലോ ഇറ്റാലിക്സിലോ കൊടുത്ത വാചകങ്ങള്‍, സംഗ്രഹം തുടങ്ങിയവ ഓടിച്ചുവായിക്കുക.
2. Question: കുറച്ചു ചോദ്യങ്ങള്‍ രൂപപ്പെടുത്തി എവിടെയെങ്കിലും എഴുതിവെക്കുക. ചോദ്യങ്ങള്‍ കിട്ടാന്‍ ഈ രീതികള്‍ ഉപയോഗിക്കാം:

    സബ്ഹെഡ്ഡിങ്ങുകളെ ചോദ്യങ്ങളാക്കി മാറ്റുക. (Gravity എന്ന തലക്കെട്ടിനെ Define gravity എന്ന ചോദ്യമാക്കാം.)
    പാഠത്തിനൊടുവിലെ മാതൃകാചോദ്യങ്ങള്‍ എടുത്തെഴുതുക.
    Survey വേളയില്‍ വല്ല സംശയങ്ങളും ഉടലെടുത്തുവെങ്കില്‍ അവയെ ഉള്‍പ്പെടുത്തുക.
    പാഠത്തിലെ വിവരങ്ങള്‍ക്ക് ദൈനംദിന ജീവിതത്തിലുള്ള പ്രസക്തിയെന്താണ് എന്നാലോചിക്കുക. ആ ഒരു കാഴ്ചപ്പാടില്‍ പാഠത്തില്‍നിന്ന് കൂടുതലായെന്താണറിയാനുള്ളത് എന്നത് ചോദ്യരൂപത്തിലെഴുതുക.

3. Read: പാഠം വായിക്കുക. കയ്യിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുകയാവണം പ്രധാന ഉദ്ദേശ്യം. അവ്യക്തമോ ക്ലേശകരമോ ആയ ഭാഗങ്ങള്‍ക്ക് കൂടുതല്‍ സമയം കൊടുക്കുക.
4. Recite: ഓരോ സെക്ഷനും പിന്നിടുമ്പോള്‍ ചോദ്യങ്ങള്‍ വല്ലതിനും ഉത്തരം കിട്ടിയെങ്കില്‍ ആ ഉത്തരങ്ങള്‍ സ്വന്തം വാക്കുകളില്‍ ഒന്ന്‍ ഉരുവിട്ടുപറയുക.
5. Review: ഉരുവിട്ടുപറഞ്ഞപ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെട്ട ഭാഗങ്ങള്‍ ഒരാവര്‍ത്തി കൂടി വായിക്കുക. അടുത്ത ദിവസം ആ ഉത്തരങ്ങള്‍ മാത്രം ഒന്നുകൂടി ഉരുവിട്ടുനോക്കുക. ഏതെങ്കിലും പോയിന്‍റുകള്‍ അപ്പോഴും പ്രശ്നമാണെങ്കില്‍ അവ പ്രത്യേകം കാര്‍ഡുകളിലോ മറ്റോ കുറിച്ചുവെക്കുക. അടുത്ത മൂന്നുനാലു ദിവസങ്ങളില്‍ ആ കാര്‍ഡുകള്‍ ഒന്നോടിച്ചുനോക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കാര്‍ഡുകള്‍ ഉണ്ടാക്കുക. പറ്റുമെങ്കില്‍ പാഠത്തിലെ വിവരങ്ങള്‍ വെച്ച് ചിത്രങ്ങളോ ചാര്‍ട്ടുകളോ നിര്‍മിക്കുകയും പാഠഭാഗങ്ങള്‍ മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊടുക്കുകയും സഹപാഠികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക.

സ്റ്റഡിലീവ് വരെയൊന്നും കാക്കാതെ പുതിയൊരു ക്ലാസില്‍ കയറുമ്പോള്‍ത്തന്നെ SQ3R ഉപയോഗിച്ചു തുടങ്ങുന്നതാവും നല്ലത്. ഒരു പാഠം ക്ലാസില്‍ പഠിപ്പിക്കുന്നത്തിനു മുമ്പ് അത് ഒന്നു വായിച്ചിട്ടു പോവുന്നത് ക്ലാസ് ഒരു reviewവിന്‍റെ ഫലം ചെയ്യാനും പാഠഭാഗങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാകാനും സഹായിക്കും. ശാസ്ത്രവിഷയങ്ങള്‍ക്കാണ് ഈ രീതി കൂടുതലനുയോജ്യം — ഭാഷാവിഷയങ്ങള്‍ക്കും ഗണിതത്തിനും ഇത് അത്ര ഫലം ചെയ്തേക്കില്ല.


5. KWL // അറിയാവുന്നത്. അറിയേണ്ടത്. അറിഞ്ഞത്.

പുതിയ വിവരങ്ങളെ മുമ്പേയറിയാവുന്ന കാര്യങ്ങളുമായി കണക്റ്റുചെയ്തു പഠിക്കുന്നത് ഗ്രാഹ്യശേഷിയും ഓര്‍മയും മെച്ചപ്പെടുത്തും. ഈ തത്വം പ്രയോജനപ്പെടുത്തുന്ന ഒരു പഠനരീതിയാണ് KWL. ഇതും കൂടുതലഭികാമ്യം ശാസ്ത്രവിഷയങ്ങള്‍ക്കാണ്. മൂന്നു ഘട്ടങ്ങളിലായാണ് ഇവിടെ പഠനം നടക്കുന്നത്:

1. വായന തുടങ്ങുംമുമ്പ് ആ പാഠത്തെക്കുറിച്ച് മുമ്പേതന്നെ എന്തൊക്കെയറിയാം എന്ന് KWL ചാര്‍ട്ടിന്‍റെ (പട്ടിക 1) ആദ്യകോളത്തില്‍ എഴുതുക. സ്കൂളിലോ ട്യൂഷനിലോ മറ്റോ കേട്ട വിവരങ്ങള്‍ ഇങ്ങിനെയെഴുതാം. ആ പോയിന്‍റുകളെ വിവിധ തലക്കെട്ടുകളിലായി വേര്‍തിരിക്കുകയും ചെയ്യാം.

 
2. ആ പാഠത്തില്‍നിന്ന് എന്തൊക്കെ അറിയാനാഗ്രഹിക്കുന്നു എന്ന് അടുത്ത കോളത്തില്‍ ചോദ്യരൂപത്തില്‍ എഴുതുക. ചോദ്യങ്ങള്‍ നിര്‍മിക്കാന്‍ SQ3R-ലെയതേ രീതികള്‍ ഉപയോഗിക്കാം. ആദ്യകോളത്തിലെ പോയിന്‍റുകളെപ്പറ്റി “ഇതേക്കുറിച്ച് കൂടുതലെന്താണറിയേണ്ടത്?” എന്ന രൂപത്തില്‍ ചോദ്യങ്ങളുണ്ടാക്കുകയുമാവാം.
3. പാഠം വായിക്കുക. പുതുതായി എന്തൊക്കെപ്പഠിക്കാനായി എന്ന് അവസാനകോളത്തില്‍ സ്വന്തം വാക്കുകളില്‍ എഴുതുക. (ഇത് വായനക്കിടയില്‍ത്തന്നെയോ പാഠം മുഴുവനും വായിച്ചുകഴിഞ്ഞിട്ടോ ചെയ്യാം.) രണ്ടാംകോളത്തിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇവിടെയുള്‍പ്പെടുത്താം. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടിയോ എന്നു പരിശോധിക്കുക. പാഠത്തിന് ഉത്തരം തരാനാവാതെപോയ ചോദ്യങ്ങളെപ്പറ്റി അനുയോജ്യമായ മറ്റു സ്രോതസ്സുകളില്‍നിന്ന് വിവരം ശേഖരിക്കുക.


6. DECISION MAKING // ചിന്താക്കുഴപ്പങ്ങള്‍ക്ക് ഒരൊറ്റമൂലി


ഈ കോഴ്സാണോ ആ കോഴ്സാണോ നല്ലത്? ഈ സ്കൂളിലാണോ അതോ ആ സ്കൂളിലാണോ ചേരേണ്ടത്? ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കുള്ള ഒരു പരിഹാരമാര്‍ഗമിതാ:

1. താഴെക്കൊടുത്ത പോലെ ഒരു പട്ടികയുണ്ടാക്കുക. പരിഗണിച്ചുകൊണ്ടിരിക്കുന്ന ഓപ്ഷനുകളെ മുകളിലെ വരിയില്‍ പല കോളങ്ങളിലായി എഴുതുക.


2. ഏതൊക്കെ ഘടകങ്ങളാണ് നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുക എന്നത് ഏറ്റവുമിടത്തേക്കോളത്തില്‍ പല വരികളിലായി എഴുതുക.
3. ആ ഘടകങ്ങളോരോന്നും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഒരു മാര്‍ക്കിട്ട് തൊട്ടടുത്ത കോളത്തില്‍ എഴുതുക.
4. ഓരോ ഓപ്ഷനും ഇതില്‍ ഓരോ ഘടകത്തിന്‍റെയും കാര്യത്തില്‍ എത്രത്തോളം നിലവാരമുണ്ട് എന്നതിന് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഒരു മാര്‍ക്കിട്ട് അതാത് ഓപ്ഷനുകള്‍ക്കു താഴെയുള്ള “നിലവാരം” എന്ന കോളത്തില്‍ എഴുതുക.
5. ഓരോ ഘടകത്തിന്‍റെയും പ്രാധാന്യത്തിനും അതിന് ഓരോ ഓപ്ഷനുമുളള നിലവാരത്തിനും കൊടുത്ത മാര്‍ക്കുകള്‍ തമ്മില്‍ ഗുണിച്ച് അതാത് ഓപ്ഷനു താഴെ എഴുതുക.
6. ഓരോ ഓപ്ഷനും കിട്ടിയ വിവിധ മാര്‍ക്കുകള്‍ കൂട്ടുക.
7. ഏറ്റവും മാര്‍ക്കു കിട്ടിയ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അഥവാ ആ ഓപ്ഷനല്ല ഏറ്റവും മികച്ചത് എന്നു തോന്നുന്നുവെങ്കില്‍ കൊടുത്ത മാര്‍ക്കുകളുടെ ഒരു പുന:പരിശോധന നടത്തുക. ആവശ്യമെങ്കില്‍ കുറച്ചുകൂടി അന്വേഷണങ്ങള്‍ നടത്തുകയോ കൂടുതല്‍പ്പേരോട് അഭിപ്രായമാരായുകയോ ചെയ്യുക.


7. PROBLEM SOLVING TECHNIQUES // പ്രശ്നപരിഹാരത്തിന്‍റെ പടവുകള്‍

പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന ചില നടപടികളെ പരിചയപ്പെടാം:

1. ഏതൊക്കെ പെരുമാറ്റങ്ങളും സാഹചര്യങ്ങളുമാണ് പ്രശ്നത്തിന്‍റെ ചേരുവകള്‍ എന്നു തിരിച്ചറിയുക. എന്താണ് ശരിക്കും പ്രശ്നം എന്ന് കൃത്യമായും വ്യക്തമായും നിര്‍വചിക്കുക. (ഉദാ:- “നാളെ ഇംഗ്ലീഷ് പരീക്ഷയും മറ്റന്നാള്‍ പ്രസംഗമത്സരവും ഉണ്ട്. രണ്ടിനും കൂടി തയ്യാറെടുക്കാന്‍ സമയം കുറവാണ്.”)
2. പ്രശ്നപരിഹാരത്തിന് ഉപയോഗിക്കാവുന്നതെന്നു തോന്നുന്ന മാര്‍ഗങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. (ഉദാ:- “മറ്റന്നാള്‍ രാവിലെ ട്യൂഷനു പോവാതിരിക്കാം.” “പതിവുപോലെ സ്കൂള്‍ബസ്സിനെ ആശ്രയിക്കാതെ ചേട്ടനോട് ബൈക്കില്‍ കൊണ്ടുവിടാന്‍ പറയാം.”) അവ പ്രായോഗികമാണോ, പൂര്‍ണമായും ഫലംചെയ്തേക്കുമോ എന്നൊന്നും ഇപ്പോള്‍ പരിഗണിക്കേണ്ടതില്ല. സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയുമൊക്കെ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിക്കുക.
3. ലിസ്റ്റില്‍ച്ചേര്‍ത്ത ഓരോ മാര്‍ഗത്തിന്‍റെയും മെച്ചങ്ങളും ദോഷങ്ങളും പട്ടിക 3-ലേതു പോലെ താരതമ്യം ചെയ്യുക.


4. കൂട്ടത്തില്‍ ഏറ്റവും പ്രയോജനകരവും പ്രശ്നരഹിതവും എന്നു തോന്നുന്ന ഒരു മാര്‍ഗം തെരഞ്ഞെടുക്കുക. അത് നടപ്പിലാക്കാനുള്ള വഴികള്‍ തീരുമാനിക്കുകയും വേണ്ട സാധനസമ്പത്തുകള്‍ സ്വരുക്കൂട്ടുകയും ചെയ്യുക. ആര്, എപ്പോള്‍, എന്തു ചെയ്യും എന്ന് നിശ്ചയിക്കുക.
5. ആ മാര്‍ഗം പ്രാവര്‍ത്തികമാക്കുക.
6. ഉദ്ദേശിച്ച ഫലം കിട്ടുന്നുണ്ടോ എന്നു നിരീക്ഷിക്കുക. ഇല്ല എങ്കില്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള മാര്‍ഗത്തിലേക്കു മാറുക.


8. ASSERTIVENESS // പറ്റില്ലെന്നു പറയാം


മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്ന ഉദ്ദേശത്തോടെ ആരെന്താവശ്യപ്പെട്ടാലും മറുത്തുപറയാതെ അത് ഏറ്റെടുത്ത് ചെയ്തുതീര്‍ത്തു കൊടുക്കുന്നവരുണ്ട്. ഈ ശീലം പക്ഷേ ആത്മാഭിമാനത്തിന്‍റെ നാശത്തിനും മാനസികസമ്മര്‍ദ്ദത്തിനുമൊക്കെ വഴിവെക്കാം. മറുവശത്ത്‌, ആവശ്യങ്ങള്‍ നിരത്തുന്നവരെ തീര്‍ത്തും അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതും, എപ്പോഴും സ്വാര്‍ത്ഥചിന്താഗതിയോടെ പെരുമാറുന്നതുമൊന്നും ആരോഗ്യകരമായ ശീലങ്ങളല്ല താനും. ഈ രണ്ടു രീതികള്‍ക്കുമിടയിലുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെയോ വികാരങ്ങളെയോ ഹനിക്കാത്ത വിധത്തില്‍ സ്വന്തം ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും തീരുമാനങ്ങളെയുമൊക്കെ വ്യക്തമായി, വളച്ചുകെട്ടില്ലാതെ, വൈക്ലബ്യമോ കുറ്റബോധമോ കൂടാതെ പ്രകടിപ്പിക്കുന്ന രീതിയാണ് ഏറ്റവും ഗുണകരം. ഈ രീതിയവലംബിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ചില നടപടികള്‍ താഴെപ്പറയുന്നു:
നടത്തിക്കൊടുക്കാനാവാത്ത ആവശ്യങ്ങള്‍ നേരിടുമ്പോള്‍

    പറ്റില്ല എന്നു പറയുമ്പോള്‍ മറ്റേയാളുടെ മുഖത്തുതന്നെ നോക്കുക. എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കുക. കഴിയുന്നത്ര ചുരുങ്ങിയ വാക്കുകളില്‍ കാര്യമവതരിപ്പിക്കുക. അനുയോജ്യമായ ശരീരഭാഷ കൂടി ഉപയോഗപ്പെടുത്തുക.
    സ്വന്തമഭിപ്രായം വെളിപ്പെടുത്തുംമുമ്പ് മറ്റേയാളുടെ താല്‍പര്യം ഇന്നതാണ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ക്കുക. (ഉദാ- ”ഇപ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യേണ്ടത് ചേച്ചിയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ് എന്നെനിക്കറിയാം. പക്ഷേ എനിക്കു നാളെ പരീക്ഷയായതു കൊണ്ടാണ് ഇപ്പോള്‍ ഞാന്‍ കടയില്‍പ്പോവാന്‍ റെഡിയല്ലാത്തത്.”)
    ആവശ്യപ്പെട്ട കാര്യത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗമോ, അല്ലെങ്കില്‍ പകരം അതേ ഫലം കിട്ടുന്ന വേറെ വല്ല കാര്യങ്ങളോ ചെയ്തുകൊടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങിനെ ചെയ്യുക.
    പെട്ടെന്ന് വിശദീകരണങ്ങളൊന്നും നാവില്‍ വരുന്നില്ലെങ്കില്‍  “ഒന്നാലോചിച്ചിട്ട് മറുപടി പറയാം” എന്നറിയിക്കുക. എന്നിട്ട് തക്കതായ മറുപടി ചിട്ടപ്പെടുത്തി അത് പങ്കുവെക്കുക.

പൊതുവില്‍ ശ്രദ്ധിക്കാന്‍

    മറ്റുള്ളവരോട് വിയോജിക്കുമ്പോഴും അവര്‍ക്കു വേണ്ടത്ര കാതുകൊടുക്കുകയും പരസ്പരബഹുമാനത്തോടെ മാത്രം പ്രതികരിക്കുകയും ചെയ്യുക.
    മറ്റുള്ളവരെ കുറ്റപ്പെടുത്തിയോ താഴ്ത്തിക്കെട്ടിയോ പറയാതെ “എന്‍റെ താല്‍പര്യം ഇന്നതാണ്.”, “എന്‍റെ തീരുമാനം ഇതാണ്.” എന്ന രീതിയില്‍ കാര്യങ്ങളവതരിപ്പിക്കുക.
    നിങ്ങളുടെ ആവശ്യങ്ങള്‍ മറ്റുള്ളവരോടു തുറന്നുപറയുക. അല്ലാതെ അവര്‍ അതൊക്കെ ഊഹിച്ചറിഞ്ഞ് പരിഹരിച്ചുതരും എന്നു പ്രതീക്ഷിക്കാതിരിക്കുക.
    സ്വന്തം പിഴവുകള്‍ അംഗീകരിക്കാനും ആവശ്യമെങ്കില്‍ ക്ഷമാപണം നടത്താനും മടി വിചാരിക്കാതിരിക്കുക. എന്നാല്‍ ചെറിയ പിഴവുകള്‍ക്കൊന്നും ക്ഷമാപണം നടത്താന്‍ പോവാതിരിക്കുക.
    ചെറിയ പിഴവുകളുടെ പേരില്‍ അനാവശ്യമായി സ്വയം വിമര്‍ശിക്കാതിരിക്കുക.
    ഇടക്കൊക്കെ മറ്റുള്ളവരുടെ സഹായം തേടുന്നതില്‍ മോശകരമായി ഒന്നുമില്ല എന്നോര്‍ക്കുക.
    കൂടെയുള്ളവരെയെല്ലാം എപ്പോഴും സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ഒരാള്‍ക്കുമാവില്ല എന്നോര്‍ക്കുക.
    ഈ രീതിയില്‍ പെരുമാറുമ്പോള്‍ മറ്റുള്ളവര്‍ അനുചിതമായ രീതിയില്‍ പ്രതികരിക്കുകയാണെങ്കില്‍ അതിന്‍റെ കുറ്റം സ്വന്തം ചുമലില്‍ ചാരാതിരിക്കുക.

9. REFUSAL SKILLS // കൂട്ടുകാര്‍ ലഹരി നീട്ടുമ്പോള്‍

മദ്യത്തിനോ ലഹരിപദാര്‍ത്ഥങ്ങള്‍ക്കോ അടിപ്പെട്ട് ചികിത്സക്കെത്തുന്നവരില്‍ നല്ലൊരു പങ്കും പഠനകാലത്ത് കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അവ ഉപയോഗിച്ചുതുടങ്ങിയവരാണ്. ഒരാളുടെ തലച്ചോറിന്‍റെ വളര്‍ച്ച പൂര്‍ണമാകുന്നത് 23-25 വയസ്സോടെയാണ് എന്നതിനാല്‍ അതിനു മുമ്പുള്ള ഏതൊരു ലഹരിയുപയോഗവും തലച്ചോറിന്‍റെ വികാസത്തില്‍ ദുസ്സ്വാധീനം ചെലുത്തുകയും ഭാവിയില്‍ അഡിക്ഷന്‍ രൂപപ്പെടാനുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. സ്കൂളുകളിലും മറ്റും ലഹരിയുപയോഗം വ്യാപകമായ ഇക്കാലത്ത് കൂട്ടുകാരുടെ ഇത്തരം നിര്‍ബന്ധങ്ങളോട് ചെറുത്തുനില്‍ക്കുന്നതെങ്ങനെ എന്നറിഞ്ഞുവെക്കേണ്ടത് അത്യാവശ്യമാണ്.

    മുഖത്തേക്കു നോക്കി, വ്യക്തവും അസന്ദിഗ്ദ്ധവുമായ ശബ്ദത്തില്‍ “വേണ്ട” എന്നുപറയുക. കഴിവതും ചുമ്മാ ഒഴികഴിവുകള്‍ പറയാതിരിക്കുക.
    വിഷയം മാറ്റാന്‍ നോക്കുക. വേണമെങ്കില്‍ മറ്റെന്തെങ്കിലും പ്രവൃത്തികള്‍ക്ക് – നടക്കാന്‍ പോവുക, ടീവി കാണുക – കൂട്ടുതരാം എന്നറിയിക്കുക. എന്തുകൊണ്ട് “വേണ്ട” എന്നുപറയുന്നു എന്നതിനെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ക്കു നില്‍ക്കാതിരിക്കുക.
    എന്നിട്ടും നിര്‍ബന്ധം തുടരുന്നവരോട് അതു നിര്‍ത്താന്‍ ആജ്ഞാപിക്കുക.

10. THOUGHT RECORD // വികലചിന്തകളെ ആട്ടിപ്പായിക്കാം

ചെറിയ കാര്യങ്ങളില്‍പ്പോലും വല്ലാതെ സങ്കടപ്പെടുകയോ ടെന്‍ഷനടിക്കുകയോ ചെയ്യുന്നവരുണ്ട്. പലപ്പോഴും അവരുടെ അടിസ്ഥാനപ്രശ്നം മനസ്സിലേക്കു വരുന്ന വികലചിന്തകളെ ഒരു വിശകലനവും കൂടാതെ കണ്ണുമടച്ച് വിശ്വസിക്കുക എന്നതാണ്. ഉദാഹരണത്തിന്, പരീക്ഷയുടെ ഡേറ്റ് വന്നു എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു കുട്ടി “അയ്യോ, ഞാനെങ്ങാനും ഇതില്‍ തോറ്റുപോയാല്‍ അച്ഛന്‍ എങ്ങിനെ പ്രതികരിക്കും?!” എന്നാലോചിച്ച് പേടിക്കുകയും വിഷമിക്കുകയും ചെയ്യാം. ഇത്തരക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വിദ്യയിതാ:

    അമിതമായ ദേഷ്യമോ ടെന്‍ഷനോ സങ്കടമോ ഒക്കെത്തോന്നുമ്പോള്‍ അവയുടെ തീവ്രതക്ക് അനുയോജ്യമായ ഒരു മാര്‍ക്കു കൊടുക്കുക.
    അതിനു തൊട്ടുമുമ്പ് എന്തു ചിന്തകളാണ് മനസ്സിലൂടെക്കടന്നുപോയത് എന്നു പരിശോധിക്കുക.
    ആ ചിന്തകളില്‍ വല്ല പന്തികേടുകളും ഉണ്ടോ എന്നു വിശകലനം ചെയ്യുക. ആ ചിന്തകള്‍ തെറ്റാണ് എന്നു സമര്‍ത്ഥിക്കുന്ന കുറച്ചു മറുവാദങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക. (അത് സ്വന്തം ചിന്തയല്ല, മറ്റാരോ നമ്മോടു പറഞ്ഞ അഭിപ്രായമാണ് എന്ന രീതിയില്‍ മറുവാദങ്ങളാലോചിക്കുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും നല്ല മറുവാദങ്ങള്‍ കിട്ടാന്‍ സഹായിച്ചേക്കും.)
    ആ ചിന്തകളുടെ പൊള്ളത്തരം ബോദ്ധ്യമായിക്കഴിഞ്ഞാല്‍ അനുഭവിച്ചുകൊണ്ടിരുന്ന സങ്കടത്തിനോ ടെന്‍ഷനോ പുതിയൊരു മാര്‍ക്ക് കൊടുക്കുക — അതിന്‍റെ തീവ്രത കുറഞ്ഞതായിക്കാണാം.

(ഈ വിദ്യ എഴുതിച്ചെയ്യാവുന്ന ഒരു രീതി ഉദാഹരണസഹിതം പട്ടിക 4-ല്‍ കൊടുത്തിരിക്കുന്നു.)11. DIAPHRAGMATIC BREATHING // ആശ്വാസമേകുന്ന ശ്വാസനിശ്വാസങ്ങള്‍

നെഞ്ചിനും വയറിനുമിടക്കുള്ള ഡയഫ്രം എന്ന മസില്‍ നന്നായുപയോഗിച്ചു ശ്വാസമെടുക്കുന്നത് മാനസികസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കും.


    അയവുള്ള വസ്ത്രങ്ങളണിഞ്ഞ്, ഒന്നോ രണ്ടോ തലയിണകള്‍ വെച്ച്, കാല്‍മുട്ടുകള്‍ ചെറുതായി മടക്കി കിടക്കുക. (ചിത്രങ്ങള്‍ 1-3)
    ഒരു കൈ നെഞ്ചിന്‍റെ മുകള്‍ഭാഗത്തും മറ്റേക്കൈ വയറിനു മുകളിലും വെക്കുക.
    മൂ‍ക്കിലൂടെ ശ്വാസം പതിയെ അകത്തേക്കെടുക്കുക. വയറ്റില്‍വെച്ച കൈ പൊങ്ങുന്നുണ്ടെന്നും നെഞ്ചിലെ കൈ അധികമിളകുന്നില്ലെന്നും ഉറപ്പുവരുത്തുക.
    കവിളുകള്‍ വീര്‍പ്പിച്ച് വായിലൂടെ ശ്വാസം പതിയെ പുറത്തേക്കു വിടുക. ഒപ്പം വയറ്റിലെ പേശികളില്‍ ബലംകൊടുത്ത് അവയെ ഉള്ളിലേക്കു വലിക്കുക. നെഞ്ചിലെ കൈ അധികം ഇളകാതെ നോക്കുകയും വേണം.
    അഞ്ചുമുതല്‍ പത്തുമിനിട്ടു വരെ നേരത്തേക്ക് ഇതേ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
    അല്‍പം പരിചയമായിക്കഴിഞ്ഞാല്‍ ഇത് ഇരുന്നും ചെയ്യാം (ചിത്രം 4). കാല്‍മുട്ടുകള്‍ മടക്കി, തോളിലും കഴുത്തിലും അയവുകൊടുത്തു വേണം ഇരിക്കാന്‍. ബാക്കി സ്റ്റെപ്പുകളെല്ലാം മുകളില്‍പ്പറഞ്ഞ രീതിയില്‍ത്തന്നെ ചെയ്യാം.രണ്ടാഴ്ചയോളം പരിശീലിച്ച ശേഷം മാത്രം ഇത് സമ്മര്‍ദ്ദവേളകളില്‍ ഉപയോഗിക്കുന്നതാവും നല്ലത്.
12. CREATIVE VISUALIZATION // അകക്കണ്ണുകളിലെ ശാന്തിദൃശ്യങ്ങള്‍

പരീക്ഷാവേളകളിലും മറ്റും വല്ലാതെ ടെന്‍ഷനനുഭവപ്പെടുമ്പോള്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണിത്.

    സൌകര്യപ്രദമായ ഒരു പൊസിഷനില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.
    രണ്ടുമൂന്നു പ്രാവശ്യം ആഴത്തില്‍ ശ്വാസം വലിച്ചുവിടുക.
    പുറംലോകത്തെ ശ്രദ്ധിക്കുന്നത് കഴിവത്ര ചുരുക്കി, ശ്രദ്ധ സ്വന്തം മനസ്സിലും ശരീരത്തിലുമായി കേന്ദ്രീകരിക്കുക.
    നേരിട്ടവിടെച്ചെന്നാല്‍ നല്ല മനശ്ശാന്തി കിട്ടാറുള്ള ഒരു സ്ഥലം – പുഴക്കരയോ പൂന്തോട്ടമോ മറ്റോ – ഉള്‍ക്കണ്ണുകളില്‍ സങ്കല്‍പ്പിക്കുക.
    ദൃശ്യം മാത്രമല്ല, ആ സ്ഥലത്തെ ശബ്ദങ്ങള്‍, സ്പര്‍ശങ്ങള്‍, ഗന്ധങ്ങള്‍ എന്നിവയും മനസ്സിലേക്കു കൊണ്ടുവരിക.
                                                          

                                                                         ഡോ. ഷാഹുല്‍ അമീന്‍                              കടപ്പാട് :  അവര്‍കിഡ്സ്‌ 

Related posts


പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ !
പരീക്ഷാപ്പേടി അകറ്റാൻ ! ചില വിദ്യകൾ


Thursday, May 10, 2018

HIGHER SECONDARY RESULT 2018 | ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഫലം


                                    ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയർ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇക്കുറി കൂടുതലാണ്. 83.37 ശതമാനമായിരുന്നു 2017ലെ വിജയ ശതമാനം
പ്സ് ടുവിന്  3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി. മലപ്പുറത്താണ് കൂടുതല്‍ എ പ്ലസുകള്‍. കുറവ് പത്തനംതിട്ടയിലും. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടി.  കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. കുറവ് പത്തനംതിട്ടയിലും. സേ പരീക്ഷ ജൂൺ 5 മുതൽ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ്‍മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 80.34 ശതമാനമാണ് വിജയം. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വിജയ ശതമാനമാണ്. വി.എച്ച്.എസ്.ഇക്ക് 81.50 ശതമാനമായിരുന്നു 2017ല്‍ ഉണ്ടായിരുന്നത്. പ്ലസ് വണ്‍ പരീക്ഷാ ഫലം മേയ് അവസാനം പ്രഖ്യാപിക്കും.

ഫലം അറിയാന്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക 


GAM FGALLERY - USER FRIENDLY GUI for FGALLERY - Updated


GAM FGALLERY
             ഇത്തവണത്തെ ICT trg ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു.
ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു user friendly ആയ GUI തയ്യാറാക്കി അവതരിപ്പിക്കുകയാണ്.

fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് rgtclk-OpenwithGdebiPackageInstaller ഉപയോഗിച്ച് install ചെയ്യുക.

(system ത്തില്‍ fgallery നേരത്തെ തന്നെ install ചെയ്തിട്ടുണ്ടായിരിക്കണം. Trg ന് ലഭിക്കുന്ന Updation file ഇന്‍സ്റ്റാള്‍ ചെയ്താല്‍ fgallery യും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും)

GamFgallery തുറക്കുവാന്‍
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്കുക.

Opening Window


​ഇതില്‍ Try IT ല്‍ ക്ലിക്കുക


അപ്പോള്‍ തുറന്നുവരുന്ന ഈ ജാലകത്തിലെ
"ചിത്രമുള്ള ഫോള്‍ഡര്‍ തുറക്കുക" എന്നത്ല്‍ ക്ലിക്കുക.ഇപ്പോള്‍ ആ ഫോള്‍ഡറിലെ ചിത്രങ്ങളുടെ file names ഒരു നീലക്കള്ളിയില്‍ ദൃശ്യമാകും.
ഈ filename ല്‍ ക്ലിക്കിയാല്‍ ആ ചിത്രത്തിന്റെ തലക്കട്ട്/വിവരണം  എന്നിവ ചേര്‍ക്കുവാനുള്ള വെള്ളക്കള്ളി ലഭിക്കും.
അതില്‍ ആവശ്യമായകാര്യം ടൈപ്പി (copy-paste ഉം ഉപയോഗിക്കാം), താഴെയുള്ള "തലക്കെട്ട്/വിവരണം" എന്ന ബട്ടണില്‍ ക്ലിക്കുക.
ഇങ്ങിനെ ആവശ്യമായ ചിത്രങ്ങള്‍ക്കെല്ലാം ചെയ്യുക.
തുടര്‍ന്ന്
​ജാലകത്തിന്റെ അടിയിലെ

"ഗാലറി തയ്യാറാക്കാം" എന്ന ബട്ടണില്‍ ക്ലിക്കുക.

Terminal Process കഴിഞ്ഞ് HTML ഫയല്‍ തുറന്നുവരുന്നതുവരെ കാത്തിരിക്കുക ........

 CLICK HERE to Download fgamgallery_0.0-1_all.debWednesday, May 09, 2018

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ...


ഹൃദയാഭിവാദ്യങ്ങൾ...
                   ചരിത്രത്തിൽ ആദ്യമായി അൺ എയ്ഡഡ് സ്കൂൾ മാനേജർമാരും ജീവനക്കാരും കുട്ടികളെ തേടി ഊര്തെണ്ടാനിറങ്ങുന്നു! നിങ്ങൾ പൊതുവിദ്യാലയക്കാർ എന്തെല്ലാം "കോപ്രായങ്ങൾ" കാട്ടിയാലും ഞങ്ങൾക്ക് ഒരു ചുക്കും സംദവിക്കില്ല എന്ന് അഹങ്കരിച്ചു നടന്നവർ പുതിയ ഓഫറുകളുമായി വീടുവീടാന്തരം കയറിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നു എന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയപ്രഖ്യാപനം കൂടിയാണ്. പാവപ്പെട്ടവരെന്ന വാക്ക് അജണ്ടയിലില്ലാതിരുന്നവർ "പാവപ്പെട്ടവനും മികവുറ്റ വിദ്യാഭ്യാസം" എന്ന് നോട്ടീസിറക്കിയിരിക്കുന്നു. സൗജന്യമായി കിട്ടുന്നതൊന്നും  നല്ലതല്ല എന്ന ന്യായവാദമാണ് ഇപ്പോൾ പ്രധാനമായും അവർ ഉയർത്തുന്നത്. പൊതുവിദ്യാലയ സൗജന്യ മോഹന വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരാകരുതെന്ന ഉപദേശവുമുണ്ട്.

 പൊതുവിദ്യാലയങ്ങളിലാകട്ടെ എല്ലാ വിഷയങ്ങളിലും മികച്ച പരിശീലനം നേടിയ അധ്യാപകർ എല്ലാ വർഷവും തുടർ പരിശീലനങ്ങളിലൂടെ തങ്ങളുടെ അറിവും പ്രായോഗിക ജ്ഞാനവും സ്ഫുടം ചെയ്തെടുത്താണ് വിദ്യാർത്ഥികളെ അഭിമുഖീകരിക്കുന്നത്. ഓരോ കുഞ്ഞിനും സവിശേഷമായ കഴിവുകളുണ്ടെന്നും പഠനശൈലി വ്യത്യസ്തമാണെന്നും തിരിച്ചറിഞ്ഞാണ് അറിവാർജനത്തിന് അവരെ സജ്ജമാക്കുന്നത്. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിലാണെങ്കിൽ പൊതു വിദ്യാലയങ്ങൾ ബഹുദൂരം മുന്നേറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറി.

നഷ്ടപ്രതാപം വീണ്ടെടുത്ത് പൊതുവിദ്യാലയങ്ങൾ സടകുടഞ്ഞെണീറ്റ് വർധിച്ച ആത്മവിശ്വാസത്തോടെ തങ്ങളുടെ മികവ് പ്രകടമാക്കിയതോടെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് ആയിരകണക്കിന് കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ ചേർന്നു കൊണ്ടിരിക്കുന്നത്. പല വിദ്യാലയങ്ങളിലും ഇപ്പോൾ തന്നെ പ്രവേശനം നിർത്തിവയ്ക്കേണ്ടി വന്നു. ദിവസങ്ങൾക്ക് മുമ്പേ പ്രവേശനത്തിനായി ക്യൂ നിൽക്കുന്ന അവസ്ഥ അപുർവമെങ്കിലും ചിലയിടങ്ങളിൽ ഉണ്ടായി വന്നു.

പൊതുവിദ്യാലയങ്ങളിൽ പ്രകടമാകുന്ന ഉണർവിനെക്കുറിച്ചും വിദ്യാലയ മികവിനെക്കുറിച്ചും കുട്ടികൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും നിങ്ങളോട് സംവദിക്കാൻ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പൊതുപ്രവർത്തകരും നിങ്ങളെ വന്ന് കണ്ടെന്നിരിക്കും. നമ്മുടെ പൊതു ഇടങ്ങളെ തിരിച്ചുപിടിക്കാനും മതനിരപേക്ഷ ജനാധിപത്യ ജനകീയ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്കൂൾ പ്രവേശന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

അതേസമയം കച്ചവട വിദ്യാലയങ്ങളിൽ സ്ഥിതി മറ്റൊന്നാണ്. മുൻകാലങ്ങളിൽ തങ്ങൾക്കുണ്ടെന്ന് മേനിപറഞ്ഞ് നടന്നിരുന്ന മേന്മകളൊന്നും യഥാർത്ഥമല്ലെന്ന് ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. രണ്ടായിരത്തിലധികം അൺ എയ്ഡഡ് വിദ്യാലയങ്ങൾ മതിയായ സൗകര്യങ്ങളും കുട്ടികളുമില്ലാതെ ഈ അക്കാദമിക വർഷം അടച്ചു പൂട്ടേണ്ടി വന്നേക്കുമെന്ന നില സംജാതമായിരിക്കുന്നു. അവശ്യം ആവശ്യമായ അക്കാദമിക യോഗ്യതകളോ പുതിയ കാലം ആവശ്യപ്പെടുന്ന നൈപുണികളോ ഇല്ലാത്ത അധ്യാപകർ, യന്ത്രങ്ങളെപ്പോലെ പാഠഭാഗങ്ങൾ ഉരുവിട്ട് പഠിക്കാൻ വിധിക്കപ്പെട്ട് ക്ലാസ് മുറിയിൽ തളച്ചിടപ്പെടുന്ന കുട്ടികൾ, അവകാശങ്ങളെല്ലാം ചവുട്ടിമെതിച്ച് മുന്നേറുന്ന കച്ചവട താൽപര്യം, അരാജക ബോധവും അരക്ഷിതാവസ്ഥയും അരാഷ്ട്രീയ വർഗീയ ചിന്ത മാത്രം സമ്മാനിക്കുന്ന പഠിപ്പിക്കലും സാമൂഹ്യാനുഭവങ്ങളും... കേരളീയ സമൂഹം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ പുറംപൂച്ച് തിരിച്ചറിഞ്ഞ് കഴിഞ്ഞു. പൊതു വിദ്യാലയങ്ങളുടെ മേന്മകൾ ഉൾക്കൊള്ളാൻ സന്നദ്ധരായി ബഹുജനം മുന്നോട്ടുവന്ന് കഴിഞ്ഞു. അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും സ്വന്തം കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് പറിച്ച് നട്ട രക്ഷിതാക്കളാണ് മിക്കയിടങ്ങളിലും ഞങ്ങളുടെ ബ്രാന്റ് അംബാസിഡർമാർ. വലിയ ആവേശത്തോടെയാണവർ തങ്ങളുടെ നേരനുഭവങ്ങൾ വിവരിക്കുന്നത്. ചരിത്രത്തിൽ ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടം അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് കുട്ടികളെ പിടിക്കാൻ ഇവർ ഇറങ്ങി തിരിച്ചിട്ടുള്ളത്. കള്ള പ്രചരണങ്ങളും മോഹന വാഗ്ദാനങ്ങളുമായി അവർ നിങ്ങളുടെ വീട്ടുമുറ്റത്തും എത്താം. ജാഗ്രതയോടെ ഇരിക്കണേ.
ഗുണമേന്മാ വിദ്യാഭ്യാസത്തിലൂടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങൾ...
വാട്സാപ്പ് പോസ്റ്റ്
രക്ഷിതാക്കൾ ജാഗ്രത പാലിക്കുക, അദ്ധ്യാപകർ ലക്ഷ്മണ രേഖയ്ക്കുള്ളിലാണ് !


അദ്ധ്യാപകർ ലക്ഷ്മണ രേഖയ്ക്കുള്ളിലാണ് !
                               ഏതാനും ആഴ്ചകൾക്കുമുമ്പ് രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന തലക്കെട്ടോടെ അസാധാരണമായൊരു സന്ദേശം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയുണ്ടായി. സന്ദേശത്തിന്റെ പ്രസക്തഭാഗം ഇതായിരുന്നു.
മാർച്ച് 26ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെയും 27ന് വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളുടെയും 28ന് ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പരീക്ഷകൾ അവസാനിക്കുകയാണ്. ഇൗ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷാവസാന ആഘോഷങ്ങൾ പരിധി വിടാതിരിക്കാനും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാനും സ്കൂളുകളും പരിസരവും കേന്ദ്രീകരിച്ച് പൊലീസ് രംഗത്തുണ്ടാകുമെന്നാണ് കിട്ടിയ വിവരം. സ്കൂളുകളുടെ മുന്നിൽ അതത് പൊലീസ് ഒാഫീസർമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ പി.ടി.എയുടെയും ജാഗ്രതാസമിതിയുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മുൻകരുതലുകളുമായി കർശന നിരീക്ഷണത്തോടെ പൊലീസ് രംഗത്തുണ്ടാകും. അന്നേദിവസം രക്ഷിതാക്കൾ വിദ്യാലയത്തിൽ നേരിട്ട് വന്ന് അവരവരുടെ മക്കളെ വീടുകളിലേക്ക് കൊണ്ടുപോകണം....
ഉറവിടം അറിയില്ലെങ്കിലും കേരളത്തിന് പരിചിതമല്ലാത്ത, ആശങ്കയുണർത്തുന്ന സന്ദേശം അപകടകരമായൊരു സന്ദേശ'മാണ് പങ്കുവയ്ക്കുന്നത്. അതിനാൽത്തന്നെ അത് കൂടുതൽ ഗഹനമായ ചിന്തയും ചർച്ചയും ആവശ്യപ്പെടുന്നുമുണ്ട്.
സന്ദേശത്തിൽ പരാമർശിക്കുന്നതുപോലെ പൊലീസും ജാഗ്രതാ സമിതിയുമൊക്കെ സ്കൂൾ പരിസരത്തെ അച്ചടക്കം ഉറപ്പാക്കാൻ തുടങ്ങിയത് എന്നുമുതൽക്കാണ്? വിരലിൽ എണ്ണാവുന്ന വർഷങ്ങളെ ആകാനിടയുള്ളൂ. മുമ്പൊക്കെ സ്കൂളിലേയും പരിസരങ്ങളിലേക്കും നിയന്ത്രണവും അച്ചടക്ക സ്ഥാപനവുമെല്ലാം അദ്ധ്യാപകരിലായിരുന്നു നിക്ഷിപ്തമായിരുന്നത്. അവരത് ഭംഗിയായി നിർവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അദ്ധ്യാപകർ ഇന്നെവിടെ പോയി? അവർ ചെയ്തിരുന്ന ജോലി ഇപ്പോൾ പൊലീസ് ചെയ്യേണ്ടിവന്നതെങ്ങനെ?
മാതാപിതാ ഗുരു ദൈവം' എന്ന് ഉരുവിട്ട് പഠിച്ച് ഗുരുവിനെ ദൈവതുല്യമായി കണ്ടിരുന്ന തലമുറകൾ കേരളത്തിൽ ഉണ്ടായിരുന്നു. ഗുരുവിന് പെരുവിരൽ മുറിച്ച് കൊടുത്ത ഏകലവ്യന്റെ കഥയോളം വരില്ലെങ്കിലും തീവ്രമായൊരു ഗുരുശിഷ്യബന്ധം അടുത്തകാലം വരെയെങ്കിലും നമുക്കിടയിൽ ഉണ്ടായിരുന്നു. ആ ഗുരുക്കന്മാർ അക്ഷരങ്ങൾ മാത്രമല്ല, അച്ചടക്കവും പഠിപ്പിച്ചിരുന്നു. അവരുടെ കൈകളിലെ ചൂരൽക്കമ്പുകൾ ഉയർന്നുവീശിയിരുന്നത് സദ്ദുദേശത്തോടെ മാത്രമായിരുന്നു. മധുരമുള്ള ആ ചൂരൽക്കഷായത്തിൽ സ്നേഹമൊളിപ്പിച്ച അദ്ധ്യാപകരുടെ മുഖം ഇന്നുമോർമ്മിക്കാത്ത രക്ഷിതാക്കൾ നമുക്കിടയിൽ അധികമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ധ്യാപകൻ ശിക്ഷിച്ചതുകൊണ്ട് മാത്രം ഭാവി ഇരുളടഞ്ഞുപോയവരോ ആത്മഹത്യ ചെയ്തവരോ ചുരുങ്ങിയ പക്ഷം കഴിഞ്ഞ തലമുറവരെയെങ്കിലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്നാലിന്ന് കാലം മാറി. ഗുരു ദൈവമല്ലെന്നും പഠിപ്പിക്കാൻ വരുന്ന കൂലിക്കാരൻ മാത്രമാണെന്ന ചിന്തകളുണ്ടായി. പഠിപ്പിച്ചാൽ മതി, ശിക്ഷിക്കേണ്ട എന്ന വ്യാഖ്യാനങ്ങളുണ്ടായി. ചൂരൽ (അത് നിർബന്ധമാണെന്ന അഭിപ്രായം ലേഖകനില്ല) കുട്ടിയുടെ മാനസികനില തകർക്കുന്ന പീഡനോപകരണമാകയാൽ ക്ളാസ് മുറികളിൽ നിന്നും പുറത്തേക്ക് എറിയപ്പെട്ടു. അദ്ധ്യാപകൻ വഴക്കുപറഞ്ഞാൽ, മാർക്ക് കുറച്ചിട്ടാൽ, അച്ചടക്ക നടപടികൾ സ്വീകരിച്ചാൽ തിരിച്ച് പാഠം' പഠിപ്പിക്കുവാനുള്ള ആർജ്ജവം കൈമുതലാക്കി ഇന്ന് നമ്മുടെ വിദ്യാർത്ഥിസമൂഹം. മക്കളെ അതിരറ്റ് സ്നേഹിക്കുന്ന രക്ഷിതാക്കളുടെ പിന്തുണകൂടി ആയപ്പോൾ അതവർക്ക് പുത്തനുണർവായി. ഒപ്പം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സദാ ജാഗ്രത പാലിക്കുന്ന കമ്മിഷനുകളുംകൂടി സജീവമായതോടെ അദ്ധ്യാപകർ ഇൗ സമൂഹം മുള്ളുവേലികൊണ്ട് കെട്ടിയ ലക്ഷ്മണരേഖയ്ക്കുള്ളിൽ വീർപ്പുമുട്ടിത്തുടങ്ങി.
ഫലമോ...? അദ്ധ്യാപകർക്ക് അച്ചടക്ക നടപടികൾ സ്വീകരിക്കാനോ, കുട്ടികളെ ഉപദേശിക്കാൻ പോലുമോ ഭയമാണിന്ന്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മാദ്ധ്യമങ്ങളെയും നിയമങ്ങളെയും ഭയന്ന് പാഠപുസ്തകം പഠിപ്പിക്കുക എന്നതിൽ മാത്രമായി അവർ ഒതുങ്ങി. കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ഇതര കാര്യങ്ങളിൽ ഇടപെടാൻ മടിക്കുന്ന അദ്ധ്യാപകരുടെ എണ്ണം നാൾക്കുനാൾ ഏറിവരുന്നു എന്നത് ആരുമറിയാതെ പോകുന്നു-വിദ്യാഭ്യാസവകുപ്പ് പോലും.
ഇത് പറയുമ്പോഴും അദ്ധ്യാപകർ നൂറ് ശതമാനവും ആ കുലീനമായ ജോലിയോട് നീതി പുലർത്തുന്നവരാണെന്ന അഭിപ്രായമില്ല. പരിശുദ്ധമായ അദ്ധ്യാപകവൃത്തിയിൽ കളങ്കം ചാർത്തുന്നവരും മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ മാനസിക വ്യാപാരങ്ങളറിയാതെ അവരെ തെറ്റായ കണ്ണിലൂടെ കാണുന്നവരും ചെറിയാെരു ശതമാനമെങ്കിലും ഇവിടെ ഉണ്ടാകുന്നുണ്ട്. വിദ്യാർത്ഥികളേക്കാളുപരി, കൗൺസിലിംഗും നേരായ വിദ്യാഭ്യാസവും ആവശ്യമായ അത്തരം അദ്ധ്യാപകരുള്ള കേരള സമൂഹത്തിൽ ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്ന ധർമ്മം സമയോചിതമായും ഭംഗിയായും നിർവഹിക്കാനാകുന്നു എന്നതും കേരളത്തിന്റെ വിദ്യാഭ്യാസ പ്രബുദ്ധത തന്നെ. എന്നാൽ ഒരു ന്യൂനപക്ഷം തീർക്കുന്ന കളങ്കിത പ്രതിരോധത്തിന്റെ നിഴലിൽ, മുഴുവൻ അദ്ധ്യാപകരുടെയും ആത്മവിശ്വാസം തകർക്കപ്പെടുമ്പോഴാണ് ആശാവഹമല്ലാത്ത ചോദ്യങ്ങൾ ഉയരുന്നത്.


കേരളത്തിലെ സ്കൂളുകളിൽ അദ്ധ്യാപകർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും നിസഹായാവസ്ഥയും എത്രമാത്രമെന്ന് അടിയന്തരമായി പഠനവിധേയമാക്കേണ്ടതുണ്ട്. എന്തുവേണമെങ്കിലും ആയിക്കോട്ടെ' എന്ന് സമൂഹം നിർബന്ധിച്ച് ഏൽപ്പിച്ച അദ്ധ്യാപക മനോഭാവത്തിന് മുന്നിലൂടെയാണ് ലഹരിവസ്തുക്കൾ ഒഴുകുന്നത്. സ്മാർട്ട് ഫോണുകളും സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നത്, ആത്മഹത്യാകുറിപ്പുകളുടെ എണ്ണം വർദ്ധിക്കുന്നത്, എന്തിന്, കുട്ടിക്കുറ്റവാളികൾ ഉണ്ടാകുന്നത്. ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട കൗമാരപ്രായത്തിലെ കുട്ടികളെ ശ്രദ്ധിക്കേണ്ടവിധം ശ്രദ്ധിക്കാതിരുന്നാൽ നിയന്ത്രിക്കാതിരുന്നാൽ ആവശ്യമെങ്കിൽ ശിക്ഷിക്കാതിരുന്നാൽ , അതിനെയോർത്ത് വരുംനാളുകളിൽ കേരളസമൂഹം ദുഃഖിക്കേണ്ടിവരും...
മറക്കരുത്, സ്കൂൾ പരിസരത്തെ അച്ചടക്കസ്ഥാപനത്തിൽനിന്നും അദ്ധ്യാപകർ പിന്മാറിയപ്പോഴാണ് സ്കൂൾ പരിസരങ്ങൾ പൊലീസും ജാഗ്രതാസമിതിയും ഏറ്റെടുക്കേണ്ടിവന്നത് എന്ന് ബാലാവകാശങ്ങളുടെ ഉൗതിവീർപ്പിച്ച മറപറ്റിയാണിന്ന് രക്ഷിതാക്കൾ ജാഗ്രതാസമിതിക്ക് മുന്നിലൂടെ കുട്ടികളെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുപോകുന്നത്. ഇവിടെ, സന്ദേശങ്ങൾ അയച്ച് പൊലീസിനെ അണിനിരത്തി ജാഗ്രത പാലിക്കുമ്പോൾ തോറ്റുപോകുന്നത് ആരാണ്? അനങ്ങാൻ സമ്മതിക്കാതെ കേരള സമൂഹം വലയത്തിലാക്കിയ അദ്ധ്യാപകരല്ല, മറിച്ച് നമ്മുടെ വിദ്യാർത്ഥികളും രക്ഷിതാക്കൾ തന്നെയും ആണ്. അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രം നേടിയാൽ പോരാ, സ്വയം നിയന്ത്രിക്കാനും അദ്ധ്യാപകരാൽ നിയന്ത്രിക്കപ്പെടാനുമുള്ള മാനസികാവസ്ഥയും വിധേയത്വവും കൂടി അവർ പഠിക്കണം- സ്കൂളിൽ നിന്നും രക്ഷിതാക്കളിൽനിന്നും. അവിടെ മാത്രമേ, നമ്മുടെ വിദ്യാഭ്യാസം സമഗ്രത കൈവരിക്കുകയുള്ളൂ. ഇന്നതിന് കഴിയുന്നില്ലെങ്കിൽ നാളെ, അരക്ഷിതാവസ്ഥയിൽ പൊലീസ് വലയത്തിൽ സ്കൂളുകളിലേക്ക് പോകാൻ അവർ നിർബന്ധിതരാക്കപ്പെടും. രക്ഷിതാക്കൾ ജാഗ്രതൈ....!
ഡോ. ജോമോൻ മാത്യു
അസിസ്റ്റന്റ് പ്രൊഫസർ
സാമ്പത്തിക ശാസ്ത്രവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്,
തിരുവനന്തപുരം.കടപ്പാട് : കേരള കൗമുദി 


Tuesday, May 08, 2018

DIGITAL IT STOCK REGISTER


DIGITAL IT STOCK REGISTER
                  KITE ന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ധാരാളം ICT ഉപകരണങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇവയുടെ സ്റ്റോക്ക് രെജിസ്റ്റര്‍ എല്ലാ HM/SITC/JSITC മാരും വൃത്തിയായും കൃത്യമായും തയ്യാറാക്കി സൂക്ഷിക്കുന്നുമുണ്ടാകും. ഇതിനെ ഡിജിറ്റലൈസ് ചെയ്ത് ഒരു ‍ഡാറ്റബേസ് ആക്കി സൂക്ഷിക്കുവാനുള്ള ഗാംബാസ് ഡാറ്റാബേസ് അപ്ലികേഷനാണ്  പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ പ്രമോദ് മൂര്‍ത്തി സാര്‍  തയ്യാറാക്കി ബ്ലോഗിലൂടെ ഷെയർ  ചെയ്യുന്നത്. ശ്രീ  പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു
           
         Manual ആയി തയ്യാറാക്കിയിരിക്കുന്ന എല്ലാ വിവരങ്ങളും ഇതിലേക്ക് പകര്‍ത്തി ഡിജിറ്റല്‍ ഡാറ്റയായി സൂക്ഷിക്കുവാനും ആവശ്യമായ ഇടപാടുകള്‍ രേഖപ്പെടുത്തുവാനും റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുവാനും ഇതുപയോഗിക്കാം.DOWNLOADS
Sunday, May 06, 2018

കട്ടെടുത്തില്ലേ, എന്റെ അവധിക്കാലം


കട്ടെടുത്തില്ലേ, എന്റെ അവധിക്കാലം              'ആറ്റുനോറ്റു കിട്ടിയ അവധിക്കാലമാണ്. കളിച്ചും തിമര്‍ത്തും അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ട്യൂഷന്‍ സെന്ററില്‍നിന്ന് കുട്ട്യോളെ പിടുത്തക്കാര്‍ വന്നത്. അടുത്ത കൊല്ലത്തേക്കുള്ളത് ഇപ്പോഴേ പഠിച്ചു തുടങ്ങണമത്രേ. ട്യൂഷന്‍ കുറച്ചു നേരമല്ലേ ഉള്ളൂ എന്നു കരുതി സമാധാനിച്ച് വീട്ടിലേക്ക് കേറിച്ചെല്ലുമ്പോഴതാ മോറല്‍ ക്ലാസ്സിന്റെ നോട്ടീസ്. ഉമ്മ പറയുന്നു, എന്തായാലും പോകണമെന്ന്. കുട്ടികളെ നന്നാക്കാനുള്ള ക്ലാസ്സാണത്രേ. 'ഞാന്‍ നല്ല കുട്ടിയല്ലേ' എന്നു ചോദിച്ചപ്പോള്‍ 'പോര, ഇനീം നന്നാവണ'മെന്ന് മറുപടി. അതു കഴിഞ്ഞപ്പോള്‍ അടുത്ത കുരിശ്. ഇനി എന്നെ വേണ്ടത് ഭാസ്‌കരേട്ടനും സംഘത്തിനുമാണ്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന വാസനകള്‍ കണ്ടെത്താന്‍ അവര്‍ പത്തു ദിവസത്തെ വേനല്‍ ക്യാമ്പ് നടത്തുന്നുണ്ടത്രേ. ഞാന്‍ ഉള്ളില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് കുറെ പറഞ്ഞു നോക്കി. അപ്പോഴേക്കും ഉമ്മ കാശടച്ച് ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നു.

                  ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി എന്ന് മുരണ്ടപ്പോള്‍ ആ ക്യാമ്പ് മിസ്സ് ചെയ്താല്‍ സെബാസ്റ്റിയന്റെ മോനൊക്കെ മോളീക്കേറി പോകുമെന്ന് ഉപ്പയുടെ കമന്റ്. മോളീക്കേറി സെബാസ്റ്റ്യന്റെ മോന്‍ ആകാശം മുട്ടിയാലും ഞാന്‍ ക്യാമ്പിന് പോകില്ലെന്നു വാശിപിടിച്ചപ്പോള്‍ ചൂരലെടുത്ത് തല്ലിയോടിച്ചു. കളിക്കാനുള്ള എല്ലാ അവസരവും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ എന്റെ വാസനകളൊന്നും അധികം പുറത്തുവന്നില്ല. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സ്‌കൂളില്‍നിന്ന് അറിയിപ്പ് എത്തിയിരിക്കുന്നു. ഇത്തവണ നേരത്തെ ക്ലാസ്സ് തുടങ്ങുമത്രേ. അവധിക്കാലം അവസാനിക്കുന്നതിന്റെ ഇരുപത് ദിവസം മുമ്പ്. ഇപ്പോഴേ ഒരുങ്ങിയില്ലെങ്കില്‍ വിജയ ശതമാനം വര്‍ധിപ്പിക്കാനാവില്ലെന്നാണ് സ്‌കൂളുകാര്‍ പറയുന്നത്. പിന്നെ എന്തിനാണിവര്‍ രണ്ടു മാസത്തെ വേനലവധി എന്നൊക്കെ വിളിച്ചു കൂവിയതെന്ന് ആരോടു ചോദിക്കാനാണ്..? എല്ലാം തീര്‍ന്നു. അവധിക്കാലം വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഇനി ഞാന്‍ സ്‌കൂളില്‍ പോകട്ടെ''....

              അവധിക്കാലത്തിന്റെ അരികും മൂലയും നടുക്കഷ്ണവും കട്ടെടുത്ത പുതിയ കാലത്തിന്റെ ചുറ്റുപാടുകളോട് രോഷത്തോടെ പ്രതികരിക്കുന്ന ബാല്യത്തിന്റെ സങ്കടങ്ങളാണിത്. കുട്ടികള്‍ എന്താവണമെന്നും എങ്ങനെയാവണമെന്നും അവരെ അറിയിച്ചു കൊടുത്ത അവധിക്കാലങ്ങള്‍ ഇന്നില്ല. ഉള്ളഴിഞ്ഞ് ആര്‍പ്പുവിളിച്ച് പുഴയിലേക്കും കുളത്തിലേക്കും മറിഞ്ഞു ചാടിയ കുട്ടിക്കാലം അവര്‍ക്കില്ല. അവധിക്കാലം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ അവരെ കൊത്തിവലിക്കാന്‍ കഴുകന്മാര്‍ കാത്തിരിപ്പാണ്. അത് സ്‌കൂളാവാം, സാംസ്‌കാരിക സംഘടനകളാവാം, മത സംഘടനകളാവാം, പള്ളിയാവാം, പട്ടക്കാരാവാം. ചിലപ്പോള്‍ കുറഞ്ഞ ചെലവില്‍ അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍. ഗെയിം കളിക്കാനുള്ള പരിശീലനമാണ് പല ക്ലാസ്സുകളില്‍നിന്നും കിട്ടുന്നത്. എന്തൊക്കെയായാലും നഷ്ടപ്പെടുന്നത് അവധിക്കാലം തന്നെ. കൊല്ലത്തില്‍ രണ്ടു മാസമെങ്കിലും മനസ്സു തുറന്നൊന്ന് ചിരിച്ചുല്ലസിക്കാന്‍ നമ്മുടെ കുട്ടികളെ അനുവദിച്ചു കൂടേ..?

             പാപം ചെയ്യുമ്പോഴാണ് പറുദീസാ നഷ്ടം സംഭവിക്കുന്നത്. എന്നാല്‍ ഈ പാവം കുട്ടികള്‍ എന്തു പാപം ചെയ്തിട്ടാണ് ബാല്യത്തിന്റെ വര്‍ണങ്ങളില്‍നിന്ന് നുള്ളിയെടുക്കപ്പെടുന്നത്.

തോറ്റ കുട്ടി പുറത്തേക്കിറങ്ങി
തോട്ടു വെള്ളത്തില്‍ പുസ്തകം വിട്ടു
കാറ്റിലേക്കു കുടയും കൊടുത്തു.
തുണ്ടു പെന്‍സിലെറിഞ്ഞു കളഞ്ഞു
കണ്ട കാട്ടു വഴിയില്‍ നടന്നു... 

                  എന്ന് റഫീഖ് അഹമ്മദ് എഴുതിയത് ഈ കുട്ടികള്‍ക്ക് ബാധകമല്ല. അവര്‍ തോല്‍ക്കാത്ത കുട്ടികളാണ്. പുസ്തകം വിടാനുള്ള തോട്ടുവെള്ളമോ കുട കൊടുക്കാനുള്ള കാറ്റോ അവര്‍ക്കില്ല. എറിഞ്ഞു കളയാന്‍ തുണ്ടു പെന്‍സിലും നടന്നു പോകാന്‍ കാട്ടുവഴിയുമില്ല. കട്ടെടുക്കപ്പെട്ട കുട്ടികളാണ് ചുറ്റും. ആരൊക്കെയോ ചേര്‍ന്ന് മോഷ്ടിച്ചു കളഞ്ഞു, അവരുടെ ബാല്യം.

      ന്യൂ ജനറേഷനിലേക്കുള്ള കൈമാറ്റ വ്യവസ്ഥക്കിടെ ബാല്യത്തിന്റെ മധുരങ്ങള്‍ പലതും മാഞ്ഞു പോയി. തങ്ങള്‍ അനുഭവിച്ച കുട്ടിക്കാലത്തിന്റെ ഒരിറ്റു പോലും പുതിയ തലമുറക്ക് ആസ്വാദിക്കാനാവില്ലെന്ന് പരിതപിക്കുന്ന മുതിര്‍ന്നവര്‍ തന്നെയാണ് അവരുടെ കുട്ടിക്കാലത്തെയും അവധിക്കാലത്തെയും തച്ചുതകര്‍ക്കാനുള്ള പണിയെടുക്കുന്നത്.

കുട്ടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ്

                 ''സ്‌കൂള്‍ അടച്ചു. കുട്ടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഇരട്ടകളായ ഇന്നൂസ് (സിദാനും, സിനാനും) ആണ് കമ്പനി ഡയറക്ടര്‍മാര്‍. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കൊണ്ട് 58 രൂപയുടെ കച്ചവടമാണ് നടന്നത്. വഴിയേ പോകുന്നവരെയെല്ലാം തടഞ്ഞ് നിര്‍ത്തിയാണ് കച്ചവടം പൊടി പൊടിക്കുന്നത്..!!

                    രണ്ടു ദിവസത്തിനകം മൂന്ന് പുതിയ ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് ഡയറക്ടര്‍മാരിലൊരാള്‍ അറിയിച്ചു. കടം വാങ്ങി മുങ്ങിയ മൂന്നാം ക്ലാസ്സുകാരന്‍ അജുവിനെ സ്‌കെച്ച് ചെയ്യാന്‍ കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. യു.കെ.ജി. പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞാവയും, ഷമ്മിയുമാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യത ഉള്‍ക്കൊണ്ട് ലാലുവും, കുട്ടാപ്പുവും കൂടുതല്‍ പണം മുടക്കാന്‍ തയാറായിട്ടുണ്ട്. എന്നാല്‍ ചില്ലറ വില്‍പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയില്ലാത്തതിനാല്‍ ബിനാമികളായി ലുലൂസും, വവ്വട്ടിയും രംഗത്തെത്താനാണ് സാധ്യത. അതിനിടെ അച്ചാര്‍ പേക്കറ്റ് കടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇനിയും സ്‌കൂളില്‍ പോയി തുടങ്ങിയിട്ടില്ലാത്ത അഫൂസ് മണ്ണ് വാരിയെറിഞ്ഞ് ഓടിയത് അല്‍പ സമയം സംഘര്‍ഷത്തിനിടയാക്കി. ഇതില്‍ പ്രതിഷേധിച്ച് നാളെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ സംയുക്ത സമര മുന്നണി ആഹ്വാനം ചെയ്തു''.

              വേനലവധിക്കാലത്ത് വഴിയരികില്‍ ഓലകള്‍ കുത്തിവെച്ച് പലകകളും തക്കാളിപ്പെട്ടിയും നിരത്തി മിഠായി കച്ചവടം നടത്തുന്ന കുട്ടിപ്പട്ടാളത്തെക്കുറിച്ച് സുബൈര്‍ കുട്ടശ്ശേരി ഫേസ്ബുക്കിലെഴുതിയ രസകരമായ കുറിപ്പാണിത്. അവധിക്കാലം വരുമ്പോഴുള്ള ഈ കാഴ്ചകള്‍ പതിയെപ്പതിയെ നമ്മുടെ ഗ്രാമങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

                കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും അവധിക്കാലം രസകരമാക്കാനും ജീവിതത്തിലേക്കുള്ള ചെറുപാഠങ്ങള്‍ പഠിക്കാനും ഇത്തരം സ്വാഭാവിക രീതികള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു. പ്രകൃതിയില്‍നിന്നും പൂക്കളില്‍നിന്നും കളികളില്‍നിന്നും കിട്ടുന്ന അറിവുകളാണ് അവന്റെ അടിത്തറ നിശ്ചയിച്ചിരുന്നത്. പ്രകൃതിയുടെ കളിത്തൊട്ടിലില്‍നിന്നാണ് അവന്റെ സര്‍ഗവാസനകളും ജീവിത വിജയത്തിന്റെ വഴികളും തെളിഞ്ഞു വന്നത്. ഇതൊക്കെ കൃത്രിമമായി കുത്തിത്തിരുകിക്കൊടുത്താല്‍ മതി എന്നാണ് ഇപ്പോഴത്തെ മാതാപിതാക്കളുടെയും കാഴ്ചപ്പാട്. ജീവിതത്തിലേക്ക് ഉപയുക്തമാക്കാനുള്ള ഒരു കാര്യവുമില്ലാത്ത പാഠപുസ്തകങ്ങളുടെ ഭാരത്തില്‍നിന്ന് കിതപ്പാറ്റുന്ന നേരത്താണ് പുതിയ ഭാരങ്ങള്‍ നാം അവന്റെ തലയിലേക്ക് വെച്ചുകൊടുക്കുന്നത്.

            പ്രതികരിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ഈ കുട്ടികള്‍ എല്ലാം സഹിക്കുന്നത്. വീട്ടില്‍നിന്ന് വഴക്കു കേട്ടാല്‍ നാടുവിട്ടു പോകുന്ന പഴയ കാലത്തെ കുട്ടികളെപ്പോലെ എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ പോലും അവര്‍ക്ക് ധൈര്യമില്ല.

കുട്ടിക്കാലം കട്ടെടുക്കുന്നവര്‍


          വേനല്‍തുമ്പി, ശലഭക്കൂട്ടം, സാഹസിക പരിശീലനം, ഗവേഷണ പരിശീലനം, കരകൗശല പരിശീലനം, ധാര്‍മിക പാഠങ്ങള്‍, മത പഠന സംരംഭം തുടങ്ങി അവധിക്കാലമാകുമ്പോഴേക്കും കുട്ടികളെ പിടിക്കാനുള്ള പൂരം തുടങ്ങും. പല തരത്തിലുള്ള ഓമനപ്പേരിട്ടാണ് അവധിക്കാലം കട്ടെടുക്കാനുള്ള ആസൂത്രണങ്ങള്‍ നടക്കുന്നത്. ഈ ചതിപ്രയോഗത്തിന് അച്ഛനും അമ്മയും ഉള്‍പ്പെടെ എല്ലാവരും കൂട്ടുനില്‍ക്കുന്നു. കളിച്ചും ചിരിച്ചും അവരുടെ കുട്ടിക്കാലം ആഘോഷമാക്കിയ അതേ അച്ഛനും അമ്മയും. കളിച്ചു കഴിയേണ്ട കുട്ടികളെ എവിടെയെങ്കിലും പിടിച്ചിരുത്തി നന്നാക്കാനാണത്രേ ഈ പെടാപ്പാട്. അവധിക്കാലം പ്രഖ്യാപിച്ചാല്‍ പിറ്റേന്നു തന്നെ നാട്ടിലെങ്ങും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. നൃത്തം, ചിത്രകല, കരാട്ടെ, അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കുങ്ഫു, മാജിക്ക്, മതഗ്രന്ഥങ്ങളുടെ പഠനം എന്നിങ്ങനെ കോഴ്‌സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. കുട്ടികളുടെ ശല്യം ഒഴിവാക്കാനാണെന്നു പറഞ്ഞ് അവരെ എവിടെയെങ്കിലും ചേര്‍ത്തി സമാധാനിക്കുകയാണ് രക്ഷിതാക്കള്‍. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കയ്യേറ്റമാണ് അവര്‍ നടത്തുന്നത്. അവധിക്കാലം കളിച്ചു നടക്കാനുള്ളതു തന്നെയാണെന്നും ഇമ്മാതിരി കോഴ്‌സുകള്‍ക്കു പോയി നഷ്ടപ്പെടുത്താനുള്ളതല്ലെന്നും പറഞ്ഞ് തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ പിഞ്ചു ബാല്യങ്ങള്‍ക്ക് സംഘടനകളൊന്നുമില്ല.

നിങ്ങള്‍ക്കു കളിക്കണ്ടേ..

           പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ക്കു കളിക്കണ്ടേ..? കുറെ കഴിഞ്ഞ് വലുതാകുമ്പോള്‍ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്തെങ്കിലും വേണ്ടേ..? കുറെ കാര്‍ട്ടൂണ്‍ കണ്ടു. കുറെ ഗെയിം കളിച്ചു. അതു മതിയോ നിങ്ങള്‍ക്ക്. കൂട്ടുകാരോടൊപ്പം കളിച്ചതിന്റെ നല്ല ഓര്‍മകള്‍ വേണമെങ്കില്‍ ഇനി ഒരു നിമിഷം പാഴാക്കല്ലേ.. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വലിച്ചെറിഞ്ഞ്, ചാനലുകളിലെ കോമാളിത്തരങ്ങള്‍ കാണാനിരിക്കാതെ പുറത്തേക്കിറങ്ങൂ. കൂട്ടുകാരോടൊപ്പം കളിച്ചു തിമര്‍ക്കൂ.

          കുട്ടികളുടെ നല്ല മാനസിക- ശാരീരിക ആരോഗ്യത്തിന് കളികള്‍ അനിവാര്യമാണ്. കാര്‍ട്ടൂണ്‍ കണ്ടാലോ ഗെയിം കളിച്ചാലോ അതു കിട്ടില്ല. അടുത്ത സ്‌കൂള്‍ കാലത്തേക്ക് പഠിക്കാനുള്ള ഊര്‍ജ്ജം കിട്ടേണ്ടത് ഈ അവധിക്കാലത്താണ്. അതിനു പറ്റിയ കളികള്‍ കണ്ടെത്തണം. കുപ്പായത്തില്‍ ചെളി പുരണ്ട് കളിക്കണം. ചിലപ്പോള്‍ കൈയും കാലുമൊക്കെ ഉരഞ്ഞ് ചോര വന്നേക്കാം. അപ്പോള്‍ നിങ്ങള്‍ വേദന എന്താണെന്നറിയും. അപ്പോള്‍ നിങ്ങള്‍ ആരെയും വേദനിപ്പിക്കാതിരിക്കാനും പഠിക്കും. നാളെ ജീവിക്കാന്‍ നമുക്ക് ബുദ്ധി മാത്രം പോര. വിവേകവും വികാരവും തിരിച്ചറിവുമൊക്കെ വേണം. വീട്ടില്‍ ചടഞ്ഞു കൂടിയിരുന്നാല്‍ ഇതൊന്നും കിട്ടില്ല. സാമൂഹിക ജീവിതത്തിലേക്ക് ഊളിയിടണമെങ്കില്‍ നല്ല നല്ല കൂട്ടായ്മയുള്ള കളികളില്‍ ഏര്‍പ്പെടണം. കൂടുതല്‍ കൂട്ടുകാരുള്ളവന് ജീവിതത്തില്‍ കൂടുതല്‍ നന്നാവാന്‍ അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ എല്ലാം നല്ല കൂട്ടുകാര്‍ തന്നെയാവണം. ചീത്തയായി എന്തെങ്കിലും കണ്ടാല്‍ അതില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കണം. ആ കൂട്ടുകാരനെ നഷ്ടപ്പെടുത്താതെ തന്നെ അവനെ നന്മയിലേക്ക് കൂട്ടാനാവണം.

                കളികളില്‍നിന്ന് കുട്ടികള്‍ക്ക് ഏറെ കിട്ടാനുണ്ട്. അവരുടെ ബന്ധങ്ങള്‍ വികസിക്കാനും ഉത്തരവാദിത്ത ബോധം വളരാനും കളികള്‍ ഉപകരിക്കും. ചിന്തിക്കാനുള്ള ശേഷി അവരില്‍ വര്‍ധിക്കും. ഇടപെടാനുള്ള കഴിവും, നേതൃപാടവവും ഭാവനാ വികാസവും സ്വഭാവ രൂപീകരണവും ഈ കൂട്ടായ്മകളിലൂടെയാണ് കിട്ടുക. കഴിവുകള്‍ കണ്ടെത്താനുള്ള അവസരം കൂടിയാണ് കളികള്‍. മാതാപിതാക്കളുടെ വഴിക്ക് കുട്ടികളെ വളര്‍ത്താന്‍ നോക്കിയാല്‍ അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്താനാവില്ല. അച്ഛനും അമ്മയും ഞെക്കിപ്പഴുപ്പിച്ചവരുടെ ജീവിതം വലിയ പരാജയം തന്നെയായിരിക്കും.

അമ്മവീട്ടിലേക്കുള്ള വഴികള്‍

                 അമ്മവീട്ടിലേക്കുള്ള വിരുന്നു പോക്കുകളാണ് പലരുടെയും അവധിക്കാല ഓര്‍മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. 'സ്‌കൂള്‍ പൂട്ടിയിട്ടു വേണം ഇമ്മാന്റെ വീട്ടിലേക്ക് കുറെ ദിവസത്തേക്ക് വിരുന്ന് പോകാന്‍' എന്നു പറയുന്ന കുട്ടികള്‍ ധാരാളം. അവിടെച്ചെന്നാല്‍ പൂത്ത മാവിലേക്ക് വലിഞ്ഞു കേറാം. പുളിയുറുമ്പ് കടിച്ചാലും പച്ച മാങ്ങ പറിച്ചിടാം. ഉപ്പും മുളകും കൂട്ടി കടിച്ചു തിന്നാം. ചൂണ്ടയുമായി പുഴയിലേക്ക് മീന്‍ പിടിക്കാന്‍ പോകാം. തോര്‍ത്തുമുണ്ടില്‍ മീന്‍ കുഞ്ഞുങ്ങളെ കോരിയെടുക്കാം. പ്ലാസ്റ്റിക് കവറില്‍ പരല്‍ മീനുകളെയിട്ട് അക്വാറിയമുണ്ടാക്കാം. കുട്ടിയും കോലും കളിക്കാം. കണ്ണുപൊത്തിക്കളിക്കാം. കൊത്തക്കല്ലു കളിക്കാം. പമ്പരം കറക്കാം. വേനല്‍മഴ വരിയൊലിച്ചു വരുമ്പോള്‍ കടലാസു തോണിയുണ്ടാക്കാം. മുറ്റത്തെ മാവിന്‍ കൊമ്പില്‍ ഊഞ്ഞാലു കെട്ടാം. നാരങ്ങാ മിഠായിയും കമ്പര്‍ക്കട്ടും ജോക്കറും പാലൈസും കടല മിഠായിയും വാങ്ങിത്തിന്നാം. മണ്ണപ്പം ചുട്ടുകളിക്കാം. ഓലപ്പന്തു കൊണ്ട് എറിഞ്ഞു കളിക്കാം. കിളിത്തട്ടില്‍ മണ്ടിപ്പായാം.

കുട്ടിക്കാലത്ത് കളിക്കാന്‍ പറ്റാതെ തോറ്റു പോയ കുട്ടികളോട് ഈ കഥകളൊക്കെ പറഞ്ഞിട്ടെന്തു കാര്യം.

തോറ്റ കുട്ടിയെ തോളത്തു വച്ചു
പൂത്തു നിന്നു മരതകക്കുന്ന്
തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു
കാത്തു നില്‍ക്കുന്നൊരമ്പിളിത്തെല്ല്...

                                                   - ഷെരീഫ് സാഗര്‍
                                                                                         കടപ്പാട് :  ചന്ദ്രിക


Saturday, May 05, 2018

SSLC SAY EXAM 2018, REVALUATION, SCRUTINY, PHOTOCOPY


              എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ മേയ് 21 മുതല്‍ 25 വരെ നടക്കും.
ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും, ഗ്രേഡ് വ്യക്തമാക്കുന്ന കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടും മാര്‍ച്ചില്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് മേയ് പത്തുവരെ സമര്‍പ്പിക്കാവുന്നതാണ്.


ഉത്തരക്കടലാസുകളുടെ പുന്‍ര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകള്‍  പത്താം തിയതി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഫീസും അപേക്ഷകന്‍ അതത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് മേയ് പത്തിന് വൈകുന്നേരം അഞ്ചിന് മുന്‍പേ നല്‍കിയിരിക്കണം. അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ മേയ് 11ന് വൈകുന്നേരം അഞ്ചിന് മുന്‍പേ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.


 പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം മേയ് 31 നകം പരീക്ഷാഭവന്‍ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മേയ് 31നകം നല്‍കുന്നതാണ്

Thursday, May 03, 2018

SSLC RESULT 2018 | എസ്. എസ്. എൽ. സി ഫലം


എസ്. എസ്. എൽ. സി ഫലം                            ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം നടത്തിയത്. ആകെ പരീക്ഷ എഴുതിയ  441103 പേരില്‍ 431162 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.  97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 34313 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച ജില്ല  എറണാകുളം ആണ്. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടികള്‍ വിജയിച്ചത്  വയനാട് ജില്ലയിലും. 100% വിജയം നേടിയ വിദ്യാലയങ്ങള്‍ 1565. ഗവ സ്കീളുകള്‍ 517. എയ്ഡഡ് 659 രണ്ട് വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ  ന് നടക്കും . റീവാല്യുവേഷന്‍ , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക്  മെയ് 5 മുതല്‍ 10 വരെ അപേക്ഷിക്കാം . സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ വിശദമായ ഫലം ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.
                      എസ്.എസ്.എല്‍ സി ഫലമറിയാന്‍


INDIVIDUAL RESULT


http://results.itschool.gov.in/

http://keralaresults.nic.in/sslc2018rgr8364/sslc.htm

keralapareekshabhavan.inRelated Posts Plugin for WordPress, Blogger...